രേവതി 46അടിപൊളി 

രേവതി

Revathi | Author : Akhil George


 

ഞാൻ അഖിൽ, ബാംഗളൂർ സെറ്റിൽഡ് മലയാളി. അത്യാവശ്യം നല്ല set-up ൽ ആണ് ഇപ്പോള് ഉള്ളത്. നന്നായി കഷ്ടപ്പെട്ട് സമ്പാദിച്ച രണ്ടു സൂപ്പർമാർക്കറ്റും നാല് ബേക്കറിയും ഉണ്ട് (അതിൽ ഒന്നിൽ പ്രൊഡക്ഷൻ യൂണിറ്റും ഉണ്ട്). പല ബാംഗളൂർ മലയാളി അസോസിയേഷൻ ഗ്രൂപ്പിലും സജ്ജീവ പങ്കാളിത്തം. വൈഫും കുട്ടികളും ആയി ഒരു ഹാപ്പി ലൈഫ്.

വൈഫിൻ്റെ പേര് പറയാൻ ഇപ്പോള് കഴിയില്ല, കാരണം ഒന്ന് അവള് ഈ കഥയിൽ ഇല്ല, കാരണം രണ്ടു എൻ്റെ കൊറോണ ദിനങ്ങൾ എന്ന കഥയുടെ ക്ലൈമാക്സ് ഇനിയും അവസാനിച്ചിട്ടില്ല. സോ, ഞങൾ അങ്ങനെ ഹാപ്പി ആയി ജീവിച്ചു പോകുന്നു, കുട്ടികൾ തീരെ ചെറുതാണ്.

 

കഥയിലേക്ക് വരാം…

ഓണം വന്നെത്തി, കടയിൽ ഭയങ്കര തിരക്കാണ്, ഭാര്യയും കുട്ടികളും നാട്ടിൽ ആണ്, ഒറ്റക്ക് Rest ഇല്ലാതെ ഉള്ള ഓട്ടം ആണ് ഇപ്പോള്. വൈകുന്നേരം കുറച്ച് ഫ്രണ്ട്സ് ഒത്തു ചേർന്നു അല്പം മദ്യപാനവും ഒക്കെ ഉണ്ട്. ഫ്രണ്ട്സ് എന്ന് പറയുമ്പോൾ ഞങൾ അഞ്ച് പേരാണ്, അമൽ, ഹർഷൻ, പ്രവീൺ, രാഹുൽ പിന്നെ ഞാനും. അമലും രാഹുലും IT മേഖല ആണ്, ഹർഷൻ ഒരു യൂസ്ഡ് കാർ ഡീലർ ആണ്, പ്രവീണ് മൂന്ന് 3 സ്റ്റാർ ഹോട്ടൽ ഉണ്ട്. അധിക ദിവസവും വൈകുന്നേരം (മുടങ്ങാതെ ശേനിയാഴ്‌കളിൽ) ഞങൾ കൂടാറുണ്ടായിരുന്നു.

 

ഒരു ദിവസം ഞങൾ ഒരുമിച്ച് ഇരുന്നു വെള്ളം കളി നടത്തുക ആയിരുന്നു. ഹർഷൻ ആകെ ഒരു നെഗറ്റീവ് മൂഡിൽ ഇരിക്കുക ആണ്. എന്ത് ചോദിച്ചാലും ഒന്നും പറയുന്നില്ല.

 

പ്രവീൺ: മൈരെ, നീ ആരോടെലും ഒന്ന് പറ. ഇങ്ങനെ ടെൻഷൻ ആയി ഇരുന്നിട്ട് എന്താ കാര്യം.

 

ഞാൻ: പറയടാ, എന്ത് പറ്റി.?

 

അമൽ: അവൻ വന്നപ്പോൾ മുതൽ ഇങ്ങനെ ആണ്. ചോദിച്ചിട്ട് മുതലാളി ഒന്നും പറയുന്നില്ല.

 

ഹർഷൻ: ഒന്ന് നിർത്തിനെടാ എല്ലാവരും. ഞാൻ എന്ത് പറയണം, കട്ട മീശയും സിക്സ് പാക്കും വച്ച് നടന്നിട്ട് എൻ്റെ 10 ലക്ഷം പറ്റിച്ചു കൊണ്ട് ഓഫീസിലെ സ്റ്റാഫ് പോയെന്ന് പറയണോ. ഊമ്പി തെറ്റി ഇരിക്കുക ആണെന്ന് പറയണോ.

 

പ്രവീൺ: ഓഫീസിലെ സ്റ്റാഫ്, ആര് രേവതിയോ.?

 

ഹർഷൻ: ആട മൈരാ, രേവതി തന്നെ. ഇന്ന് ഒരു കാറിന് പേയ്മെൻ്റ് കൊടുക്കാൻ വച്ചിരുന്ന ക്യാഷ് എടുത്തൊണ്ടാ അവള് പോയത്. CCTV യില് എല്ലാം വ്യക്തം ആണ്, എൻ്റെ ക്യാബിനിൽ കയറി ക്യാഷ് എടുത്ത് ബാഗിൽ വെച്ച് അവള് ആരുടെയോ കൂടെ ബൈക്കിൽ കയറി പോകുന്നത്. പൊലയാടി മോൾ. ഇപ്പൊ ഫോൺ സ്വിച്ച് ഓഫ് ആണ്.

 

ഞാൻ: ശോ.. രേവതി അങ്ങനെ ഒക്കെ ചെയ്യുമോ.?

 

ഹർഷൻ: (കട്ട കലിപ്പിൽ) അല്ല, ഞാൻ കള്ളം പറയുക ആണ്.

 

അപ്പോള് ഹർഷൻ്റെ ഫോൺ റിംഗ് ചെയ്തു. രേവതി ആയിരുന്നു.

 

പ്രവീൺ: ഞാൻ എടുക്കാം. നയത്തിൽ സംസാരിച്ചു അവള് ഇവിടെ ആണെന്ന് മനസ്സിലാക്കി നമുക്ക് പൊക്കാം അവളെ.

 

അമൽ: അത് correct. നീ അറ്റൻഡ് ചെയ്യൂ.

 

പ്രവീൺ ഫോൺ എടുത്തു വളരെ സൗമ്യമായി സംസാരിച്ചു. രേവതി HAL റോഡിൽ ഉള്ള മണിപ്പാൽ ആശുപത്രിയിൽ ഉണ്ടെന്നും, അവിടെ ചെന്നാൽ കാണാൻ കഴിയും എന്ന് അറിയിച്ചു. ഹർഷൻ ദേഷ്യത്തിൽ ലാൻഡ് ക്രൂയിസർ കാർ സ്റ്റാർട്ട് ചെയ്ത് എല്ലാവരെയും കയറ്റി ഹോസ്പിറ്റൽ ലക്ഷ്യമാക്കി നീങ്ങി.

 

ഏകദേശം അര മണിക്കൂർ കഴിഞ്ഞ് ഞങൾ ഹോസ്പിറ്റലിൽ എത്തി. Casualty ക്കു മുൻപിൽ രേവതി കരഞ്ഞു കലങ്ങിയ കണ്ണുമായി നിൽക്കുന്നുണ്ടായിരുന്നു. രേവതി എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ് ഹർഷൻ ദേഷ്യത്തിൽ അടുത്തേക്ക് ചെന്ന് അവളുടെ കാരണം നോക്കി ഒന്ന് പൊട്ടിച്ചു. അടി കിട്ടിയ ആഘാതത്തിൽ അവള് നിലത്തേക്ക് വീണു. വീണ്ടും അടിക്കാൻ വേണ്ടി മുതിർന്ന ഹർഷനെ എല്ലാവരും കൂടി തടഞ്ഞു.

 

ഹർഷൻ: ഓഫീസിൽ നിന്നും ക്യാഷ് കട്ടെടുത്ത് നീ എത്ര വരെ ഓടും നായിൻ്റെ മോളെ. കൊല്ലുമെടി നിന്നെ ഞാൻ. (ദേഷ്യം കൊണ്ട് ഹർഷൻ അമറി)

 

രേവതി കരഞ്ഞു കൊണ്ട് അവളുടെ കയ്യിൽ ഉള്ള ബാഗ് ഞങ്ങൾക്ക് നേരെ നീട്ടി. അമൽ അതു വാങ്ങി തുറന്നു നോക്കിയപ്പോൾ അതിൽ മുഴുവൻ ക്യാഷ് ആയിരുന്നു.

 

രേവതി: രാവിലെ ബസിൽ നിന്നും ഇറങ്ങിയപ്പോൾ തറയിൽ വീണു എൻ്റെ ഫോൺ കേടായി. ഉച്ചക്ക് എൻ്റെ അനിയൻ ആക്സിഡൻ്റ് ആയി എന്ന് അവൻ്റെ കൂട്ടുകാരൻ വന്നു പറഞ്ഞു. കുറെ തവണ അവൻ്റെ ഫോണിൽ നിന്നും ഞാൻ സാറിനെ വിളിച്ചു, പക്ഷെ എടുത്തില്ല. ഓഫീസിൽ ക്യാഷ് വെക്കാൻ പേടി കാരണം ബാഗിൽ എടുത്ത് വച്ച് ഇങ്ങോട്ട് പൊന്നു. എൻ്റെ സിം അനിയൻ്റെ കൂട്ടുകാരൻ്റെ ഫോണിൽ ഇട്ടാ ഞാൻ സാറിനെ വിളിച്ചത്, എന്തേലും പറയും മുമ്പ് ഫോൺ കട്ട് ചെയ്തു. അല്ലാതെ ഞാൻ കട്ടത് ഒന്നുമല്ല സർ.

(അവള് മുഖം പൊത്തി പൊട്ടി കരയാൻ തുടങ്ങി)

 

ഞാൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു കസേരയിൽ ഇരുത്തി. ഹർഷൻ്റെ മുഖത്ത് കുറ്റബോധം നിറഞ്ഞു. എല്ലാവരും അവൾക്ക് മുന്നിൽ തല കുനിച്ച് നിൽക്കേണ്ടി വന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരൻ അവിടേക്ക് വന്നു, അനിയൻ്റെ കൂട്ടുകാരൻ ആണെന്ന് പരിചയപ്പെടുത്തി.

 

രാഹുൽ: എന്ത് പറ്റിയതാണ്.?

 

കൂട്ടുകാരൻ: ലഞ്ച് കഴിക്കാൻ പുറത്ത് പോയതാ. Opposite ഓട്ടോ വന്നപ്പോൾ കട്ട് ചെയ്തു, Bike ചെന്നു ഡിവൈഡറിൽ ഇടിച്ചു. ഇപ്പോള് ആണ് അവനു ബോധം തെളിഞ്ഞത്. കുഴപ്പമില്ല എന്ന് ഡോക്ടർ പറഞ്ഞു.

 

ഹർഷൻ: ഹോസ്പിറ്റൽ ബില്ല് എന്തേലും അടക്കാൻ ഉണ്ടോ.? ഞാൻ പോയി അടച്ചിട്ടു വരാം. ഒരു വൺ ലാക് ഞാൻ തരാം, കൂടുതൽ എന്ത് വേണേലും എന്നെ വിളിച്ചാൽ മതി.

 

രേവതി കസേരയിൽ നിന്നും ചാടി എഴുന്നേറ്റു. അടി കൊണ്ട് ഭാഗം ചുവന്നു കിടക്കുന്നു, കരഞ്ഞതിൻ്റെയും തല്ലു കിട്ടിയത്തിൻ്റെയും ഭാവം മാറി അവള് കോപം കൊണ്ട് വിറക്കാൻ തുടങ്ങി.

 

രേവതി: എനിക്ക് ഒരാളുടേം സഹായം വേണ്ട. ഞാൻ ജോലി ചെയ്തു സമ്പാത്തിച്ച പണം എൻ്റെ കയ്യിൽ ഉണ്ട്. അതു മതി. എല്ലാവർക്കും പോകാം.

 

ഞങൾ ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു.

 

രേവതി: പറഞ്ഞത് മനസ്സിലായില്ലേ.? എല്ലാവർക്കും പോകാം.

 

ഞാൻ എഴുന്നേറ്റു, എല്ലാവരും പോകാൻ വേണ്ടി തിരിഞ്ഞ് നടക്കുമ്പോൾ.

 

രേവതി: ഒന്ന് നിന്നേ. ആ ബാഗിലെ പണം എടുത്ത്, ബാഗ് തിരിച്ചു തന്നോളൂ. എടുക്കുമ്പോൾ കൂടെ അതിൽ ഓഫീസ് കീ കൂടെ എടുത്തോളൂ. ഇനി ഞാൻ അങ്ങോട്ട് ജോലിക്ക് വരുന്നില്ല.

 

എന്ത് പറയണം എന്ന് അറിയാതെ എല്ലാവരും നിശബ്ദമായി നിന്നു.

 

രേവതി: അഖിലേട്ട, എല്ലാം എടുത്ത് എൻ്റെ ബാഗ് തിരിച്ചു കിട്ടിയാൽ നന്നായിരുന്നു.

 

ഞാൻ ബാഗ് വാങ്ങി കാശും ഓഫീസ് കീയും എടുത്ത് ബാഗ് തിരിച്ചു നൽകി പുറത്തേക്ക് നടന്നു. അവർ എൻ്റെ പിന്നാലെയും. തിരിച്ചു ഞങൾ എത്തുന്ന വരെ ഒന്നും സംസാരിച്ചില്ല. രേവതിയുടെ കരച്ചിൽ എന്നെ വല്ലാതെ അലട്ടി.

Leave a Reply

Your email address will not be published. Required fields are marked *