അങ്ങനെ അന്ന് തന്നെ എല്ലാരേയും പറഞ്ഞു വിട്ട് ഞാൻ ആ വല്ല്യ വീട്ടിൽ ഒറ്റയ്ക്കായി…
ഫോണെടുത്തു എന്തേലും പുതിയ മെസ്സേജ് ഉണ്ടോ എന്ന് നോക്കി… പതിവുപോലെ പോലെ തന്നെ കുറെ ഗ്രൂപ്പുകളിലുള്ള മെസ്സേജ് അല്ലാതെ മറ്റൊന്നും അതിലില്ല….. മനസ്സിനൊരു വിങ്ങൽ പോലെ…. ഒന്നവളെ വിളിക്കാൻ തോന്നി……
ബെല്ലടിച്ചു കുറെ കഴിഞ്ഞാണ് ഫോൺ എടുത്തത് .
ഹലോ മോളെ ഞാനാ .
ആൽബിമോനെ അവൾ ഉറങ്ങിയെടാ…
ഡെയ്സി ആന്റി ആരുന്നോ… അവൾ എന്താ നേരത്തെ ഉറങ്ങിയേ..
പാവം… വയ്യ എന്ന് പറയുന്നത് കേട്ടു…
ശെരി ഉറങ്ങിക്കോട്ടെ… ശല്യപ്പെടുത്തണ്ട….. ഞാൻ വെച്ചേക്കുവാ…..
മോനെപ്പോഴാ വരുന്നേ…
കുറച്ചു ദിവസം കൂടി കഴിയും ആന്റി….
ആഹ് ശെരി…
ഫോൺ കട്ട് ചെയ്തു ഞാൻ ബെഡിലേക്ക് കിടന്നു…..
കഴിക്കാൻ ഉണ്ടാക്കി വെച്ചിട്ട പോളേട്ടൻ പോയത്… പക്ഷേ…വിശപ്പ് തോന്നുന്നില്ല… ഒറ്റയ്ക്കായത് കൊണ്ടാവും…
പതിയെ അവന്റെ കണ്ണുകൾ അടഞ്ഞു.
***************
ദിവസങ്ങൾ പഴയതിലും വേഗത്തിൽ കടന്ന് പൊയ്ക്കൊണ്ടിരുന്നു…. രാവിലെ എഴുന്നേറ്റാൽ നടക്കാനിറങ്ങും.. ആ വഴി ആഹാരവും കഴിച്ചിട്ട് വന്നിട്ട് കുളിച്ചു വൃത്തിയായി തോട്ടത്തിലേക്ക്.. ഉച്ചയ്ക്കുള്ള ആഹാരം എനിക്ക് വേണ്ടി റീന ഉണ്ടാക്കി അവന്റെ കയ്യിൽ കൊടുത്ത് വിടുമായിരുന്നു… അതും കഴിച്ചു വൈകുന്നേരം വരെ അവിടെ കൂടി ചാർളിയുടെ ഒപ്പം രണ്ടെണ്ണം അടിച്ചു ഈ കട്ടിലിൽ വന്നു കിടന്ന് പോത്ത് പോലെ ഉറങ്ങുമ്പോ കിട്ടുന്ന സുഖം…..
ഫോൺ ബെല്ലടിച്ചു… എടുത്തു നോക്കിയപ്പോ ചാർളിയാണ്…
എടാ നാളെ പള്ളിയിൽ വരുന്നോ…
ഇല്ലെടാ… എനിക്ക് അത് കേട്ടിട്ട് എന്ത് മനസിലാവാനാ…
അല്ലെടാ പൊട്ടാ.. മലയാളം ആണ്…. നമ്മൾ കുറച്ചു പേർക്ക് വേണ്ടി ഇവിടെ അടുത്തൊരു ചെറിയ പള്ളിയുണ്ട്… അവിടെ പോകാം… ഞങ്ങൾ വീട്ടിൽ നിന്ന് എല്ലാരും ഉണ്ട്…. ഇവിടെ റീനയ്ക്കും നിന്നെയൊന്നു കാണണം എന്ന് പറഞ്ഞു ഇരിക്കുവാ…
അത് കേട്ടപ്പോ മനസ്സിൽ ചെറിയൊരു സുഖം തോന്നി…. അവസാനം കാര്യങ്ങൾ എന്റെ വഴിക്ക് തന്നെ വന്നു തുടങ്ങുന്നു….
എടാ അത് വേണോ… അത് മാത്രമല്ല… എന്റെ കയ്യിൽ വണ്ടിയില്ല… പോളേട്ടൻ കൊണ്ട് പോയില്ലേ…..
അത് നീ നോക്കണ്ട… രാവിലെ ഒരു 5:30 ന് നീ റെഡി ആയി നിൽക്ക്… ഞങ്ങൾ വണ്ടിയും കൊണ്ട് വരാം…
ആഹ്… എന്നാൽ ശെരിയെടാ…. ഞാൻ താല്പര്യമില്ലാത്തത് പോലെ അഭിനയിച്ചു…
പക്ഷേ ഉള്ളിൽ സന്തോഷം ആയിരുന്നു… അവന്റെ സന്തോഷമെല്ലാം കളയണം എങ്കിൽ ഞാൻ നാളെ കൂടെ പോയെ പറ്റൂ .. റീനയെ കണ്ടിട്ടില്ല എങ്കിലും അവൻ പറഞ്ഞത് വെച്ച് നോക്കുമ്പോ രണ്ടും തമ്മിൽ ഒത്തു പോവില്ല.. അവളെ അവനിൽ നിന്നും ആദ്യം അകറ്റണം… എന്നാൽ മാത്രമേ അവനെ ഇല്ലാതാക്കാൻ പറ്റൂ…. ചെയ്യുന്നത് തെറ്റാണെന്ന് മനസ്സ് പറയുന്നുണ്ട്… എന്നാലും ഇത്രയെങ്കിലും ചെയ്യണ്ടേ ഞാൻ…. വരുന്നിടത്തു വെച്ചു കാണാം…
രാവിലെ തന്നെ എഴുന്നേറ്റ് കുളിച് വൃത്തിയായി മീശയും താടിയുമെല്ലാം ഷേപ്പ് ചെയ്ത് പുറത്തിറങ്ങി….
കൃത്യം സമയത്ത് തന്നെ ഒരു ചെറിയ നാനോ കാറിൽ അവരെത്തി…. ഡ്രൈവിംഗ് സീറ്റിൽ ഒരു പുതുമുഖം ആയിരുന്നു…
ആരാ ചാർളി ഇത്….
എടാ ഇത് ബിനീഷ്.. എന്റെ ഇവിടുത്തെ കൂട്ടുകാരനാ… ഇന്നലെയാ ഇവൻ ഈ കാറെടുത്തെ… ഇതൊന്നു അച്ചനെ കൊണ്ട് വെഞ്ചരിപ്പിക്കണം…. നീ നോക്കി നിൽക്കാതെ കേറിക്കെ…. സമയം പോകുന്നു…
ബിനീഷ് എന്നെ നോക്കി ചിരിച്ചു…
എടാ ചിരിച്ചു നിൽക്കാതെ പുറകിലോട്ട് കേറെടാ..
ഞാൻ പുറകിലത്തെ ഡോർ തുറന്നു
(അഹങ്കാരം പറയുകയെന്നു വിചാരിക്കരുത്.. ഞാൻ ആദ്യായിട്ടാണ് ഇത്രേം ഒരു ചെറിയ വണ്ടിയിൽ കേറുന്നത്…. വീട്ടിലെ കാർ കളക്ഷൻ ബെൻസിൽ തുടങ്ങി താഴേക്ക് ടാറ്റാ സഫാരിയിൽ വന്ന് അവസാനിക്കുന്നു….
അത് കൊണ്ട് തന്നെ ഇതൊരു പുതിയ അനുഭവം ആണെന്ന് കരുതി ഉൾക്കൊണ്ടു )
