ലക്ഷ്മിയുടെ മധുരം

“ങേ!!!!!!എനിക്കോ?? ഞാൻ എന്ത് ചെയ്തു രക്ഷിക്കാനാ നിങ്ങളെ……..”

“”നീ എന്താന്ന് വെച്ച പറ സ്മേരെ,,,,, കൂട്ടിന് ഞങ്ങളൊക്കെ ഇല്ലേ…….”””ട്ടെ”””

“”ഹാാാാ…… എടാ കൊരങ്ങ,,, നിനക്ക് കാര്യം പറഞ്ഞാൽ പോരായിരുന്നോടാ…… എന്തിനാടാ തെണ്ടി കൈയിൽ പിടിച് ഇരുന്ന എന്റെ പുതിയ ഓടക്കുഴൽ ഡെസ്കിൽ അടിച്ചു പൊട്ടിച്ചത്……””
ബിഎ ഇക്കണോമിക്സ് ക്ലാസ്സിലെ കുഞ്ഞു മൗനത്തിന് ഇടയിൽ അവളെ സപ്പോർട്ട് ചെയ്തു കൊണ്ട് കൈയിൽ പിടിച്ച ഓടകുഴൽ ഡെസ്കിൽ അടിച്ചു പൊട്ടിച്ചപ്പോൾ സിജോയെ നോക്കി അലറി കൊണ്ട് പറഞ്ഞു വീണ…….

“”ചേച്ചി ഞാൻ പറയുന്ന കേൾക്ക്…. നമ്മുടെ കോളേജിന്റെ തൊട്ടടുത്ത ബിൽഡിങ്ങിലെ സ്കൂളിന്റെ മാനേജ്മെന്റിൽ അംഗമായ ആ ആന്റോച്ചൻ എന്ന അച്ചായനെ ചേച്ചി പോയി ഒന്ന് കാണണം…….നിക്ക് നിക്ക് നിക്ക്…. മുഖഭാവം മാറ്റി എന്നെ പേടിപ്പിക്കല്ലേ…മുഴോനും പറയുന്ന കേൾക്ക്……

ഞാൻ ഡാൻസ് പഠിക്കാൻ പോകുന്ന എന്റെ വീടിനടുത്തുള്ള ലക്ഷ്മി ടീച്ചറെ പറ്റി ഞാൻ പറഞ്ഞിട്ടില്ലേ എല്ലാവരോടും…… ആ അന്റോച്ചന്റെ ഏറ്റവും നല്ല കൂട്ടുകാരനാണ് ടീച്ചറുടെ ഹസ്ബൻഡ്…… ആന്റോച്ചൻ ടീച്ചറോട് ചെന്ന് കാര്യം പറഞ്ഞാൽ എന്ത് തന്നെ ആയാലും ടീച്ചർ കോളേജിൽ വന്ന് ഡാൻസ് സെറ്റ് ചെയ്തു തരില്ല എന്ന് പറയില്ല…… ചേച്ചി ആന്റോച്ചനോട്‌ ഈ കാര്യം ചെന്നൊന്ന് പറയണം…….””

“എന്റെ സ്മേരെ ഇതിന് എന്തിനാ നി ഈ വളഞ്ഞ വഴി ഒക്കെ നോക്കുന്നെ…… ടീച്ചറെ പറ്റി പറയുമ്പോ നൂറ് നാവ് ആണല്ലോ നിനക്ക്…… നിനക്ക് തന്നെ ടീച്ചറോട് നേരിട്ട് ചെന്ന് പറഞ്ഞാൽ പോരെ ഡി……”

“”ഓഹ്ഹ് എന്റെ നന്ദനെച്ചി ഞാൻ പറഞ്ഞാൽ ടീച്ചർ എന്തായാലും വരും,, ശെരിയാ…… പക്ഷെ ടീച്ചറുടെ കുരുത്തംകെട്ട ഒരു ചെറുക്കൻ ഉണ്ട് മിഥുൻ…… നമ്മുടെ അപ്പുറത്തെ സ്കൂളിൽ പത്തിൽ പഠിക്കുന്നതാ…. ആ കൂരിയടക്ക പോലുള്ള ചെക്കൻ ടീച്ചറോട് കോളേജിൽ ഒന്നും പോയി ഡാൻസ് പഠിപ്പിക്കണ്ട എന്ന് പറഞ്ഞ് വിലക്കി ഇരിക്കാ……. ചേച്ചി ഇതൊന്നു പോയി സംസാരിക്ക്…..””.

“ഹ്മ്മ് ആന്റോ ചേട്ടനോട് ഞാൻ കാര്യം പറഞ്ഞ് സമ്മതിപ്പിക്കാം…… അപ്പോൾ നാളെ തന്നെ ടീച്ചർ വന്നാൽ എല്ലാവരും പ്രാക്ടീസ് തുടങ്ങുവല്ലോ ഇല്ലേ…….”

“”പിന്നെ അല്ലാതെ,,,,പ്രോഗ്രാം അടിപൊളിയാക്കി തരും ഞങ്ങൾ…….””

സ്മേര അതും പറഞ്ഞ് നന്ദനയുടെ കൂടെ ക്ലാസ്സിൽ നിന്ന് പുറത്തേക്ക് നടന്നപ്പോഴും അവളുടെ പിന്നാലെ ആയി നടക്കുവായിരുന്നു വീണയും മീരയും സിജോയും അഖിലും എല്ലാവരും……..

“ടി സ്മേരെ…. എന്തായി പുന്നാര മോളെ നിന്റെ ഡാൻസ് ഒക്കെ…. നീ സ്റ്റേജിൽ കയറുമ്പോൾ നല്ലൊരു ഹെൽമെറ്റ് വാങ്ങിച്ചു വെച്ചോ ട്ടാ….. ഇല്ലേൽ നിന്റെ ഈ മുഖം മുട്ട കൊണ്ട് എറിഞ്ഞു കുളിപ്പിക്കും ഞങ്ങള്……”
“”ടാ,,, ഒന്നു വിട്ട് പിടിക്ക് എന്റെ അരുണെ,,, മര്യാദക്ക് മക്കള് പോവാൻ നോക്ക്…. കഴിഞ്ഞ പ്രോഗ്രാമിന് മുട്ട എറിഞ്ഞതിന്റെ പിറ്റേന്ന് തന്നെ പോലിസ് സ്റ്റേഷനിൽ പോയി മുട്ടേൽ ഇരുന്നത് മറന്നിട്ടില്ലല്ലോ മക്കള്….. ഇപ്പൊ തല്ക്കാലം ചെല്ല് ട്ടോ……””

“ടി കോപ്പത്തികളെ നിങ്ങക്ക് ഉള്ളത് ഞാൻ വെച്ചിട്ടുണ്ട് ടി…..നിങ്ങള് ഈ നന്ദന ഉള്ളത് കൊണ്ടല്ലെടി ജാഡ കാണിച്ചു നടക്കുന്നെ ശെരിയാക്കി തരാടി നിങ്ങൾക്ക്…….”

“”എടി സ്മേരെ,,,ഇനി ഇവര് പുതിയ പ്രശ്നങ്ങൾ എങ്ങാനും ഉണ്ടാക്കോ ടി…..’”

“ഒരിക്കലും പ്രശ്നം ഉണ്ടാക്കില്ല നന്ദനെച്ചി,,,, ഈ അരുണിന് ഒരു പെങ്ങൾ ഉണ്ട് അവളും ഡാൻസ് പഠിക്കാൻ വരുന്നത് ടീച്ചറുടെ അടുത്തേക്ക് ആണ്,,,,അരുന്റെ അമ്മയും ടീച്ചറും നല്ല സുഹൃത്തുക്കളാണ്….. പോരാത്തതിന് അരുണിന് അവന്റെ അമ്മയെ നല്ല പേടിയുമാണ്…. അപ്പൊ ടീച്ചർ ആണ് ഡാൻസ് സെറ്റ് ചെയ്തത് എന്ന് അറിഞ്ഞാൽ അവൻ ഒരു കുഴപ്പവും ഉണ്ടാക്കില്ല……”

നാലഞ്ചു ദിവസം ആയിട്ട് അടിപ്പിച് ഈ മൂന്ന് മണി നേരത്ത് പെയ്യാറുള്ള മഴ പതിവ് തെറ്റിക്കാതെ ഇരുട്ട് കുത്തി വരുന്ന കണ്ടപ്പോഴും തിടുക്കത്തിൽ തന്നെ എല്ലാവരും ചവിട്ടുപടികൾ ഇറങ്ങുവായിരുന്നു…..

“എടി തല കറങ്ങുന്ന പോലെ തോന്നുവാ,,, എല്ലാം റെഡിയായ സ്ഥിതിക്ക് എല്ലാവർക്കും കൂടി കാന്റീനിൽ പോയാലോ ചായ കുടിക്കാൻ……”

എല്ലാവരും നടന്ന് മുറ്റത്തേക്ക് എത്തിയതും മൂന്ന് നാല് നല്ല വലിപ്പമുള്ള മാവുകളുടെ അരികിൽ ഉള്ള അവരുടെ കോളേജ് കാന്റീൻ കണ്ടതും മീരയത് പറഞ്ഞപ്പോൾ എല്ലാവരും മീര പറഞ്ഞതിനോട് ശെരി വെച്ച് കാന്റീനിലേക്ക് നടന്നു തുടങ്ങി…….

“””””വേറെ എന്ത് പറഞ്ഞാലും ഇല്ലെങ്കിലും കടം മാത്രം പറയരുത്”””””

കാന്റീനിലേക്ക് കടക്കുന്നതിന്റെ ഫ്രണ്ടിലെ ചുമരിൽ എഴുതി വെച്ചിരിക്കുന്നതൊന്ന് വായിച് നന്ദന ഒഴികെ ബാക്കി എല്ലാവരും ഉള്ളിലേക്ക് കയറി ബെഞ്ചിൽ സ്ഥാനം പിടിച്ചിരുന്നു……

“വന്നു വന്ന് ഇപ്പോൾ മോഹനേട്ടനോട് ഒരു ചായ പോലും പറയാൻ പറ്റാത്ത അവസ്ഥ ആയല്ലോ മോഹനേട്ടാ………. ആ പുറത്ത് ഉള്ള ബോർഡ് ഒന്ന് മാറ്റിക്കൂടെ ചേട്ടായി…..”

“”ഹഹ അത് ഒരു ഭംഗിക്ക് എഴുതി വെച്ചതാ കൊച്ചേ,,, അത് വായിച്ചു നോക്കിയിട്ടും ഇവിടെ വരുന്നവർ കടം പറഞ്ഞിട്ട പോകുന്നത്……എന്തായാലും എഴുതിയതല്ലേ അപ്പൊ അത് അങ്ങനെ ഇരുന്നോട്ടെ എന്ന് കരുതി…….. നിങ്ങൾക്ക് എന്താ പിള്ളേരെ ചായ അല്ലെ……….””
മോഹനേട്ടൻ ചോദിച്ചതിന് അവരവർ ഓരോരോ ചായയും പറഞ്ഞ് അങ്ങനെയിരുന്നു……

“”അല്ലെടി സ്മേരെ,,,,ലക്ഷ്മി ടീച്ചർക്ക് ആകെ ഒരു സ്കൂട്ടർ അല്ലെ ഉള്ളത്…….റോഡിൽ നിന്ന് കോളേജിലേക്ക് കയറുന്ന മുറ്റം നിറയെ ആകെ ചെളികുളം ആയി കിടക്കുവാണ്…… ടീച്ചറോട് നാളെ മെല്ലെ സ്കൂട്ടർ ഓടിച്ചു വന്നാൽ……..””

“ഓഹ്ഹ്ഹ്,,,,എന്റെ പൊന്നു മീരേ,,,,, നീ ഒന്ന് വായ അടച്ചു ഇരുന്നേടി പുല്ലേ…….. ഈ പ്രോഗ്രാം കഴിയുന്നതു വരെ നീ ഒരക്ഷരം മിണ്ടിപ്പോകരുത്……..”

“കഴിക്കാൻ എന്തേലും വേണോ കൊച്ചേ……”

******** “നിന്നോട് ചോദിച്ചത് കേട്ടില്ലേ മിഥുനെ,,,, നിനക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കി തരണോ അമ്മ…….”

ഒന്ന് ചാറി നിന്നിരുന്ന മഴ നനയാതിരിക്കാൻ ടെറസിൽ തിരുമ്പി ഇട്ട ഉടുപ്പുകൾ അഴക്കയിൽ നിന്നുമെടുത്ത്‌ ഹാളിൽ എത്തിയ ലക്ഷ്മി ഇട്ടിരുന്ന നനഞ്ഞു കുതിർന്ന കറുത്ത കളറിലുള്ള നൈറ്റി ഊരി കൊണ്ട് മുഖം വീർപ്പിച് സോഫയിൽ ഇരുന്ന മോനോട് ചോദിക്കുമ്പോഴും ഒന്നും മിണ്ടാതെ ഇരിക്കുവായിരുന്നു കക്ഷി………

“നിനക്ക് ഇത് എന്താ പറ്റിയത് മോനൂ….. സ്കൂൾ വിട്ട് വന്നപ്പോൾ തൊട്ട് മുഖം വീർപ്പിച്ചു ഇരിക്കുന്നതാണല്ലോ അമ്മയുടെ സുന്ദരൻ……. ഏതെങ്കിലും ടീച്ചർമാർ എന്റെ കൊച്ചിനെ വഴക്ക് പറഞ്ഞോ,,,,, പറ കണ്ണാ……”

“”സ്വന്തം ആയിട്ട് തീരുമാനം എടുക്കുന്നവരോട് മിണ്ടുന്നത് ഞാൻ ഇന്നത്തോടെ നിർത്തി………””

Leave a Reply

Your email address will not be published. Required fields are marked *