റസിനിന്റെ മോഹം – 2 1

അവൻ അത് ശ്രദ്ധിച്ചു കേട്ടു. നാസിയയും നജ്മയും ആണ് സംസാരിക്കുന്നത്. അത് കൃത്യമായി കേൾക്കാൻ ജനലിനോട്‌ ചേർന്ന് കേൾക്കാൻ ചുവരോട് പറ്റി നിന്നു, പെട്ടന്ന് അവന്റെ പുറകിൽ കഴുത്തിൽ ആരോ ശക്തിയായി പിടിച്ചു. റസിൻ ഞെട്ടി. ആരെന്ന് തിരിഞ്ഞു നോക്കും മുൻപേ അവനെ പിടിച്ചു പുറകോട്ട് വലിച്ചു അവന്റെ നടുപുറത്ത് ഒരു ചവിട്ട് കൊടുത്തു ആ ചവിട്ടിൽ റസിൻ റിച്ചുവിന്റെ വീട്ടിലെ ചെടികൾക്ക് ഇടയിൽ പോയ്‌ വീണു.

ചവിട്ട് കൊണ്ട് നിലത്തു വീണ റസിൻ പെട്ടെന്ന് ഭയന്നു വിറച്ചു തിരിഞ്ഞ് നോക്കി. അത് കാട്ടുപന്നിയെ പിടിക്കാൻ വന്ന ഫോറെസ്റ്റ് ഗാർഡിന് സഹായത്തിനു വന്ന ആ പോലീസുകാരൻ ആണ്. അയാളുടെ ചവിട്ടിൽ റസിനിൻറെ പുറം പൊളിഞ്ഞു പോയ്‌.. അവനു നല്ല വേദന ഉണ്ടയായിരുന്നു. പോലിസ് ആണെന്ന് കണ്ട അവൻ ഒന്നും നോക്കാതെ ജീവനും കൊണ്ട് എണീറ്റോടി അയാളും അവന്റെ പുറകെ ഓടി.

ഓടി ഓടി അവൻ ദൂരെ ഒരു വീടിന്റെ വിറക് പുരയിൽ ഒളിച്ചു. അവൻ പേടിച്ചു അരണ്ടു പോയി. നല്ല ടെൻഷൻഉണ്ട് അവന് പുറത്തു നല്ല വേദനയും പോലിസുകാരൻ റസിൻ ഒളിച്ച വിറക്പുരയുടെ മുന്നിൽ തന്നെ നിൽപ്പുണ്ട് . അയാൾ റസിനിനെ തിരയുകയാണ്. അയാൾ ആ വീട്ടുകാരെ വിളിച്ചു ഉണർത്തി. ആ വീട്ടിലെ ലൈറ്റ് ഓൺ ആയി.വീട്ടുകാർ എല്ലാം ഉണർന്നു പുറത്തേക്ക് വന്നു . പോലീസുകാരൻ അവരോട് പറഞ്ഞു ഒരു കള്ളനെ ഞാൻ ഇങ്ങോട്ട് ഓടിച്ചു കയറ്റിയിട്ടുണ്ട് ഇവിടെ എത്തിയപ്പോ കാണുന്നില്ല. നിങ്ങൾ ഇവിടെ മുഴുവൻ ഒന്ന് ടോർച് അടിച്ചു പരിശോദിക്ക് അവൻ ഇവിടെ എവിടങ്കിലും കാണും.

കിട്ടിയാൽ അവന്റെ എല്ലു ഞാൻ ഊരും കുറച്ചു ദിവസംമായ് അവനെ ഞാൻ നോട്ടം വെച്ചിട്ടുണ്ട്. ആ ബഹളം കേട്ട് അടുത്തുള്ള വീട്ടില ആളുകൾ എല്ലാം ഉണർന്ന് വീടിന്റെ പുറത്ത് വന്നു . റസിൻ വിറക് പുരയിൽ വൈക്കോലുകൾക്ക് ഇടയിൽ ഒളിച്ചു ഇരിപ്പാണ്. അവൻ നന്നായി പേടിച്ചു വിറച്ചു . നെറികേട്ട റസിൻ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുന്നു.

അപ്പുറത്തെ വീടുകളിൽ ആളുകൾ കൂട്ടം കൂടി തിരച്ചിൽ ആണ് അതിനിടയിൽ ആരോ ഒരാൾ വിറക് പുരയുടെ ഭാഗത്ത് നോക്കിയോ എന്ന് പറയുന്നത് റസിൻ കേട്ടു. അത് കേട്ട് റസിൻ വിറയ്ക്കാൻ തുടങ്ങി. അവൻ വിറക് പുരയിൽ വിറക് മൂടിയ താർപായ നീക്കി അതിനുള്ളിൽ ഒളിച്ചു. വിറക് പുരയിൽ ടോർച് അടിച്ചു നോക്കിയ ആളുകൾ ഇവിടൊന്നും ആരും ഇല്ല എന്ന് പറഞ്ഞു. പെട്ടന്നു ആണ് റസിനിന്റെ മൊബൈലിൽ ഒരു മെസ്സേജ്‌ വന്നത്.

അത് ധനുഷ് ആണ്, റാസിൻ നടന്നത് എല്ലാം കൈ വിറച്ചു കൊണ്ട് റസിൻ അവനു ടൈപ്പ് ചെയ്ത് വീട്ടു. അത് കേട്ട് ധനുഷ് ഞെട്ടി. എങ്ങനെയെങ്കിലും അവനെ രക്ഷിക്കാൻ അവൻ മെസ്സജ് വിട്ടു. കൈ വിറച്ചു കൊണ്ട് ടൈപ്പ് ചെയ്തത് കൊണ്ട് അവൻ അയച്ച. മെസ്സജ് മുഴുവൻ സ്പെല്ലിങ് മിസ്റ്റേക്ക് ആണ്. അവൻ വാട്സ്ആപ്പ് ലൊക്കേഷൻ ധ്നുഷിനു വിട്ട് കൊടുത്തു.

അൽപ്പം ദൂരെ ആണ് റസിൻ ഉള്ളത്. എന്തങ്കിലും ചെയ്തേ പറ്റൂ ഇല്ലെങ്കിൽ അവൻ എല്ലാം തുറന്നു പറഞ്ഞാൽ ഞാനും കുടുങ്ങി പോകും എന്ന ഭയത്തിൽ ധനുഷ് എണീറ്റു. ലൊക്കേഷൻ നോക്കി ധനുഷ് ഓടി അവൻ ഏകദേശം ഒളിച്ച വീടിന്റെ അടുത്ത് എത്തി, അവിടെ അടുത്ത് വീട്ടിൽ ഉള്ള ആളുകൾ അവിടെ എല്ലാം തിരയുന്നു.

ആ വിറകുപുരയ്ക്ക് ചുറ്റും ലൈറ്റ് ആണ്. പുറത്തിറങ്ങി ഓടിയാൽ നാട്ടുകാർ കയ്യോടെ പിടിക്കും. റസിൻ നന്നായി വിറയക്കുന്നുണ്ട്.ധനുഷിനും വല്യ ഒരു ഐഡിയ കിട്ടുന്നില്ല, പക്ഷേ അവൻ ഇപ്പോൾ ഉള്ളത് വെടിക്കെട്ട്കാരൻ ശ്രീധരന്റെ വീടിന്റെ പുറകിൽ ആണ്.അവിടെ പുറകിൽ വരാന്തയിൽ ഒരു ചാക്കിൽ കുറച്ചു പന്നിയെ ഓടിക്കുന്ന ഭയങ്കര ശബ്ദത്തിൽ പൊട്ടുന്ന തോട്ട ഉണ്ടയിരുന്നു.അത് കണ്ട് അവന്റെ മനസ്സിൽ ഒരു ഐഡിയ ഓടി എത്തി. ധനുഷ് ആ ചാക്കിൽ നിന്നും 5 തോട്ട എടുത്തു ഒരു തീ പെട്ടിയും അവിടെ നിന്നും പരുതി കണ്ടെത്തി എടുത്തു .

അവൻ ഓടി റസിൻ ഒളിച്ചവീടിന്റ ഓപ്പോസിറ് സൈഡിൽ എത്തി. ഓരോരോ തോട്ടയും ഒരു നിശ്ചിത അകലത്തു വെച്ച് എല്ലാത്തിന്റെയും തിരികൾ തമ്മിൽ ബന്ധിപ്പിച്ചു. അവസാനത്തെ തോട്ട കുറച്ചു കൂടുതൽ അകലെ വെച്ചു.എന്നിട്ട് തിരിക്കു തീ കൊളുത്തി അവന് ആവുന്ന വേഗത്തിൽ ഓടി വിറക് പുരയുടെ അടുത്ത് എത്തിയതും ആ തോട്ടകൾ ഓരോന്നും ഒരൊന്നൊന്നര പൊട്ടു പൊട്ടി. ആ സൗണ്ട് കേട്ട് എല്ലാവരും പെട്ടെന്ന് ഞെട്ടി അങ്ങോട്ട്‌ ഓടിചെന്നു. എല്ലാവരുംടെയും ശ്രദ്ധ അങ്ങോട്ട് ആയാപ്പോൾ ആ സമയത്ത് ധനുഷ് വിറക്പുരയിൽ ശരവേഗത്തിൽ ഓടികയറി റസിനിനെയും കൈ പിടിച്ചു വലിച്ചു പറമ്പിലൂടെ ഓടി… ഓടി ഓടി അവിടുന്ന് രക്ഷപ്പെട്ടു.

തുടരും…..

AUTHOR BY

JAKSON BIRD

ജാക്സൺ പക്ഷി

Leave a Reply

Your email address will not be published. Required fields are marked *