ലഹരിഅടിപൊളി  

“ഇതിന് കിട്ടുന്ന ഒരു ബീർ വേണം… പിന്നെ ഫ്രൈഡ് റൈസും….”

“ഒന്നോ രണ്ടോ….??

“രണ്ടെണ്ണം…. “

മാധവനെ നോക്കി അവൾ പറഞ്ഞു…… ഒന്നും മിണ്ടാതെ അയാൾ കുപ്പിയുമായി അകത്തേക്ക് നടന്നു…. അനിത നേരെ ചെന്ന് ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളവും ഗ്ലാസ്സും എടുത്ത് മാധവന്റെ മുന്നിൽ കൊണ്ടു വന്നു വെച്ചു…..
മുഖം വീർപ്പിച്ചിരുന്ന മാധവന്റെ തൊട്ടരികിൽ ആയി അവൾ ഇരുന്നു….

“പിണങ്ങല്ലേ മാഷേ…. ഞാൻ കുടിക്കുന്നില്ല പോരെ…..??

“എന്നാലും മോള് കുടിച്ചിട്ട് ഉണ്ടെന്ന് പറഞ്ഞപ്പൊ….??

“അതിനെന്താ ഇത് എന്നും കുടിക്കുന്ന ആളല്ലേ വല്യച്ഛൻ… എന്തെങ്കിലും കുഴപ്പം ഉണ്ടോ… എന്നിട്ടാണ് എന്നങ്ങാനോ കുടിച്ച ഒരു ബീറിന്റെ കണക്ക്….”

മാധവൻ ക്ലസ്സിലേക്ക് ഒരു ലാർജ്ജ് ഒഴിച്ച് തണുത്ത വെള്ളവും ചേർത്ത് ഒറ്റ വലി ആയിരുന്നു…. ഇരുന്ന ഇരുപ്പിൽ മൂന്നെണ്ണം അകത്താക്കി അയാൾ പറഞ്ഞു…

“ഏതായാലും നീ ഓർഡർ ചെയ്തത് അല്ലെ കുടിച്ചോ….”

“അതല്ലങ്കിലും ഞാൻ കുടിക്കും…. “

കണ്ണുരുട്ടി അവളെ നോക്കിയിട്ട് അയാൾ അടുത്തത് ഒഴിച്ചു…

“മൂന്നെണ്ണം എന്ന് പറഞ്ഞിട്ട് കൂടി പോവുകയാണലോ…..”

“ഇന്നൊരു ദിവസം അല്ലെ മോളൊന്ന് കണ്ണടക്ക്….”

“എപ്പോഴേ അടച്ചു… ഇത് മുഴുവൻ തീർത്തോ… പോരെ….??

“മതി….”
അനിത ഫോണ് അടിക്കുന്നത് കേട്ട് മേശ പുറത്ത് വെച്ചിരുന്ന ബാഗിൽ നിന്നും ഫോൺ എടുത്തു നോക്കി എന്നിട്ട് പറഞ്ഞു അമ്മയാണ്….
എടുത്തോ എന്ന് ആംഗ്യം കാണിച്ച് ക്ലാസിലെ മദ്യം അകത്താക്കി…

“ഹലോ…. അമ്മേ”

“എവിടെയാ ഇപ്പൊ…??

“ഇതാ റൂമിൽ എത്തി ഇപ്പോ…..”

“ചേട്ടനോ….??

“അപ്പുറത്തെ മുറിയിൽ ഉണ്ട്… ഭക്ഷണം തന്നിട്ട് പോയതാ….”

“രണ്ട് റൂം ആണോ എടുത്തത്….”

“ആ…”

“എന്തിനാ മോളെ…”

“ഞാൻ പറഞ്ഞതാ കുറെ സമ്മതിച്ചില്ല….”

“ഉം…”

“ഏട്ടനെ ഒന്ന് വിളിച്ച് നോക്കട്ടെ….”

“വിളിച്ചാലും ഞാൻ ആകും എടുക്കുക… ഫോൺ ചാർജ്ജ് ചെയ്യാൻ തന്നിട്ട് പോയതാ….”

“ഉം… ശരി…”

ഫോൺ വെച്ചിട്ട് അനിത അയാളെ നോക്കി ചോദിച്ചു….

“ഇപ്പൊ ഞാൻ പറഞ്ഞത് വിശ്വാസം ആയില്ലേ….??

“അങ്ങനെ ആയിട്ടൊന്നും ഇല്ല നോക്കട്ടെ….”

“എന്ന വേണ്ട പെങ്ങളൂട്ടി വിളിക്കുമ്പോ നാവ് കുഴഞ്ഞു സസാരിക്ക് അപ്പൊ വിശ്വാസം ആകും….”

“ഞാൻ ചുമ്മാ പറഞ്ഞതല്ലേ എനിക്ക് വിശ്വാസമാ പോരെ…..??

ഡോർ ബെൽ കേട്ട് അനിത ചാടി എണീറ്റ് നിന്ന് പറഞ്ഞു…

“അയാൾ വന്നു ഞാൻ പോയി വാങ്ങിയിട്ട് വരാം….”

വാതിൽ തുറന്ന് അയാളുടെ കയ്യിൽ നിന്ന് ഭക്ഷണ പൊതിയും മറ്റൊരു കയ്യിൽ ഉണ്ടായിരുന്ന ബീറിന്റെ കവറും അവൾ വാങ്ങി ബാക്കി കാണിച്ച നാല്പതോ അൻപതോ രൂപ എടുത്തോളൂ എന്ന് പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് തിരിച്ചു നടന്നു……

തിരിച്ചു വന്ന അനിത വല്യച്ഛന്റെ മുന്നിലിരുന്ന കുപ്പിയിലേക്ക് ഒന്ന് നോക്കി പകുതിയോളം കാലിയായ കുപ്പി എടുത്തവൾ പറഞ്ഞു…

“മുഴുവൻ തീർക്കാനുള്ള പ്ലാൻ ആണോ…..??
“എത്ര കാലങ്ങൾക്ക് ശേഷമാ ഫ്രീയായി ഇങ്ങനെ അടിക്കുന്നത്… വീട്ടിൽ തന്നെ ഇരിപ്പായതിന് ശേഷം ആ ഡ്രാക്കുള തരുന്നതല്ലേ കുടിക്കാൻ പറ്റു….”

വല്യച്ഛന്റെ നാവ് കുഴയുന്നത് അവൾ അറിഞ്ഞു… ബീയർ കുപ്പി ടേബിളിൽ വെച്ച് മാധവന്റെ അടുത്ത് തന്നെ
സോഫ സെറ്റിൽ അവൾ ഇരുന്നു….

“അമ്മായി ഇപ്പൊ ഡ്രാക്കുള ആയി അല്ലെ….??

“ഡ്രാക്കുള അല്ല മൂധേവി….”

അനിതയുടെ കണ്ണ് തള്ളി പോയി അയാളുടെ വർത്തമാനം കേട്ടപ്പോ…

“രണ്ടും തമ്മിൽ എന്താ സ്നേഹം രണ്ടെണ്ണം വിട്ടപ്പോ കണ്ടില്ലേ തനി കൊണം കാണിക്കുന്നത്….”

“ഹഹഹ്ഹ…. നീ പൊടി കാന്താരി…..”

“ഞാൻ നേരിൽ കണ്ടു പറയുന്നുണ്ട് വല്യച്ഛൻ പറഞ്ഞതൊക്കെ…”

“അത് വെറുതെയാണെന്ന് എനിക്കറിയാം… നമ്മുടെ വാക്ക് അത് തെറ്റിക്കാൻ പാടില്ലെന്ന് പറഞ്ഞത് നീ തന്നെയല്ലേ….??

“അത് ഉള്ളത്….”

“എന്ന മോള് പോയി കുറച്ചു വെള്ളം ഇങ്ങെടുത്തെ….”

“ഇനി പോരെ ഇപ്പൊ തന്നെ നാവ് കുഴയുന്നു അമ്മായി എങ്ങാനും വിളിച്ച എന്ത് ചെയ്യും…??

“അതിനല്ലേ നീ ഉള്ളത് ഞാൻ ഉറങ്ങി എന്നങ് പറഞ്ഞോ….”

“അതിന് ഞാനും ഇത് കുടിക്കാൻ പോവല്ലേ…. പിന്ന എങ്ങനെ….??

“അയ്യോ… അപ്പൊ എന്ത് ചെയ്യും….??

“ഒരു കാര്യം ചെയ്യ ഇപ്പൊ ഒന്നങ്ങോട്ട് വിളിക്കാം എന്തേ…??

അതും പറഞ്ഞു അനിത മാധവനെ നോക്കി കൺ പീലി ഇളക്കി….

“അതിന് അവൾ ഇനി വിളിക്കില്ല…. അത്രക്ക് സ്നേഹമൊന്നും എന്നോടില്ല….”

“അവർക്ക് കിട്ടേണ്ട സ്നേഹവും കരുതലും വല്യച്ഛൻ തന്നത് ഞങ്ങൾക്ക് അല്ലെ അതാകും…”

അത് പറയുമ്പോ അനിതയുടെ വാക്കുകൾ ഇടറിയിരുന്നു.

“നിങ്ങൾക്ക് അവകാശ പെട്ടതെ ഞാൻ നല്കിയുള്ളൂ…. “

“എന്ത് അവകാശം…. വെറുതെ ന്യായികരിക്കാൻ വേണ്ടി ഒന്നും പറയണ്ട… സമ്പാദ്യത്തിന്റെ മുക്കാൽ ഭാഗവും പെങ്ങൾക്കും അവരുടെ മക്കൾക്കും വേണ്ടി ചിലവാക്കുമ്പോ കുറച്ചൊക്കെ സ്നേഹം ഭാര്യയ്ക്ക് കുറയും….”

“എന്ന അങ്ങനെ ഇനി അതും പറഞ്ഞു എന്റെ മൂഡ് കളയണ്ട….”

“എന്നാലും ഒന്ന് വിളിച്ചെക്ക് പിന്നെ ധൈര്യമായി ഓഫ് ആകാമല്ലോ…”

“വേണ്ട മോളെ അവൾ ഉറങ്ങി കാണും നീ ബീർ വാങ്ങിയത് കാണാൻ ആണോ…. അതൊ ഞാൻ കുടിക്കേണ്ടി വരുമോ അതും…??
“കൊല്ലും ഞാൻ … ഞാൻ ഇപ്പൊ വരാം ഒന്ന് മേല് കഴുകട്ടെ…”

“അപ്പോഴേക്കും ഞാനിത് തീർക്കാം….”

“അപ്പൊ എനിക്ക് ആര് കമ്പനി തരും…??

“എന്ന വേഗം പോയി വാ….”

“ശരി…”

അനിത കുളിക്കാൻ പോയ ഉടനെ മാധവൻ റിസപ്ഷനിൽ വിളിച്ച് ഒരു ഫുൾ ചിക്കൻ ചില്ലി ഓർഡർ ചെയ്തു…. റൂം ബോയ് വന്ന് ചിക്കൻ തന്ന് പോയിട്ടും അനിത ഇത് വരെ വന്നില്ലല്ലോ എന്നോർത്ത് അയാൾ അവിടെ ഇരുന്ന് ഉറക്കെ വിളിച്ചു….. അവിടുന്നും പത്ത് മിനിറ്റ് കഴിഞ്ഞാണ് അവൾ വന്നത്…

“ഇതെന്ത് കുളിയാ മണിക്കൂർ ഒന്നായല്ലോ…??

“പിന്നെ വല്ല്യച്ഛനെ പോലെ കാക്ക കുളിയാണോ… എനിക്ക് സമയം വേണം….”

“അവിടെയിരുന്നു ഉറങ്ങിപോയോ എന്ന് കരുതി വിളിച്ചതാ “

“അയ്യടാ കോമഡി….. അല്ല ഇതെപ്പോ ചിക്കനൊക്കെ വാങ്ങി .. ???

“താഴെ വിളിച്ചു പറഞ്ഞു…”.

“ഉം… “

മൂളി കൊണ്ട് അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് നനഞ്ഞ മുടി നിവർത്തി ഇട്ടു… ക്ലാസ്സിലേക്ക് അടുത്ത പെഗ്ഗ് ഒഴിച്ച് അയാൾ അനിതയെ ഒന്ന് നോക്കി… ബ്ലാക്ക്‌ ടീഷർട്ടും വെള്ള പാന്റും ആയിരുന്നു അവളുടെ വേഷം… തന്നെ നോക്കി ക്ലാസ് ചുണ്ടോട് ചേർക്കുന്ന വല്ല്യച്ഛനെ നോക്കി അവൾ തലയാട്ടി….

“എല്ലാം സമ്മതിച്ചിട്ട് നിന്റെ പോലീസ് നോട്ടം ഉണ്ടല്ലോ പെണ്ണേ….”

“അതിന് ഞാൻ എന്ത് ചെയ്തു അടിച്ച് ഓഫ് ആകാൻ സമ്മതിച്ചു എന്ന തെറ്റെ ഞാൻ ചെയ്തുള്ളൂ..”

“നിന്റെ കാര്യം നടക്കാൻ എന്നെ സോപ്പിട്ടു അതല്ലേ സത്യം…??

“പിന്നെ ഒരു ബീയർ കുടിക്കാൻ ഇത്രക്ക് സോപ്പ് ഇടണ്ട…”

“എന്ന വന്നിരിക്ക്….”

മുടി സൈഡിലേക്ക് ഇട്ട് അനിത ടീപോയിൽ ഇരുന്ന ക്ലാസ്സും എടുത്ത് മാധവന്റെ അടുത്ത് വന്നിരുന്നു…. അയാൾ തന്നെ ബീയർ ഓപ്പൺ ആക്കി ക്ലാസിലേക്ക് പകർന്നു അവൾക്ക് നേരെ നീട്ടി…. ഒട്ടും മടിക്കാതെ അവളത് വാങ്ങി പകുതിയോളം കുടിച്ചു എന്നിട്ടാ ക്ലാസ് അവിടെ വെച്ചു….

Leave a Reply

Your email address will not be published. Required fields are marked *