ലഹരിഅടിപൊളി  

“ഇതിനായിരുന്നെങ്കിൽ നേരെ ചൊവ്വേ പറഞ്ഞൂടെ കാന്താരി….”

അതും പറഞ്ഞയാൾ അകത്തേക്ക് കയറി… കൈ മടക്കി ഒരു ഇടി അയാളുടെ പുറത്ത് കൊടുത്തിട്ട് അവൾ വേഗം അവിടെ നിന്നും മാറി… ചിരിച്ചു കൊണ്ട് അയാൾ വാതിൽ അടച്ചു കാര്യം സാധിച്ചു….. പെണ്ണ് വെള്ളമൊഴിക്കാതെ ആണോ പോയത് ഒടുക്കത്തെ നാറ്റം…. അതോ ഇനി ഹോട്ടൽ ബാത്രൂം ആയത് കൊണ്ടാണോ… ആ എന്തെങ്കിലും ആവട്ടെ.. വേഗം കാര്യം നടത്തി അയാൾ പുറത്തിറങ്ങി….

ഭക്ഷണം കഴിച്ചു മൂന്ന് മണിയോടെ അവർ ഹോസ്റ്റലിൽ എത്തി വല്യച്ചനെ റിസപ്ഷനിൽ ഇരുത്തി അനിത കൂട്ടുകാരികളെ കാണാൻ അകത്തേക്ക് പോയി… ഒരു മണിക്കൂർ കഴിഞ്ഞു തിരിച്ചു വന്ന അനിതയുടെ കൂടെ കുറച്ചു കുട്ടികൾ ഉണ്ടായിരുന്നു അത് കൊണ്ട് ദേഷ്യം ഉള്ളിലടക്കി മാധവൻ അവരോട് ചിരിച്ചു കൊണ്ട് സംസാരിച്ചു… അതിൽ രണ്ട് മൂന്ന് കുട്ടികൾ ധരിച്ചിരുന്ന വേഷം കണ്ട് ഉള്ളിലെ ദേഷ്യം ഇരട്ടി ആയെങ്കിലും പരമാവധി അയാൾ പിടിച്ചു നിന്നു… കാര്യം മനസ്സിലായ അനിത വേഗം തന്നെ അവരെ ഒന്ന് കൂടി ക്ഷണിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി….

“ആ മുഖം ഇപ്പൊ പൊട്ടിപോകും ഇങ്ങനെ വീർപ്പിച്ചിട്ട്….”

കണ്ണുരുട്ടി അവളെ ഒന്ന് നോക്കിയത് അല്ലാതെ അയാൾ ഒന്നും പറഞ്ഞില്ല….

“ഇപ്പൊ എന്താ പ്രശ്നം…??

“ഇവരൊക്കെയാണോ നിന്റെ ഫ്രഡ്‌സ്….??

“ഇനിയും ഉണ്ട്… എന്തേ…??

“ബാക്കി ഉള്ളതും ഇവറ്റങ്ങളെ പോലെയാണോ….??

“അതിന് ഇവർക്ക് എന്താ കുഴപ്പം….??

“കാശില്ലാത്ത വീട്ടിലെ മക്കൾ ഒന്നും അല്ലല്ലോ അവർ… കീറി പറിഞ്ഞ ഡ്രെസ്സ് ഇട്ട് നടക്കാൻ…”

“അതാണോ പ്രശ്നം. . .. അതൊക്കെ മോഡൽ അല്ലെ കിളവാ….”

“അപ്പൊ നീയും ഇതൊക്കെ ഇട്ടോണ്ട് ആണോ ഇവിടെയും നടത്തം….??

“ആഹ്… എന്തേ…??
“തല ഞാൻ തല്ലി പൊളിക്കും…. “

“ഹെൻറ്റമോ ഇതെന്ത് ദേഷ്യം…. എന്ന ഞാനൊരു കാര്യം പറയട്ടെ….??

“എന്ത് കാര്യം….??

“കുറച്ചു സന്തോഷം തരുന്ന കാര്യമാണ്… “

“ആ പറയ്…”

താൽപ്പര്യം ഇല്ലാത്ത മട്ടിൽ അയാൾ പറഞ്ഞു…

“ഹു…. ജാഡ എന്ന ഞാൻ പറയുന്നില്ല….”

“നീ പറയ്…”

“എന്റെ കാര്യത്തിന് കൂടെ വന്നിട്ട് പതിവ് കാര്യങ്ങൾക്കൊന്നും മുടക്കം വരുത്തണ്ട….”

“എന്ത് കാര്യം…??

“ഹോ… അറിയാത്ത പോലെ… രണ്ടെണ്ണം വീശുന്ന കാര്യം….”

“എന്നിട്ട് വേണം രുഗ്മിണി എന്റെ തല വെട്ടി മാറ്റാൻ….”

എന്തോ ഒരു പ്രകാശം ആ മുഖത്ത് വിരിയുന്നത് അവൾ കണ്ടു.

“വീട്ടിൽ എത്ര എണ്ണമാ അമ്മായിയുടെ കണക്ക്….??

“അവൾ രണ്ടെണ്ണം ഒഴിച്ചങ്ങു തരും പിന്നെ കുപ്പി എവിടെയാന്ന് പോലും അറിയില്ല….”

“അയ്യോ പാവം….”

“കളിയാകണ്ട…. ഇപ്പോൾ അതൊരു ശീലമായി…”

“എന്ന നമുക്ക് ഇന്ന് അതങ്ങു തെറ്റിക്കാം….”

“എന്ത്….???

“രണ്ടെണ്ണം എന്നുള്ളത് മൂന്ന് ആക്കാം എന്തേ….???

“പോടി അവിടുന്ന് വീട്ടിൽ അറിയും….”

ഉള്ളിലെ സന്തോഷം മറച്ചു വെച്ച് അയാൾ പറഞ്ഞു….

“ഞാൻ പറഞ്ഞാൽ അല്ലെ അറിയൂ…. ഒരാളും അറിയില്ല….”

“നീ തല്ല് കൂടിയാൽ പറയും…”

മനസ്സിനക്കരെ എന്ന സിനിമയിലെ ഇന്നസെന്റിനെ ആണ് അവൾക്കപ്പൊ ഓർമ്മ വന്നത്…

“അടി കൂടിയാലും രഹസ്യങ്ങൾ ഒന്നും പുറത്ത് പറയില്ല… അത് വാക്ക്….”

“അങ്ങനെ ആണെങ്കിൽ എനിക്ക് വിശ്വാസ….”
“അയ്യടാ പുലി എലി ആയത് കണ്ടോ….??

“”അപ്പൊ ആക്കിയതാ അല്ലെ….??

“അല്ല വല്യച്ഛ….. ആദ്യം എന്റെ ഇവിടുത്തെ കാര്യം തീർക്കണം എന്നിട്ട്….”

“ഇപ്പൊ തീർക്കാം… ഇവിടെ എത്ര വീടുണ്ട്….??

“കുറെ പേരെ അവിടെ കണ്ടല്ലോ അധികമൊന്നും ഇല്ല മൂന്ന് പേരെ കൂടി കാണാൻ ഉണ്ട്….”

പിന്നെയുള്ള മാധവന്റെ നീക്കങ്ങൾ വേഗത്തിൽ ആയിരുന്നു …. എട്ട് മണിയോടെ അവൾ പറഞ്ഞ സ്ഥലങ്ങളിൽ അയാൾ എത്തിച്ചു… അവസാന വീട്ടിൽ നിന്ന് ഇറങ്ങുമ്പോ മാധവൻ അനിതയെ ഒന്ന് നോക്കി… ആ നോട്ടത്തിൽ ഉണ്ടായിരുന്നു എല്ലാം… അത് ശ്രദ്ധിക്കാത്ത വണ്ണം അവൾ പുറത്തേക്ക് നോക്കിയിരുന്നു… തെല്ലൊരു സംശയത്തോടെ അയാൾ ചോദിച്ചു…

“അല്ല അനുമോളെ എന്താ അടുത്ത പ്ലാൻ…??

“പ്ലാൻ… എന്ത്. തീരെ വയ്യ നല്ലൊരു റൂം എടുക്കണം നന്നായി ഒന്നുറങ്ങണം…”

“മറ്റേ കാര്യം…??

“എന്ത്.. ??

“കുരിപ്പേ ആളെ ആക്കിയതാ അല്ലെ…??

“ഹഹഹ്ഹ.. അല്ല വേഗം വിട്ടോ “

അടിക്കാൻ ഓങ്ങിയ കൈ തടഞ്ഞു അവൾ പറഞ്ഞു…

“ഇവിടുന്ന് വാങ്ങിയിട്ട് പോകാം…”

“എവിടുന്ന്… വണ്ടി വിട്ടെ പോകുന്ന ഹോട്ടലിൽ കിട്ടും വേണ്ടത് എന്താന്ന് വെച്ച….”

“എന്ന ഒക്കെ.. .”

അവൾ തന്നെ നല്ലൊരു ബാർ അറ്റാച്ച് ഹോട്ടലിൽ കൊണ്ടെത്തിച്ചു…. റിസപ്ഷനിൽ ചെന്ന് ഐഡി കാർഡ് കൊടുത്ത് മാധവൻ പറഞ്ഞു…

“രണ്ട് സിംഗിൽ റൂം വേണം…”

“ഒക്കെ സർ എ സി യോ നോൺ എ സിയോ….??

“എ സി …”

“1300 ഒരു റൂമിന്…”

“ഒക്കെ….”

രണ്ട് കീ റൂം ബോയ് വാങ്ങുന്നത് കണ്ടാണ് അനിത അങ്ങോട്ട് ചെന്നത്….

“ഇത് നമുക്ക് ആണോ രണ്ട് റൂം…??

“അതേ…”

“എനിക്ക് പേടിയാ ഒറ്റയ്ക്ക് കിടക്കാൻ… ഒരു ഡബിൾ റൂം മതി….”

അയാളുടെ കയ്യിൽ നിന്ന് കീ വാങ്ങി മേശ പുറത്ത് വെച്ച് അവൾ പറഞ്ഞു..
എന്നിട്ട് ഉണ്ട കണ്ണു കൊണ്ട് മാധവനെ അവൾ ഇരുത്തി നോക്കി….
അവിടെ നിന്ന് വല്ലതും പറഞ്ഞാൽ വഴക്കാകും എന്നോർത്ത് മാധവൻ ഒന്നും മിണ്ടിയില്ല…. അവൾ പറഞ്ഞത് പോലെ റൂം എടുത്ത് അവർ മുകളിലേക്ക് ചെന്നു വഴികാട്ടിയായി റൂം ബോയ് മുന്നിലും….. ആ റൂം കണ്ടപ്പോ അനിതക്ക് തോന്നിയത് വീട്ടിലെ ഹാൾ ആണ് അത്രക്ക് വലിപ്പം ആയിരുന്നു അതിന്….

“വല്യച്ഛൻ എന്തിനാ രണ്ട് റൂം പറഞ്ഞത്….??

റൂം ബോയ് പോയതിന് ശേഷം അനിത ചോദിച്ചു..

“രണ്ടെണ്ണം അടിച്ചോളാൻ നീ തന്നെയല്ലേ സമ്മതിച്ചത്…. “

“അതിനെന്തിനാ രണ്ട് റൂം… ???

“പിന്നെ നിന്റെ കൂടെ ഇരുന്ന് കുടിക്കാനോ….??

“വല്യച്ഛൻ അല്ലെ കുടിക്കുന്നത് ഞാനല്ലല്ലോ… ഞാനുണ്ട് എന്ന് വെച്ച് എന്താ കുഴപ്പം….??

“കുഴപ്പമൊന്നും ഇല്ല…. ഒറ്റയ്ക്ക് ആണ് സുഖം…”

“അത്രയ്ക്ക് സുഖം വേണ്ട… വേണമെങ്കിൽ ഇവിടെ ഇരുന്ന് കുടിച്ചോ….”

“ഞാൻ ഓർഡർ ചെയ്തു കഴിഞ്ഞു….”

“അപ്പൊ അതാണ് തിരക്ക് ഫുഡ് വല്ലതും പറഞ്ഞോ…??

“അവനിപ്പോൾ വരും അപ്പൊ പറയാം…”

“എത്ര എണ്ണം പറഞ്ഞു….??

“ഇവിടെ കുപ്പിയാണ് കിട്ടുക…”

“അപ്പൊ കുപ്പിയാണോ പറഞ്ഞത്…. അത് നടക്കൂല…..”

“മുഴുവനൊന്നും ഞാൻ കുടിക്കില്ല നീ അലമ്പ് ഉണ്ടാക്കല്ലേ….”

“എനിക്കും വേണം…”

“എന്ത്…??

“വല്യച്ഛൻ കുടിക്കുന്നത്…”

“അയ്യടാ…. പോടി അവിടുന്ന്…”

“എന്ന വൈൻ… അല്ലങ്കിൽ ബീർ…”

“നീ കുടിച്ചിട്ടുണ്ടോ മുന്നേ സത്യം പറയണം…”

“ഒരു വട്ടം…”

“എവിടുന്ന്….??

“ഹോസ്റ്റലിൽ…. ഒരേ ഒരു വട്ടം…”

“എന്താ കുടിച്ചത്….???
വിശ്വാസം വരാതെ അയാൾ അനിതയെ നോക്കി ചോദിച്ചു..

“ബീർ…”

“നിന്നെ ഞാൻ ശരിയാക്കി തരാം….”

“സത്യം പറഞ്ഞാലും കുഴപ്പം…. നമ്മളൊരു വാക്ക് ഉണ്ട് രഹസ്യങ്ങൾ പുറത്ത് പറയാൻ പാടില്ലെന്ന്….”

“ഇതാണോ രഹസ്യം…. കൊല്ലും ഞാൻ….”

അവൾക്ക് നേരെ അടിക്കാൻ കൈ ഓങ്ങിയതും ഡോർ ബെൽ അടിച്ചതും ഒരുമിച്ചായിരുന്നു…. അവളെ രൂക്ഷമായി നോക്കി അയാൾ പോയി വാതിൽ തുറന്നു… റൂം ബോയ് കൊണ്ടുവന്ന ഫുൾ ബോട്ടിൽ വാങ്ങി അയാൾക്ക് ടിപ്പും കൊടുത്ത് മടങ്ങാൻ നേരം അനിത അങ്ങോട്ട് ചെന്ന് മാധവന്റെ കയ്യിൽ നിന്നും ബാക്കി പൈസ കുറച്ചു ബലമായി തന്നെ പിടിച്ചു വാങ്ങി റൂം ബോയ്ക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *