ധനുഷ് : ഹേയ് അതൊന്നും വേണ്ട, ആരേം അറിയിക്കേണ്ട നമുക്ക് മാത്രം മതി ആ രണ്ട് മുതലിനെയും.. നമുക്ക് കളിച്ചു പഠിക്കാം… സ്
റസിൻ : പെർഫെക്ട് ok, ഗ്രൗണ്ടിൽ കാണാം…
വൈകീട്ട് ഗ്രൗണ്ടിൽ എത്തി.അന്ന് റിച്ചു കളിക്കാൻ വന്നില്ല. റിച്ചുന്റെ വീടിന്റെ പുറകിൽ അധികം നോക്കിയാൽ ഈ കള്ളകളി വെളിച്ചത്ത് ആകുമോ എന്ന് പേടി ഉള്ളത് കൊണ്ട് റസിൻ അധികം അങ്ങോട്ട് നോക്കിയില്ല. ഫുട്ബോൾ കളിച്ചു ആകെ തളർന്ന് ഗ്രൗണ്ടിൽ ഇരിപ്പാണ് റസിനും കൂട്ടുകാരും. പെട്ടന്ന് റിച്ചു ഗ്രൗണ്ടിലേക്ക് വരുന്നത് അവർ കണ്ടു. നല്ല പുതിയ ഷർട്ടും പാന്റും ഷൂസ് ഒക്കെ ധരിച്ചു മൊഞ്ചൻ ആയാണ് വരുന്നത് . റസിനിനും ധനുഷിനും ചെറിയ പേടി ഉണ്ടായിരുന്നു, അവർ ഒന്ന് മുഖാമുഖം നോക്കി. റിച്ചു അവരുടെ അടുത്ത് എത്തി.
ഗോകുൽ : എന്താണ് റിച്ചു നിന്നെ ഇന്ന് കളിക്കാൻ കണ്ടില്ലലോ?നല്ല ഡ്രെസ്സിൽ ആണല്ലോ വല്ല കല്യാണത്തിനും പോവുകയാണോ?
റിച്ചു : ചെറിയ തിരക്കിൽ ആയിരുന്നു ഡാ.കല്യാണം ഒന്നും അല്ല. ഞാൻ ഒന്ന് എയർപോർട്ടിൽ പോവുകയാണ്, ന്റെ ഉപ്പ വരുന്നുണ്ട്. ഉപ്പാനെ പിക് ചെയ്യണം.
അജിൻ :ഇതെന്താടാ ഉപ്പ പെട്ടന്ന് ഒരു വരവ്. ഒരു മുന്നറിയിപ്പ് ഇല്ലാതെ.
റിച്ചു : അറിയില്ല ബോസ്സ് ലീവായിരിക്കും പിന്നെ ഉമ്മാക്ക് ഒരു സർപ്രൈസ് ആവും. എന്നോട് മാത്രമേ വരുന്ന കാര്യം പറഞ്ഞുള്ളു അത് കൊണ്ട് വീട്ടിലെ കാർ എടുത്ത് കൂട്ടികൊണ്ട് വരാനും പറ്റില്ല.
അജിൻ : ബെസ്റ്റ്, പുള്ളിടെ ഒരു കാര്യം. കാറില്ലാതെ പിന്നെ നീ എങ്ങനെ പോകും
റിച്ചു : നിന്റെ വീടിന്റെ അടുത്തുള്ള ആ ടാക്സി ഡ്രൈവർ സനീഷ് ന്റെ നമ്പർ ഒന്ന് വാട്സ്ആപ്പിൽ അയക്ക്. അങ്ങേരെ കൂട്ടി പോകണം. ടൈം ലേറ്റ് ആയി.
അജിൻ : അത് ഞാൻ അയക്കാം, നീ വിട്ടോ..
റിച്ചു : ന്നാൽ ഞാൻ വിടട്ടെ, എല്ലാരോടും കൂടെ “കാണാം”
റിച്ചുന്റെ ഉപ്പ റഫീഖ് ഗൾഫിൽ നിന്നും വരുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ വീണ്ടും റസിനിനും ധനുഷിനും നല്ല ടെൻഷൻ ആയി. ഇയാൾ ഇപ്പോൾ എന്തിനാണ് തിരക്കിട്ട് നാട്ടിൽ വരുന്നത്. വല്ലതും വെളിച്ചത്ത് ആയോ. കാര്യങ്ങൾ എന്തോ ലീക്ക് ആയ പോലെ ഉണ്ട്.
റിച്ചു എന്തോ ഒളിക്കുന്നപോലെ ഉണ്ട്. അവർക്ക് നല്ല ടെൻഷൻ ആയി. കാര്യങ്ങൾ കൂടുതൽ അറിയാൻ ഷഫീദിനെ വിളിച്ചു നോക്കി അവൻ സ്വിച്ച് ഓഫ്. അന്ന് സന്ധ്യ മുതൽ റസിനിന് വല്ലാത്ത ടെൻഷൻ ആയിരിന്നു. അവൻ ഇടയ്ക്കിടെ ധനുഷ്ന് മെസ്സേജ് വിട്ടു. അവനും വല്ലാത്ത പേടിയുണ്ട്. ഷഫീദ് ആണേൽ സ്വിച്ച് ഓഫ്. അങ്ങനെ റിച്ചുവും ടാക്സി ഡ്രൈവർ സനീഷും എയർപോർട്ടിൽ കട്ട വെയ്റ്റിങ് ആണ്.
സനീഷ് : ഉപ്പ ലീവിന് വരുന്നതാണോ ടാ.
റിച്ചു : അറിയില്ല, ഒന്നും അറിയില്ല. ഇന്ന് ഉച്ചയ്ക്ക് ഉപ്പ എന്നെ വിളിച്ചിട്ട് പറഞ്ഞു ഞാൻ വരുന്നുണ്ട് ആരോടും പറയണ്ട സർപ്രൈസ് ആയിരിക്കട്ടെ എന്ന്…
സനീഷ്: പുള്ളി പണ്ടേ അങ്ങനെ തന്നെ, നല്ല തമാശക്കാരനാ,…
രാത്രി 12 മണി ആയി ഫ്ലൈറ്റ് വന്നു. ഉപ്പ എത്തി. റിച്ചുവിനെ കണ്ടു.റിച്ചുവും ഉപ്പയും സലാം പറഞ്ഞു കെട്ടി പിടിച്ചു. പണ്ട് മുതൽ റിച്ചുവും ഉപ്പയും നല്ല സൗഹൃദം ആണ്. ഒരു മകൻ എന്നതിനേക്കാൾ നല്ല ഒരു സുഹൃത്തിന്റെ സ്ഥാനം റഫീഖ് റിച്ചുവിന് കൊടുത്തിരുന്നു. ഗൾഫിൽ പോകുമ്പോൾ എല്ലാം റിച്ചുവാണ് വീട്ടിൽ കാര്യങ്ങൾ നോക്കി നടത്തുന്നത്.
ഉപ്പ പറയുന്നതിന് അപ്പുറം ഒന്നും അവൻ ചെയ്യാറില്ല.അവർ കാറിൽ വീട്ടിലക്ക് തിരിച്ചു. രാത്രി 3മണി ആയപ്പോൾ ആണ് വീട്ടിൽ എത്തിയത്. ഉമ്മയും റിഷാനയും അവന്റെ അനിയൻമ്മാരും എല്ലാം നല്ല ഉറക്കം ആണ്. ദൂരെ ഒരു കല്യാണം റിസപ്‌ഷന് പോവുകയാണെന്നും വരാൻ നല്ല ലേറ്റ് ആകും എന്ന് പറഞ്ഞാണ് റിച്ചു വീട്ടിൽ നിന്നും പോയത്.
അവൻ ഉമ്മയെ ഫോണിൽ വിളിച്ചു.റിച്ചുവിന്റെ ഉമ്മ ഷമീറ എഴുന്നേറ്റു, കതക് തുറന്നു. അവൾ കാണുന്നത് ഭർത്താവ് റഫീഖിനെയാണ്. അവൾക്ക് വിശ്വസിക്കാൻ ആയില്ല. ഞെട്ടി പോയി.പെട്ടെന്ന് ഉള്ള സന്തോഷത്തിൽ അവൾ റഫീഖിനെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു ” ന്റെ അള്ളാ ഇതാര് ഇക്കയോ ഃഊൗ എന്താണിത് ഇക്ക എന്താ ഒരു മുന്നറിയിപ്പ് ഇല്ലെതെ ”
