ലക്ഷ്മി – 1

അതിൽ നിന്നും ഇറങ്ങുമ്പോൾ അതിന്റെ cctv നോക്കുന്ന ചേട്ടൻ എന്നെ നോക്കുന്നുണ്ട്. പേടിയില്ലെങ്കിൽ പിന്നെന്തിനാ മൈരേ ഇതിൽ കേറണേ എന്ന ഭാവം. അവിടെന്ന് ഒരുജ്യൂസ് പാർസൽ വാങ്ങി അതും കുടിച് നടക്കുമ്പോൾ ആണ് ഫോൺ റിങ് ചെയ്യുന്നത്. എടുത്ത് നോക്കി മാമി ആണ്.

“ഡാ കിച്ചു നീ പോരുന്നില്ലേ ടൈം 10.00 ആയി ” i

‘പോന്നു എന്റെ സ്മിത കുട്ട്യേ ‘

സ്മിത എന്നാണ് മാമിയുടെ പേര്. ഞാൻ ആളുകളെ ഇടയിൽ നിന്ന് മാത്രമേ മാമി എന്ന് വിളിക്കാറുള്ളു.

“മം ശെരി സൂക്ഷിച്ച് നോക്കി പോരെ ”

‘ആ’

ഇതിന്റെ ഉള്ളിൽ കയറിയ സമയം പോകുന്നത് അറിയില്ല.ഞാൻ ഫോൺ പോക്കറ്റിൽ വച്ച് നടന്നു നേരെ ഡ്രസ്സ്‌ ഏരിയലേക്ക് പോയി. ആവശ്യത്തിലധികം ഡ്രസ്സ്‌ ഉണ്ട്. എന്നാലും. കാണുമ്പോ ഒരു ഇത് അതോണ്ട് ഒരു ബ്ലാക്ക് ഷർട്ടും. ബ്ലൂ ജീൻസും എടുത്ത് ബില്ലും പേ ചെയ്ത് നേരെ പാർക്കിംഗ് ഏരിയലേക്ക് പോയി.വീട്ടിൽ എത്തിയപ്പോ 11.45.

അമ്മയും അച്ഛനും പോയെ പിന്നെ മാമനും മാമിയും എന്നെ അവരുടെ വീട്ടിലേക്ക് കൊണ്ട് വന്നതായിരുന്നു. എനിക്ക് അതിൽ ഒട്ടും താല്പര്യം ഇല്ലായിരുന്നു. കാരണം അവരുടെ സ്വർഗത്തിൽ ഞാൻ ഒരു കാട്ടുറുമ്പകുമോ എന്നൊരുതോന്നൽ. പിന്നെ ഞാൻ കൂടുതലും ഹൈദരാബാദ് ആയത് കൊണ്ട് ആ ചിന്ത വിട്ടു.

വീട്ടിൽ കയറി ബെല്ലടിച്ചു. മാമി എനിക്ക് വാതിൽ തുറന്ന് വന്നു.വാതിൽ കട്ടിലിൽ നിന്ന് കയ്യ് കൊണ്ട് ഉള്ളിലേക്കുള്ള പ്രവേശനം തടഞ് എന്നെ ഒന്ന് നോക്കി പുച്ഛിച്ച ആക്ഷനും ഇട്ട്.
“എന്തെ ഇത്ര നേരത്തെ ”

‘നേരത്തെയോ….. സമയം 12.00 മണി ആയി.’

ഞാൻ ഒന്ന് കളിയാക്കികൊണ്ട് പറഞ്ഞു.

“എടാ ഞാൻ ഈ വയറും വച്ച് എത്ര നേരായി നിന്നെ കാത്തിരിക്കുന്നു എന്ന് അറിയോ… എന്നെ ഓർത്തെങ്കിലും ഒന്ന് നേരത്തും കാലത്തും ഒന്ന് വീട്ടിലേക്ക് വന്നൂടെ.”

ദേഷ്യത്തോടെ പറഞ്ഞു. മാമി പ്രെഗ്നന്റ് ആണുട്ടോ.ഞാൻ അതിന് ഒന്ന് ചിരിച് കൊടുത്തു.

‘”എന്ത് പറഞ്ഞാലും ഇങ്ങനെ ചിരിച്ച മതിയല്ലോ.”

‘സോറി ‘

മുഖം കുനിച് കൊച്ചു കുട്ടികളെ പോലെ ഞാൻ പറഞ്ഞു.

“മ്മ്…. വരവ് വച്ചിരിക്കുന്നു.നീ മേൽ കഴുകി വാ.. ഞാൻ ഫുഡ്‌ എടുത്തു വെക്കാം.

‘മാമൻ എന്തെ ‘

“ഏട്ടൻ കുട്ടികളെ കൂടെ കളിച് ഉറങ്ങി ”

‘മ്മ് ‘

ഞാൻ കോണിപടി കയറി എന്റെ റൂമിൽ കയറി ഫ്രഷ് ആയി തായെക്ക് പോയി. അപ്പോയെക്കും മാമി ഫുഡ്‌ ഒക്കെ വിളമ്പിയിരുന്നു. ഫുഡ്‌ കഴിച്ചിരിക്കുമ്പൾ എരിവ് കാരണം ഞാൻ കുറച്ചു വെള്ളം ചോദിച്ച്. മാമി അടുക്കളയിൽ പോയി എനിക്ക് വെള്ളം തന്നു. എന്നിട്ട് എന്റെ തലയിൽ തലോടി കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞ് എന്നോട്

‘ഡാ’

“മ്മ് ”

‘ഞായറാഴ്ച ഒരു കല്യാണം ഉണ്ട്. നീ വരണം ‘

“ഏഹ് ഞാൻ ഇല്ല നിങ്ങൾ പോയ മതി ”

‘പ്ലീസ് ഡാ അവർ എല്ലാവരോടും വരാൻ പറഞ്ഞിട്ടുണ്ട്. അതോണ്ടാ പ്ലീസ്.’

“എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല ഞാൻ ഇല്ല”

‘അല്ലേലും ഞാൻ പറഞ്ഞ എന്തേലും നീ കേൾക്കാറുണ്ടോ ‘

സ്വല്പം വിഷമത്തോടെ മാമി പറഞ്ഞപ്പോൾ പിന്നെ ഇല്ല എന്ന് പറയാൻ തോന്നിയില്ല.

“ശെരി ഞാൻ വരാം ”

‘സത്യം…….പിന്നെ വാക്ക് മാറരുത് കേട്ടോ ‘

എന്തോ നേടി എടുത്ത സന്തോഷം ഉണ്ട് മുഖത്ത്.

പിന്നെയും ഞങ്ങൾ പലതും പറഞ്ഞു, ഭക്ഷണവും കഴിച്ചു കഴിഞ്ഞ്, പ്ലേറ്റ് കഴുകി അടുക്കി വെക്കാൻ മാമിയെ സഹായിച്ചു. നേരെ റൂമിലേക്ക് പോയി. Ac ഓൺ ചെയ്ത് പുതപ്പും മൂടി കണ്ണടച്ച് കിടന്നു. എപ്പോഴോ ഉറങ്ങി
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

നല്ല മഴയും ഇടിയും ഉള്ള ഒരു ദിവസം.

ഒരു ചുരത്തിന്റെ സൈഡിൽ ഉള്ള തട്ടുകടയിൽ

“മോനെ ചായ ”

‘ആ ‘

“യാത്ര കഴിഞ്ഞ് വരുകയാണോ ”

‘അതെ ചേട്ടാ ‘

“ഈ മഴക്ക് ഒരു അവസാനം ഇല്ലേ ”

‘അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞെ.. മഴ പെയ്യുന്നത് നല്ല കാര്യം അല്ലെ ‘

“നല്ല കാര്യം ഒക്കെ ആണ്. പക്ഷെ ഒരു ലിമിറ്റ് വേണ്ടേ…2 ദിവസമായി മഴ തുടങ്ങിയിട്ട്. എപ്പോളെങ്കിലും കുറച്ച് നേരം നില്കും. കറന്റ്‌ പോയിട്ട് ഇത് വരെ വന്നിട്ടില്ല .”

‘മ്മ് ‘

ഞാൻ നല്ല ചൂടുള്ള ചായ ആ തണുപത്ത് ഊതിക്കുടിച്ച് മഴയും കണ്ടു കടയുടെ സൈഡിൽ നിന്നു.

‘ ചേട്ടാ എത്രയായി ‘

ഈ ശബ്ദം ഞാൻ എവിടേയോ കേട്ടിട്ട് ഉണ്ടല്ലോ

“ഒരു ചായയും പിന്നെ രണ്ട് ഉള്ളിവട അല്ലെ..26”

‘ദാ ചേട്ടാ ‘

ഞാൻ അതാരാണെന്ന് നോക്കി.

എന്റെ ബൈക്ക് ഇടിച് മറിച്ചിട്ട ആ പെണ്ണായിരുന്നു അത്.

ഇന്നലെ ഉണ്ടായിരുന്ന അതെ വേഷം.ഞാൻ നോക്കുന്നത് കണ്ടു എന്ന് തോന്നുന്നു. എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് മഴയത് ഇറങ്ങി നടന്നു.

ഇവൾക്ക് വല്ല വട്ടും ഉണ്ടോ ഈ മഴയത് നടക്കാൻ…ഞാൻ മനസ്സിൽ ചിന്തിച് അവൾ പോകുന്നതും നോക്കി ഇരുന്നു..

അവൾ നടക്കുമ്പോൾ മഴത്തുള്ളികൾ മുഖത്ത് വന്ന് അവളുടെ മിനുസമാർന്ന കവിളിലൂടെ ഭൂമിയിലേക്ക് തുള്ളി തുള്ളി ആയി വീഴുന്നു.അവളുടെ ആ പോക്ക് ഞാൻ കണ്ണെടുക്കാതെ നോക്കി ഇരുന്നു.

അവൾ നേരെ നടന്ന് നീങ്ങിയത് ആ വളവിൽ നിർത്തിയിട്ടിരുന്ന അവളുടെ കാർ എടുക്കുവാൻ ആയിരുന്നു. ഡോർ തുറക്കുമ്പോൾ അവൾ ഒരുവട്ടം കൂടി എന്നെ നോക്കി ചിരിച്ചു. എന്തോ ഞാനും തിരിച്ച് ഒരു പുഞ്ചിരി നൽകി. ശേഷം അവൾ അതിൽക്കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു. അപ്പോളാണ് ഒരു ലോറി ശര വേഗത്തിൽ അവളുടെ കാർ നിർത്തിയിട്ടിരുന്ന ദിശയിൽ വരുന്നത്. എന്റെ നെഞ്ച് ഒന്ന് കാളി കണ്ണടച്ചു തുറക്കുമ്പോൾ ആ ലോറി അവളുടെ കാർ ഇടിച് കഴിഞ്ഞിരുന്നു.ആ ലോറിയും അവൾ ഇരിക്കുന്ന കാറും ഒരുമിച്ച് താഴിച്ചയിലേക്ക് വീണു.ഞാൻ എന്റെ തൊണ്ട പൊട്ടുമാർ കരഞ്ഞു നിലവിളിച്ചു………

Leave a Reply

Your email address will not be published. Required fields are marked *