റിഷാന : ഹല്ല അജ്നാസ്… എങ്ങോട്ട് പോകുവാ..
അജ്നാസ് : (അത്ഭുദത്തോടെ ) റിഷാന നീ എന്താ ഈ റൂമിൽ. അവരൊക്കെ എവിടെ.. നിന്റെ റൂമിൽ വിളിച്ചിട്ട് ആരും പ്രതികരിക്കുന്നില്ലല്ലോ…. എല്ലാരു എവിടെ പോയ്…
ഇവർ തമ്മിൽ ഉള്ള സംസാരം ആ പൊടിമീശകാരൻ പയ്യൻ നോക്കി നിൽപ്പാണ്. അയാൾ റിഷാനയോട് ചോദിച്ചു ” റിഷാന ഇത് ആരാണ്? ”
റിഷാന : “ഇത് അജ്നാസ്.. ന്റെ ഉപ്പാന്റെ ഫ്രണ്ട്ന്റെ മകൻ ആണ്… ഓഹ് നിങ്ങൾ തമ്മിൽ പരിചയമില്ല അല്ലെ.. ഹ ഹ. അജ്നാസ് ഇത് അൽത്താഫ് എന്റെ ഭാവി കെട്ടിയോൻ ആവാൻ പോകുന്നത് അൽത്താഫ് ഇക്ക ആണ്.”
അത് കേട്ടതും അജ്നാസ് പെട്ടെന്ന് മാനസികമായി തളർന്നു. അവനു ഒന്നും മനസിലാകുന്നില്ല. ഏത് ആണ് ഈ അൽത്താഫ് . എന്താണ് ഇവിടെ നടക്കുന്നത്. റിഷാന എന്തൊക്ക ആണ് പറയുന്നത്… അവന്റെ മനസ് ആകെ കൺഫ്യൂഷൻ ആയി.അവന്റ ഉപ്പ അവനോട് പറഞ്ഞത് ആരുമായി ഉള്ള നിക്കാഹിനെ കുറിച്ച് ആണ്? ഇവനെ ആണോ, ആവില്ല പിന്നെ ആരെ കുറിച്ചു ആണ്.
പെട്ടന്ന് അൽത്താഫ് അജ്നസിന്റെ കയ്യിൽ പിടിച്ചു ഒരു ഷേക്ക് ഹാൻഡ് കൊടുത്തുകൊണ്ട് പറഞ്ഞു ” ഹലോ അജ്നാസ്..അജ്നാസ് എന്താ ചെയുന്നു “. അവൻ പെട്ടന്ന് ഞെട്ടി. ടെൻഷൻ അടിച്ചു വിറച്ചു കൊണ്ട് പറഞ്ഞു ” ഞാൻ ഞാനാ ഒന്നുല ”
അൽത്താഫ് : എന്താണ്…
അജ്നാസ് : ഒന്നും ചെയ്യുന്നില്ല ഉപ്പാന്റെ ബിസിനസ് നോക്കുകയാണ്… ഹ്മ്മ്
റിഷാന : എന്ത് പറ്റി അജ്നാസ്.. ഞാൻ അൽത്താഫ് ഇക്കാനെ പരിചയപ്പെടുത്താൻ അങ്ങോട്ട് റൂമിൽ വരാൻ ഇരിക്കുക ആയിരിന്ന്.അപ്പോഴേക്കും അജ്നാസ് ഇവിടെ എത്തി ഹ ഹ… നല്ല ടൈമിംഗ് ആണ് ട്ടോ..
ഇതൊക്കെ കേട്ട് അജ്നാസ് ആകെ ഡൌൺ ആയി. ആ സമയത്ത് അൽത്താഫ് എന്തൊക്കയോ അജ്നസിനോട് ചോദിക്കുന്നുണ്ട് പക്ഷേ അജ്നാസ് ആകെ വിയർത്തു എന്തൊക്കയോ ആണ് അൽത്താഫിനു മറുപടി കൊടുക്കുന്നത്. പെട്ടെന്ന് ” ശെരി എനിക്ക് ഒരു ചെറിയ തിരക്ക് ഉണ്ട് എന്ന് പറഞ്ഞു അജ്നാസ് പെട്ടെന്ന് അവിടുന്ന് അവന്റെ സ്വന്തം റൂമിൽ പെട്ടെന്ന് പോയ്.
യഥാർത്ഥത്തിൽ അന്ന് രാത്രിയിൽ അവർ തമ്മിൽ ഉള്ള കല്യാണം അവരുട എല്ലാ ബന്ധുക്കളെയും അറിയിക്കാൻ ആയിരിന്നു റഫീഖ്ന്റെ പ്ലാൻ.അജ്നാസ് ഓടി തന്റെ റൂമിൽ കയറി ഒറ്റ ഇരിപ്പ് ആയി. അവന്റെ മനസിൽ പല ചിന്തകളും കടന്ന് വന്നു. ഇങ്ങനെ ഒരു കാര്യത്തകുറിച്ച് താൻ അറിയാതെ പോയതിൽ അവൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി.അവൻ ഉറങ്ങി.
പിറ്റേന്ന് രാവിലെ അവൻ യാതൊരു താല്പര്യവും ഇല്ലതെ ആണ് ആ ദിവസത്ത യാത്രയിൽ പങ്ക് അവരോടൊപ്പം ചേർന്നത്. വൈകുന്നേരം ആയപ്പോൾ ഒരു ഓപ്പൺ റെസ്റ്റോറന്റിൽ അവർ വാഹനം നിർത്തി. അധികം ആളുകൾ ഒന്നും ഇല്ലാത്ത റെസ്റ്റോറന്റ്. ദൂരെ ഒരു റൗണ്ട് ടേബിളിൽ അവർ എല്ലാവരും ഇരുന്നു. അവിടെ വെച്ച് റിഫീഖ് ഇക്ക റിഷാനയുടെ നിക്കാഹിനെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. അപ്പോഴാണ് അൽത്താഫും അവന്റ ഫാമിലിയും അവിടെ എത്തിയത്.
അത് കണ്ട ഉടനെ അജ്നാസ് ഒരു കാൾ വന്ന പോലെ ഫോൺ എടുത്ത് എണീറ്റ് ദൂരെ പോയ്. അവിടെ ടേബിളിൽ ഇരുന്ന എല്ലവരും അവനെ തന്നെ നോക്കി.അൽത്താഫിന്റെ ഫമിലിയും അവരെ പരിചയപ്പെട്ടു. അധികം ലാഗ് ഇല്ലാതെ റഫീഖ് അവരുട വിവാഹകാര്യം എഴുന്നേറ്റു നിന്ന് അവതരിപ്പിച്ചു. ഷമീറ റിച്ചു വിനെ വീഡിയോ കാൾ ചെയ്തു. ആ സമയത്ത് ആണ് അജ്നാസ് ദൂരെ നിന്ന് അങ്ങോട്ട് അവരെ നോക്കിയത്. അവൻ കാണുന്നത്. പിന്നീട് അവൻ കാണുന്നത് അൽത്താഫ് എഴുന്നേറ്റു അവരുട മുന്നിൽ എത്തി റിഷാനയും അവന്റെ അടുത്തേക്ക് വന്നു.
അൽത്താഫ് പൂക്കൾ നിറഞ്ഞ ഒരു ബൊക്ക അവൾക്ക് നൽകി. ഒരുമിച്ചു നിന്ന് ഫോട്ടോ ഒക്കെ എടുത്തു. നാട്ടിൽ വെച്ച് ബന്ധുക്കളെ എല്ലം വിളിച്ചു കൂട്ടി ഒരു ഇവരുടെ നിക്കാഹ് നടത്തും എന്ന് റഫീഖ് പറഞ്ഞു. എല്ലാവരും അതിന് പൂർണ പിന്തുണ നൽകി.
ദൂരെ നിന്ന് അജ്നാസ് ഇതെല്ലാം ഒരു വെറുപ്പോടെ ആണ് നോക്കി നിന്നത്.ഭക്ഷണം കഴിഞ്ഞു അവർ പിരിയുംമ്പോൾ അജ്നാസ്നെ കണ്ടില്ലലോ എന്ന് ഒരു ചോദ്യം അവർക്കിടയിൽ വന്നു ” എനിക്ക് ഒരു urgent കാൾ വന്നത് ആണെന്ന്” അവൻ നിസാരമായ് ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു.
