“”ഒന്നുമില്ലെടീ.. ഞാൻ കൂട്ടുകാരന്റെ കൂടെ കുറച്ചു നേരം സംസാരിച്ചു.. അവന്റെ അവസ്ഥ കേട്ടത് മുതൽ ഒരു….”” ഒരു നുണ തട്ടിവിട്ടു..
“”ഹോ സാരമില്ല… ഞാൻ നിനക്കെന്തെങ്കിലും പ്രശ്നമുണ്ടെന്നു കരുതി പേടിച്ചു “” സമാധാനത്തോടെ ആവണി പറഞ്ഞു.
“”എന്നാലും നീയൊക്കെ ഇങ്ങനെ മൂഡ് out ആയാലോ.. “” മിയ ചോദിച്ചു.
അപ്പോഴേക്കും മൂന്നു പേരുടെയും ഫോണിൽ ഒരേ സമയം മെസ്സേജ് വന്നു. കമ്പനി ഒഫീഷ്യൽ ഗ്രൂപ്പിൽ നിന്നാണ്..
“” Our staff ജെയ്സൺ will be the next assistant മാനേജർ of സ്പാർട്ടൻസ് ഗ്രൂപ്പ് “”
അത് വായിച്ചതും ഞങ്ങൾ മൂന്നു പേരുടെയും കണ്ണുകൾ നിറഞ്ഞു.. എന്റെ വിഷമങ്ങൾ പോയി മാഡത്തിനോട് ഒരു കടപാട് തോന്നി.. മിയയും ആവണിയും എന്നെ കെട്ടിപിടിച്ചു ഉമ്മ തന്നു..
“”എംഡി നേരിട്ടയച്ച മെസ്സേജ് ആണ്.. നിന്റെ ഒരു ഭാഗ്യം മോനെ “” കരഞ്ഞും ചിരിച്ചും സന്തോഷത്തോടെ മിയ പറഞ്ഞു..
“”എനിക്ക് ഒന്നും പറയാൻ സാധിക്കുന്നില്ല.. “” വാക്കുകൾ കിട്ടാതെ ആവണി പറഞ്ഞു..
“”ഒന്നും പറയണ്ട.. എന്റെ സ്വപ്നങ്ങളിലേക്കുള്ള രണ്ടാമത്തെ ചവിട്ടുപടിയാണിത്.. ഈ വാക്കുകൾ എനിക്കൊരുപാട് സന്തോഷം തരുന്നതാണ്. “”
“”എന്തായാലും ഇത് നമുക്കാഘോഷിക്കണം.. അല്ലെടീ “” ആവണിയെ നോക്കി മിയ പറഞ്ഞു..
പിന്നെ ഒന്നും നോക്കിയില്ല വസ്ത്രം മാറലും റൂം ലോക്ക് ചെയ്യലും ഇറങ്ങലും കഴിഞ്ഞു. ഇടയ്ക്കു മാഡത്തിന് ഒരു മെസ്സേജ് ചെയ്തിട്ടു.. അങ്ങനെ ഞങ്ങൾ മൂന്നു പേരും ഒരു മാളിൽ കയറി… ഫുഡ് ഓർഡർ ചെയ്തു കഴിച്ചു.. വിഷമങ്ങളൊക്കെ മൂന്നുപേരും മറന്നാസ്വാധിച്ചു… ഒച്ചയും ബഹളവുമായി മാളു മൊത്തം ഞങ്ങൾ.. ഏതോ ഒരു ഹിന്ദി സിനിമക്ക് കയറി മനസിലാവാത്ത രംഗങ്ങൾക്ക് പോലും ഞങ്ങൾ ആർത്തു കൂവി.. പലരും ഞങ്ങളുടെ കൂടെ കൂടി ആർത്തുല്ലസിച്ചു. ആവണിയൊക്കെ ഇങ്ങനെ ആസ്വദിക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.. എല്ലാം കഴിഞ്ഞു തിരിച്ചു. ഞങ്ങൾ റൂമിലേക്ക് നടന്നു..
സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ നിലാവുള്ള ആ രാത്രിയിൽ വാഹനങ്ങളുടെ വലിയ ബഹളമില്ലാതെ ശാന്തരായി മൂന്നുപേരും നടന്നു.. ഒരു കയ്യിൽ ആവണിയും മറുകയ്യിൽ മിയയും പിടിച്ചിരിക്കുന്നു.. രണ്ടു പേരും ശരീരത്തോട് ചേർന്നാണ് നടക്കുന്നത്. വല്ലാത്തൊരു ഫീൽ ആയിരുന്നു അത്..
“”എന്തൊരു രസാല്ലേ ഇങ്ങനെ കറങ്ങി നടക്കാൻ..”” ആകാശത്തെ അമ്പിളിയെ നോക്കി ആവണി പറഞ്ഞു..
“”സത്യം നല്ല രസായിരുന്നു ഇന്ന്. എല്ലാം വേദനകളും മറന്നു നല്ലോണം ആസ്വദിച്ചു “”
അത് കേട്ടപ്പോൾ മിയ കണ്ണു മിഴിച്ചു എന്നെ നോക്കി.
“”അതിനു നിനക്കെന്തു പ്രശ്നം.. നീ ഹാപ്പിയല്ലേ “”
ഒന്നുമറിയാതെ ആവണി ചോദിച്ചു..
“”ഇപ്പോൾ നല്ലോണം ഹാപ്പി ആണ് “” കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അവിടെ ഒരു കോമഡി ഇട്ടു.. മിയ അപ്പോഴും മുന്നോട്ടു നോക്കി എന്തോ ആലോചിച്ചു നടക്കുകയായിരുന്നു..
ഒടുവിൽ ഫ്ലാറ്റിൽ എത്തി ഡോർ തുറന്നു. ഞങ്ങളുടെ ശബ്ദം കേട്ടിട്ടാവണം അപ്പുറത്തെ ഏട്ടൻ വാതിൽ തുറന്നു ഞങ്ങളുടെ അടുത്തേക്ക് വന്നു.. അയാള് എന്തെങ്കിലും പറയുന്നതിന് മുന്പേ പുറകിൽ നിന്നും ഒരു വിശ്വരൂപം തെളിഞ്ഞു.. അപ്പച്ചൻ!!!.. ഈ സമയത്തു എന്താ ഇവിടെ ഒന്ന് വിളിച്ചത് പോലുമില്ലല്ലോ..
“”നിന്റെ ഫോൺ എവിടെ. എത്ര നേരമായി ഞാൻ വിളിക്കുന്നു “” അൽപ്പം ഗൗരവത്തോടെ അപ്പച്ചൻ ചോദിച്ചു..
“”അപ്പച്ചാ രാവിലെ ഇറങ്ങിയതാ ഫോണും കൊണ്ട് ഓരോ പരിപാടിക്ക്.. ഇപ്പോഴാ കയറി വരുന്നേ.. സ്വിച്ച് ഓഫ് ആയി പോയി “” ഫോൺ എടുത്തു കാണിച്ചു ഞാൻ പറഞ്ഞു.
“”ഹാ ഞാൻ വല്ലാണ്ട് പേടിച്ചു “” ഒരു സമാധാനത്തോടെ എന്റെ തോളിൽ കൈവച്ചു അപ്പച്ചൻ പറഞ്ഞു.. പിന്നെ മിയയോടും ആവണിയോടും ചിരിച്ചു സംസാരിച്ചു.
“”അപ്പച്ചൻ വന്നിട്ട് കുറച്ചു നേരമായി. പേടിക്കണ്ട മോന്റെ ഫാദർ ആണെന്ന് അറിഞ്ഞപ്പോൾ തന്നെ ഇവിടെ ഇരുത്തി ചായ കൊടുത്തിട്ടുണ്ട്.. “” അയൽവാസിയായ അദ്ദേഹം അങ്ങനെ പറഞ്ഞപ്പോൾ അദ്ദേഹത്തോട് എനിക്കൊരു ബഹുമാനം തോന്നി. ഒരു കണക്ഷൻ എടുത്തതിനുള്ള നന്ദി അയാൾ കാണിച്ചിരിക്കുന്നു.. അപ്പോഴും അയാളുടെ പുറകിൽ നിന്നും അയാളുടെ മകൾ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..
