രതി Like

 

 

 

ബെഡിലേക്ക് തളർന്ന് വീണതും ഇരുവരും നന്നേ കിതക്കുന്നുണ്ടായിരുന്നു….

 

 

.

.

.

.

.

നിരഞ്ജൻ ഉണരുമ്പോൾ ബർഘ മയക്കത്തിൽ ആയിരുന്നു… ശരീരത്തിൽ ഒരല്പം വസ്ത്രംപോലും ഇല്ലാതെ നീണ്ടുനിവർന്ന് കിടക്കുന്നവളെ അയാൾ അല്പനേരം നോക്കിനിന്നു… പിന്നെ ചിരിയോടെ തറയിൽ ചിതറികിടന്ന തന്റെ വസ്ത്രങ്ങൾ എടുത്ത് ശരീരത്തെ അണിയിച്ചു…മേശയിൽ ഇരുന്ന് മുഷിഞ്ഞ തോക്കിനെ പഴയപടി അരയിൽ തിരുകി….

 

 

 

“ഞാൻ പോവുകയാണ് ബർഘ….”

 

ഉറക്കമായിരുന്ന ബർഘയുടെ നെറ്റിയിൽ അവളറിയാതെ മൃദുവായി ഒരു ചുംബനം നൽകി നിരഞ്ജൻ പുറത്തേക്ക് ഇറങ്ങി…

 

 

അനുവദിച്ച സമയം ഇനിയും ബാക്കിയുള്ളതിനാൽ ആവാം കലിദിനെ പുറത്തെങ്ങും കണ്ടില്ല… അടുത്തുള്ള മുറികൾ നിന്നും കാമലീലകളിൽ ഏർപ്പുടുന്നവരുടെ ശബ്ദം നിരഞ്ജന്റെ കാതുകളിലേക്ക് എത്തി…. വേശ്യാലയത്തിന് പുറത്തേക്ക് ഇറങ്ങി രാത്രിയിലെ തിരക്കിലൂടെ, കമതിപുര എന്ന ചുവന്ന തെരുവിന്റെ ഭംഗി ആസ്വദിച്ച് അയാൾ മുന്നോട്ട് നടന്നു…. ബർഘ എന്ന വേശ്യയെ അയാൾ മനസ്സിന്റെ ഏതോ ഒരു അറയിൽ ചേർത്തുവച്ചിരുന്നു…. താൻ ആദ്യമായി അറിഞ്ഞ സ്ത്രീ  മനോഹരിയാണെന്ന് അവൻ പിറുപിറുത്തു… അടുത്ത കഥയിലെ നായികയെ കണ്ടുകിട്ടിയെന്ന് കീശയിലെ തൂലികയും മൊഴിഞ്ഞു…

 

 

 

 

അവസാനിച്ചു…

Leave a Reply

Your email address will not be published. Required fields are marked *