കല്യാണത്തിലൂടെ ശാപമോക്ഷം – 3

Related Posts


അരുൺ -ഇതിപ്പോൾ കുറെ ദൂരം ആയല്ലോ അമ്മക്ക് ശെരിക്കും വഴി അറിയോ

മാലിനി -എനിക്ക് അറിയില്ലെടാ നമ്മുക്ക് ആരെങ്കിലും കണ്ടാൽ ചോദിക്കാം

അരുൺ -ബെസ്റ്റ്

അങ്ങനെ അവർ കുറച്ചു കൂടി മുന്നോട്ട് പോയി പതിയെ വീടുകൾ കുറഞ്ഞു തുടങ്ങി അങ്ങനെ അവസാനം അവർ ഒരു ചായ കടയിൽ എത്തി അവിടെ നിന്ന് ഒരു ചായ കുടിച്ചു കൊണ്ട് അവർ വഴി ചോദിച്ചു

മാലിനി -ചേട്ടാ ഈ മേപ്പാടാൻ സ്വാമിയുടെ അടുത്തേക്ക് ഉള്ള വഴി

കടക്കാരൻ -ഇനി ഒരു 15 കിലോമീറ്റർ കൂടി ഉള്ളിലേക്ക് പോണം അവിടെ വരെ ടാർ ഇട്ടാ റോഡ് ഒള്ളു അത് കഴിഞ്ഞ് അവിടെ ജീപ്പ് വരുന്നത് വരെ കാത്തിരിക്കണം

മാലിനി -ശരി ചേട്ടാ

അങ്ങനെ ചായയുടെ പൈസ കൊടുത്ത് അവർ പിന്നെയും യാത്ര തുടർന്നു. കുറച്ച് മുന്നോട്ട് പോയപ്പോഴെക്കും അവർ കാടിന്റെ അകത്ത് ആയി ചുറ്റും മരങ്ങളും ചെടികളും പിന്നെ കിളികളുടെ ഇമ്പം ഏറിയ ശബ്ദവും. മാലിനി കാറിന്റെ വിൻഡോ താഴ്ത്തി പ്രകൃതി ആസ്വദിച്ചു

മാലിനി -നല്ല ഭംഗി ഉണ്ടല്ലേ

അരുൺ -മ്മ്

മാലിനി -ഇവിടെ വന്ന് ഇരുന്നാൽ മനസ്സിന് നല്ല സമാധാനവും സന്തോഷവും ഉണ്ടാവും അല്ലേ

അരുൺ -അതെ. മൂഡ് ഒക്കെ മാറാൻ പറ്റിയ നല്ല അറ്റ്മോസ്ഫിയർ

അങ്ങനെ കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ അവിടെ ഒരു ആൽമരം അവർ കണ്ടു അരുൺ വണ്ടി ഒന്ന് സൈഡ് ആക്കി എന്നിട്ട് കാറിൽ നിന്ന് ഇറങ്ങി

മാലിനി -ഡാ എന്തിനാ നിർത്തിയെ വണ്ടിക്ക് വല്ല കുഴപ്പം ഉണ്ടോ

അരുൺ -പ്രകൃതി വെറുതെ കാണാൻ ഉള്ളത് അല്ല ആസ്വദിക്കാൻ ഉള്ളത് ആണ്
അതും പറഞ്ഞ് അരുൺ ആൽമരത്തിന്റെ അടുത്തേക്ക് ചെന്നു മാലിനി വണ്ടിയിൽ നിന്ന് ഇറങ്ങി അരുണിന്റെ അടുത്ത് ചെന്നു

അരുൺ അവിടെ ഉള്ള ആൽത്തറയിൽ ഇരുന്നു പണ്ട് ഉണ്ടാക്കിയത് കാരണം ആവും പകുതിയും പൊളിഞ്ഞ് കിടക്കുകയാണ്

മാലിനി -അരുൺ തിരിച്ച് വരുമ്പോൾ ഇവിടെ ഇരുന്നാൽ പോരേ

അരുൺ -അപ്പോഴും ഇരിക്കാം

മാലിനി എന്തെങ്കിലും ആവട്ടെ എന്ന് കരുതി അവന്റെ അടുത്ത് വന്നിരുന്നു എന്നിട്ട് ഫോൺ എടുത്ത് ഓപ്പോളേ വിളിക്കാൻ നോക്കി പക്ഷെ സിമ്മിന് റേഞ്ച് ഉണ്ടായിരുന്നില്ല

മാലിനി -ഇവിടെ റേഞ്ച് ഇല്ലല്ലോ

അരുൺ -അധികം ആള് വരാത്ത ഏരിയ ആയിരിക്കും

മാലിനി -മ്മ്. നിനക്ക് ഇപ്പോ എങ്ങനെ ഉണ്ട്

അരുൺ -ഇപ്പോ കുഴപ്പം ഒന്നും ഇല്ല

മാലിനി -പോട്ടെടാ എല്ലാം ശെരിയാകും

അരുൺ -എനിക്ക് ഇപ്പോ എന്തോ ഇതിൽ ഒക്കെ വിശ്വാസം തോന്നുന്നു

മാലിനി -എന്തിൽ

അരുൺ -ഈ നിമിത്തം ജാതകം അതിലൊക്കെ

മാലിനി -അതെന്താ അങ്ങനെ തോന്നാൻ

അരുൺ -ഞാൻ പറയാറില്ലേ ഞാൻ കാണുന്ന സ്വപ്നത്തെ പറ്റി

മാലിനി -ഉവ്വാ

അരുൺ -അതിൽ ഉള്ള പെണ്ണ് മീര അല്ല എന്നും ഞാൻ പറഞ്ഞില്ലേ

മാലിനി -മ്മ്

അരുൺ -എനിക്ക് തോന്നുന്നത് ആ പെണ്ണ് ആണ് എന്റെ ഭാര്യ ആവാൻ പോകുന്നത് എന്നാ

മാലിനി -ആയിരിക്കും കുറെ നാൾ ആയില്ലേ ആ സ്വപ്നം തന്നെ കാണാൻ

അരുൺ -മ്മ്. ആ മുഖം കൂടി കാണാൻ സാധിച്ചിരുന്നെങ്കിൽ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പം ആയെന്നെ

മാലിനി -സമയം ആവുമ്പോൾ അതും തെളിഞ്ഞ് വരും

അരുൺ -ശെരിയാ എല്ലാത്തിനും അതിന്റെതയാ സമയം ഉണ്ട് ദാസാ എന്നല്ലോ പഴമൊഴി

അരുണിന്റെ വാക്കുകൾ കേട്ട് മാലിനി ചിരിച്ചു

മാലിനി -ഇങ്ങനെ ഇരുന്നാൽ മതിയോ നമ്മുക്ക് പോവണ്ടേ

അരുൺ -പോവാം. എന്തയാലും വന്നത് അല്ലേ നമ്മുക്ക് കുറച്ചു ഫോട്ടോസ് എടുക്കാം
മാലിനി -മ്മ്

അങ്ങനെ അരുണും മാലിനിയും കുറച്ചു സെൽഫി എടുത്തു എന്നിട്ട് പിന്നെയും അവർ യാത്ര തുടർന്നു മുന്നോട്ട് പോകും തോറും കാടിന്റെ തീവ്രത കൂടി കൂടി വന്നു. അങ്ങനെ അവസാനം അവർ റോഡ് അവസാനിക്കുന്നിടത്ത് എത്തി അവിടെ വേറെയും രണ്ട് മൂന്ന് കാർ അവർ കണ്ടു അരുൺ കാർ ഒരു സൈഡിൽ നിർത്തി ഇട്ടു എന്നിട്ട് ഇറങ്ങി

അരുൺ -ഇതിപ്പോ ശെരിക്കും കാട് ആയല്ലോ അമ്മേ

മാലിനി -അതെ കണ്ടിട്ട് തന്നെ പേടി ആവൂന്നു

അരുൺ -ഈ സ്വാമിക്ക് നാട്ടിൽ വല്ലയിടത്തും വരാൻ പാടില്ലേ അങ്ങനെ ആയിരുന്നെങ്കിൽ നല്ല തിരക്ക് ഉണ്ടായെന്നെ

മാലിനി -ആവിശ്യക്കാർ നമ്മൾ അല്ലേ അപ്പോൾ നമ്മൾ അല്ലേ അദ്ദേഹത്തെ തേടി പിടിച്ച് കണ്ട് പിടിക്കേണ്ടത്

അരുൺ -അതും ശെരിയാ

മാലിനി -പിന്നെ ഇങ്ങനെ ഉള്ള നല്ല സ്വാമിമാർ കാരണമാ നമ്മൾ ഇന്നും ഇതിലൊക്കെ വിശ്വാസിക്കുന്നത്

അരുൺ -മ്മ്

അങ്ങനെ അരുൺ അവിടെ ഇരിക്കാൻ ഉള്ള ഒരു ഇരിപ്പിടം കണ്ടു അവൻ അത് ചൂണ്ടി കാട്ടി കൊണ്ട് പറഞ്ഞു

അരുൺ -അമ്മേ നമ്മുക്ക് അവിടെ ഇരുന്നല്ലോ

മാലിനി -മ്മ്

അങ്ങനെ അവർ ആ ഇരിപ്പിടത്തിൽ പോയി ഇരുന്നു. കാട്ടിലെ ആ തണലിൽ അവർക്ക് നല്ല തണുപ്പ് തോന്നി

മാലിനി -നല്ല തണുപ്പ് ഉണ്ടല്ലേ

അരുൺ -ചുറ്റും വലിയ മരങ്ങൾ അല്ലേ

മാലിനി -ഇവിടെ വല്ല റിസോർട്ടും ഉണ്ടായെങ്കിൽ വന്ന് താമസിക്കാർന്നു ബാംഗ്ലൂരിൽ ഉള്ള സ്ട്രെസ് ഫുൾ ലൈഫ് മടുത്തു

അരുൺ -സത്യം

മാലിനി -പിന്നെ ഇല്ലത്തും ഇത് പോലെ ഉള്ള അന്തരീക്ഷം ആയത് കൊണ്ട് കുഴപ്പം ഇല്ല

അരുൺ -അതെ

അങ്ങനെ അവർ സംസാരിച്ച് ഇരുന്നു അതിന്റെ ഇടക്ക് അരുൺ ഒന്ന് കൂവി

അരുൺ -കൂ……

അവന്റെ ശബ്ദം ആ കാട്ടിൽ പ്രതിധ്വനിച്ചു
മാലിനി -നിനക്ക് എന്തടാ ചെറുക്കാ വട്ട് അയ്യോ

അരുൺ -നല്ല രസം ഇല്ലേ അമ്മേ

അതും പറഞ്ഞ് അരുൺ പിന്നെയും കൂവാൻ തുടങ്ങി ഈ തവണ മുൻപത്തെക്കാളും ശബ്ദത്തിലും നേരത്തിലും അവൻ കൂവി

അരുൺ -അമ്മ ഒന്ന് കൂവി നോക്കിയേ നല്ല രസാ

മാലിനി -ഈ ചെറുക്കനെ കൊണ്ട് തോറ്റല്ലോ

അരുൺ -അമ്മ ഒന്ന് കൂവ്

അങ്ങനെ മകന്റെ നിർബന്ധത്തിന് വഴങ്ങി മാലിനി കൂവി

മാലിനി -കൂ…..

അവളുടെ ശബ്ദവും അവിടെ പ്രതിധ്വനിച്ചു

അരുൺ -നല്ല രസം ഇല്ലേ

മാലിനി -മ്മ്

അങ്ങനെ മാലിനി പിന്നെയും കൂവാൻ തുടങ്ങി അവളുടെ ശബ്ദം നന്നായി തന്നെ പ്രതിധ്വനിച്ചു. മാലിനി കൂവുന്നതിന്റെ കൂടെ അരുണും കൂവി അവരുടെ ശബ്ദം ആ കാട് മുഴുവൻ അലയടിച്ചു കൊണ്ടിരുന്നു

അരുൺ -ഒരു മത്സരം വെക്കാം ഏറ്റവും ശബ്ദത്തിലും നേരത്തിലും കൂവുന്നവർ ജയിക്കും

മാലിനി -അങ്ങനെ വെറുതെ ജയിച്ചാൽ പോരല്ലോ എന്തെങ്കിലും ബെറ്റ് വേണ്ടേ

അരുൺ -ശരി. ജയിക്കുന്ന ആൾ തോൽക്കുന്ന ആൾ പറയുന്നത് കേൾക്കണം

മാലിനി -സമ്മതിച്ചു

അരുൺ -ആദ്യം ഞാൻ കൂവും

മാലിനി -ശരി

അരുൺ -മ്മ്

അങ്ങനെ അരുൺ സർവ്വശക്തിയും എടുത്ത് കൂവി ഇത് വരെ അവർ കൂവിയതിൽ കൂടുതൽ ശബ്ദവും ദൈർഘ്യവും ഈ കൂവലിന് ആയിരുന്നു. കൂവി കഴിഞ്ഞ് ജയിച്ചു എന്നാ മട്ടിൽ അരുൺ അമ്മയെ നോക്കി പറഞ്ഞു

അരുൺ -ഇനി അമ്മ കൂവ്

മാലിനി -ശരി

അങ്ങനെ മാലിനിയും സർവ്വശക്തിയും എടുത്ത് കൂവി അവളുടെ കൂവലിന് അരുണിന്റെ കൂവലിനെക്കാളും പതിൻ മടങ്ങ് ശബ്ദവും ദൈർഘ്യവും ഉണ്ടായിരുന്നു. ആ കൂവൽ കേട്ട് അരുൺ ആകെ ഞെട്ടി അങ്ങനെ കൂവി കഴിഞ്ഞ് വിജയ ശ്രീലളിതയായ് മാലിനി മകനെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *