ഹോ മകളെ അങ്ങിനെ തന്നെ ശീലിപ്പിച്ചോ കെട്ടിച്ചു വിട്ടാലും ഈ ശീലം തന്നെ കൊണ്ട് നടക്കാൻ പറയണം കേട്ടോ.
അതെ നിന്റെ അനിയത്തിയല്ലേ നിനക്ക് പറഞ്ഞു കൊടുത്തൂടെ എന്ന് പറഞ്ഞോണ്ട് ലേഖ അവനെ നോക്കി.
എന്നിട്ട് വേണം അവളെന്റെ മേലോട്ടു കയറാൻ.
അല്ലെങ്കിലേ വയ്യ ഇനി അവളോട് വഴക്കിട്ടു തർക്കിക്കാൻ നേരമില്ല.
ഹോ അപ്പൊ അതാണ് നേരത്തെ എഴുനേറ്റത്തു അല്ലേ.
ആദ്യം ചായ കുടിക്കട്ടെ എന്നിട്ട് പറയാം എന്ന് പറഞ്ഞോണ്ട് ഞാൻ അടുക്കളയിൽ കയറി ചായ ഉണ്ടാക്കാൻ തുടങ്ങി.
അത് കണ്ടുകൊണ്ടാണ് അച്ചാച്ചൻ അങ്ങോട്ട് വന്നത്.
അല്ല നിനക്കണോ ഇന്ന് അടുക്കള ഡ്യൂട്ടി.
അച്ഛാച്ച കളിയാക്കല്ലേ ഞാനൊരു ചായ എടുക്കാൻ വന്നതാ.
നിങ്ങടെ പുന്നാര മരുമോൾ ഉണ്ടാക്കി തരില്ല എന്ന് പറഞ്ഞു.
അതാ ഞാൻ തന്നെ ഇറങ്ങിയേ.
ഞാനെപ്പോയാടാ നിന്നോട് തരില്ല എന്ന് പറഞ്ഞെ..
എന്നുള്ള അമ്മയുടെ കലിപ്പൻ സ്വരം കേട്ടതും.
പെട്ടു വെറുതെ അച്ചാച്ചന്റെ മുന്നിൽ ആളാകാൻ പറഞ്ഞത് പൊല്ലാപ്പാകുമോ ചിലപ്പോ രണ്ടു ദിവസത്തേക്ക് ഫുഡ് തന്നെ കിട്ടിയെന്നു വരില്ലാ എന്നൊക്കെ മനസ്സിൽ വിചാരിച്ചു കൊണ്ടിരിക്കെ.
പറയെടാ ഞാനെപ്പോഴാ പറഞ്ഞെന്നു.
നിനക്ക് നീട്ടിയ ചായ നി വേണ്ടാ എന്ന് പറഞ്ഞിട്ടല്ലേ ഞാൻ കുടിച്ചേ..പറയെടാ
എന്ന് വീണ്ടും കലിപ്പോടെ അമ്മ പറയാൻ തുടങ്ങിയതും
പോട്ടെ മോളെ അവൻ തമാശക്ക് പറഞ്ഞതല്ലേ
അത് കാര്യമാക്കേണ്ട നമ്മുടെ രാഹുൽ അല്ലേ മോളെ എന്ന് പറഞ്ഞോണ്ട് അച്ചാച്ചൻ ഇടയ്ക്കു വന്നു.
അല്ല അച്ഛാ അവൻ പറഞത് കേട്ടില്ലേ.
അവനു ഞാൻ ചായ കൊടുത്തില്ലന്ന്..
പോട്ടെ മോളെ അവൻ കുഞ്ഞല്ലേ.
ഹ്മ്മ് കുഞ്ഞ് എന്നൊക്കെ പറഞ്ഞോണ്ട് അമ്മ അടുക്കളയിലേക്ക് കയറി.
പോയ് അവിടെ ഇരിക്കേടാ ഞാൻ ഉണ്ടാക്കി തരാം എന്നിട്ട് ഇനി അച്ചമ്മ വരുമ്പോഴും ഇങ്ങിനെ തന്നെ പറയണം കേട്ടോടാ.
സോറി അമ്മേ.
എന്റെ മുഖം കണ്ടിട്ടാണോ എന്തോ
ഹ്മ്മ് മര്യാദക്ക് പോയി ഇരുന്നോ അവിടെ.
എന്ന് പറഞ്ഞോണ്ട് അമ്മ ചെറുതായി ചിരിച്ചു.
ഹാവു സമാധാനമായി എന്നു പറഞ്ഞോണ്ട് ഞാൻ അമ്മയുടെ കവിളിൽ ഒരു മുത്തവും കൊടുത്തോണ്ട് അകത്തേക്ക് പോന്നു.
എന്റെ ആ നടത്തം നോക്കി അമ്മ ചായ എടുക്കാൻ തുടങ്ങി..
ചായ കൊണ്ട് വന്നു കപ്പ് എന്റെ കയ്യിൽ തന്നോണ്ട് ഇനി അമ്മ ഒന്നും തരുന്നില്ല എന്ന് പറയേണ്ട… കേട്ടോടാ.
ഹ്മ്മ് എന്ന് തലയാട്ടികൊണ്ട് ഞാൻ ചായ കുടിക്കാൻ തുടങ്ങി.
എന്താ മോളെ രാവിലെതന്നെ എന്താ ഒരു ബഹളം കേട്ടത് എന്ന് ചോദിച്ചോണ്ട് അച്ഛമ്മ അവിടേക്കു വന്നു.
ഒന്നുമില്ല അമ്മേ നിങ്ങടെ ഈ പുന്നാര പേരക്കുട്ടിയോട് പറഞ്ഞതാ.
എന്തിനാ ലേഖേ നി അവനെ രാവിലെ തന്നെ ശകാരിക്കുന്നെ.
അവൻ കുഞ്ഞല്ലെടി..
ഹ്മ്മ് ഈ അമ്മയാ ഇവനെ ഇങ്ങിനെ വഷളാക്കുന്നെ.
അവനെന്റെ കുഞ്ഞല്ലെടി എന്നുപറഞ്ഞോണ്ട് അച്ഛമ്മ എന്റെ നെറുകയിൽ തലോടി.
ഹ്മ്മ് ഒരു അച്ഛമ്മയും മോനും
എന്ന് പറഞ്ഞോണ്ട് അമ്മ അടുക്കളയിലേക്ക് തന്നെ നീങ്ങി..
അവൾ പറയുന്നതൊന്നും നി കാര്യമാക്കേണ്ടെടാ അമ്മമാർ അങ്ങിനെയാ. എന്ന് പറഞ്ഞോണ്ട് അച്ഛമ്മ എന്നെ നോക്കി.
ഹ്മ്മ് നല്ലോണം കൊഞ്ചിച്ചോ എന്ന് പറഞ്ഞോണ്ട് അമ്മ അടുക്കളയിലേക്ക് കയറാൻ തുടങ്ങിയതും.
അമ്മേ എന്ന് ഉറക്കെ വിളിച്ചോണ്ട് ഞാൻ എഴുനേറ്റു.
എന്താടാ എന്ന തിരിച്ചു ചോദ്യം പ്രതീക്ഷിച്ചതായതു കൊണ്ട് ഒന്നും തോന്നിയില്ല.
ഞാൻ ചുണ്ട് കോട്ടി കൊഞ്ഞനം കുത്തി കൺച്ചോണ്ട് ഓടി.
നിന്നെ ഇന്ന് ഞാൻ എന്ന് പറഞ്ഞോണ്ട് അമ്മ പിറകെ വന്നെങ്കിലും.
ചെറുപ്പത്തിന്റെ ആനുകൂല്യം എനിക്കായത് കൊണ്ടോ എന്തോ അമ്മക്ക് എന്നെ പിടിക്കാൻ പറ്റിയില്ല..
നിരാശയോടെ അമ്മ മടങ്ങി പോകുന്നതും നോക്കി കോണി പടിയിലെ ഏറ്റവും മുകളിലത്തെ പടിയിൽ നിന്നും ഞാൻ വീണ്ടും അമ്മയെ കൊഞ്ഞനം കുത്തി കാണിച്ചോണ്ടിരുന്നു..
