രേവതി 53അടിപൊളി 

 

ഞാൻ: പുതിയതാ. ആകെ 2600 km മാത്രമേ ഓടിയിട്ടുള്ളൂ. അപ്പോള് ആണ് ബുള്ളറ്റ് ചുളു വിലക്ക് കിട്ടിയത്. പിന്നെ ഇത് use ചെയ്യാതെ ആയി.

 

രേവതി: ഹാ, അതു കൊണ്ട് എനിക്കിപ്പോൾ ഉപകാരം ആയി.

 

അവള് scooty സ്റ്റാർട്ട് ചെയ്ത് യാത്ര പറഞ്ഞു ഇറങ്ങി. ഞാൻ തിരിച്ചു അകത്തു കയറി ഒരു കുളിയും കഴിഞ്ഞ്, ഫുഡ് കഴിച്ചു കിടന്നു. അല്പം കഴിഞ്ഞ് രേവതിയുടെ കോൾ വന്നു.

 

ഞാൻ: പറ രേവതി, എത്തിയോ വീട്ടിൽ.

 

രേവതി: ഓ എപ്പോഴേ എത്തി. പിന്നെ ഫ്രഷ് ആയി കുക്കിംഗ് ഒക്കെ ആയിരുന്നു. ഇപ്പോള് കിടന്നു.

 

ഞാൻ: ഹാ ഓകെ. ടു വീലർ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം കേട്ടോ. ബാംഗളൂർ ആണ്, എപ്പോഴും ശ്രദ്ധ വേണം.

 

രേവതി: ഓകെ ഏട്ടാ. ഞാൻ വീട്ടിൽ പറഞ്ഞിട്ടില്ല ടു വീലർ ഉള്ളത്. അനിയന് ഇപ്പൊ ഒന്ന് വീണതല്ലേ ഉള്ളൂ, ചിലപ്പോൾ വഴക്ക് പറയും.

 

ഞാൻ: ഹ.. എങ്കിൽ ശെരി. എന്തോ ഒരു ക്ഷീണം പോലെ. നാളെ കാണാം

 

രേവതി: അയ്യോ വെക്കല്ലേ വെക്കല്ലെ. ഏട്ടൻ എന്താ എൻ്റെ വിയർപ്പിന് നല്ല മണം ആണെന്ന് പറഞ്ഞത്.

 

ഞാൻ: എന്തേ അങ്ങനെ ചോദിച്ചെ.!?

 

രേവതി: ഇല്ല.. ആദ്യം ആയി ആണ് അങ്ങനെ ഒരു കോംപ്ലിമെൻറ് കിട്ടുന്നത്. അതാ

 

ഞാൻ: അയ്യോ. എന്തോ ഒരു attraction തൻ്റെ വിയർപ്പിന് തോന്നി, അതാ അങ്ങനെ പറഞ്ഞേ. (ഞാൻ തുമ്മാൻ തുടങ്ങി)

 

രേവതി: എന്തു പറ്റി. കോൾഡ് 🥶 ആണോ.

 

ഞാൻ: അറിയില്ല. വൈകുന്നേരം മുതൽ ഒരു സുഖം ഇല്ല. ശെരി നാളെ കാണാം. ഗുഡ് നൈറ്റ്.

 

രേവതി: ശെരി ഏട്ടാ. ഗുഡ് നൈറ്റ്

 

കോൾ കട്ട് ചെയ്തു ഞാൻ ഉറങ്ങാൻ കിടന്നു. രാവിലെ എഴുന്നേറ്റപ്പോൾ തീരെ വയ്യ, നല്ല ദേഹം വേദനയും പനിയും ജലദോഷവും എല്ലാം ഉണ്ട്.

 

ഞാൻ ഒരു വിധം എഴുന്നേറ്റ് ഒന്ന് ഫ്രഷ് up ആയി വന്നു വീണ്ടും കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ മെയ്ഡ് (ശോഭ) വന്നു വീട് ക്ലീൻ ചെയ്യാൻ തുടങ്ങി. എൻ്റെ പതിവ് പണികൾ ആയ പത്രം വായന ഉണ്ടായില്ല, ചായ കുടിക്കലും നടന്നിട്ടില്ല. അതു അറിഞ്ഞപ്പോൾ ശോഭ റൂമിൽ എൻ്റെ അടുത്തേക്ക് വന്നു. ഒരു 27 വയസ്സ് കാണും അവൾക്ക്. നമ്മുടെ സിനിമ നടി ദേവിക നമ്പ്യാരിൻ്റെ ഒരു ലുക്ക് ആണ്, കളർ അത്ര ഇല്ല, ചുരിദാർ ആണ് മിക്കപ്പോഴും വേഷം, ഭാഷ തമിഴ് ആണ്. വയ്യാതെ ഉള്ള എൻ്റെ കിടത്തം കണ്ടപ്പോൾ അവള് എൻ്റെ ഓടി വന്നു എന്ത് പറ്റി എന്ന് ചോദിച്ചു.

 

ഞാൻ: ഹെയ് ഒന്നുമില്ല. ചെറിയ പനി പിടിച്ചു. നീ കുറച്ച് ചൂട് കാപ്പി ഇടു. Breakfast കഞ്ഞി ഉണ്ടാക്കിയാൽ മതി.

 

അവള് വേഗം കുറച്ചു കാപ്പി ഇട്ടു, കൂടെ ഉമ്മറത്ത് കിടന്ന ന്യൂസ് പേപ്പറും കൊണ്ട് വന്നു. ഞാൻ അതും കുടിച്ചു കട്ടിലിൽ ഇരുന്നു പത്രം വായന തുടങ്ങി. പത്രം വായിക്കാൻ വയ്യ, കൂടുതൽ സ്ട്രെയിൻ എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഞാൻ കാപ്പി കുടിച്ചു തീർത്തു കട്ടിലിൽ വീണ്ടും കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ ഒന്ന് മയങ്ങി. ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. സമയം പതിനൊന്നു മണിയോട് അടുത്തിരുന്നു. നവീൻ അണു വിളിച്ചത്.

 

നവീൻ: സാർ, ഇന്നാണ് രണ്ടു കമ്പനിയും ആയി മീറ്റിംഗ് പറഞ്ഞിട്ടുള്ളത്. എപ്പോഴാ സാർ എത്തുക.

 

ഞാൻ: നവീൻ, തീരെ വയ്യ ഡാ. നിനക്ക് അറ്റൻഡ് ചെയ്യാൻ പറ്റുമോ. ? ഇല്ലേൽ അടുത്ത് ആഴ്ചയിലേക്ക് മാറ്റി വെക്കു.

 

നവീൻ: ഓകെ സർ. അടുത്ത ആഴ്ചയിലേക്കു വെക്കാം, സാർ ഉണ്ടെങ്കിൽ നന്നാവും.

 

ഞാൻ: ശെരി നവീൻ. നീ ഒന്ന് വീട് വരെ വരമോ, ഒന്ന് ഹോസ്പിറ്റലിൽ പോകണം.

 

നവീൻ: അതിനെന്താ സാർ, ഞാൻ എത്തിക്കോളം.

 

ഒരു ഉച്ച അപ്പോളേക്കും നവീൻ വന്നു എന്നെയും കൂട്ടി ഹോസ്പിറ്റലിൽ പോയി. ഒരു ട്രിപ്പ് ഗ്ലൂക്കോസ് എല്ലാം കുത്തി മരുന്ന് വാങ്ങി തിരിച്ചു വീട്ടിൽ എത്തിച്ചു. ഞാൻ വളരെ tired ആയിരുന്നു, കുറച്ച് കഞ്ഞി കുടിച്ചു മരുന്നെല്ലാം കഴിച്ചു കിടന്നു. വൈകുന്നേരം ഒരു അഞ്ചര കഴിഞ്ഞപ്പോൾ രേവതിയുടെ കോൾ വന്നു.

Leave a Reply

Your email address will not be published. Required fields are marked *