ലിജോ വർഗ്ഗീസ് ഫ്രം കോട്ടയം – 24

ഞാൻ നേരേ പാഞ്ഞ് ചെന്നത് ബിഷപ്പ് ഹൌസിനോട് ചേർന്നുള്ള വൃദ്ധവൈദികർ താമസിയ്കുന്ന കെട്ടിടസമുച്ചയത്തിന് നേരെയാണ്….!

പറങ്ങോട്ടച്ചനു മുന്നിൽ ഇടറിയ ശബ്ദത്തിൽ ഞാൻ ഈ കാര്യം
പറഞ്ഞപ്പോൾ അച്ചൻ പുഞ്ചിരിച്ചു:

“അതു ശരിയാ! ഞാനുണ്ടേൽ ഇവിടാണെങ്കിലും പള്ളീ വേറെ അച്ചനുണ്ടെങ്കിലും നിന്നെ യാത്രയാക്കാൻ ആ പാട്ട് പാടുക ഞാൻ തന്നായിരിക്കും!
പക്ഷേ എന്നെ യാത്രയാക്കാനുള്ള ചുമതല കർത്താവു നിന്നെ ഏൽപ്പിച്ചപ്പോൾ അതെങ്ങനെ ശരിയാകും?”

അച്ചൻ വിശുദ്ധജലം എന്റെ മേൽ തളിച്ചിട്ട് എന്റെ തലയിൽ കൈവച്ച് പ്രാർത്ഥിച്ചു.
അറിവായതിൽ പിന്നെ മനസ്സിൽ കോമഡി എന്ന വിചാരത്തിൽ അല്ലാതെ ആദ്യമായി ആത്മാർത്ഥമായി കണ്ണുകൾ അടച്ച് അച്ചന് മുന്നിൽ തൊഴുകൈകളോടെ ഞാനും…!!!!

“കർത്താവിൽ നിന്നങ്ങ് വല്ലാതകന്ന് പോകുമ്പോൾ കർത്താവു നേർവഴി കാട്ടാനായി കാട്ടുന്ന കാഴ്ചകൾ എന്നു കരുതിയാ മതി!
നീ പള്ളീലോട്ടു പോയി കുർബാനയ്ക് കൂടെ ഞായറാഴ്ച എന്നത് നോക്കാതെ പറ്റുമ്പോൾ എല്ലാം പള്ളിയിൽ പോക്…”

പറങ്ങോട്ടച്ചൻ ഉപദേശിച്ച് തിരിച്ചയച്ചപ്പോൾ സമാധാനം കിട്ടിയത് അച്ചന് മാത്രമാണ് എനിയ്കല്ല!
എന്റെ മനസ്സ് ആ പോയ പടി തന്നെ!

എന്തായാലും ഞാൻ മുറിയിൽ രാത്രി ലൈറ്റ് അണയ്കാതായി!
പറങ്ങോട്ടച്ചൻ പോയപ്പോൾ പൂർണ്ണമായും നിലച്ച പള്ളിയിൽ പോക്ക് വീണ്ടും തുടങ്ങി!

ശ്രീക്കുട്ടൻ തിരികെ എത്തിയതും വൈകിട്ട് മില്ലിൽ വച്ച് ഞാൻ അവന്റെ മുന്നിൽ വിങ്ങിപ്പൊട്ടി!

“മരണഭയം…! അതും മഹാനായ വറീച്ചനോ!!!
നൂറ്റൊന്നു പെണ്ണുങ്ങട കൂടെ കെടന്നോളാവന്നുള്ള നിന്റെ നേർച്ച മൊടക്കല്ലേടാ..!”

ആ നാറി ഉറക്കെ ചിരിച്ച് കളിയാക്കി. എന്തായാലും അവനുമായുള്ള സംസാരത്തിൽ ഞാൻ ഒരുപാട് ആശ്വസിച്ചു!

“നിന്റെ ചെയ്തികൾ നിന്നെ കുത്തി നോവിയ്കാൻ തുടങ്ങിയതാ!
സാരമില്ല ഇനിയീ കുത്തഴിഞ്ഞ ജീവിതമവസാനിപ്പിച്ച് മാനംമര്യാദയ്ക് ജീവിയ്ക്….!”

അവന്റെ ആ ഉപദേശം ഞാൻ നൂറ് ശതമാനവും ഉൾക്കൊണ്ടു!
രജനിയാന്റിയ്ക് ശേഷം പുതിയ ഒരു പേര് എന്റെ കണക്കിൽ ചേർക്കപ്പെട്ടില്ല!

“കോട്ടയം അച്ചായൻ മഹാനായ വറീച്ചൻ” വെറും ഓർമ്മയായി! ഞാൻ വെറും ലിജോ ആയി!
അപ്പോഴും രാത്രികളെ ഞാൻ ഭയന്നു….!

ഇതിനിടയിൽ ശാലിനിയുടെ വീടിനോട് ചേർന്ന് കിടന്ന പത്ത് സെന്റ് ലതിക ലതീഷിന്റെ പേരിൽ വാങ്ങി….

ശാലിനി ലതികയ്ക് കല്യാണാലോചനകളും തുടങ്ങി… എന്നിലെ മാറ്റങ്ങൾ അമ്പരപ്പോടൊപ്പം ശാലിനിയിലും ലതികയിലും സന്തോഷവും ഉളവാക്കി…

വർഷങ്ങളുടെ പൂക്കൾ പെട്ടന്ന് പെട്ടന്ന് കൊഴിഞ്ഞ് വീണ് കൊണ്ടിരുന്നു!

കല്യാണം കല്യാണം എന്നും പറഞ്ഞ് വീട്ടിൽ എനിയ്ക് സ്വൈര്യം തരാതായി!

ശ്രീക്കുട്ടനേയും റസിയയേയും വീട്ടുകാർ പൊക്കുക കൂടി ചെയ്തതോടെ ശല്യമങ്ങ് വല്ലാതെ വർദ്ധിച്ചു….

ഞാൻ അമ്പിനും വില്ലിനും അടുക്കാതായപ്പോൾ മോളുടെ വിവാഹം ആദ്യം അങ്ങ് നടത്തി!

അവൾ ഇപ്പോൾ ഭർത്താവിനൊപ്പം ഒരു കുഞ്ഞുമായി അമേരിയ്കയിൽ ആണ്….!

ലതികയും വിവാഹവും കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയായി!
ശാലിനിയ്ക് ഒരു ആൺകുഞ്ഞ് കൂടി പിറന്നു!
സാമാന്യം തരക്കേടില്ലാത്ത ചുറ്റുപാടുകൾ ഉള്ള ഒരു പ്രവാസി തന്നെയാണ് ലതികയുടെ ഭർത്താവ്…!

തെയ്യാമ്മ മാഡത്തിന്റെ മര്യാദയുടെ ഭാഷയൊക്കെ അങ്ങ് മാറി….!

എന്റെ കൈയിൽ മൊബൈൽ ആയപ്പോൾ വിളിച്ച് കൊടുക്കാൻ ഒരു റോസിയും ഉള്ളപ്പോൾ അമ്മച്ചി ഒരു മയവുമില്ലാതെ ദിവസോം മൂന്നും നാലും നേരം എന്നെ വിളിച്ച് തെറി തുടങ്ങി….

പെണ്ണ് കെട്ടാൻ പറഞ്ഞ് ശ്രീക്കുട്ടനും പിശകാൻ തുടങ്ങി!
ഞാൻ ഒന്ന് പെണ്ണ് കാണാൻ പോയിട്ട് വേണ്ടേ ബാക്കിയുമായി വീട്ടുകാർക്ക് മുന്നോട്ട് പോകാൻ!

ശ്രീക്കുട്ടനോട് ഞാൻ വീണ്ടും വെളുത്ത ഗ്ളൌസിട്ട മരക്കുരിശ് പിടിച്ച കൈകൾ എന്നെ വേട്ടയാടുന്ന വിവരം കരഞ്ഞ് പറഞ്ഞു…!

അവൻ ചിന്തയോടെ അൽപ്പസമയം ഇരുന്നിട്ട് എന്തോ തീരുമാനിച്ച് ഉറപ്പിച്ച മട്ടിൽ യാതൊന്നും മിണ്ടാതെ എണീറ്റ് പോയി….!

വർഷങ്ങൾ എത്ര വേഗത്തിലാണ് കടന്ന് പോകുന്നത്!

റസിയയുടെ രണ്ടാംവർഷ മെഡിസിൻ പഠനം പാതിയായപ്പോൾ രജനിയാന്റിയുടെ കൂടെ കിടന്നതിൽ പിന്നെ ഞാൻ പെണ്ണിന്റെ ചൂടും ചൂരും അറിഞ്ഞിട്ടേയില്ല!

ആ റസിയ ഇപ്പോൾ മെഡിസിനും കഴിഞ്ഞ് പിജിയും കഴിഞ്ഞ് ഒരുവർഷം കാത്തിരുന്ന് ഗവ.സർവ്വീസിലും കയറി ആലപ്പുഴ മെഡിക്കൽ കോളജിലെ ഗൈനക്കോളജിസ്റ്റ് ആയി ജോലി നോക്കുകയാണ്..!

ശ്രീക്കുട്ടൻ യൂണിവേഴ്സിറ്റി കോളജിലെ അദ്ധ്യാപകനും!

വറീച്ചൻ സ്ത്രീസുഖം അറിഞ്ഞിട്ട് ഇപ്പോൾ വർഷം ഏഴായി….!!!
വയസ്സ് മുപ്പത്തിനാലും…!!!!

ഒരു വെള്ളിയാഴ്ച ഞാൻ ഓഫീസിൽ ഇരിയ്കുമ്പോൾ പോക്കറ്റിൽ കിടന്ന ഫോൺ ചിലച്ചു…

എടുത്ത് നോക്കിയപ്പോൾ അമ്മച്ചി!
പതിവ് തെറിയ്കായി ഞാൻ കോൾബട്ടൺ അമർത്തി ഫോൺ ചെവിയോട് ചേർത്തു….

തെറിയല്ല…!

“ഇന്നാപ്പീസീ പത്തുദെവസത്തേനൊള്ള അവധി എഴുതിക്കൊടുത്തേച്ചു പോര്!
അവധിയില്ലേ രാജിയെഴുതിയിങ്ങുപോര്..!
നീ വീട്ടിവരുമ്പ ശ്രീക്കുട്ടനവിടെ കാണും!
നേരേ ആലപ്പുഴേ ചെന്ന് മോളേങ്കേറ്റി കോട്ടേത്തിന് അത്താഴമിവിടെ…!”

ഉഗ്രശാസനം….!

അത് കഴിഞ്ഞതും ഫോൺ കട്ടായി!

ശ്രീക്കുട്ടനും ഒപ്പം റസിയയും!!

ഇത് അമ്മച്ചിയുടെ കല്യാണാലോചന ആണല്ലോ!!

മറിയാമ്മയല്ല തെയ്യാമ്മ…!

ചെല്ലാതെ നിവൃത്തിയില്ല!

ചെന്നില്ലേൽ തിരുവനന്തപുരത്തെ എന്റെ പൊറുതീം പണീം അതോടെ തീരും!

എന്നെയും തിരുവനന്തപുരത്ത് തന്നെ തളച്ചിടുന്നതിൽ അപ്പച്ചനും അമ്മച്ചിയ്കും ഒട്ടും താൽപ്പര്യം ഇല്ലായിരുന്നു താനും!!!

ഞാൻ ഓഫീസിൽ നിന്ന് ലീവ് ലെറ്ററും കൊടുത്ത് ഒരു മണിക്കുർ നേരത്തേ എത്തി ഒന്ന് കുളിച്ച് റെഡിയായി കാപ്പി കുടിയ്കുമ്പോൾ എവിടെ പോവുകാണ് എന്ന് പോലും തിരക്കാഞ്ഞ മമ്മി വലിയ രണ്ട് കൂടുകൾ കാറിന്റെ ഡിക്കിയിൽ കൊണ്ട് ചെന്ന് വച്ചു!

കറുത്ത സീ ക്ളാസ് ബെൻസ് ഗേറ്റ് കടന്ന് ഒഴുകിവന്ന് പോർച്ചിന് മുന്നിൽ നിന്നു….
ശ്രീക്കുട്ടൻ ഇറങ്ങി വന്നതും മമ്മി:

“അവളെ വിളിച്ചോടാ….”
“അവളു ഫ്രീയാ ഞങ്ങളിവിടുന്നു പുറപ്പെടുമ്പ വിളിക്കാനാ പറഞ്ഞേ!”

“എങ്കിലും ബ്രൂട്ടസേ….നീയും..?”

ഞാൻ അവനെ നോക്കി!
ആ നാറി അത് കണ്ട ഭാവം കൂടി നടിച്ചില്ല!

ഞാൻ ഞങ്ങളുടെ വണ്ടിയിൽ മമ്മി വച്ച സാധനങ്ങൾ ബെൻസിന്റെ ഡിക്കിയിലാക്കി… വണ്ടി പുറപ്പെട്ടു……

“എന്തായാലും ഞാനൊന്ന് കോട്ടയത്തിന് പോകാനിരുന്നതാ അപ്പഴാ അമ്മച്ചി വിളിയ്കുന്നേ…!”

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല! പാന്റിന്റെ പോക്കറ്റിൽ ഒന്ന് തപ്പിനോക്കി….

വണ്ടാനം മെഡിയ്കൽ കോളജിന്റെ ഡോക്ടർമാരുടെ വസതികളുടെ ഭാഗത്ത് റസിയയുടെ ക്വാർട്ടേഴ്സിന് മുന്നിൽ വണ്ടി ചെന്ന് നിന്നു!

റസിയയ്ക് കൂട്ടിന് ഉള്ള പെൺകുട്ടി ചായയുമായി വന്നു. പെട്ടന്ന് ചായ കുടിച്ച ഞങ്ങൾ വീണ്ടും യാത്ര തുടർന്നു….

Leave a Reply

Your email address will not be published. Required fields are marked *