രണ്ടാംഭാവം – 3

 

അല്ലെടാ…. ഒരു മനുഷ്യനെയാ …

 

മനുഷ്യനെയോ…

 

ആണെന്നേ…. നീ ഇത്രയും നാൾ തേടി നടന്ന ഒരുത്തനില്ലേ… അവനെ നിനക്ക് അവിടെ ഒരു സമ്മാനമായിട്ട് അവിടെ അപ്പോയിന്റെ ചെയ്താരുന്നു…

 

 

ആൽബി ഒന്ന് പതറി …

 

അത് അപ്പാ ഞാൻ…

 

നീയൊന്നും പറയണ്ട … എനിക്കെല്ലാം അറിയാം… നിന്റെ പ്രശ്നങ്ങൾ,അതിനി നീ പറഞ്ഞില്ലേലും ഏതേലും വഴിയിലൂടെ ഞാൻ അറിയും …..

 

ആൽബിയുടെ കണ്ണ് നിറഞ്ഞു…

 

എടാ പിന്നെ… കൊല്ലണ്ട കേട്ടോ… ഈ വയസാം കാലത്ത് കേസ് പറഞ്ഞു നടക്കാൻ എനിക്ക് മേല…. എന്നാലും ഒരിക്കലും മറക്കാത്ത ഒരു പണി കൊടുത്ത് വിട്ടേക്ക്…..

 

അത് ഞാൻ ഏറ്റു അപ്പാ… നമ്മുടെ ജിമ്മിച്ചായനോട് ഞാനൊരു കാര്യം ചോദിച്ചു വച്ചിട്ടുണ്ട്…. മിക്കവാറും ഒരാഴ്ചക്കുള്ളിൽ കാര്യം വീട്ടിൽ കിട്ടും…. അപ്പൻ ആരുടേലും കയ്യിൽ ആ സാധനമൊന്നു കൊടുത്ത് വിട്ടേക്കണേ കേട്ടോ….

 

ആ ശെരിയെടാ….

 

അത് കൂടി കേട്ടപ്പോ ആൽബിക്ക് ഇരട്ടി ബലം വന്ന പോലെ തോന്നി…

 

ശെരി അപ്പാ…

 

ആഹ് എടാ പിന്നെ നീ ആ പോളിനെ ഇങ്ങു വിട്ടേക്ക്.. നീയെല്ലാം തീർത്തിട്ട് പതുക്കെ വന്നാൽ മതി…. എനിക്ക് ഇവിടെ മിണ്ടാനും പറയാനും വേറെ ആരുമില്ല.. അതാ….

 

അത് കേട്ടപ്പോ ചെറിയ വിഷമം തോന്നിയെങ്കിലും അപ്പനോട് മറുത്തു പറഞ്ഞു ശീലമില്ലാത്തത് കൊണ്ട് പെട്ടെന്ന് തന്നെ സമ്മതം മൂളി ഫോണും പോക്കറ്റിൽ ഇട്ട് അവൻ അകത്തേക്ക് ചെന്നു..

 

അപ്പോഴേക്കും എല്ലാരും ഇരുന്നിരുന്നു… മൊത്തത്തിൽ നാല് കസേരയാനുള്ളത്…. അതിൽ ഒരു സൈഡിൽ പോളേട്ടനും സീതയും ഇരിക്കുന്നു.. മറ്റേ സൈഡിൽ ചാർളിയും…. ഞാൻ ചിരിച്ച മുഖത്തോടെ തന്നെ എന്റെ കസേരയിൽ പോയിരുന്നു.

 

എന്താ കുഞ്ഞേ അപ്പൻ പറഞ്ഞെ…

 

അത് എന്റെ എല്ലാമെല്ലാമായ പോളേട്ടനെ അപ്പന് തിരിച്ചു വേണമെന്ന്…

 

അത് കേട്ട് പോളും ഒന്ന് ഞെട്ടി… സീതയും എല്ലാം കേൾക്കുവല്ലേ…

 

അയ്യോ കുഞ്ഞേ… അപ്പോ ഞാനിപ്പോ തിരിച്ചു പോണോ….

 

ആഹ്.. ചെല്ലാൻ പറഞ്ഞു..

സീതയുടെ ഇടത് കൈ ആരും കാണാതെ പോളിന്റെ തുടയിൽ വെച്ചൊന്നു അമർത്തി…

 

വേദനയെടുത്തെങ്കിലും അനങ്ങിയില്ല… അത് അവളുടെ മനസിന്റെ വിഷമം ആണെന്ന് അറിയാം….

 

അയ്യോ.. ചേച്ചി കരയുവാണോ… കണ്ണ് നിറഞ്ഞിരിക്കുന്നു….

 

ഏയ്യ്… നല്ല എരിവ്.. അതാ….

 

എരിവ് നല്ലതല്ലേ ചേച്ചി…. അപ്പോ പോളേട്ടാ.. നിങ്ങൾ വൈകുന്നേരം അങ്ങ് ഇറങ്ങിക്കോ…. അതാവുമ്പോ നാളെ അപ്പന് കണി കാണാൻ ചെന്നു നിൽക്കാലോ….

 

കുഞ്ഞേ… എനിക്കൊരു കൂട്ടം പറയാനുണ്ട്..

 

പറ…. ചാർളിയും ആൽബിയും അയാളുടെ മുഖത്തേക്ക് നോക്കി ഇരുന്നു…

 

ഈ പെണ്ണ് ഡിഗ്രിയോ മറ്റോ കഴിഞ്ഞതാ… നമ്മുടെ കൂട്ടത്തിൽ ഒരു ജോലി കൊടുക്കാൻ പറ്റുവോ…

 

അയ്യോ ആണോ… പിന്നെന്തിനാ ചേച്ചി ഇതൊക്കെ ചെയ്ത് നടക്കുന്നെ…

 

അതൊരു ഒരു വലിയ കഥയാ.. ഞാൻ പിന്നെ എപ്പോഴേലും പറയാം…

 

പോളേട്ടാ ഇവിടെ ഞാൻ എന്ത് ജോലി കൊടുക്കാനാ…. ഇവിടെ ഇവനുണ്ടല്ലോ….

 

അപ്പോ ഒരു വഴിയുമില്ലേ …

അതും പറഞ്ഞു കൊണ്ട് അവൾ സീതയുടെ മുഖത്തേക്ക് നോക്കി…. ഇപ്പൊ പൊട്ടും എന്ന് പറഞ്ഞു നിൽക്കുന്ന അണക്കെട്ട് പോലെ ആയിരുന്നു മുഖം…

 

പോളേട്ടൻ ഒരു കാര്യം ചെയ്…. ചേച്ചിയുടെ വീട്ടിൽ ചെന്ന് ഒന്ന് സംസാരിക്ക്… അവർക്ക് ഓക്കേ ആണേൽ ഇന്ന് പോകുമ്പോ ചേച്ചിയെ കൂടെ കൊണ്ട് പോ… നമ്മുടെ ടെസ്റ്റൈൽസിന്റെ കണക്കും കാര്യങ്ങളും നോക്കാൻ ഒരാളെ വേണമെന്ന് അപ്പൻ രണ്ട് ദിവസം മുന്നേ പറഞ്ഞാരുന്നു……ഒന്ന് കൊണ്ട് പോയ്‌ കാണിക്ക്… അപ്പനെ ഞാൻ വിളിച്ചു പറഞ്ഞോളാം….

 

ഇത് കേട്ടതും സീത മുഖമൊന്നുയർത്തി എന്നെ നന്ദിയോടെ ഒന്ന് നോക്കി….. ഞാൻ ഒന്ന് ചിരിച്ചു….

പക്ഷേ അവളുടെ നിറഞ്ഞു നിന്ന കണ്ണിൽ ഒരു സ്വർണ തിളക്കം പോളേട്ടൻ മാത്രമേ കണ്ടുള്ളൂ……

 

ചുറ്റും നടക്കുന്നത് എന്താണെന്ന് അറിയാത്ത പോലെ ചാർലി ഞങ്ങളെയും നോക്കി ഇരുന്നു…

 

കഴിച്ചു കഴിഞ്ഞ് എഴുന്നേറ്റ് സീത വീട്ടിലേക്ക് പോകാനായി ഇറങ്ങി….

 

ചേച്ചി… പോളേട്ടൻ കൊണ്ട് വിടും…. വൈകിട്ട് വിളിക്കാനും പുള്ളി തന്നെ വന്നോളും… വീട്ടിൽ പറഞ്ഞോന്നു സമ്മതിപ്പിച്ചേക്ക്… പിന്നെ…വരുമ്പോ ചേച്ചിയുടെ സർട്ടിഫിക്കറ്റ് എല്ലാം എടുത്തോ… കേട്ടോ…

 

തല കുലുക്കി ഓക്കേ എന്ന് കാണിച്ചിട്ട് അവർ പുറത്തേക്ക് പോയി…

 

ടാ ആൽബി നീ എന്തറിഞ്ഞിട്ടാ ഇമ്മാതിരി കൂട്ടങ്ങളെയൊക്കെ കൂടെ കൂട്ടുന്നെ…. കള്ളത്തരത്തിന്റെ കൂടാണെടാ…. അയ്യേ… വെറും കച്ചറ ടീം…

 

ചാർലി അവന് കിട്ടാത്ത മുന്തിരിയുടെ പുളിയെ കുറിച്ച് പറഞ്ഞു കൊണ്ടേയിരുന്നു…

 

ടാ അവരും നന്നാവട്ടെടാ…. കണ്ടാൽ അറിയില്ലേ നല്ലൊരു ചേച്ചി ആണെന്ന്…. അവർക്ക് നീ പറഞ്ഞ ആ സ്വഭാവം ഒക്കെ ഉണ്ടാരുന്നേൽ ഈ അടിച്ചു വാരാനൊക്കെ നടക്കുവോ ….

എന്തായാലും നീ ചെല്ല്… വീട്ടിൽ പോയിട്ട് ഒരു 4 മണി ആവുമ്പോ വാ… ശമ്പളം കൊടുക്കണ്ടേ…

 

അവൻ ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ വണ്ടിയുമെടുത്ത് ഓടിച്ചു പോയി…. ഗൂഢമായ ഒരു ചിരിയോടെ ഞാനവനെ നോക്കി നിന്നു….

 

അന്നത്തെ ദിവസം സൂപ്പർഫാസ്റ് പോലെ കടന്ന് പോയി…. വൈകിട്ട് അവൻ വന്നു, എല്ലാവർക്കും ശമ്പളം കൊടുത്തു…. പോളേട്ടൻ സീതേച്ചിയെ വിളിച്ചിട്ട് വന്നു… അവർ റെഡി ആയി ആറുമണി കഴിഞ്ഞപ്പോഴേക്കും ഇറങ്ങി… എന്നോട് ബൈ പറഞ്ഞു പോയപ്പോ നല്ല വിഷമം തോന്നിയെങ്കിലും അവർക്ക് എന്റെ വണ്ടിയും കൊടുത്ത് വിട്ടു…. ആവശ്യം വന്നാൽ ഞാനൊരു റെന്റ് കാർ എടുക്കാം എന്ന് വെച്ചു….എല്ലാം കൊണ്ടും ഇപ്പൊ അതാണ്‌ നല്ലത്..

 

അങ്ങനെ അന്ന് തന്നെ എല്ലാരേയും പറഞ്ഞു വിട്ട് ഞാൻ ആ വല്ല്യ വീട്ടിൽ ഒറ്റയ്ക്കായി…

 

ഫോണെടുത്തു എന്തേലും പുതിയ മെസ്സേജ് ഉണ്ടോ എന്ന് നോക്കി… പതിവുപോലെ പോലെ തന്നെ കുറെ ഗ്രൂപ്പുകളിലുള്ള മെസ്സേജ് അല്ലാതെ മറ്റൊന്നും അതിലില്ല….. മനസ്സിനൊരു വിങ്ങൽ പോലെ…. ഒന്നവളെ വിളിക്കാൻ തോന്നി……

ബെല്ലടിച്ചു കുറെ കഴിഞ്ഞാണ് ഫോൺ എടുത്തത് .

 

ഹലോ മോളെ ഞാനാ .

 

ആൽബിമോനെ അവൾ ഉറങ്ങിയെടാ…

 

ഡെയ്സി ആന്റി ആരുന്നോ… അവൾ എന്താ നേരത്തെ ഉറങ്ങിയേ..

 

പാവം… വയ്യ എന്ന് പറയുന്നത് കേട്ടു…

 

ശെരി ഉറങ്ങിക്കോട്ടെ… ശല്യപ്പെടുത്തണ്ട….. ഞാൻ വെച്ചേക്കുവാ…..

 

മോനെപ്പോഴാ വരുന്നേ…

 

കുറച്ചു ദിവസം കൂടി കഴിയും ആന്റി….

 

ആഹ് ശെരി…

 

ഫോൺ കട്ട്‌ ചെയ്തു ഞാൻ ബെഡിലേക്ക് കിടന്നു…..

 

കഴിക്കാൻ ഉണ്ടാക്കി വെച്ചിട്ട പോളേട്ടൻ പോയത്… പക്ഷേ…വിശപ്പ് തോന്നുന്നില്ല… ഒറ്റയ്ക്കായത് കൊണ്ടാവും…

Leave a Reply

Your email address will not be published. Required fields are marked *