എന്നെ നോക്കിയാണ് മഞ്ജു പറഞ്ഞത് .
എനിക്കാകെ ചൊറിഞ്ഞു തുടങ്ങി.
“പ്രസാദേട്ട എന്ന ഞാനും വിടുവാ…കൊറച്ചു പണി ഉണ്ട് “
ഞാൻ അതും പറഞ്ഞു മഞ്ജുവിനെ ഒന്ന് അടിമുടി നോക്കിക്കോണ്ട് പുറത്തേക്കിറങ്ങി .
മഞ്ജുവിനെ ഞാൻ പുറത്തു കാത്തു നിൽക്കെ അവളും പിന്നാലെ വന്നു .
“മ്മ്..മാറ് മാറ് “
വാതിലിനടുത്തു മറഞ്ഞു നിന്ന എന്റെ മുഖത്ത് നോക്കാതെ മഞ്ജു കൈകൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു.
അവിടെ ഒക്കെ വേറെ പിള്ളേരുണ്ടായിരുന്നതുകൊണ്ട് ഞാൻ കൂടുതലൊന്നും പറയാൻ നിന്നില്ല .
ഞാൻ മാറി..മഞ്ജു എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചുകൊണ്ട് നടന്നു. ഞാൻ പിന്നാലെയും.
“ഞാനുള്ളതുകൊണ്ടാണോ തിരികെ പോന്നെ “
ഞാൻ മിസ്സിന്റെ ഒപ്പം നടന്നുകൊണ്ട് പതിയെ ചോദിച്ചു.
“ആഹ്…ആണെന്ന് വെച്ചോ “
മഞ്ജു ഗൗരവത്തിൽ പറഞ്ഞുകൊണ്ട് വേഗം നടന്നു. ആ വിടർത്തിയിട്ട മുടിയും ആട്ടികൊണ്ടുള്ള നടത്തം കാണാൻ നല്ല ചന്തം ഉണ്ട്. ഇനിയും കൂടെ നടക്കുന്നതിൽ അർത്ഥമില്ല. അവിടെയൊക്കെ ജന പ്രളയമാണ്. പത്തടി കൂടി നടന്നാൽ സ്റ്റാഫ് റൂമും ആയി .ചുരിദാർ ഇടുമ്പോ മഞ്ജുവിന് ഒരു പാവം പിടിച്ച ലുക്ക് ആണ്.സെക്സി ഫീൽ ഒട്ടുമില്ല .
അന്നത്തെ ദിവസം ഒരു രക്ഷയും ഇണ്ടായിരുന്നില്ല . കമ്പ്ലീറ്റ്ലി മഞ്ജു എന്നെ തളർത്തികളഞ്ഞു ! പിന്നെ ആകെയുള്ള പ്രതീക്ഷ പോകാൻ നേരത്തെ കണ്ടുമുട്ടൽ ആയിരുന്നു . കോളേജ് വിട്ടു ഞാൻ പോകാതെ അവിടെയൊക്കെ ചുറ്റി കറങ്ങി നടന്നു . മഞ്ജു അല്പം കഴിഞ്ഞാണ് ഇറങ്ങാറ് . ഞാൻ പതിവു സ്ഥലത്തു സർവേ കല്ലിനു മീതെ കുട്ടി അടിച്ചു ഇരുന്നു മൊബൈലും നോക്കി ഇരിക്കെ മഞ്ജു ആ വഴി വന്നു .
എന്റെ അടുത്തായി ഓരം ചേർന്ന് മഞ്ജു വണ്ടി നിർത്തി ഗ്ലാസ് താഴ്ത്തി .
“പോയില്ലേ ?”
മഞ്ജു ചിരിയോടെ തിരക്കി.
“പോയ ഇവിടെ കാണില്ലല്ലോ “
ഞാൻ മഞ്ജുവിനെ ശ്രദ്ധിക്കാതെ മൊബൈലിൽ നോക്കികൊണ്ട് പറഞ്ഞു .
“ഓ..അങ്ങനെ ആണല്ലേ …”
മഞ്ജു തലയാട്ടികൊണ്ട് ചോദിച്ചു.
“ആഹ്…അങ്ങനെ തന്നെയാ “
ഞാനും വിട്ടില്ല.
“മ്മ്..എന്ന ഞാൻ പോട്ടെ…”
മഞ്ജു ഗൗരവത്തിൽ എന്നെ നോക്കി.
എന്നെക്കൂടി കൊണ്ട് പോകുമെന്ന എന്റെ പ്ലാൻ ആസ്ഥാനത്താക്കുന്ന ചോദ്യം.അങ്ങോട്ട് ചോദിച്ചാൽ മോശമല്ലേ ..അഭിമാനം വിട്ടൊരു കളിയില്ല !
“ആഹ്..പൊക്കോ ഞാൻ വേറെ ഒരാളെ കാണാൻ ഇരുന്നതാ”
ഞാൻ മൊബൈലിൽ നോക്കി താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞെങ്കിലും. ഉള്ളിൽ സങ്കടം ഇണ്ട് ട്ടോ ! ഇങ്ങനെ ഒക്കെ പറയാമോ എന്ന ലൈൻ ആയിരുന്നു .
“മ്മ്…അത് മനസിലായി “
മഞ്ജു ചിരിയോടെ പറഞ്ഞു. പിന്നെ ഗ്ലാസ് ഉയർത്തി. അതിനിടയിലൂടെ അവൾ ടാറ്റ കാണിച്ചു ചിരിച്ചുകൊണ്ട് വണ്ടി മുന്പോട്ടെടുത്തു .
തെണ്ടി..പട്ടി..ചെറ്റ..നാറി ..! ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് ആ വണ്ടി നീങ്ങുന്നത് നോക്കി നിന്ന്. ഇന്നലെ കൊണ്ട് വിടാൻ ഒരു തെണ്ടിയും ഉണ്ടായില്ല.ഞാൻ തന്നെ വേണ്ടി വന്നു സഹായത്തിനു . എന്നിട്ടിപ്പോ കണ്ടില്ലേ..ഇതാണ് പെണ്ണ് !
ഞാൻ നിരാശയോടെ കൈ സർവേ കല്ലിൽ അടിച്ചു !
ഹാഹ് ..അമ്മെ ….
അടിക്കാൻ നേരത്തു തോന്നാത്ത ഫീൽ ആയിരുന്നു കൈ അതിലടിച്ചപ്പോ ! നല്ല വേദന . ഞാൻ മുഖം ചുളിച്ചു കൊണ്ട് കൈ തടവികൊണ്ടിരിക്കെ മഞ്ജുവിന്റെ കാർ വീണ്ടും പോയ വഴിയിൽ നിന്നും വീണ്ടും തിരിച്ചു ഞാനിരിക്കുന്നിടത്തേക്കു തന്നെ ഒഴുകി വരുന്നത് കണ്ടു..മുൻവശത്തെ ഹെഡ് ലൈറ്റ് ഡിം ചെയ്തു കാണിച്ചു കൊണ്ട് മഞ്ജു മുൻ സീറ്റിൽ ഇരുന്നു ചിരിക്കുന്നത് ഞാൻ മുഖം ഉയർത്തി നോക്കി..!
