റാണിയും പെങ്ങന്മാരും – 2

സെലിന്‍ ഉണ്ടാക്കിയ കട്ടന്‍ ചായ കുടിച്ച് ജീവനുണര്‍ന്ന പൊന്നമ്മയും മക്കളും എന്തു ചെയ്യണമെന്നറിയാതെ ഇരുന്നു. ലാസ്സറേട്ടന്‍ കാലത്തെ വന്നു.
‘വല്ല വിവരോം കിട്ടിയോടി മക്കളെ….”
‘ഒരു വിവരോമില്ല ലാസ്സറേട്ടാ. എന്ത് ചെയ്യണോന്നൊരു പിടീമില്ല ചേട്ടാ” കൊച്ചുറാണി കരഞ്ഞു.
‘മോളൊരു കാര്യം ചെയ്യ്.. പള്ളീലച്ചന്റെ അടുത്ത് ചെന്ന് പറയ്.. അച്ചനെന്തെങ്കിലും വഴീണ്ടാക്കും”
അത് നേരാന്നെല്ലാര്‍ക്കും തോന്നി.. പ്രതീക്ഷയുടെ ഒരു വെളിച്ചം ആ വീട്ടില്‍ പരന്നു.കൊച്ചുറാണി നൈറ്റി മാറി ഇറങ്ങി.. ഒപ്പം ലാസറേട്ടനും കൂടി.. ഈ സമയത്ത് ആരെ കിട്ടിയാലും ഒരു സഹായം തന്നെ… പാതി വഴിയെത്തിയപ്പോഴതാ വരുന്നു റോസി..
ആകെ വാടിത്തളര്‍ന്ന് വേച്ച്‌ വേച്ചാണ് വരുന്നത്.. ഉടുത്തിരിക്കുന്ന തുണികളും അവശയായ വരവും കണ്ടപ്പോള്‍ തന്നെ കൊച്ചുറാണിയുടെ മനസ്സ് പിടഞ്ഞു.. സംശയം ബലപ്പെട്ടു. കര്‍ത്താവെ എന്റെ കൊച്ചിന്റെ മാനം പോയല്ലൊ..
ചേച്ചിയെ കണ്ട ഉടനെ വയ്യെങ്കിലും ഓടി വന്ന് കെട്ടിപ്പിടിച്ചു.. രണ്ടാള്‍ടെം കരച്ചില്‍ കണ്ട് ലാസ്സറേട്ടന്‍ പറഞ്ഞു..
‘മോളവളെ വിളിച്ച് വീട്ടിലേക്ക് പൊയ്‌ക്കൊ.. വിവരങ്ങളൊക്കെ അവടെ ചെന്നട്ട് പറയാം.. ഈ റോട്ടില് വച്ച് വേണ്ടാ”
അവരെ വീട് വരെ എത്തിച്ച് ലാസറേട്ടന്‍ തിരിച്ച് പോയി.. വീട്ടിലെത്തിയതും എല്ലാരും കൂടി കൂട്ടക്കരച്ചിലായി.. കൊച്ചുറാണി അപ്പഴും കാരണവസ്ഥാനം ഏറ്റെടുത്തു.
‘നിങ്ങളെല്ലാരും കൂടി ഇങ്ങനെ വട്ടം കൂടി നിക്കാണ്ട് ഒന്ന് മാറ്യെ.. അവളെന്തെങ്കിലും തിന്നേ കുടിക്കേ ചെയ്യട്ടെ.. കാര്യങ്ങളൊക്കെ പിന്നെ ചോദിക്കാം.. എടീ ലില്ലി നീയിത്തിരി ചായ ഇണ്ടാക്ക്.. ”
ചേച്ചീം അനിയത്തീം കൂടി മുറിയില്‍ കയറി വാതില്‍ ചാരി. അനിയത്തി ചേച്ചിയുടെ മാറില്‍ തല വച്ച് കിടന്നു കരഞ്ഞു.. കൊച്ചുപുസ്തകം.കോംഒന്ന് കരഞ്ഞാശ്വസിക്കട്ടെ

എന്ന് റാണി വിചാരിച്ചു. ചായ കൊണ്ട് വന്ന ലിലി്‌ളയോടും പൊയ്‌ക്കോളാന്‍ ആംഗ്യം കാണിച്ചു.. വാതില്‍ വീണ്ടും ചാരി ലില്ലി പുറത്തിറങ്ങി…
പൊന്നമ്മക്ക് ഒരു സമാധനവും കിട്ടുന്നില്ല.. രാത്രി മുഴുവനും കരഞ്ഞ് കാത്തിരുന്ന് മോളെത്തീയെങ്കിലും എന്താണ് പറ്റിയതെന്ന് ഒരു രൂപവും കിട്ടിയില്ല.. ഒരേ കരച്ചില്‍ തന്നെ. അരുതാത്തത് എന്തെങ്കിലും നടന്നു കാണുമോ… മാതാവേ മോള്‍ക്കൊന്നും പറ്റല്ലെ… റാണി എല്ലാ വിവരവും ചോദിച്ചറിഞ്ഞോളും.. എന്താണെങ്കിലും ചേച്ചിയോട് പറയുമല്ലൊ… അറിയാന്‍ തിരക്കായി.. ഇനീം തീ തിന്നാന്‍ വയ്യാ…
മനസ്സും ശരീരവും ഒന്ന് തണുക്കുന്നത് വരെ കൊച്ചുറാണി അനിയത്തിയെ മാറോട് ചേര്‍ത്ത് പിടിച്ചിരുന്നു. അവളുടെ മന:പ്രയാസം കണ്ണീരായി ഒഴുകി…
റോസി മനസ്സ് തുറന്നപ്പോള്‍ കൊച്ചുറാണിയുടെ ഹൃദയം തകര്‍ന്ന് പോയി.. എന്തൊക്കെയാ ഈ കേള്‍ക്കുന്നത്.. സ്വന്തം കൂടപ്പിറപ്പിന്റെ ജീവിതം തകര്‍ന്നത് കേട്ട് മരവിച്ചിരിക്കാനെ കഴിഞ്ഞുള്ളു… ഇതിനെല്ലാം കാരണക്കരനായ അപ്പന്‍ എന്ന മനുഷ്യനെ അവള്‍ ശപിച്ചു. ഇതെനെങ്ങിനെ അമ്മയോട് പറയുന്ന കാര്യം ഓര്‍ത്ത് അവള്‍ക്ക് ആധിയായി.. ഇത് കേട്ടാല്‍ അമ്മ ചങ്ക് പൊട്ടി മരിക്കും.. പറയാതിരിക്കാനും പറ്റില്ലല്ലൊ.. ലാസ്സറേട്ടന്‍ അച്ചന്റെ കാര്യം പറഞ്ഞ കാര്യം അവളുടെ മനസ്സിലോടിയെത്തി.. ആകെ തളര്‍ന്ന റോസിയോട് കിടന്നോളാന്‍ പറഞ്ഞ് കൊച്ചുറാണി പുറത്തിറങ്ങി.. അമ്മയെ മാറ്റി നിര്‍ത്തി വിവരം പറഞ്ഞു.. പ്രതീക്ഷിച്ചത് പോലെ നെഞ്ചത്തടിച്ച് കരച്ചിലായി..
ഇത്തിരി കഴിഞ്ഞപ്പോള്‍ ലാസറേട്ടനും രണ്ട് മൂന്നാളുകളും വന്നു.. ആളുകള്‍ പലരും ഇതിനകം അറിഞ്ഞു കാണുമെന്ന് വ്യക്തമായി.. എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ലാതെ നിന്ന കൊച്ചുറാണിയെ അവര്‍ വിളിച്ചു.
‘ഏതായാലും നടക്കാന്‍ പാടില്ലാത്തൊക്കെ നടന്നു.. ഇനീപ്പോ ഇത് പോലീസിലറീച്ച് നാട്ടുകാരൊക്കെ അറിയും എന്നല്ലാതെ വേറെ ഗുണോന്നും ഒണ്ടാവാന്‍ പോണില്ല.. നമ്മടെ കൊച്ചിന്റെ മാനം പോവൂന്ന് മാത്രം..”
പൊന്നമ്മക്കും അതാ നല്ലതെന്ന് തോന്നി.. നാട്ടുകാരറിഞ്ഞ് മാനം പോകും.. തന്നെയുമല്ല കേസ്സിന്റെ പുറകെ നടക്കാന്‍ ആളും കാശും ഇല്ല…

കുറെ കഴിഞ്ഞപ്പോള്‍ കൊച്ചുറാണി അമ്മയോട് പറഞ്ഞു.
‘അമ്മ ഒരു കാര്യം ചെയ്യണം… ഈ വിവരം അച്ചനോട് പറയണം.. ഈ അവസ്ഥയില്‍ അച്ചനു മാത്രെ നമ്മളെ സഹായിക്കാന്‍ പറ്റൂ… ”
‘ഒരു കണക്കിനതാ ശരി.. ജീവിക്കാന്‍ സമ്മതിക്കില്ലെങ്കീ എല്ലാര്‍ക്കും ഒരുമിച്ച്‌ ചാവാം.. ഏതായാലും അച്ചനെ കാണാം.. എന്റെ കയ്യും കാലും വെറക്കണ്.. നീയും കൂടെ വാ”
കാളരാത്രിയുടെ നടുക്കം മാറാത്ത റോസിയെ നോക്കാന്‍ ലിലി്‌ള ക്കുട്ടിയെ ഏല്‍പ്പിച്ച് അമ്മയും മോളും പള്ളിയിലേക്ക് നടന്നു.. അച്ചനെ കണ്ടതും കുറെ നേരത്തേക്ക് പൊന്നമ്മക്ക് കരച്ചിലടക്കാന്‍ പറ്റിയില്ല. കൊച്ചുറാണി പറഞ്ഞതെല്ലാം ശ്രദ്ധിച്ച് കേട്ടു..
‘പൊന്നമ്മ സമാധാനിക്ക്.. എല്ലാറ്റിനും കര്‍ത്താവൊരു വഴി കാണിച്ച് തരും..”
‘എന്ത് വഴിയാണച്ചോ.. ഞാനും പിള്ളാരും വയ്യാത്ത കെട്ട്യോനും കൂടി എന്ത് ചെയ്യാനാ.. ചെലപ്പോ കരുതും എല്ലാര്‍ക്കും കൂടി വല്ല വെഷോം മേടിച്ച്‌ തിന്നങ്ങ് ചത്താലോന്ന്….. അല്ലെങ്കീ തന്നെ പട്ടിണീം പരിവട്ടോം ആയിട്ടാ.. അതിന്റെ കൂടെ മാനോം പോയിട്ട് എന്തിനാ ജീവിക്കണത്. കര്‍ത്താവെനിക്ക് നാലെണ്ണത്തിനെ തന്നു, അതില്‍ ഒരെണ്ണമെങ്കിലും ആണായിരുന്നെങ്കില്‍ എനിക്കീഗതി വരില്ലായിരുന്നച്ചോ.. ഒരാണ്‍ തുണ ഇല്ലാണ്ട് എങ്ങനാ ഞങ്ങള് കഴിഞ്ഞ് കൂടണത്”
‘ഒക്കെ കര്‍ത്താവിന്റെ പരീക്ഷണങ്ങളാണെന്ന് കണ്ടാ മതി.. എല്ലാം നന്നാവും”
‘എല്ലാം പോയിട്ട് കര്‍ത്താവ് സ്വര്‍ഗത്തില് സ്ഥലം തന്നട്ടെന്നാ കാര്യം അച്ചോ.. എനിക്കതിലൊന്നും ഒരു വിശ്വാസോല്ലാണ്ടായി.. തീരെ സഹിക്കാണ്ടാവുമ്പോ ഞാന്‍ ആ വഴി തന്നെ നോക്കും”
‘നീ സമാധാനിക്ക്.. നിങ്ങള്‍ക്ക് ഒരാണ്‍ തുണ ഇല്ലാന്ന് പറയാന്‍ വരട്ടെ… നിനക്ക് ഒരു മോനില്ലെങ്കിലും പിള്ളാര്‍ക്ക് ഒരാങ്ങള ഉണ്ട്.. ”
അമ്മയും മോളും ഒരു പിടിയും കിട്ടാതെ പരസ്പരം നോക്കി..

‘ഞാന്‍ പറഞ്ഞത് മനസ്സിലായില്ലാല്ലേ… മൈക്കിളിന് ആദ്യത്തെ കെട്ടില്‍ ഒരു മോനുണ്ട്… അവന്‍ എവടാന്നു കണ്ട് പിടിക്കണം… അവന്‍ വന്നാ നിങ്ങള്‍ടെ എല്ലാ പ്രശ്‌നവും തീരും.. ”
‘അച്ചനറിയോ അവനെവടാന്ന്… അറിയാങ്കില് ഞാന്‍ തന്നെ പോയി അവന്റെ കാല് പിടിച്ചായാലും കൊണ്ട്‌വരാം”
‘അതൊന്നും വേണ്ടാ.. ഞാന്‍ കണ്ടിട്ട് കൊറച്ച് കാലായി.. നിങ്ങളിപ്പോ സമാധാനായി പൊയ്‌ക്കൊ.. ഞാനൊന്ന് അവനെ കാണട്ടെ… നിങ്ങള്‍ക്ക് ഭാഗ്യോണ്ടെങ്കില് അവന്‍ വരും.. കര്‍ത്താവിനോട് പ്രാര്‍ഥിക്കുക”
റോസിയുടെ തലയില്‍ തലോടി ആശ്വസിപ്പിച്ച് കൊണ്ടിരുന്ന ലിലി്‌ളക്കുട്ടിയുടെ മനസ്സ് അവിടെയെങ്ങുമല്ല.. ഒരേ ദിവസം തന്നെ ഈ കുടുംബത്തില്‍ ഇങ്ങനെ ദുരന്തങ്ങള്‍ ഉണ്ടായത് ഓര്‍ക്കാന്‍ കഴിയുന്നില്ല.. തങ്ങള്‍ക്ക് മാത്രം ഇങ്ങനെ ഒരു ജീവിതം ദൈവം വിധിക്കുന്നതെന്താണ്.. അപ്പന്റെ ദുഷ്ടതകള്‍ക്ക് ഭാര്യയും മക്കളും അനുഭവിക്കേണ്ടി വരുന്നു.. നാട് വിറപ്പിച്ച്‌ നടന്ന പോലീസ്‌കാരന്റെ പെണ്‍മക്കളിന്നു ആര്‍ക്കും കയറി മേയാവുന്ന അവസ്ഥയായി.. മരണം കൊണ്ട് മാത്രേ ഇതീന്നൊരു മോചനം ഉണ്ടാവൂ..
പൊന്നമ്മക്ക് ഒരു പുതു ജീവന്‍ കിട്ടിയത് പോലെ ആയി… സ്വന്തം മകനല്ലെങ്കിലും മക്കള്‍ക്ക് ഒരു ആങ്ങള വന്നാ അതൊരു വല്ലാത്ത ആശ്വാസം തന്നെ… ഒരു മകന്റെ സ്ഥാനത്ത് അവനുണ്ടായാ ഈ കുടുംബം രക്ഷപെടും… വീട്ടിലേക്ക് നടക്കുമ്പോള്‍ കൊച്ചുറാണിയുടെ മനസ്സിലും അത് തന്നെ ആയിരുന്നു. ഒരാങ്ങളയുടെ സംരക്ഷണം വലിയൊരു ഭാഗ്യം തന്നെ. അച്ചന്‍ കണ്ട് പിടിച്ചാല്‍ മതിയായിരുന്നു.
കൊച്ചിയിലെ തിരക്കുള്ള റോഡിലൂടെ വേഗത്തില്‍ ബൈക്കോടിക്കുന്നത് ജോസിനൊരു ഹരമാണ്… ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി ആളുകളെ പേടിപ്പിക്കുമ്പോള്‍ കിട്ടുന്ന സുഖം ഒന്ന് വേറെയാണ്. അല്ലെങ്കില്‍ തന്നെ ആളുകളെ പേടിപ്പിച്ച് വിറപ്പിക്കുന്ന സുഖം എപ്പഴും കിട്ടാന്‍ വേണ്ടി നടത്തുന്ന വീരകൃത്യങ്ങളാണ് ജോസിനെ വടിവാള്‍ ജോസെന്ന് ഓമനപ്പേരില്‍ അറിയപ്പെടാന്‍ കാരണം.. കൊച്ചിയിലെ അറിയപ്പെടുന്ന ഗുണ്ടയായ അവന്റെ കീഴില്‍ എന്തിനും പോന്ന കുറച്ചാളുകളുണ്ട്.. തല്ലാന്‍ പറഞ്ഞാല്‍ പോയി കൊന്നു കൊണ്ട് വരാന്‍ തയാറായി നില്‍ക്കുന്നവര്‍.. അവര്‍ക്ക് ജോസേട്ടന്‍

Leave a Reply

Your email address will not be published. Required fields are marked *