നന്പൻ

എന്റെയുള്ളിലെ ഒരു കുഞ്ഞു ഫാന്റസി.
കമ്പി ഇതിലൊട്ടുമില്ല!! പണ്ടെങ്ങോ എഴുതിയതാണ്. പിന്നെ കഴിഞ്ഞ കഥ എനിക്കൊരു തെറ്റ് പറ്റിയാതായി കണ്ടു ക്ഷമിക്കുക. ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ ഞാനവരോട് മാപ്പു ചോദിയ്ക്കുന്നു..

“ഞാനൊരു നല്ല ഭർത്താവാണ് …..പക്ഷെ, നല്ലൊരു കാമുകനാണോ ഞാൻ …?”

“ഹഹ അറിയില്ല, മുൻപ് ചിലപ്പോ ആയിരുന്നിരിക്കാം, മുൻപെന്നു പറയുമ്പോ 10 വർഷങ്ങൾക്ക് മുൻപ്.. ഹേമയെ ആദ്യമായി കണ്ടത് മുതൽ കല്യാണം കഴിയുന്നത് വരെ, ഒരു പക്ഷെ ഗീതു ജനിക്കുന്നത് വരെ! പക്ഷെ ഇപ്പോഴെന്തായാലും അല്ല, ആണുങ്ങൾ അങ്ങനെയാണ് എന്ന് പറഞ്ഞുകൊണ്ട് വായനക്കാരായ സഹോദരനെ ഞാനിതിലേക്ക് വലിക്കുന്നില്ല, എങ്കിൽ പോലും, ഞാൻ എന്നെ കുറിച്ച് കുറച്ചൂടെ പറയാം, ഞാനൊരു സി ബി ഐ ജീവനക്കാരനാണ്, സേതുരാമനെ പോലെ അത്ര ബുദ്ധിയൊന്നുമില്ലെങ്കിലും ഇതുവരെ ഞാൻ ശ്രമിച്ച കേസുകൾ ഒന്നും എന്റെ കൈവിട്ടു പോയിട്ടുമില്ല.

പക്ഷെ, ഈ രഹസ്യങ്ങൾ കണ്ടെത്താനുള്ള ത്വര കൊണ്ട്, ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കേസ് ഫയൽ എന്ന് വിശ്വസിക്കുന്ന ഹേമയുടെ കാമുകനെ കണ്ടെത്തിയിട്ട് ഇന്നേക്ക് ഒരു മാസം ആയിരിക്കുന്നു.

ഞാനിത്രയും കിടിലം ടഫ് ഓഫീസർ ആണെന്നറിഞ്ഞിട്ടും, എന്നെ കബളിപ്പിച്ചുകൊണ്ട് ഒരു കാമുകനെ പ്രേമിക്കാൻ അവൾ കാണിച്ച ധൈര്യത്തെ ഞാൻ എങ്ങനെ അഭിനന്ദിക്കാതിരിക്കും. ഡൽഹിയിൽ എന്റെ ഓഫീസിൽ ഞാൻ ഇരുന്നുകൊണ്ട് ഈ കഥ നിങ്ങളോടു സമയം പോലെ പറയാൻ തീരുമാനിച്ചത്, ഈ കഥയിലെ ചെറിയ ചെറിയ ത്രില്ലിംഗ് എലമെന്റ് ഒരുപക്ഷെ നിങ്ങൾക്കും ഇഷ്ടമാകുമെന്ന് തോന്നിയിട്ടാണ്.

ഹേമ, ഹേമ പത്മിനി. പേരിനു പിന്നിലെ പത്മിനി എന്ന പേര് കണ്ടില്ലേ?! അച്ഛന്റെ പേരിനു പകരം അമ്മയുടെ പേര് ചേർത്ത ആ സുന്ദരിയെ ആദ്യം ഞാൻ കാണുന്നത് സുഹൃത്തിന്റെ മകളുടെ പിറന്നാളിനാണ്. അന്നവൾ പിങ്ക് സ്ലീവ്‌ലെസ് സാരിയിൽ അവിടെയുള്ള സകലമാന ആളുകളുയുടെയും കണ്ണിൽ വിരുന്നായിരുന്നു, എന്റെയും!!!
പക്ഷെ എനിക്കൊരു സ്വഭാവമുണ്ട്!
ഒരു പെണ്ണിനെ ഇഷ്ടമായാൽ ഉടനെ ചെന്നതവളോട് പറയും, എന്റെയീ സ്വഭാവം മിക്കപെൺകുട്ടികൾക്കും ഇഷ്ടമല്ലാത്തതുകൊണ്ട് എനിക്കാരേം കിട്ടിയതുമില്ല! ആകെ ഈ കാക്കി തന്നയാണ് എന്റെ ആദ്യത്തെയും അവസാനത്തേയും കാമുകി.!

പക്ഷെ അന്ന് അവൾ പല തവണ എന്നെയും, നോക്കുന്നത് കണ്ടപ്പോൾ, എന്റെ മറന്നു തുടങ്ങിയ ആ സ്വഭാവം വീണ്ടുമെന്നിൽ തിരിച്ചു വന്നു. അങ്ങനെ ഞാൻ അവളോട് ഇഷ്ടമാണെന്നു പറയാൻ തയാറായി.

“ഒറ്റച്ചോദ്യം! കല്യാണം കഴിക്കാമോ?”

അവളാകെ ഞെട്ടി!!

“എന്ത് ???”

“ഹേമ എന്നെ വിവാഹം കഴിക്കാമോ എന്ന് !”

“ആരേലും കാണും …..കേൾക്കും എന്നൊന്നും ചിന്തയില്ലേ?”

“അതെന്തിനാ …എല്ലാരുടെയും മുന്നിൽ വെച്ചല്ലേ കല്യാണം?! ”

അവൾ ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്തു, സൗമ്യമായ ചിരി നിർത്തിയവൾ പറഞ്ഞതെന്നെ ഞെട്ടിച്ചു – ഇന്നേ വരെ ആരുമവളോട് കല്യാണം കഴിക്കാം എന്ന് പറഞ്ഞിട്ടില്ലിത്രെ.!!!! അപ്പൊ പറഞ്ഞത് എന്തായിരിക്കും?? പ്രേമിക്കാം എന്നായിരിക്കുമല്ലേ? ആയിരിക്കാം. അതെനിക്കറിയേണ്ടാ.

പക്ഷെ അടുത്തയാഴ്ച തന്നെ ഞാനവളെ രജിസ്റ്റർ മാരേജ് ചെയ്തു. കാര്യം അവൾക്കിഷ്ടമില്ലാത്ത ഫാമിലി ഫ്രണ്ടെന്റെ മകനെ അവളുടെ അച്ഛൻ നിര്ബന്ധമായി കെട്ടിക്കാൻ നോക്കുന്ന സമയത്താണ് ഞാനവൾടെ മുന്നിൽ വന്നു ചാടുന്നത്, പിന്നെ എനിക്ക് ഡൽഹിയിൽ നല്ല ജോലി! വെളുത്ത സുന്ദരൻ, വെട്ടിയൊതിക്കിയ കട്ടി മീശ. അവൾക്ക് നന്നേ ബോധിച്ചു.പക്ഷെ ഞാനിപ്പോ കട്ട താടിയാണ് കേട്ടോ!! ചുമ്മാരസം!!!!

അതാണ് ഞാൻ പറഞ്ഞത് ഞാനങ്ങനെ ഭീകരനായ കാമുകനൊന്നുമല്ലെന്ന്! പക്ഷെ അവളെ സന്തോഷിപ്പിക്കാൻ വേണ്ടി ഞാനെന്നും ശ്രമിച്ചിരുന്നു, അല്ലെ അങ്ങനെയല്ലേ ഭർത്താവിന്റെ കടമ!!? വിവാഹം കഴിഞ്ഞത് മുതൽ കുറെ നാൾ ഞങ്ങൾ ഡൽഹിയിൽ തന്നെ ആയിരുന്നു. ഇവിടെ വെച്ചാണ് ഗീതു ജനിച്ചത്.

ഹേമയ്ക്കിവിടെ ഒരു ലൈബ്രറിയിൽ ജോലിയുമുണ്ട്. അവൾ ഒറ്റ മകൾ ആയതുകൊണ്ടും. അവളുടെ അമ്മയ്ക്ക് ഇപ്പൊ സുഖമില്ലാത്തത് കൊണ്ടും നാട്ടിൽ ചെല്ലാൻ നിർബന്ധിതയപ്പോൾ ഗീതുവിനെയും കൂട്ടി അവൾ നാട്ടിലേക്ക് ചെന്നു. കാമുകനെ ഇപ്പോഴേ ഞാൻ പറയുന്നില്ല, അതിന്റെ ത്രില്ല് പോകും, ഞാൻ എങ്ങനെ അവനെ കണ്ടുപിടിച്ചു എന്ന് പറയാം അതല്ലേ രസം.

ഒരു വർഷം മുൻപ് ഏതാണ്ട് ഇതേ സമയം, ഞാനൊരു ക്രിമിനലിനെ പൊക്കാൻ ഉള്ള കാര്യത്തിന് കൊള്ളീഗ്‌സ് ന്റെയൊപ്പം നോയ്ഡയിൽ പോവുകയായിരുന്നു,
ഡ്രൈവിംഗ് സീറ്റിൽ അഷറഫ് ആയിരുന്നു, ഞാൻ മുൻപിലും. ട്രാഫിക് സിഗ്നൽ വീഴാൻ കാത്തു നില്കുമ്പോ ഒരു സ്ത്രീ വാഹനത്തിന്റെ മുന്നിലൂടെ ക്രോസ്സ് ചെയ്തു. ആരും ഒരു തവണ നോക്കിയാൽ പിന്നെ കണ്ണെടുക്കാൻ തോന്നാത്ത പെണ്ണാണ് അവളെന്നത് സത്യം. പിന്നഴകും പാറിപ്പറക്കുന്ന മുടിയും!! റോഡരികിലുള്ള കഫേ കോഫിഡേയിലേക്ക് വേഗത്തിൽ നടന്നു പോകുന്നത് കണ്ട അഷ്‌റഫ് എന്നോട് പറഞ്ഞു.

“ഹേമയാണല്ലോ!”

ഇവൾക്കിന്നു ഫ്രീയാണോ?! ലൈബ്രറിയിൽ നല്ല തിരിക്കാണ് എന്നൊക്കെ പറഞ്ഞിരുന്നല്ലോ അവൾ എന്നോർത്തുകൊണ്ട് ഞാൻ ഫോൺ പോക്കറ്റിൽ നിന്നുമെടുത്തു വിളിക്കാൻ തുടങ്ങി, ഹേമ അവളുടെ ഫോണിലേക്ക് നോക്കികൊണ്ട് വേഗം റോഡ് ക്രോസ്സ് ചെയ്തു, അവളിട്ടിരിക്കുന്ന ബ്ലൂ ജീൻസും വൈറ്റ് ഫ്‌ളവർ സ്ലിറ്റ് ടോപ്പും റെയ്ബാൻ കൂളിംഗ് ഗ്ലാസും കൂടെ കാണുമ്പോ എന്റെ കൂടെയുള്ളവർക്ക് ഒരല്പം അസൂയ ഉണ്ടെന്നു മനസ്സിൽ ചിരിച്ചുകൊണ്ട് ആദ്യത്തെ റിങ്ങിലെടുക്കാതായപ്പോൾ ഞാൻ വീണ്ടും ഡയൽ ചെയ്തു.

പക്ഷെ ഹേമ അതെടുക്കാതെ കഫേ കോഫിഡേയുടെ ഡോർ തുറന്നു കൊണ്ട്, അവൾ അകത്തേക്ക് കയറി സുഭദ്രമായി ഒരു സ്ഥലത്തിരുന്നു. ഗ്ലാസ്സിലൂടെ ഞാനവളെ നോക്കുമ്പോ ഫോൺ കൈയിൽ എടുത്തുകൊണ്ടവൾ ഒരുനിമിഷം
സ്ക്രീനിലേക്ക് നോക്കി, എന്റെ കാൾ കട്ട് ചെയ്തുകൊണ്ട് എനിക്കൊരു ടെക്സ്റ്റ് മെസ്സേജ് ചെയ്തു. ലൈബ്രറിയിൽ ആണ്. TTYL.!!!!

വൗ!! I’m Impressed!!

ഞാൻ ആ മെസ്സേജ് നു
Its Okay!! No ഫ്രൊബ്ലെം. ന്ന് തിരിച്ചയച്ചു.

അഷ്‌റഫ് നോട് പറഞ്ഞു, അവളൊരു ഫ്രണ്ടിനെ കാണാൻ വന്നതാണ്.

സിഗ്നൽ വീണപ്പോ ഞങ്ങൾ നേരെ ഭാട്ടിയ തെരുവിലേക്ക് വണ്ടിയെടുത്തു. അവനെ ഓടിച്ചിട്ട് പിടിച്ചു ഞങ്ങൾ പാക്ക് ചെയ്തു തിരികെ ഓഫീസിലേക്ക് എത്തി. പിന്നെ അവനെ ചോദ്യം ചെയ്യലായി, ഉരുട്ടലായി.

അവനോട് കൺഫേസ് ചെയ്യാനുള്ള പരിപാടിയും കഴിഞ്ഞു.

ഞാൻ ജോലി ചെയ്യുമ്പോ ഫാമിലിയെ കുറിച്ചധികം ചിന്തിക്കാറില്ല. സൊ കഥയിലേക്ക് വീണ്ടും വരാം, ഞാൻ ഹേമയെ വീണ്ടും വിളിച്ചപ്പോൾ അവളുടെ ഫോൺ ഔട്ട് ഓഫ് കവറേജ് ആയിരുന്നു. ലൈബ്രറിയിൽ ഉണ്ടോ എന്നറിയാൻ ഞാൻ ജസ്റ് ഗാന്ധി ലൈബ്രറിയുടെ കോൺടാക്ട് നമ്പർ എടുത്തിട്ട് ഒന്ന് അവിടെയുള്ള സ്റ്റാഫിനോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *