രണ്ടാം ജീവിതം – 2 4

 

“mmm”

 

“ഞാൻ പറഞ്ഞത് മനസ്സിരുത്തി ഒന്ന് ചിന്തിക്ക്. നമ്മുടെ കാര്യം നമ്മൾ തന്നെ നോക്കണം. മോൻ വലുതായി സ്വന്തം കാര്യം നോക്കി പോകുമ്പോൾ നമ്മൾ ഒറ്റക്കായി എന്നൊരു ചിന്ത വരരുത്.”

 

“ആഹ്…ഞാൻ പറയാം. പിള്ളേര് മെസേജ് അയക്കുന്നു. ഇതൊന്ന് നോക്കട്ടെ.”

 

“ശെരി, bye”

 

ചാറ്റ് ക്ലോസ് ആക്കി ഒരു നിമിഷം സ്മിത ചിന്തയിലാണ്ടു. കോളേജ് കാലത്തെ പ്രേമവും വീട്ടുകാരുടെ എതിർപ്പും അവരെ അവസാനം സമ്മതിപ്പിച്ച് എടുത്തതും എല്ലാം. പ്രവീൺ മരിച്ച ശേഷം ബന്ധുക്കൾ വഴി ഒന്നുരണ്ട് ആലോചനകൾ വന്നതാണ്. അതിൽ കൂടുതൽ വീട്ടുകാരുടെ അടുത്ത് എത്തിയിട്ടുണ്ടാകും. മകനെ ഓർത്താണ് സ്മിത അതിനൊന്നും സമ്മതിക്കാത്തത്. സ്മിതയുടെ മരിച്ചുപോയ അനിയൻ്റെ അതേ മുഖച്ഛായയാണ് ചിന്തുവിന് എന്ന് എല്ലാവരും പറയും. അത് കേൾക്കുമ്പോൾ സ്മിതയ്ക്കും ഒരു സന്തോഷമാണ്. കുഞ്ഞനിയൻ കൂടെയുണ്ടെന്ന തോന്നലാണ് സ്മിതയ്ക്ക്. ചിന്തു കൂടെയുള്ളത് ഒരു ധൈര്യവും ആശ്വാസവുമാണ്. അവനും അത് അറിയാം. അതുകൊണ്ടാണ് ദൂരെയൊന്നും പഠിക്കാൻ പോകാൻ ശ്രമിക്കാതെ അമ്മയ്ക്കൊപ്പം തന്നെ കഴിയുന്നത്. അങ്ങനെ ഇനിയുള്ള ജീവിതം അവനുവേണ്ടിയാണ് എന്ന് തീരുമാനിച്ച സ്മിതയ്ക്ക് മറ്റൊരു ലോകം കാണിച്ച് കൊടുത്തത് ആലിസാണ്. സ്വന്തം സുഖവും സന്തോഷവും ആയിരിക്കണം പ്രധാനമെന്ന് ക്ലാസെടുത്തത് ആലിസാണ്.

വിധവയായി ചടഞ്ഞുകൂടി കഴിയേണ്ട സ്മിതയെ ഇന്ന് കാണുന്ന ഊർജസ്വല ആക്കിയതും ആലിസ് തന്നെ. അങ്ങനെ ജീവിതം വീണ്ടും ആസ്വദിച്ച് തുടങ്ങിയ സമയത്താണ് ആലിസ് ഈ വിഷയം എടുത്തിടുന്നത്. ആൺതുണ. വേറെ ആരായിരുന്നെങ്കിലും ആ കൂട്ട് അന്നത്തോടെ നിന്നേനെ. പക്ഷേ ആലിസ് ആയതുകൊണ്ട് സ്മിത അതിനു ചെവി കൊടുത്തു നിന്നു. വർഷങ്ങളോളം സ്മിത ശ്രദ്ധികാതിരുന്ന കാര്യങ്ങൾ വീണ്ടും ശ്രദ്ധിച്ച് തുടങ്ങി. സ്വന്തം ശരീരത്തെ സന്തോഷിപ്പിക്കാൻ സ്മിത ശ്രദ്ധിച്ചു. പക്ഷേ അപ്പോഴും മറ്റൊരു ആണിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഒരുക്കമായിരുന്നില്ല. അങ്ങനെയെങ്കിൽ ഒരു കല്യാണം കഴിച്ചാൽ പോരെ, എന്തിനാ ഇങ്ങനെയൊക്കെ എന്നായിരുന്നു സ്മിതയുടെ സ്റ്റാൻഡ്.

 

“ഇതിന് വേണ്ടി ഇനിയും ഒരു കല്യാണം വേണോ? കാലം മാറിയില്ലേ പൊന്നെ…ഡേറ്റിംഗ് ആപ്പുകൾ ഉണ്ടല്ലോ. പിന്നെ നമ്മുടെ ട്വിറ്ററും.”

 

കോച്ചിങ് സെൻ്ററിനടുത്തുള്ള കഫേയിലിരുന്ന് ആലിസ് അതും പറഞ്ഞ് ചായ ഊതി കുടിച്ചു.

 

“പോയെ ഒന്ന്. പുറത്തറിഞ്ഞാൽ നാണക്കേടാ. പത്ത് പതിനെട്ട് വയസുള്ള മോൻ ഉണ്ട് എനിക്ക്.”

 

“അതൊക്കെ നോക്കിയാൽ കാര്യം നടക്കിലെന്നെ. എന്നെ തന്നെ കണ്ടില്ലേ, എന്തെങ്കിലും പുറത്ത് അറിയുന്നുണ്ടോ? അതുപോലെ തന്നെ.”

 

“വേണ്ടാത്ത ധൈര്യം തന്ന് കുഴിയിൽ ചാടിക്കല്ലേ, ഈ പാവം പൊയ്ക്കോട്ടേ”

 

” എന്നും ക്യാൻ്റീൻ ചായ കുടിക്കുന്നത് ഒരു ദിവസം മാറ്റിപ്പിടിച്ചെന്ന് കരുതി ലോകമൊന്നും ഇടിഞ്ഞു വീഴാൻ പോണില്ല.”

 

“എന്നും ക്യാൻ്റീൻ ചായ കുടിച്ചെന്ന് വെച്ചും ലോകം ഇടിഞ്ഞുവീഴാൻ പോകുന്നില്ല.”

 

“ഈ ചേച്ചിയോട് ഒന്നും പറയാൻ പറ്റില്ല. വാ ടൈം ആവുന്നു”

 

————————-

 

ചിന്തിച്ചുകൂട്ടി സമയം പോയതറിഞ്ഞില്ല. ഫോൺ ബെല്ലടിച്ചു. സ്മിത ഫോൺ നോക്കി. രാജേഷ്. മനസ്സിൽ പെട്ടെന്നൊരു സന്തോഷം വന്നപോലെ. താൻ ഈ കോൾ ആഗ്രഹിച്ചിരുന്നോ എന്ന് പോലും തോന്നിപ്പോയി.

 

“ഹലോ, രാജേഷ്.”

 

“ഹലോ, എവിടാ വീട്ടിലുണ്ടോ?”

 

“ആഹ് ഉണ്ട്. എന്താ?”

 

“ഞാൻ ഓഫീസിൽ നിന്ന് തിരിച്ച് വരുകയാ. കാറിലാ. രാവിലെ സ്വാതന്ത്ര്യ ദിനാഘോഷം ആയതുകൊണ്ട് ഓഫീസിൽ വന്നു. നമ്മുടെ സാറിനെയും ഫാമിലിയെയും വീട്ടിൽ ആക്കിയിട്ട് അങ്ങോട്ട് വരാമെന്ന് കരുതി. നിങ്ങളുടെ വീടും കാണാമല്ലോ. രാധേച്ചിയെ വിളിച്ചിട്ട് കിട്ടുന്നില്ല.”

 

“ആണോ. അതിനെന്താ, പോന്നോളൂ.”

 

“ഉച്ചയ്ക്ക് ഊണിന് ഞാനും ഉണ്ടാവുമെന്ന് ചേച്ചിയോട് പറയണേ. സാർ വരുന്നു, ഞാൻ വിളിക്കാം.”

 

“ഓകെ രാജേഷ്.”

 

കോൾ കട്ടാക്കി. ഇതെന്താ ഇപ്പൊ ഒരു സന്തോഷം എന്ന് സ്മിത ആശ്ചര്യപ്പെട്ടു. ഈ പെണ്ണ് ഇത് ഓരോന്ന് പറഞ്ഞ് മനുഷ്യനെ വട്ടക്കുകയാണല്ലോ എന്ന് ആത്മഗതം പറഞ്ഞ് രാധയുടെ വീട്ടിലേക്ക് സ്മിത ഇറങ്ങി.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *