ലക്ഷ്മി – 1

ഹായ്,

ഇവിടെ വന്ന് കഥകൾ വായിച് വായിച് അവസാനം ഒരു കഥ എഴുതിയാലോ എന്ന് തോന്നിയപ്പോ ഉണ്ടാക്കിയതാണ്. ഒരു എഴുത്തുകാരൻ അല്ലാഞ്ഞിട്ടും മുൻപരിജയം ഇല്ലാത്തത് കൊണ്ടും ഒരുപാട് തെറ്റുകൾ വരാം എന്നറിയാം.എന്നാലും ശ്രെമിക്കുകയാണ്..

സ്നേഹപൂർവ്വം മാതു

2019, ജൂലൈ 14

രാത്രി 2.45 am, വയനാട് ചുരം.

“ഡാ ഇനി നീ വണ്ടി ഓടിക്കില്ലേ… എനിക്ക് ഉറക്കം വർണിണ്ട്.”

‘ആ അച്ഛാ… ഞാൻ ഓടിച്ചോളാം ‘

“ഞാൻ ആ വളവിൽ നിർത്താം. നീ ആ കടേന്നു ഒരു ചായ കുടിച്ചിട്ട് വണ്ടി ഓടിച്ചാൽ മതി ”

ആ ചുവപ്പ് brezza കാർ കൃത്യം ആ വളവിൽ നിർത്തി.

‘അച്ഛാ കാശ് ‘

“എന്റെ ചില്ലറ ഇല്ലടാ. ഡീ ലക്ഷ്മി നീ അവന് ചായ കുടിക്കാൻ കാശ് കൊടുത്തേ..ഡീ.. ഡീ ”

‘ എന്താണ് മനുഷ്യ ‘

“അവന് ചായ കുടിക്കാൻ പൈസ കൊടുത്തേ എന്റെ ചില്ലറ ഇല്ല്യ ”

‘കിച്ചു ബാഗിലാ ടാ നീ എടുത്തോ എനിക്ക് നല്ല ഷീണം ഉണ്ട്. വെറുപ്പിക്കല്ലേ ‘

‘ ആ ഞാൻ എടുത്തോളാ ‘

കണ്ടാൽ 20 വയസ്സ് തോന്നിക്കുന്ന ആ ചെറുപ്പക്കാരൻ അവന്റെ അമ്മയുടെ ബാഗിൽ നിന്നും കാശ് എടുത്ത് തൊട്ടടുത്തുള്ള കടയിൽ കയറി ഒരു ചായയും പറഞ് അവിടെ ഇരുന്നു.

ചായ വരുന്നേ വരെ അവൻ അവന്റെ ഫോണിൽ തോണ്ടി ഇരുന്നു. കുറച്ചു കഴിഞ്ഞ് കടക്കാരൻ അവന്റെ കയ്യിലേക്ക് നല്ല ആവി പറക്കിന ചായ കൊടുത്ത് അതും ഊതി കുടിച്ചോണ്ട് തന്റെ കുടുംബം ഇരിക്കുന്ന കാറിലേക് നോക്കുമ്പോൾ ആണ് നിയന്ത്രണം നഷ്ടപെട്ട ഒരു ചരക്ക് ലോറി നിമിഷങ്ങൾ കൊണ്ട് ആ brezza കാറിനെ ഇടിച് ആ കാറും ലോറിയും കൊക്കയിലേക്ക് വീഴുന്നത് അവൻ കാണുന്നത്. ആ ചെറുപ്പക്കാരന്റെ നെഞ്ചോന്നു കാളി. ഒന്ന് ശബ്ധിക്കാൻ പോലും പറ്റാതെ അവൻ മരവിച്ചു നിന്നു.ശേഷം പുറകിലക്ക് തലയും അടിച് ബോധം കെട്ട് വീണു.ശേഷം ആരെക്കോ അവനെ പൊക്കി കൊണ്ട് പോകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.
•••••••••••••••••••••••••••••••••••••••••••••••••

2021, മാർച്ച്‌ 25

വൈകുനേരം 4.30, കോഴിക്കോട്, ഒരു ബുക്ക്‌ സ്റ്റാൾ

‘ചേട്ടാ —-=—– എന്ന ബുക്ക്‌ ഉണ്ടോ ‘

“ഡാ ആ —-=—- സ്റ്റോക്ക് തീർന്നിട്ടില്ലല്ലോ ”

നോക്കട്ടെ….. ആ ഉണ്ട് ചേട്ടാ ”

“മോന്റെ പേരെന്താ ”

‘കാർത്തിക്’

“എന്താ ചെയ്യുന്നേ ”

‘ഹൈദരാബാദ്ലാണ് ‘

“അവിടെ എന്താ ചെയ്യുന്നേ…… ബിസിനെസ്സ് ആണോ ”

‘ആ…… ചേട്ടാ ബുക്ക്‌ ഒന്ന് കിട്ടിയിരുന്നേൽ എനിക്ക് പോകാമായിരുന്നു ‘

കൂടുതൽ ചോദ്യങ്ങളിലേക്ക് പോവാതിരിക്കാൻ അവൻ പറഞ്ഞു

“ദാ തന്റെ ബുക്ക്‌ ”

അവൻ ബില്ലും പേ ചെയ്ത് ബുക്കും വാങ്ങി നിർത്തിയിട്ടിരുന്ന അവന്റെ ഹിമാലയം ബൈക്കിലും കയറി പോയി.

ഞാൻ കാർത്തിക്. 22 വയസ്സ്. നേരത്തെ പറഞ്ഞ പോലെ ഹൈദരാബാദ്ലാണ് പക്ഷെ ബിസിനസ് ഒന്നും അല്ലാട്ടോ… ഞാൻ അവിടത്തെ ഒരു കെമിക്കൽ ഇൻഡസ്ട്രീൽ ക്വാളിറ്റി മാനേജർ ആയിട്ട് വർക്ചെയ്യുകയാണ്. Chemical industrial ആയത് കൊണ്ട് തന്നെ ഒരു മാസം ജോലിയും 2 വീക്ക്‌ ലീവും. അങ്ങനെ ലീവ് കിട്ടിയിട്ട് നാട്ടിലേക്ക് പോന്നതാണ്. ചെറുപ്പം തൊട്ടേ ബുക്ക് വായിക്കുന്ന ശീലം ഉണ്ട്. അതുകൊണ്ട് തന്നെ ലീവിന് വരുമ്പോൾ ഒരു ബുക്ക് വാങ്ങി കടപ്പുറത്തോ അല്ലെങ്കിൽ വേറെ എവിടേലും പോയി വായിക്കും.ബാക്കി കാര്യങ്ങൾ വഴിയേ പറയാം. അങ്ങനെ കോഴിക്കോടിന്റെ പ്രശസ്തമായ മനാഞ്ചിറ സ്റ്റേഡിയത്തിന്റ ഓരത്ത് ബൈക്ക് നിറുത്തി വിശാലമായ പുല്മേനിയിലൂടെ നടന്ന് അവിടെയുള്ള ഒരു സ്റ്റോൺ ബെഞ്ചിൽ ഇരുന്നു. ആ പുല്മേടയിൽ കളിക്കുന്ന കുട്ടികളും വൈകുന്നേരം സ്ഥിരമായി ഓടാനും വരുന്ന ചിലരും മാത്രമേ അവിടെ ഉള്ളു. അവധി ദിവസം അല്ലാത്തത് കൊണ്ടാവാം വലിയ തിരക്ക് ഒന്നും ഇല്ല.

കണ്ണടച്ച് ശോസം വലിച് വിട്ടിട്ട് ഞാൻ നേരത്തെ വാങ്ങിയ ബുക്ക്‌ എടുത്ത് വായിക്കാൻ തുടങ്ങി.ബുക്ക്‌ വായിക്കാൻ തുടങ്ങിയാൽ ചുറ്റിൽ എന്താണ് നടക്കുന്നത് എന്ന് ഞാൻ ശ്രെദ്ധിക്കാറില്ല.

അങ്ങനെ വായനയിൽ മുഴുകി ഇരിക്കുമ്പോളാണ് ഫോൺ ബെല്ലടിക്കുന്നത്. മാമി ആകും. അല്ലാണ്ട് വേറെ ആര് വിളിക്കാൻ. ബുക്കിൽ നിന്ന് മുഖം ഉയർത്തി ഫോണ് പോക്കറ്റിൽ നിന്നും എടുത്ത് നോക്കി. കറക്റ്റ് മാമി തന്നെ.
“ഹലോ”

‘ഡാ കിച്ചു നീ എവിടെയാ’

“കോഴിക്കോട്”

‘അതികം നേരം വൈകണ്ട വേഗം വരണം ട്ടോ…. പിന്നെ പുറത്തിന്ന് കഴിക്കാൻ നിക്കണ്ട ‘

“ആ…. എന്ന ശെരി”

അതും പറഞ് ഫോൺ പോക്കറ്റിൽ തിരുകി

അമ്മ മരിച്ചേ പിന്നെ അമ്മേ പോലെ അതേ സ്ഥാനം കൊടുക്കുന്ന ഒരാൾ മാമി മാത്രം ആണ്. എന്റെ കാര്യത്തിൽ വല്ല്യ ആശങ്ക ആണ് പുള്ളികാരത്തിക്ക്.

അതും ചിന്തിച് ഞാൻ പിന്നെയും വായനയിൽ മുഴുകി. കുറച്ച് കഴിഞ്ഞ് നേരം ഇരുട്ടി തുടങ്ങിയപ്പോൾ ബുക്കും മടക്കി സൈഡ് ബാഗിൽ വച്ച് ബൈക്കിനടുത്തേക്ക് നടന്നു.അതിനിടയിൽ ഒരു കുട്ടി കളിച് കൊണ്ടിരുന്ന പന്ത് എന്റെ അടുത്തേക്ക് വന്നു. ഞാൻ പന്ത് തിരിച്ച് തട്ടികൊടുത്തു തിരിഞ്ഞ കാണുന്നത് ഞാൻ പൊന്നു പോലെ നോക്കുന്ന എന്റെ ഹിമാലയൻ ആതാ സ്ലോമോഷനിൽ സൈഡിലോട്ട് വീഴുന്നു. സൈഡിൽ ഒരു grey കളർ സ്വിഫ്റ്റ് കാറും. ഞാൻ ഓടി പോയി എന്റെ ബൈക്ക് നേരെ വച്ച് കാറിലിരിക്കുന്നവരെ രണ്ട് പറയാൻ നോക്കിയപ്പോ അതിലുള്ളത് 4 പെണ്ണുങ്ങളും അതോടെ പറയാൻ വന്നത് ഞാൻ അങ്ങട് വിഴുങ്ങി. എന്റെ നോട്ടം കണ്ടിട്ട് എന്തോ അതിലിരിക്കിന്ന എല്ലാവരും ഇറങ്ങി. ഒരു അവിഞ്ഞ ചിരിയും ചിരിച്ചോണ്ട് ‘സോറി എന്റെ മിസ്റ്റേക്കാ കണ്ടില്ല.’

ഞാൻ അത് പറഞ്ഞ ആളെ നോക്കി ഒരു ലൈറ്റ് ബ്ലൂ യൂണിഫോംമും കോട്ടും

കഴുത്തിൽ പനർത്തകട്ടിയുള്ള ഒരു സ്വർണ മാലയും കയ്യിൽ ഒരു വാച്ചും

വിടർന്ന കണ്ണുകൾ , അല്പം വിയർപ്പ് പറ്റിയ കഴുത്തും , നീളൻ

മൂക്ക് , നീളൻ മൂക്കും , ചെറിയ മേൽചുണ്ടും എന്നാൽ അല്പം വിടർന്നതും പരന്നതുമായ കീഴ്ച്ചുണ്ടും അത് തേൻ കുതിർന്ന പോലെ കാണപ്പെട്ടു. നെയിൽ പോളിഷ് ഇട്ട് മിനുക്കിയ നീളൻ വിരലുകൾ. വെളുത്ത തുടുത്ത കാലിൽ ഭംഗി കൂട്ടാൻ എന്നോണം പാദസരവും. കണ്ടിട്ട് ലോ കോളേജിലെ സ്റ്റുഡന്റ് ആണെന്ന് തോന്നുന്നു.എന്നെക്കാൾ പ്രായം കൂടുതൽ ആണെന്ന് തോന്നുന്നു.

ഞാൻ അത് മൈന്റ് ചെയ്യാതെ ബൈക്കിൽ കയറി പോയി. സ്ത്രീകളോട് സംസാരിക്കാൻ എനിക്ക് പറ്റാറില്ല. എന്താണ് എന്ന് അറിയില്ല. ചെറുപ്പം മുതലേ ഉള്ള ശീലം ആണ്.
ഞാൻ നേരെ മിട്ടായി തെരുവിൽ പോയി. രാത്രി ഇതിൽ കൂടെ നടക്കാൻ നല്ല രസാണ്. ഒരു കടല പാക്കേറ്റും വേടിച് അതും കൊറിച്ചു ഞാൻ അവിടത്തെ കാഴ്ചാകളും കണ്ട് നടന്ന് നീ. അവിടെന്ന് രണ്ട് കലിപ്പാട്ടവും വാങ്ങിച് അവിടെന്ന് വണ്ടി എടുത്ത് നേരെ വീട്ടിലോട്ട് വിട്ടു.

പോകുമ്പോൾ Hi lite കണ്ടപ്പോ കേറാതിരിക്കാൻ തോന്നിയില്ല.നേരെ അങ്ങട് വിട്ടു. അവിടെ കറങ്ങി കറങ്ങി മുകളിൽ എത്തി അവിടെ ഗെയിം സെക്ഷൻ ആണ്. ഗെയിം കളിക്കാൻ തോന്നിയെങ്കിലും എന്റയുള്ളുൽ ഉറങ്ങി കിടക്കുന്ന introvert സ്വഭാവം പതിയെ ഉണരാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *