റോസ് ;”ഹ ഹ ഹ…ഇതെന്തു ഏർപ്പാടാ “
റോസ് മേരി എന്നെ നോക്കി പൊട്ടി ചിരിച്ചു. ചിരി അടക്കാൻ പ്രയാസപെട്ടുകൊണ്ട് അവൾ വീണു കിടക്കുന്ന എന്റെ അരികിലേക്ക് വന്നു. ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു .
ഞാൻ ;”ഞാൻ പെട്ടെന്ന് ..അങ്ങനെ സോറി ചേച്ചി “
റോസ് ;”ഹി ഹി..ചേച്ചിയോ ?”
റോസമ്മ കൗതുകത്തോടെ എന്നെ നോക്കി വാ പൊളിച്ചു .
റോസ് ;” താൻ ആള് കൊള്ളാലോ , ഏതു വകയില ഞാൻ ചേച്ചി ..താൻ നസ്രാണിയാണോ അതിനു ..”
റോസമ്മ എന്നെ സൂക്ഷിച്ചു നോക്കി .
എന്നെ ഇങ്ങനെ നോക്കല്ലേ മോളെ ..എന്ന് മനസിൽ പറഞ്ഞുപോകുന്ന നോട്ടം.
ഞാൻ ;”അല്ല നായരാ ..പെട്ടെന്ന് അങ്ങനെ വായിൽ വന്നപ്പോ ചേച്ചിന്നു വിളിച്ചതാ “
റോസ് ;”മ്മ്”
റോസമ്മ ഒന്നമർത്തി മൂളി .
ഞാൻ ;”അല്ല..പിന്നെ എന്താ വിളിക്കേണ്ട “
ഞാൻ അവളെ നോക്കാതെ കയ്യിലുണ്ടായിരുന്ന മൊബൈൽ തിരിച്ചും മറിച്ചും ഉരുട്ടികൊണ്ട് ചോദിച്ചു.
റോസ് ;”എന്റെ ജാതകം നോക്കാൻ വന്നതാണോ താൻ, വന്ന പണി ചെയ്തിട്ട് പോകാൻ നോക്കടോ “
കലിപ്പ് ..കട്ട കലിപ്പ് ….പശ്ചാത്തലത്തിൽ ആ ട്യൂൺ ഇട്ടു വായിക്കണം .അപ്പഴേ ആ ഫീൽ കിട്ടു . റോസമ്മ ഫുള്ള് ഫോമിൽ കലിപ്പ് മോഡ് ആയി .അവരുടെ മുഖം മാറി ചുവപ്പു പറക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
ഞാൻ ;”അയ്യോ..സോറി ചേച്ചി…”
വീണ്ടും എന്റെ വായിൽ നിന്ന് അറിയാതെ അങ്ങനെ വന്നു വീണു. ഞാൻ വാ വിട്ട വാക്കും കൈ വിട്ട ആയുധവും ആലോചിച്ചു കണ്ണിറുക്കി അടച്ചു .പിന്നെ ഒരു കണ്ണ് തുറന്നു റോസിനെ നോക്കി .
അവൾ രൂക്ഷമായി എന്നെ നോക്കുന്നുണ്ട്.പക്ഷെ എന്റെ പേടിയും ഒറ്റകണ്ണിറുക്കിയുള്ള നോട്ടവും ആയപ്പോ ദേഷ്യം മാഞ്ഞു ആ ചുണ്ടുകളിൽ ചിരി വിടർന്നു …ആദ്യം പതിയെ ചിരിച്ചു പിന്നെ റോസമ്മ കുലുങ്ങി ചിരിക്കാൻ തുടങ്ങി ,ഞാനും അവരെ പേടി മാറി ചിരിച്ചു കൊണ്ട് നോക്കി. എനിക്ക് നാണവും വേറെന്തൊക്കെയോ വികാരങ്ങളും അപ്പോൾ മനസ്സിൽ കടന്നു വന്നു. ആദ്യമായാണ് ഒരു പെണ്ണിന്റെ ഒപ്പം ഇങ്ങനെ നേരം ചിലവഴിക്കുന്നത്.
നല്ല സുഖമുള്ള ഫീൽ ആണ് കേട്ടോ…
നല്ല രസമായിരുന്നു അവളുടെ ചിരി കാണാൻ . പിന്നെ ചിരി അടക്കി കൊണ്ട് എന്നെ നോക്കി.
റോസ് ;”ഇത്ര പേടി ആണെങ്കി താൻ പിന്നെന്തിനാ വന്നേ “
ആ ചോദ്യത്തിൽ അല്പം മയവും സ്നേഹവും ഉണ്ടായിരുന്നു .
ഞാൻ ;”ചുമ്മാ .”
റോസ് ;”എന്തോന്ന് ചുമ്മാ ..? ഈ കണക്കിന് താൻ എന്ത് കാണിക്കാനാ”
റോസമ്മ എന്നെ കളിയാക്കിയാണ് അത് പറഞ്ഞത്. അപ്പോളെനിക് ചെറിയ ജാള്യത തോന്നാതിരുന്നില്ല.
ഞാൻ ;” പൊന്നു ചേച്ചി , ഒപ്പമുള്ളവന്മാരൊക്കെ അടുത്ത റൂമിലുണ്ട് . അവന്മാരൊക്കെ കയറിയപ്പോ ഞാൻ കയറാതിരിക്കുന്നത് മോശം അല്ലെ…നാട്ടിൽ ചെന്ന എന്നെ കളിയാക്കും “
റോസ് ;”മ്മ്..എന്നാലും വന്നില്ലേ ..എന്തേലും ചെയ്തേച്ചും പോടാ “
റോസ് മേരി എന്റെ അരികിലേക്ക് അതും പറഞ്ഞു നീങ്ങിയിരുന്നു .ഞാൻ അല്പം നീങ്ങിയിരിക്കാൻ നോക്കിയെങ്കിലും അവൾ എന്നെ കടന്നു പിടിച്ചു.
“അവിടിരിക്കു , എങ്ങോട്ടാ ഈ നീങ്ങി നീങ്ങി പോണേ”
റോസമ്മ എന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു. അവളുടെ കരസ്പര്ശവും സാമീപ്യവും എന്റെ ശരീരത്തിലേക്ക് അടുത്തതോടെ എന്റെ നെഞ്ചിടിപ്പ് കൂടി .
റോസ് ;”എഡോ താനിപ്പോ അറ്റാക് വന്നു ചാവുമല്ലോ ..എന്ന ഇടിയാടോ ഇത് “
റോസമ്മ ചിരിച്ചുകൊണ്ട് എന്റെ നെഞ്ചത്ത് കൈ വെച്ചു ലേഡി ഡോക്ടർ നെഞ്ചത്തു കുഴലും വെച്ചു ഹൃദയമിടിപ്പ് നോക്കുംപോലെ നോക്കി .
മോനെ മനസിയിൽ ലഡ്ഡു പൊട്ടി ! മറ്റൊരു അവസരമായിരുന്നെങ്കിൽ കറക്റ്റ് ഡയലോഗ് ആകുമായിരുന്നു .ബട്ട് വൈ !
ഞാൻ അവരെ മുഖം ചെരിച്ചു നോക്കി. പ്രിയ വാര്യരെ പോലെ അവളും പുരികം പൊക്കി. എന്നതാ ഉവ്വേ എന്ന ഭാവത്തിൽ.
ഞാൻ കണ്ണടച്ചു ഒന്നുമില്ലെന്ന് ഭാവിച്ചു .
റോസമ്മ അടുത്തിരുന്ന റിമോട്ട് എടുത്തു ചാനെൽ മാറ്റി .ഹിന്ദി മ്യൂസിക് ചാനെൽ ആയിരുന്നത്. റോസമ്മയുടെ വെളുത്തു നീണ്ട വിരലുകളും കറുത്ത നെയിൽ പോളിഷ് ഇട്ട നഖങ്ങളും ഞാനപ്പോഴാണ് ശ്രദ്ധിക്കുന്നത് . നല്ല വൃത്തിയും മെനയുമുള്ള കൂട്ടത്തിൽ ആണെന്ന് അവളുടെ കാലിന്റെയും കയ്യിന്റെയും വൃത്തി കണ്ടാൽ അറിയാം !
