രണ്ടാംഭാവം – 1 2

 

“കുഞ്ഞേ…. ഞാൻ പോയി കഴിക്കാൻ എന്തേലും വാങ്ങിയിട്ട് വരാം….”

പോളേട്ടന്റെ ശബ്ദം കേട്ട് ഞാൻ ഓർമയിൽ നിന്നും ഉണർന്നു…

 

“പോയിട്ട് വാ പോളേട്ടാ… ഞാൻ അപ്പോഴേക്കും ഒന്ന് ഫ്രഷ് ആവട്ടെ… ഉച്ചക്ക് മുന്നേ ആ മീറ്റിംഗ് അങ്ങ് നടത്തിയേക്കാം… എന്നിട്ട് നമുക്ക് ഉച്ചക്ക് പുറത്ത് പോയിട്ട് കഴിക്കാം…”

 

“ശെരി കുഞ്ഞേ… പോയിട്ട് വരാം..”

 

ഇതും പറഞ്ഞു പുള്ളി കാറുമെടുത്തു പോയി…

 

കുളിച്ചു വേഷം മാറി വന്നപ്പോഴേക്കും ആഹാരം റെഡി ആയി കഴിഞ്ഞിരുന്നു…ആഹാരം കഴിഞ്ഞു ചുമ്മാ ഒന്ന് കിടന്നതാ

യാത്രക്ഷീണം കൊണ്ടാണോ എന്തോ പെട്ടെന്ന് തന്നെ ഉറങ്ങി പോയി…

11 മണി ആയപ്പോഴേക്കും പോളേട്ടൻ വന്നുണർത്തി…. അവരൊക്കെ വന്നിട്ടുണ്ടെന്നു പറഞ്ഞു…

കയ്യും മുഖവും കഴുകി മുന്നിൽ എത്തിയപ്പോഴേക്കും ഒരു പത്തിരുപതു പേര് വീടിന്റെ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു….

 

എല്ലാരേയും നോക്കി ഞാനൊന്ന് ചിരിച്ചു… അവരും…. അത് കണ്ടാൽ തന്നെ മനസൊന്നു നിറയും…അതെ ചിരിച്ച മുഖത്തോടെ തന്നെ ഞാൻ പറഞ്ഞു…

 

“നാളെ ഉച്ച ആവുമ്പോഴേക്കും ഈ മാസത്തെ ശമ്പളം തന്നേക്കാം…. അതിനാ ഞാൻ വന്നത്… എന്റെ പേര് ആൽബിൻ… നിങ്ങൾക്ക് ആൽബി എന്ന് വിളിക്കാം….”

 

“നിങ്ങളുടെ മാനേജർ എവിടെ.. .?”

“കുഞ്ഞേ അയാൾ ആശുപത്രി വരെ പോയേക്കുവാ… പെണ്ണുമ്പിള്ളക്ക് സുഖമില്ലെന്ന് പറഞ്ഞു… ഉച്ച കഴിയുമ്പോ വരും…

കൂട്ടത്തിലെ മലയാളി എന്ന് തോന്നിയ ഒരമ്മ ഇടക്ക് നിന്നു വിളിച്ചു പറഞ്ഞു.

 

“ആഹ് ശെരി… വരുമ്പോ എന്നെ വന്നു കാണാൻ പറ… ഇപ്പൊ പോയി നിങ്ങൾ ജോലി ചെയ്തോ…”

 

അതും പറഞ്ഞു ഞാൻ അകത്തേക്ക് കേറി…. ചുമ്മാ ആ ബംഗ്ലാവ് മുഴുവനൊന്നു കറങ്ങി നടന്നു കണ്ടു….

 

“കുഞ്ഞേ… മാനേജർ വന്നിട്ടുണ്ട്… വരാൻ പറയട്ടെ…’

 

“വരാൻ പറ പോളേട്ടാ…”

 

കണക്കുമായി അകത്തേക്ക് വാതിലും തുറന്നു വന്ന ആളെ കണ്ട് ഞാനൊന്ന് ഞെട്ടി…

 

ചാർളി…..

 

 

 

വൈകൃതം

“ടാ ചാർളി… നീ എന്താടാ ഇവിടെ…?”

 

ചോദ്യം കേട്ട് അവനും ഒന്ന് ഞെട്ടി… ജീവിത കാലം മുഴുവൻ താൻ ആരെ കാണരുത് എന്നാഗ്രഹിച്ചോ അവനെ തന്നെ ദൈവം മുന്നിൽ എത്തിച്ചു….

 

“നീയെന്താടാ സ്വപ്നം കാണുവാണോടാ…. ചോദിച്ചത് കേട്ടില്ലേ…”

 

“അതല്ലടാ ആൽബി.. നിന്നെ കണ്ട സന്തോഷത്തിൽ എന്താ പറയേണ്ടത് എന്ന് ആലോചിക്കുവാരുന്നു….”

 

പരിഭ്രമം മറച്ചു വെച്ചു കൊണ്ട് അവൻ ചിരിക്കാൻ ശ്രെമിച്ചു…

ആൽബി സീറ്റിൽ നിന്നെഴുന്നേറ്റ് അവനെ കെട്ടിപ്പിടിച്ചു…

 

“നീ വാടാ… നമുക്ക് അങ്ങോട്ടിരിക്കാം….”

അവനെയും കൊണ്ട് പുറത്തെ ബെഞ്ചിലേക്ക് ആൽബി നടന്നു…

 

“എത്ര വർഷം ആയെടാ നമ്മൾ കണ്ടിട്ട്… ഒരു 8 ആയിക്കാണില്ലേ…”

 

“ആയെടാ…. ഏഴു കഴിഞ്ഞു…”

 

“നീ എവിടെയായിരുന്നു… പെട്ടെന്ന് ഒരു മുങ്ങൽ ആരുന്നല്ലോ….ഫോണിൽ പോലും വിളിച്ചിട്ട് കിട്ടിയില്ല..”

 

“അത് കുറച്ചു പ്രശ്നങ്ങൾ ഉണ്ടായെടാ… അതാ പെട്ടെന്ന് ഒന്ന് മാറിയെ..”

 

“ഞാൻ അറിയാത്ത എന്ത് പ്രശ്നം ആണെടാ നിനക്ക് ഉണ്ടായിരുന്നത്…. ഞാൻ എവിടെയൊക്കെ നിന്നെ അന്വേഷിച്ചു എന്നറിയുമോ…”

 

“അത് പോട്ടെ ആൽബി… നീ എന്നോട് ക്ഷെമിക്ക്..”

 

“ഓക്കേ ഓക്കേ … നിന്റെ കല്യാണം കഴിഞ്ഞോ..”

 

“കഴിഞ്ഞെടാ…1 വർഷം ആയതേയുള്ളൂ കഴിഞ്ഞിട്ട്… ഒരു മോനുമുണ്ട്… ബേസിൽ.”

 

“ആഹാ കൊള്ളാലോ….”

 

“നിമ്മിക്ക് സുഗമാണോടാ…? ”

തല ഉയർത്താതെ തന്നെ അവൻ ആൽബിയോട് ചോദിച്ചു..

 

“നീയവളെ മറന്നിട്ടില്ല അല്ലേ……അതൊക്കെ അന്നേ പോയെടാ… എന്ത് പറ്റിയെന്നറിയില്ല.. കല്യാണത്തിന് 2 ദിവസം മുന്നേ അവൾ എന്നോട് പറഞ്ഞു നമുക്ക് കല്യാണം കഴിക്കണ്ട എന്ന്…. കാരണം ഒന്നും എന്നോട് പറഞ്ഞില്ല… പിന്നേ അവൾ എങ്ങോട്ടോ പോയി… വീട്ടുകാർ തമ്മിൽ പ്രശനം ആയി… അങ്ങനെയൊക്കെ അതങ്ങ് തീർന്നു കിട്ടി…”

 

“അപ്പോ നീ വേറെ കെട്ടിയില്ലേ…”

 

“ഇല്ലെടാ… അവളല്ലാതെ ഒരു പെണ്ണിനെ ചിന്തിക്കാൻ പോലും എനിക്ക് പറ്റിയില്ല… ഇപ്പോഴും അത് പാടാണ്…

Leave a Reply

Your email address will not be published. Required fields are marked *