“പോളേട്ടാ വണ്ടി ചായ കട കാണുന്നേൽ അങ്ങോട്ടൊന്നു ഒതുക്കിയേക്ക്.. നമുക്കോരുന്നു കുടിച്ചേച്ചും പോവാം…”
“ശെരി കുഞ്ഞേ…”
അടുത്ത് തന്നെ കണ്ട ചായ കട നോക്കി അവന്റെ ബ്ലാക്ക് സ്കോർപിയോ നിന്നു…
ചായ കടയിൽ നിന്നും പ്രായം തോന്നിക്കുന്ന ഒരാൾ തല നീട്ടി നോക്കി…
“ചായയോ കാപ്പിയോ…”
കേരളം വിട്ടിട്ടും മലയാളം കേട്ടപ്പോ ആൽബിക്ക് ഒരു സന്തോഷം തോന്നി…
“ചായ മതി രണ്ടെണ്ണം….”
ആൽബി കാറിൽ നിന്നും ഇറങ്ങിക്കൊണ്ട് പറഞ്ഞു…
ചേട്ടനെങ്ങനെ മനസിലായി ഞങ്ങൾ മലയാളികൾ ആണെന്ന്…
അത് വണ്ടിയുടെ നമ്പർ പ്ലേറ്റ് ഞാൻ കണ്ടാരുന്നു… അതാ… പുള്ളി ഒരു ചെറിയ ചിരി ചിരിച്ചു ചായ ഞങ്ങൾക്ക് നേരെ നീട്ടി…
“നിങ്ങൾ എവിടുന്നാ… ഇവിടെ കണ്ടിട്ടില്ലാലോ..?”
“ചേട്ടാ… ഞാൻ ഇവിടെ അടുത്തൊരു എസ്റ്റേറ്റ് വാങ്ങി… അതിന്റെ കാര്യങ്ങളൊക്കെ ഒന്ന് നോക്കാൻ വന്നതാ…
“ഏത് എസ്റ്റേറ്റ് ആ വാങ്ങിയെ… ആ സായിപ്പിന്റെ ആണോ…”
“അതെ ചേട്ടാ.. അറിയാവോ അത്…?”
“അത് ദേ ആ കാണുന്നതാ… അയാൾ ദൂരേക്ക് കൈ ചൂണ്ടി പറഞ്ഞു…. മൊത്തം 500 എക്കറുണ്ട്.. അതിന്റെ അപ്പുറത്തേക്കൊക്കെ കുറെയുണ്ട്…. എന്തായാലും നല്ല മണ്ണാണ്…. നിങ്ങളുടെ ഭാഗ്യാ അത് കിട്ടിയത്…”
“ആ ചേട്ടാ എന്തായാലും പോയി നോക്കട്ടെ…. അടുത്തല്ലേ.. നമുക്ക് വീണ്ടും കാണാം… ”
ചായക്കാശ് വെച്ചിട്ട് വീണ്ടും അവർ വണ്ടിയിൽ കേറി…. വണ്ടി കോടമഞ്ഞിനെ കീറിമുറിച്ചു കൊണ്ട് മുന്നോട്ട് നീങ്ങി….
വണ്ടി ചെന്നു നിന്നത് ഒരു എസ്റ്റേറ്റ് ബംഗാവിന്റെ മുറ്റത്താണ്….. എന്തായാലും ആ സ്ഥലം ആൽബിക്ക് അങ്ങ് പിടിച്ചു…. കാറിൽ നിന്നും പുറത്തിറങ്ങി ചുറ്റുമോന്നു നോക്കി…
വെട്ടി നിർത്തിയ പുല്ലുകൾ… ചുറ്റും തേയില ചെടികൾ കൊണ്ട് ഒരു വേലി തീർത്തിരിക്കുന്നു… ഇതിന്റെ ഒക്കെയിടക്ക് തലയുയർത്തി നിൽക്കുന്ന ബംഗ്ലാവ്…
പോളേട്ടൻ കാറിൽ നിന്നും ബാഗ് എടുത്ത് ഉള്ളിലേക്ക് തുറന്നു കയറി….
ആൽബിക്ക് എല്ലാം ഒരു പുതുമ പോലെയാണ് തോന്നിയത്… ഇത് വരെ കാണാത്ത കുറെ ചുവർ ചിത്രങ്ങൾ ആ വീടിന്റെ ഭംഗി കൂട്ടി… കണ്ടാൽ അറിയാം മലയാളിയുടെ ഐഡിയ അല്ല ആ വീടെന്നു…. മൊത്തത്തിൽ ഒരു സായിപ്പ് ടച്ച്… അപ്പച്ചൻ പറഞ്ഞത് കുറഞ്ഞത് ഒരു 80 വർഷത്തെ പഴക്കം ഉണ്ടെന്നാ…. എന്നതായാലും ചുളു വിലക്ക് അപ്പച്ചൻ ഇതിങ്ങു അടിച്ചെടുത്തു….
അറിഞ്ഞത് പ്രകാരം നല്ല ബിസിനസ് നടക്കുന്ന സ്ഥലമാ… കാപ്പിയും തേയിലയും ഏലവും നന്നായി വിളയുന്ന മണ്ണ്….
ആത്മാർത്ഥതയുള്ള പണിക്കാരുണ്ടേൽ പോന്നു വിളയിക്കാം ഇവിടെ നിന്ന്…
ആൽബി ഒരു നെടുവീർപ്പിട്ടു….
കഴിഞ്ഞതൊക്കെ അവൻ മറക്കുന്നത് ഇങ്ങനെ യാത്ര ചെയ്തിട്ടാണ്…പക്ഷേ ആദ്യായിട്ടാണ് അവൻ ഒറ്റയ്ക്ക് ഒരു യാത്ര വന്നത്… അല്ലേൽ കൂടെ ആൾ ഉണ്ടാവാറുണ്ട്…
ഇതും കൂട്ടി 38 എസ്റ്റേറ്റ് മാത്രം ഉണ്ട് പല നാട്ടിലായിട്ട്…. എല്ലാം അവന്റെ അപ്പൻ തന്നെ വാങ്ങി കൂട്ടിയതാണ്…. “സർക്കാര് തൊഴിലാളികളെ കൈവിട്ടാലും തന്റെ അപ്പച്ചൻ അവരെ കൈവിടില്ല”
എന്നൊരു ചൊല്ല് അവൻ ചെറുപ്പം തൊട്ടേ തൊഴിലാളികളുടെ വായിൽ നിന്നും കേൾക്കുന്നതാണ്… അത് കേൾക്കുമ്പോ മനസിന് ഒരു സന്തോഷമാ…
എല്ലാം നോക്കി നടത്താൻ മാത്രം തൊഴിലാളികളുടെ ഇടയിൽ നിന്നും ഒരാളെ തിരഞ്ഞെടുത്ത ശേഷം പുള്ളിയെ മാനേജർ പോസ്റ്റിലാക്കി വയ്ക്കും… അതാ അപ്പച്ചന്റെ ശീലം….അത് കൊണ്ട് എനിക്കും ചേട്ടായിമാർക്കും അവിടെയൊക്കെ പോയി കണക്ക് നോക്കി അവർക്ക് ശമ്പളം കൊടുക്കുന്നത് മാത്രമാണ് കടമ.
പുതിയ എസ്റ്റേറ്റ് ആണെങ്കിലും ഇവിടെയും അത് തന്നെയാണ് നടന്നത്… കഴിഞ്ഞയാഴ്ച അപ്പച്ചൻ വന്നു പണിക്കാരെയും വിളിച്ചു കൂട്ടി അവരിൽ നിന്നും ഒരാളെ മാനേജ്‌രും ആക്കി….
എന്തോ ആവട്ടെ… ഒരു രണ്ടാഴ്ച ഇവിടെ നിന്ന് ഒന്ന് അടിച്ചു പൊളിച്ചിട്ട് വേണം വീട്ടിലേക്ക് പോവാൻ….എന്നിട്ട് വേണം…….
