രാവണചരിതം 1

27-December-2017 10:20AM
Sub Registrar Office, Edappally

“സാക്ഷിയാരാണ്…?!”

“ഞങ്ങൾ രണ്ടു പേര്….”
“അഹ് ഇവിടെ ഒപ്പിടണേ…”

“ആഹ് മോളെ ഇങ്ങു തരൂ ചേച്ചി…” മൈഥിലി വിവാഹ സാരിയിൽ, മഹേഷിന്റെ ഒപ്പം നിന്നുകൊണ്ട് കൺമണിയെ കയ്യിലേക്ക് വാങ്ങി, അയ്യരുടെ കണ്ണുനിറഞ്ഞിരുന്നു. മഹേഷും മൈഥിലിയും അയ്യരുടെ കാലിൽ വീണു അനുഗ്രഹം വാങ്ങിച്ചു.

“എന്റെ മാധുരി മോൾടെ ആഗ്രഹം അത് തന്നെയായിരിക്കും, അവളിപ്പോ മനസുകൊണ്ട് അനുഗ്രഹിക്കുന്നുണ്ടാകും….” കണ്ണ് തുടച്ചുകൊണ്ട് അയ്യർ ആനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു.

മൈഥിലിയും ചെറു നനവോടെ കരിമിഴി കണ്ണ് തുടച്ചപ്പോൾ മഹേഷ് അവളെ ചേർത്ത് നെഞ്ചോടു ചേർത്തി. തിരികെ വീട്ടിലേക്ക് മഹേഷിന്റെ കാറിൽ വരുമ്പോ മൈഥിലി അജയനെ കുറിച്ചോർത്തു, അവനെ ചതിക്കാൻ തനിക്ക് ധൈര്യം എങ്ങനെ കിട്ടിയെന്നു അവൾക്കിപ്പോഴും വിശ്വാസം വരുന്നുണ്ടായിരുന്നില്ല. അവൻ തന്നോട് കെഞ്ചിയിരുന്നു. പക്ഷെ അച്ഛന് ഇഷ്ടമില്ലാത്ത ഒരാളെ വിവാഹം കഴിക്കാൻ തനിക്കുമെങ്ങനെ കഴിയും. പിന്നെ തെന്നൽ…. അവൾക്കൊരു അമ്മയായി മാറാൻ തനിക്കെളുപ്പമാണ്…..മഹേഷിന്റെ തോളിൽ ചാഞ്ഞിരുന്നുകൊണ്ട് അവന്റെ കൈകോർത്തു പിടിക്കുമ്പോ മഹേഷ് മൈഥിലിയുടെ കവിളിൽ പതിയെ തലോടി ആശ്വസിപ്പിച്ചു.

13-September-2016 3:45PM
Noida, U.P

“ഇല്ല മഹേഷ്, എനിക്ക് കുഴപ്പമൊന്നുമില്ല….”

“നീയൊന്നു മിണ്ടാതിരിക്ക് മാധുരി, നമുക്ക് ഹോസ്പിറ്റലിൽ പോകാം…”

“പ്രസവത്തിനു ശേഷം ഇത് സാധാരണ ആണെന്ന് മഹേഷ് നു അറിയാമല്ലോ…”

കൺമണിയെ എടുത്തു കാറിലിരുത്തിയശേഷം, മഹേഷ് മധുരിയെ ഇരുകൈയിലും എടുത്തു ഹോസ്പിറ്റലിലേക്ക് വണ്ടിയോടിച്ചു. അവൾക്കീയിടെയായി ശ്വാസം മുട്ടലും മയക്കവും കാരണം, കുഞ്ഞിനെ ശ്രദ്ധിക്കാൻ കഴിയാതെ അവൾ കുഞ്ഞു തൊട്ടിലിൽ നിന്നും, ഇഴഞ്ഞു നിലത്തേക്ക് വീണു. ഭാഗ്യത്തിന് സെർവെൻറ് കണ്ടത് കൊണ്ടാണ് മഹേഷിനെ വിവരമറിയിച്ചതും അവൻ വേഗം വീട്ടിലേക്ക് വന്നതും.

ഹോസ്പിറ്റലിൽ എത്തിച്ച അവനോടു മധുരിയെ ടെസ്റ്റ് നു ശേഷം, സംസാരിക്കാം എന്ന് പറഞ്ഞു, മഹേഷും അതിനായി കുഞ്ഞിനേയും എടുത്തു കാത്തിരുന്നു.

“See Mahesh, ക്ഷമയോടെ മുഴുവനും കേൾക്കണം, മാധുരിക്ക് Cystic fibrosis ന്റെ മിഡ്‌ഡിൽ സ്റ്റേജ് ആണ്. ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്നതിനു ലിമിറ്റേഷൻസ് ഉണ്ട്, പക്ഷെ…”

മഹേഷ് ജീവച്ഛവം പോലെ ഡോക്ടർ പറഞ്ഞത് മുഴുവനും കേട്ടു. പ്രേമിച്ചു കെട്ടിയ അവൾക്കീ ഗതിവന്നതോർത്തുകൊണ്ട് അവൻ സ്വയം ശപിച്ചു.

06-July–2018 1:30AM
NH 48 Bangalore

മനസു മരവിച്ചുകൊണ്ട് എങ്ങോട്ടെന്നില്ലാതെ, കാറിന്റെ സ്റ്റിയറിങ് അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചുകൊണ്ട് അജയ് ഇരുട്ടിന്റെ മറവിലൂടെ
വണ്ടിയോടിച്ചുകൊണ്ടിരുന്നു. അവന്റെ മനസ്സിൽ നഷ്ടങ്ങളുടെ വേദന മാത്രമായിരുന്നു. ആരൊരുമില്ലാത്തവൻ, അനാഥൻ, പ്രേമിച്ച പെണ്ണിനാൽ ചതിക്കപെട്ടവൻ! എല്ലാം കൊണ്ടും അവന്റെ ജീവിതം അവന്റെ കൈപ്പിടിയിൽ ഒതുങ്ങാത്ത പോലെ തോന്നിക്കൊണ്ടിരുന്നു, കണ്ണിലൂടെ നനവ് ഒഴുകുമ്പോ ഏതോ ഒരു വലിയ വാഹനനത്തിന്റെ വെളിച്ചം അവന്റെ കണ്ണിലേക്ക് പതിച്ചതും, സ്റ്റിയറിങ് വലത്തേക്ക് വട്ടമിട്ടതും ഒന്നിച്ചായിരുന്നു.

21-January-2018 8:30AM
Mahesh’s Guest House, New Delhi

സോഫയിൽ മൈഥിലിയെ കിടത്തി മതിവരുവോളം ചുംബിക്കുകയിരുന്നു മഹേഷ്. മൈഥിലിയുടെ സാരിയുടെ ഇടയിലെ സൗമ്യമായ വയറിനെ കൈകൊണ്ട് അമർത്തി പിടിച്ചപോ മൈഥിലി നിലവിളിച്ചതും, ആനിലവിളി മൈഥിലിയുടെ അച്ഛൻ അടുത്ത മുറിയിൽ ഉറങ്ങുകയിരുന്ന സുബ്രമണ്യം അയ്യർ കേട്ടു. അദ്ദേഹത്തിനു മനസ്സിൽ ചിരി പൊട്ടി, ഇരുവരും ഒരുപാടു വിഷമങ്ങൾക്ക് ശേഷം എല്ലാം മറന്നു തുടങ്ങിയെന്നു അയാൾ ആശ്വസിച്ചു. മകൾ പോയതിൽ തീരാത്ത ദുഃഖം മൈഥിലിയുടെയും മഹേഷിന്റേയും സന്തോഷം കാണുമ്പോ അയാൾ മറക്കാൻ ശ്രമിച്ചു.

മഹേഷ് അപ്പോഴും മൈഥിലിയുടെ ചുണ്ടു കടിച്ചു വലിച്ചു ഉറിഞ്ചിക്കൊണ്ട് അവളെ പൊക്കിയെടുത്തു, മഹേഷിനെ ഓഫീസിലേക്ക് യാത്ര അയക്കാൻ അവൾ ചുണ്ടു മോചിപ്പിച്ചുകൊണ്ട് അവനെ ചിരിച്ചുകൊണ്ട് വാതിലിൽ നിന്നും പുറത്താക്കി.

Leave a Reply

Your email address will not be published. Required fields are marked *