രാധ കൂട്ടുകാരന്റെ അമ്മ ഇപ്പൊ എന്റെ ഭാര്

രാധ കൂട്ടുകാരന്റെ അമ്മ ഇപ്പൊ എന്റെ ഭാര്യ

Radha Koottukarante Amma eppo Ente Bharya | Author : Lolan Lolu

 


നമസ്കാരം എൻ്റെ പേര് രാകേഷ് ഇപ്പൊ 35 വയസ്സുണ്ട്, എനിക്ക് രണ്ടു ഭാര്യമാരാണുള്ളത്. എൻ്റെ രണ്ടാം കല്ല്യാണം കഴിഞ്ഞത് 3 വർഷം മുൻപാണ് അതിൽ ഒരു കുഞ്ഞും എനിക്കുണ്ട്. എന്നൽ ഈ കഥ എൻ്റെ രണ്ടാം ഭാര്യയുമായി ഉള്ളതല്ല മറിച്ച് പത്ത് വർഷം മുൻപ് ഞാൻ താലി ചാർത്തിയ എൻ്റെ ആദ്യ ഭാര്യ, എൻ്റെ രാധ, എൻ്റെ പ്രിയ സുഹൃത്തിൻ്റെ അമ്മയുമായുള്ള കഥ, അല്ല ജീവിതം.

 

ഞാനും അജിത്തും തമ്മിൽ ഉള്ള സൗഹൃദം തുടങ്ങുന്നത് അഞ്ചിൽ പഠിക്കുമ്പോൾ മുതലാണ്. അന്നുമുതലേ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. എൻ്റെ വീട്ടിൽ അവനും അവന്റെ വീട്ടിൽ എനിക്കും ഒരു മകൻ്റെ സ്ഥാനം ആയിരുന്നു. ഞങ്ങൾ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അവൻ്റെ അച്ഛന് കാൻസർ പിടിപെടുന്നത്. പുകവലി ഒരു ശീലമായിരുന്ന അവൻറെ അച്ഛന് ശ്വാസകോശ അർബുദം പിടിപെടും എന്നുള്ളത് എല്ലാവരും മനസ്സിൽ വിചാരിച്ചിരുന്ന ഒരു കാര്യം തന്നെയായിരുന്നു കാരണം അദ്ദേഹം ഒരു ദിവസം കുറഞ്ഞത് 10 പാക്കറ്റ് എങ്കിലും വലിച്ചിരുന്നു.

അർബുദത്തോട് മല്ലിട്ട് അവന്റെ അച്ഛൻ മരണത്തെ പുൽകിയത് മൂന്നുവർഷം കഴിഞ്ഞാണ്, ശരിക്കും വേദന അനുഭവിച്ചു തന്നെയാണ് അദ്ദേഹം വിട പറഞ്ഞത്. ഞങ്ങളുടെ പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷയുടെ ഇടയിലാണ് അവൻറെ അച്ഛൻ മരിക്കുന്നത്. പഠനത്തിൻറെ കാര്യത്തിൽ അജിത്ത് എന്നെക്കാൾ ഒരുപാട് മുമ്പിലാണ്. പത്താം ക്ലാസ് ഞാൻ തട്ടിമുട്ടി പാസായപ്പോൾ അവൻ നേടിയെടുത്തത് 8 A+,  2 A ഗ്രേഡും ആയിരുന്നു.

അജിത്തിന്റെ അച്ഛൻറെ മരണശേഷം അവൻറെ അമ്മയായ രാധ അവനെയും അവൻറെ ചേച്ചിയെയും വളരെ കഷ്ടപ്പെട്ടാണ് വളർത്തിയത്. ഞങ്ങൾ താമസിച്ചിരുന്നത് മൂവാറ്റുപുഴയ്ക്ക് അടുത്താണ് അവിടെ ഒരു 50 സെൻറ് സ്ഥലവും അതിന് നടുവിൽ ഒരു പഴയ ഓടിട്ട തറവാട് വീട്ടിലായിരുന്നു അജിത്തിന്റെ കുടുംബം താമസിച്ചിരുന്നത്.

വയനാട്ടുകാരിയായ രാധയെ അജിത്തിന്റെ അച്ഛൻ കല്യാണം കഴിച്ച് മൂവാറ്റുപുഴയിലേക്ക് കൊണ്ടുവന്നതാണ്. ഭൂസ്വത്തിൻ്റെ കാര്യത്തിലും വീട്ടിലെ ഉയർന്ന ജീവിത നിലവാരത്തിന്റെ കാര്യത്തിലും എന്നെക്കാൾ ഒരുപാട് മുകളിലായിരുന്നു അജിത്ത്. അജിത്തിന്റെ അച്ഛൻറെ മരണശേഷം അവൻറെ അച്ഛൻ നടത്തിയിരുന്ന ഒരു പലചരക്ക് കടയും വീടിനോട് ചേർന്നുള്ള പറമ്പിലെ കൃഷിയിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നുമാണ് രാധ അജിത്തിൻ്റെ ചേച്ചി അജിതയെ കെട്ടിച്ചു അയക്കുകയും അജിത്തിനെ ബോംബയിൽ വിട്ടു  മറയിൻ എൻജിനിയറിംഗിനു പഠിപ്പിക്കുകയും ചെയ്തത്.

 

അജിത്തിൻ്റെ കുടുംബമായി എൻ്റെ കുടുംബവും വളരെ അടുപത്തിൽആയിരുന്നതുകൊണ്ട് അജിത്ത് പഠിക്കാൻ പോയപ്പോൾ രാധ ചേച്ചിക്ക് വേണ്ട എല്ലാ സഹായത്തിനും എന്നെ പറഞ്ഞു വിട്ടിരുന്നു. എനിക്കും അത് ഇഷ്ടമായിരുന്നു വേറെ ഒന്നും അല്ല, രാധ ചേച്ചിയെ കടയിൽ സഹായിക്കാൻ ചെന്നാൽ വട്ടച്ചിലവിനുള്ള ഒരു തുക വീട്ടുകാർ അറിയാതെ എനിക്ക് രാധ ചേച്ചി തരുമായിരുന്നു. പഠിപ്പിൽ സദ്ധ ഉഴപ്പനായ ഞാൻ അടുത്തുള്ള ഒരു പ്രൈവറ്റ് കോളേജിൽ B.com ചേർന്നു. ഉച്ചവരെ പഠിത്തം അതുകഴിഞ്ഞാൽ രാധ ചേച്ചിയെ കടയിൽ സഹായിക്കുക.

ബോംബയിൽ പോയ അജിത്തിന് പുതിയ കൂട്ടുകാർ ആയതു കൊണ്ടാണോ അതോ പഠനത്തിൻ്റെ തിരക്ക് കാരണം ആണോ എന്ന് അറിയില്ല അവനു പഴയ ഒരു അടുപ്പം ഇല്ലതപോലെ എനിക്ക് തോന്നി തുടങ്ങി എന്നൽ അവനേക്കാളും സൗഹൃദം എനിക്കിപ്പോൾ രാധ ചെച്ചിയോടാണ്. ചേച്ചിക്ക് എന്നെയും ഒരുപാട് ഇഷ്ടമാണ്.

എനിക്ക് എന്ത് വേണമെങ്കിലും തുറന്നു പറയാം, എൻ്റെ ആദ്യ പ്രണയം, അവളുമായുള്ള ലീലകൾ എല്ലാം ഞാൻ രാധേചിയോട് പറയും, ഒരിക്കൽ ഞാൻ കടയിൽ വച്ച് കമ്പി പുസ്തകം വായിച്ചത് കയ്യോടെ പിടിച്ച രാധേച്ചി എന്നെ ഒന്ന് കളിയാക്കി ചിരിച്ചു എന്നല്ലാതെ എന്നെ വഴക്കു പറയുകയോ ഉപദേശിക്കുകയോ ഒന്നും ചെയ്തില്ല, അതോടെ എൻ്റെ കമ്പി പുസ്തകങ്ങളുടെ ഒളിയിടം കടയിലെ അരിച്ചാക്കുകൾക്ക് ഇടയിൽ ആയി.

വീട്ടിലേക്കാളും സുരക്ഷിതമായ ഇടം ഇതാണ് എന്ന് എനിക്ക് മനസിലായി. ഇടയ്ക്ക് ഞാൻ വക്കുന്ന പുസ്തകത്തിൽ ചിലത് കാണാതെ ആകും അടുത്ത ദിവസം അത് തിരിച്ചു വരുകയും ചെയ്യും, എനിക്കത് ആരാണ് എടുക്കുന്നത് എന്ന് അറിയാമായിരുന്നു എങ്കിലും ഞാൻ അറിയാത്ത ഭവം നടിച്ചു നടന്നു. പക്ഷേ ഞങ്ങളുടെ അടുപ്പം വേറെ ഒരു രീതിയിലും പോയിരുന്നില്ല. നല്ല ഒരു സുഹൃത്ത് ബന്ധം മാത്രം.

 

അങ്ങനെ വർഷങ്ങൾ കടന്നു പോയി. അജിത്തിനെ അജിത ചേച്ചി London ലേക്ക് കൊണ്ടുപോയി, ചേച്ചി ഭർത്താവുമൊത്ത് 4 വർഷമായി അവിടെയാണ്. അങ്ങനെ രാധ വീണ്ടും തനിച്ചായി, London പോകുന്ന സമയം അജിത്തും അജിത ചേച്ചിയും അവരുടെ അമ്മയെ നന്നായി നോക്കണേ എന്നും പറഞ്ഞു എന്നെ ഏൽപ്പിച്ചാണ് വിമാനം കയറിയത്. ആയിടക്ക് രധക്ക് ഒരു തലകറക്കം വന്നു ഞങൾ അടുത്തുള്ള ഡോക്ടറെ കാണിച്ച് അദ്ദേഹം ചില ടെസ്റ്റുകൾ നടത്തിയപ്പോൾ മനസ്സിലായത്, രക്തത്തിൽ sugar കുറയുന്നത് കൊണ്ടാണ് തലകറക്കം വരുന്നത്.

ആസമയം മധുരം ഉള്ള എന്തെങ്കിലും കഴിച്ചാൽ മതി എന്നും മരുന്ന് കഴിക്കാൻ മാത്രം പ്രശ്നം ഇല്ല എന്നും പറഞ്ഞു. അങ്ങനെയിരിക്കെ ഒരുദിവസം ഞാൻ കടയിലേക്കുള്ള സാധനങ്ങളുമായി തിരിച്ചു വന്നപ്പോൾ കാണുന്നത് കടയുടെ നിലത്ത് വേദന കൊണ്ട് പുറം ഉഴിയുന്ന രാധയെ ആണ്. Sugar level കുറഞ്ഞു രാധ തലകറങ്ങി വീണു, ഭാഗ്യത്തിന് തല ഇടിച്ചത് അരിച്ചാക്കിൽ ആയതുകൊണ്ട് ജീവന് ഭീഷണി ഉണ്ടായില്ല പക്ഷേ രാധക്ക് വലത്തേ തോളിലും ഇടുപ്പിലും കാലിനും നല്ല വേദനയുണ്ട്. പിന്നെ ഞാൻ ഒന്നും നോക്കിയില്ല അടുത്തുള്ള ഒരു വൈദ്യനെ കാണിച്ചു,

അദ്ദേഹം മൂന്ന് കുഴമ്പുകൾ തന്നു ഇത് സമം ചേർത്ത് ശരീരത്തിൽ തേച്ചു നല്ലവണ്ണം ഉഴിഞ്ഞു ഒരുമണിക്കൂർ കഴിഞ്ഞു ചെറുപയർ പൊടി ഉപയോഗിച്ച് ചെറു ചൂടുവെള്ളത്തിൽ കുളിക്കാൻ പറഞ്ഞു. പക്ഷേ വീട്ടിൽ വന്നപ്പോൾ ആണ് ഓർത്തത് ശരീരത്തിൽ തേച്ചു പിടിപ്പിക്കണം എങ്കിൽ എല്ലാ വസ്ത്രങ്ങളും ഊരി മാറ്റത്തെ പറ്റില്ലല്ലോ എന്ന്.

ആദ്യം രാധ സമ്മതിച്ചില്ല സ്വയം ചെയ്യാം എന്ന് പറഞ്ഞു പക്ഷേ വേദന മാറണം എങ്കിൽ നന്നായി ഉഴിഞ്ഞാൽ അല്ലേ പറ്റൂ എന്നു പറഞ്ഞപ്പോൾ വേറെ ഒരു നിവർത്തിയും ഇല്ലാതെ രാധ സമ്മതം മൂളി. പക്ഷേ Braയും Pantyയും അഴീക്കണ്ട എന്നു രാധ പറഞ്ഞു. ഇതുവരെ രാധയെ മറ്റൊരു രീതിയിൽ കണ്ടിട്ടില്ലാത്ത എനിക്കു എന്തോ എന്റെ മുന്നിൽ നിന്നു സാരി അഴിക്കാൻ തുടങ്ങിയപ്പോഴാണ് രാധയെ മറ്റൊരു രീതിയിൽ ശ്രദ്ധിക്കാൻ തുടങ്ങിയതു.

Leave a Reply

Your email address will not be published. Required fields are marked *