മഞ്ജു ;”ആഹാ..അങ്ങനെ നിനക്ക് തോന്നിയതൊക്കെ ചെയ്യാൻ ഉള്ള ആളല്ല ഇവിടെ ഉള്ളവരൊക്കെ “
മഞ്ജു രൂക്ഷമായി സംസാരിച്ചെന്നെ നോക്കി. ഞാനാകെ ചൂളിപ്പോയി .
മഞ്ജു ;”നിന്റെ നമ്പർ പറ…”
മഞ്ജു കയ്യിലെ മൊബൈൽ എടുത്തുകൊണ്ട് പറഞ്ഞു.
ഞാൻ ;”എന്തിനാ മിസ്സ്..?”
ഞാനല്പം ജാള്യതയോടെ പേടിയോടെ അവരോടു ചോദിച്ചു. ആ സമയത്തെ മഞ്ജുവിന്റെ ഗൗരവവും ദേഷ്യവും കണ്ടാൽ അതൊക്കെ വെറും അഭിനയമാണെന്നു തോന്നുമായിരുന്നില്ല .
മഞ്ജു ;”കൂടുതൽ ചോദ്യം ഒന്നും വേണ്ട..നമ്പർ പറഞ്ഞ മതി..നിന്റെ വീട്ടുകാരോട് എനിക്കൊന്നു സംസാരിക്കണം..ഇങ്ങനെ തോന്നുന്നതൊക്കെ ചെയ്യാൻ ആണെങ്കിൽ ഇങ്ങോട്ടേക്കു വിടേണ്ട എന്ന് പറഞ്ഞേക്കാം “
ഞാൻ ;”അയ്യോ മിസ് സോറി..ഞാനറിയാതെ..”
ഞാൻ പെട്ടെന്ന് മഞ്ജുവിന്റെ കൈക്കു കടന്നു പിടിച്ചു.
മഞ്ജു വീണ്ടും എന്നെ ദേഷ്യത്തോടെ നോക്കി. ശെടാ ഇത്ര പറഞ്ഞിട്ടും ഇവൻ വന്നു കൈക്കു പിടിക്കുന്നു !
ആ നോട്ടത്തിന്റെ അർഥം മനസിലായ ഞാൻ കൈപിൻവലിച്ചു. മിസ്സിന്റെ ദയയ്ക്കു വേണ്ടി പരമ സാധുവായി അഭിനയിച്ചു .
മഞ്ജു ;”മ്മ്…അതൊന്നും പറഞ്ഞാൽ പറ്റില്ല.നമ്പർ പറ ..അല്ലെങ്കിൽ വേണ്ട രജിസ്റ്ററിൽ ഉണ്ടാകുമല്ലോ “
മിസ് തറപ്പിച്ചു പറഞ്ഞു. അപ്പോഴേക്കും ശ്യാമും അങ്ങോട്ടേക്കെത്തി.
ശ്യാം ;”ഡാ ഡാ..നിന്നു ചെലക്കാതെ ചെയർ എടുക്ക്”
അവൻ വന്ന പാടെ എന്റെ പുറത്തു പതിയെ അടിച്ചുകൊണ്ട് പറഞ്ഞു. പിന്നെ മിസ്സിനെ നോക്കി ചിരിച്ചു . മഞ്ജു ഒന്നും സംഭവിക്കാത്ത മട്ടിൽ അവനെ നോക്കി ചിരിച്ചു അവിടെ നിന്നും മാറി .
ഞാൻ പിന്നെ അല്പം ഡൌൺ ആയി. വല്യ താല്പര്യമില്ലാത്ത മട്ടിൽ എല്ലാം ചെയ്‌തു തീർത്തു. മീറ്റിങ്ങിൽ ആ മാസം അവസാനം വാർഷിക ആഘോഷം നടത്താനുള്ള തീരുമാനം ആയി . ഞാൻ പിന്നെ അന്ന് മഞ്ജുവിനെ ഫേസ് ചെയ്യാൻ നിന്നില്ല . ഇനിയെങ്ങാനും അവര് കാര്യം ആയി എടുക്കുമോ !! എന്റെയടുത്തുള്ള സ്വാതന്ത്ര്യം ഒക്കെ വെറും തമാശ ആണോ ? ഞാൻ ആണോ മണ്ടൻ..എല്ലാം കാര്യമാക്കി എടുത്തു…അങ്ങനെ പല ചിന്തകൾ എന്നെ അലട്ടി !
ക്‌ളാസ് കഴിഞ്ഞു ഒരുവിധം എല്ലാരും പോയി കഴിഞ്ഞ ശേഷമാണ് ഞാനും ശ്യാമും പുറത്തിറങ്ങാറ് . വരാന്തയിലൂടെ പോകുമ്പോ മഞ്ജു മിസ് എന്നെ വിളിച്ചു..
മഞ്ജു ;”കവിൻ..അവിടെ നിന്നെ ഒരു കാര്യം പറയാനുണ്ട് “
മഞ്ജു പുറകിൽ നിന്നു വിളിച്ചെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല.
ശ്യാം ;”ഡെയ് നിന്നെ മിസ് വിളിക്കുന്നു “
ശ്യാം എന്ന് ചെവിയിൽ പറഞ്ഞു.
ഞാൻ ഒന്ന് തിരിഞ്ഞു നോക്കി. മഞ്ജു മിസ് സ്റ്റാഫ് റൂമിന്റെ വാതിലിൽ നിന്നു വരാന്തയിലേക്കിറങ്ങി നിൽപ്പുണ്ട്.
ഞാൻ മഞ്ജുവിനെ സ്വല്പം ദേഷ്യത്തോടെ നോക്കി മുഖം വെട്ടിച്ചു.
ശ്യാം ;”എന്തുവാടെ നീ നീ മൈൻഡ് ചെയ്യാത്തതാകുമോ അടുത്ത പ്രെശ്നം ?”
ശ്യാം എന്റെ പെരുമാറ്റം കണ്ടു പറഞ്ഞു.
ഞാൻ ;”ആവുന്നെങ്കി ആകട്ടെ മൈര്..നിനക്കെന്താ “
ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അവന്റെ അടുത്ത് ചൂടായി.
മഞ്ജു ;”ഡോ..അവിടെ നിന്നെ “
മഞ്ജു മുന്നോട്ടിറങ്ങി വീണ്ടും വിളിച്ചു.
ഞാൻ തിരിഞ്ഞു നോക്കി വരൻ ഉദ്ദേശമില്ലെന്ന ഭാവത്തിൽ നോക്കി നടത്തം വേഗത്തിലാക്കി .
മഞ്ജു എന്നെ ദേഷ്യത്തോടെ നോക്കുന്നത് ഞാനറിഞ്ഞു.കൈ രണ്ടും ഇടുപ്പിൽ കുത്തി അവരെന്നെ നോക്കി കണ്ണുരുട്ടി.
ഞാൻ വേഗം നടന്നു നീങ്ങി. പിന്നാലെ ശ്യാമും .അവൻ എന്താ സംഭവം എന്ന് മനസിലാകാത്ത പോലെ എന്നെയും മിസിനെയും മാറി മാറി നോക്കി .
പക്ഷെ എല്ലാം കള്ളിയുടെ കള്ളത്തരങ്ങൾ ആണെന്ന് അന്ന് രാത്രിയാണ് എനിക്ക് ബോധ്യമായത്. പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നു എനിക്കൊരു മെസ്സേജ് വാട്സാപ്പിൽ വന്നു . മഞ്ജു മിസ് ആയിരുന്നത് .
മഞ്ജു ;”ഹലോ …”
ഞാനതിനു മറുപടി ആയി ഒരു “ഹായ് ” നൽകി .
മഞ്ജു ;”ആരാണെന്നു മനസിലായോ ?”
മഞ്ജുവിന്റെ അടുത്ത മെസ്സേജ് . പ്രൊഫൈൽ പിക് ഇല്ലാത്തതുകൊണ്ട് എനിക്ക് ആളെ മനസിലായില്ല. ഞാൻ ഇല്ലെന്നു മറുപടി അയച്ചു.
മഞ്ജു ;”ഓക്കേ ..ഐ വിൽ കാൾ യു “
അടുത്ത മെസ്സേജ് അതായിരുന്നു . മെസ്സേജ് ഞാൻ വായിച്ചു കഴിഞ്ഞു ഏതാണ്ട് ഒരു മിനിറ്റിനകം തന്നെ എന്റെ ഫോൺ ശബ്ദിച്ചു . ഞാൻ കിടക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു ആ സമയം. റൂമിൽ ബെഡിൽ കിടന്നു ചുമ്മാ വട്സാപ്പും ഫേസ്ബുക്കുമൊക്കെ നോക്കി കിടപ്പായിരുന്നു .
