രമ്യയുടെ ജീവിതം – 2

ഞാൻ ഒന്ന് മൗനം ആയി…

“ചേച്ചി എന്നാൽ അയാളോട് എനിക്ക് ഒരു ജോലി കിട്ടോ എന്ന് ചോദിക്കോ.. ”

“ഹാ ഹാ… അപ്പൊ മനസ്സ് മാറി അല്ലേ…”

“അത്…”

“ആ… അവനോട് നിന്നെ കാണാൻ പറയാം.. അല്ല നിന്റെ പേരും വീടും എന്താ… ”

” ഞാൻ രമ്യ, ഈ വഴിയിൽ പോകുമ്പോൾ ആദ്യത്തെ വീട് ആണ് എന്റെത്… അവിടെ വേറെ വീടുകൾ ഒന്നും തന്നെ ഇല്ല…”

“ആ ശരി എന്നാ… ഞാൻ അവനോട് പറയാം… ”

ഞാൻ വീട്ടിലേക്ക് തിരിച്ചു നടന്നു… വീട്ടിൽ എത്തുന്ന വരെ എന്റെ മനസിൽ ആ ചേച്ചി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.. (അവൻ ഇപ്പോൾ പെൺകുട്ടി ആയിരുന്നെങ്കിൽ അവനെ വേശ്യ അല്ലെങ്കിൽ വെടി എന്ന് പറഞ്ഞു ആളുകൾ ആട്ടിപായിച്ചേനെ….) ആ ചേച്ചി പറഞ്ഞ ആ വാക്കുകൾ എന്റെ ചെവികളിൽ വന്നു… ഞാൻ പെട്ടെന്ന് എന്റെ അമ്മയെ പെട്ടെന്ന് ഓർത്തു…

” അമ്മയും ഇതുപോലെ എന്തെങ്കിലും കാരണവശാൽ വേശ്യ ആയി തീർന്നത് ആവും… ”

ഞാൻ വീട്ടിൽ എത്തി… കട്ടിലിൽ കേറി അമ്മയെ ഓർത്ത് കരഞ്ഞു… അമ്മ ഇങ്ങനെ ആവാനുള്ള കാരണം എന്താണ് എന്ന് പോലും അനേഷിക്കാതെ ആണ് ഞാൻ ഓരോന്നും പറഞ്ഞത്.. എന്തിന്… അമ്മയെ വരെ കുറ്റം പറഞ്ഞ് അല്ലേ ഞാൻ അവിടെ നിന്ന് പോന്നത്…

ഞാൻ ഓരോന്നും ആലോചിച്ചു പെട്ടെന്ന് കിടന്നുറങ്ങി… പിറ്റേന്ന് കാലത്ത് ഞാൻ ഉറക്കം ഉണർന്നപ്പോൾ ആലോചിച്ചത് അയാൾ ജോലി കണ്ട് പിടിച്ചു വരുമോ എന്നാണ്… അപ്പോഴാണ് ഡോർ ബെൽ അടിച്ചത്… അത് ഭാസ്കരൻ ആയിരുന്നു….

“രമ്യ…. ”

“അതേ… ഞാൻ ആണ്…”

“ജോലി വേണമെന്ന് പറഞ്ഞില്ലേ….”

“എന്താ… കിട്ടിയോ….?”

“ആ… കിട്ടി… ഒരു മിനിറ്റ്, ഇത് സുനിലിന്റെ വീട് അല്ലേ…”

“അതേ… ഞാൻ അദ്ദേഹത്തിന്റെ ഭാര്യ ആണ്…”

“ഓഹോ.. അപ്പൊ പിന്നെ സുഖം ആയി… നിന്റെ ഭർത്താവ് ചെയ്ത ജോലി വേണോ..”

“ഏഹ്.. ആ ബംഗ്ലാവിലോ….”

“ആ… അവൻ പോയപ്പോൾ വേറെ ആളെ തപ്പി നടക്കായിരുന്നു… ഇപ്പോൾ മോൾ ഒരു ജോലി വേണമെന്ന് പറഞ്ഞപ്പോൾ എനിക്ക് ആ ജോലി ഓർമ വന്നു..

വേണമെങ്കിൽ പറ… അല്ലെങ്കിൽ വേറെ ആരെങ്കിലും ജോലിക്ക് വന്നാൽ മോൾ ഇവിടുന്ന് മാറേണ്ടി വരും…”

“എന്ത്….”

“അതേ…. ഇത് ആ ബംഗ്ലാവിലെ ജോലിക്കാർ ഉള്ള വീട് ആണ്….”

ഞാൻ പെട്ടെന്ന് കരയാൻ പോയി..

“മോൾ കരയാൻ വേണ്ടി പറഞ്ഞതല്ല… മോൾക്ക് അവൻ വരുന്നത് വരെ ഈ വീട്ടിൽ നില്കാൻ ഉള്ള മാർഗം പറഞ്ഞ് തന്നതാ… “

“ശരി… ഞാൻ ആ ജോലിക്ക് വരാം… ഇപ്പോൾ ആണ് വരേണ്ടത്…”

“ഇന്ന് ഇപ്പോൾ വേണ്ടാ… എന്തായാലും നാളെ തൊട്ട് തുടങ്ങാം…”

“പിന്നെ എനിക്ക് അവിടേക്ക് ഉള്ള വഴി അറിയില്ല…”

“അത് പേടിക്കണ്ട.. ഞാൻ നാളെ വന്നു കൊണ്ട് പോവാം….”

അതും പറഞ്ഞു അയാൾ പോയി….

അയാൾ പറഞ്ഞത് കേട്ടിലേ… ഈ വീട് വേണമെങ്കിൽ അവിടെ ജോലിക്ക് പോണമെന്നു…. ഒന്നാമത് എന്നെ വിട്ട് സുനിൽ പോയി… എന്നിട്ട് പോരാതെ എനിക്ക് വീടും കുടിയും ഇല്ലാതാക്കിയിട്ടാണ് സുനിൽ പോയത്… എനിക്ക് എന്റെ ഭർത്താവിനോട് ഉള്ള ദേഷ്യം കൂടി…

അതൊക്കെ അയാൾ… തന്റെ ഭാര്യ മരിച്ചപ്പോൾ തന്റെ എല്ലാം ദുശീലവും മാറ്റി… ഇപ്പോൾ തന്നെ എന്റെ മുഖത്ത് മാത്രം നോക്കിയിട്ട് ആണ് ജോലി ചെയ്തത്….

എന്തായാലും എനിക്ക് ഈ ജോലിക്ക് പോയേ പറ്റൂ….

ഞാൻ പിറ്റേന്ന് അതിരാവിലെ നല്ല സാരി ഉടുത്തു നിന്നു… അയാളെ കാത്തു നിന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ വന്നു… ഭാസ്കരൻ , തമിഴ് നടൻ ശരത് കുമാറിനെ പോലെ തോന്നും… ഒരു സാധാ മുണ്ടും ഷർട്ടും ആണ് വേഷം… കൂടാതെ തോളത്ത് ഒരു തോർത്തു മുണ്ടും ഉണ്ടായിരുന്നു…

അപ്പൊ പോവാം… കുറച്ചു ദൂരം കാട്ടിലൂടെ പോണം… അതുകൊണ്ട് വേഗം പോവാം…

ഞങ്ങൾ വേഗം പുറപ്പെട്ടു…. അയാൾ മുന്നിലും ഞാൻ പിന്നിലും ആയി നടന്നു.. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു കാട്ടിലേക്ക് കടന്നു.. ആദ്യം ഒക്കെ റോഡ് ഒക്കെ കാണുന്നുണ്ടായി… പിന്നെ അതും മാറി.. ഇപ്പോൾ ചുറ്റും മരങ്ങൾ മാത്രം.. എനിക്ക് ചെറിയ പേടി വന്നു… ഞാൻ അയാളുടെ തൊട്ട് അടുത്തായി നടന്നു..

ഇവിടെ വന്യമൃഗങ്ങൾ ഉണ്ടാവോ…

ഇവിടെ ആനയും മാനെയും ഒക്കെ ഞാൻ കണ്ടിട്ടുണ്ട്… പക്ഷേ പുലി ഒന്നും വരാറില്ല എന്നാണ് പറഞ്ഞിട്ടുള്ളത്… ഞാൻ വന്നതിനു പിന്നെ പുലിയെ കണ്ടിട്ടും ഇല്ല…

എന്തായാലും ചെറിയ ഒരു പേടി…

പേടിക്കണ്ട… നമ്മൾ എത്താറായി… കുറച്ചു ദൂരം ചെന്നപ്പോൾ ഒരു ഇടുങ്ങിയ വഴി എത്തി… ആ വഴിയുടെ ഒരു ഭാഗത്ത്‌ മലയും താഴെ കുഴിയും ആണ്… താഴേക്കു പോയാൽ പൊടി പോലും കിട്ടില്ല എന്ന് എനിക്ക് മനസിലായി.. ഞാൻ അയാളുടെ പിന്നാലെ പോയി…

“മോളെ ഇവിടെ മാത്രം നീ പേടിച്ചാൽ മതി..

ഇവിടെ മഴ പെയ്യുമ്പോൾ ഉരുൾപൊട്ടൽ ഉണ്ടാവും അപ്പൊ ഈ വഴി അടയും.. പിന്നെ നിനക്ക് വരാനും പോവാനും പറ്റില്ല..”

“അപ്പൊ ഈ വഴി അല്ലാതെ വേറെ വഴി ഇല്ലേ…”

“ഇല്ല… ഇതിന്റെ അപ്പുറത്ത് തമിഴ് നാട് ആണ്…”

ഞാൻ അയാളുടെ ഒപ്പം നടന്നു.. ഇപ്പോൾ ഇരുട്ട് മാറി വെളിച്ചം വന്നു തുടങ്ങി… ഞാൻ നേരെ നോക്കിയപ്പോൾ സിനിമയിൽ ഒക്കെ കാണുന്നപോലെ ഉള്ള വീട്… രണ്ട് നില വീട്, ഓട് കൊണ്ട് മേഞ്ഞു ഇരിക്കുന്നു… പണ്ടത്തെ നാട്ടു രാജകന്മാർ താമസിക്കുന്ന വീട് പോലെ തോന്നി…

വീടിന്റെ ചുറ്റും പണി സാധനങ്ങൾ ആണ്..

ഇവിടെ എത്ര പേര് പണിക്ക് ഉണ്ട്…

നമ്മൾ മാത്രം ഉള്ളു… ചിലപ്പോൾ മാനേജർ ഇടക്ക് വരും…. പണി ഇത്രത്തോളം ആയി എന്ന് അറിയാൻ… അതല്ലാതെ ഇവിടേക്ക് വേറെ ആരും വരില്ല…

“അപ്പൊ ഇതൊക്കെയോ.. ഞാൻ പണി സാധനങ്ങൾ ചുണ്ടി ചോദിച്ചു…”

“അത് ഈ ബംഗ്ലാവിന്റെ മോഡിഫൈക്കേഷൻ നടന്നപ്പോൾ ബാക്കി വന്നതാ.. അത് ആരും കൊണ്ട് പോയില്ല.. അതുകൊണ്ട് നമ്മുക്ക് പ്രശ്നം ഇല്ല…”

ഞങ്ങൾ അതിന്റെ ബാക്കിലേക് പോയി… നീണ്ട് നിവർന്നു കിടക്കുന്ന പറമ്പ് ആണ് ഞാൻ കണ്ടത്… അവിടെ ചെറിയൊരു ഷെഡ് ഉണ്ടായിരുന്നു… അവിടെ മൊത്തം ചെളി ആയി കിടക്കായിരുന്നു…

” ഞാൻ ഇപ്പോൾ വരാം… മോൾ ആ കുളത്തിന്റെ അടുത്തേക്ക് പോയിക്കോ.. ”

ഞാൻ ആ കുളത്തിന്റെ അടുത്തേക്ക് പോയപ്പോൾ അയാൾ ആ ഷെഡിലേക്ക് കയറി… കുറച്ചു കഴിഞ്ഞപ്പോൾ അയാൾ തോർത്ത്‌ മാത്രം ആയി ഉടുത്തു ആണ് വന്നത്… അതുകണ്ടപ്പോൾ ഞാൻ പെട്ടെന്ന് ഞെട്ടി…

“ഇയാൾ ഇത് എന്ത് ഭാവിച്ചു ആണോ… ഇനി ഇപ്പോൾ ശരിക്കും ഇയാൾ മാറിയിട്ടില്ലേ…”

” മോൾ എന്താ ആലോചിക്കുന്നെ… ”

“ഒന്നുമില്ല.. എന്താ ജോലി എന്ന് ആലോചിക്കായിരുന്നു….”

“ആ ഞാൻ പറയാൻ മറന്നു… ഈ ബംഗ്ലാവിന്റെ ചുറ്റും നല്ല രീതിയിൽ നോക്കി നടത്തുകുക… ഇപ്പോൾ ഈ കുളം ഒന്ന് റെഡി ആക്കി… അത് ഒരു സ്വിമ്മിംഗ് പൂൾ ആകാൻ ആണ് മാനേജർ പറഞ്ഞത്…”

“അതിന് ഇത് നമ്മളെ കൊണ്ട് പറ്റോ…”

“പറ്റും.. ഞാനും സുനിലും കൂടി ആണ് ഈ കുളത്തിലെ വെള്ളം വറ്റിച്ചത്.. ഇനി അതിലെ ചെള്ളി എടുത്തു കളയുക … പിന്നെ അതിന്റെ ചുറ്റും കട്ട വച്ചു കഴിഞ്ഞാൽ സ്വിമ്മിംഗ് പൂൾ റെഡി…”

“എനിക്ക് ഇതുപോലെ പണിത് ശീലം ഇല്ല…”

Leave a Reply

Your email address will not be published. Required fields are marked *