ലിമിറ്റഡ് സ്റ്റോപ്പ് – 2 Like

ചേച്ചി : okey, അപ്പൊ സംസാരിച്ചു, പരിചയപ്പെട്ടു, ഓരോ ജൂസും കുടിച്ചു ഇനി നമ്മക്ക് പിരിഞ്ഞാലോ?

ഒരു ദീർക്ക ശ്വാസം എടുത്തിട്ട് ചേച്ചി തുടർന്നു .

ചേച്ചി : വേറെ ഒന്നും കൊണ്ടല്ലെടോ, ഇപ്പോൾ തന്നെ ഒരുപാട് പ്രേശ്നങ്ങൾ ഉണ്ടെനിക്ക്, തന്നെയും കൂടെ മാനേജ് ചെയ്യാൻ പറ്റില്ലെടാ.

ഞാൻ : അയ്യോ, ഞാൻ അത്ര പ്രേശ്നക്കാരാണ് ഒന്നും അല്ല ചേച്ചി. ഒരു ഫ്രണ്ട് ആയിട്ട് കണ്ടാൽ.

ചേച്ചി: ഇനി അത് നമ്മളെ കൊണ്ട് പറ്റത്തില്ല ഡെന്നിസ്.

ഞാൻ : നമ്മക്ക് ഒന്ന് ട്രൈ ചെയ്തൂടെ.

ചേച്ചി : എനിക്ക് ഒരുപ്പാട്‌ നേരം സംസാരിക്കാൻ സമയം ഇല്ല. പോയിട്ട് കുറെ ജോലി ഒണ്ടു.

ഞാൻ : നിക്ക് നിക്ക് , ഒരു മിനിറ്റ്.

അതും പറഞ്ഞു ഞാൻ എഴുന്നേറ്റു പോയി കൗണ്ടറിൽ നിന്നും ഒരു തുണ്ടു പേപ്പർ വാങ്ങി അതിൽ എന്റ്റെ പേരും നമ്പറും എഴുതി എൻ്റെ സീറ്റിൽ പോയി ഇരുന്നു, ചേച്ചിക്ക് ആ പേപ്പർ കൊടുത്തു.

ഞാൻ : ഇതു എൻ്റെ മൊബൈൽ നമ്പർ ആണ്. ചേച്ചിക്ക് എന്നെക്കൊണ്ട് സാധിക്കാൻ പറ്റുമെന്ന് തോന്നുന്ന എന്ത് ആവശ്യം വന്നാലും വിളിക്കണം. പിന്നെ ഈ ജ്യൂസിൻ്റെ പൈസ ഞാൻ pay ചെയ്യാം.

ചേച്ചി ഒന്ന് ചിരിച്ചു.

ചേച്ചി: ഓക്കേ, തൻ്റെ നമ്പർ എൻ്റെ കയ്യിൽ ഉണ്ടാവും, പക്ഷെ എപ്പോ വിളിക്കുമെന്നോ, അല്ലേൽ വിളിക്കുമോ എന്നോ അറിയില്ല.

ഞങ്ങൾ അവിടെ നിന്നും എഴുന്നേറ്റു, ഞാൻ ജൂഡിൻ്റെ പൈസയും കൊടുത്തു കടക്ക് വെളിയിലോട്ട് ഇറങ്ങി, ചേച്ചി പുറത്തു നില്പ്പുണ്ടായിരുന്നു.

ഒരു വട്ടം കൂടെ യാത്ര പറഞ്ഞതു ഞങ്ങൾ പിരിഞ്ഞു.

ഞാൻ: നമ്മൾ ഇനി കാണുമോ എന്നറിയില്ല, ചേച്ചീടെ നമ്പർ എനിക്ക് വേണമായിരുന്നു but ചേച്ചി എന്നെ വിളിക്കും എന്ന് എന്റെ മനസ് പറയുന്നു. പിന്നെ.. പിന്നെ ഒന്നും ഇല്ല bye ചേച്ചി .

ചേച്ചി : ബൈ ഡെന്നിസ്.

ചേച്ചിയെ follow ചെയ്തു താമസവും മറ്റും കണ്ടു പിടിക്കുന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല, പക്ഷെ ഞാൻ അതിനു മുതിർന്നില്ല. ചേച്ചിയും ഒത്തുള്ള സമയം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പാടില്ല എന്ന് തീരുമാനിച്ചു ഞാൻ ബസ് സ്റ്റോപിലേക്കു നടന്നു. എനിക്ക് മനസിന് വല്ലാത്ത ഒരു ഭാരം തോന്നി, ഞാൻ ഒന്ന് തിരിറിഞ്ഞു നോക്കി ചേച്ചി നടന്നകലുന്ന ഞാൻ കണ്ടു. എൻ്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.

കണ്ണൂരേക്ക് വന്നതിൻ്റെ കാരണം ഞാൻ ഓർത്തു, അടുത്ത് കണ്ട കടയിൽ നിന്നും ഒരു ഫോണും വാങ്ങി, ഞാൻ ഹോസ്റ്റലിലേക്ക് പോയി. അവിടെ എത്തിയിട്ടും ഞാൻ വിഷാദത്തിൽ തന്നെ ആയിരുന്നു. വൈകുന്നേരം ഹോസ്റ്റലിലെ സാധാരണ കലാപരിപാടികളായ ചീട്ടുകളി, വെള്ളമടി എല്ലാം നടക്കുന്നുണ്ടാർന്നു അതിൽ നിന്നൊക്കെ തലവേദന ആണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി നേരത്തെ ഉറങ്ങാൻ കിടന്നു. ചെറിയ തലവേദന ഇല്ലാതില്ല.

രാവിലെ ഉറക്കം ഉരണർന്നപ്പോൾ എനിക്ക് വല്ലാത്ത ക്ഷീണം തോന്നി, ചെറുതായി തണുക്കുന്ന പോലെയും ഒണ്ടു, തൊട്ടു നോക്കിയപ്പോൾ പനി ആണ്. breakfast നു ശേഷം ഒരു പാരസെറ്റമോളും കഴിച്ചു ഞാൻ വീണ്ടു കിടന്നു. ഇടയ്ക്കിടയ്ക്ക് ഞാൻ ചേച്ചിയെ പറ്റി ആലോചിക്കുന്നുണ്ട്. മലയാള സിനിമയിലെ Ann Sheetal നെ പോലെ ഉണ്ടോ ചേച്ചിയെ കാണാൻ എന്നു ഞാൻ ഓർത്തു, അത്ര നിറം ഒന്നും ഇല്ല. but body structure ഒക്കെ അതുപോലെ ആണ്.

ഉച്ചകഴിഞ്ഞതോടെ പനി മൂർച്ചിച്ചു, വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു

അമ്മ: പനി ആണേൽ അവിടെ നിക്കണ്ട, ഞാൻ അപ്പുവിന് കാറും കൊടുത്തു അങ്ങോട്ട് വിടാം നീ വീട്ടിലോട്ടു പോരെ, പിന്നെ വാർഡനോട് ഞാൻ വിളിച്ചു പറയാണോ?

ഞാൻ: വേണ്ട ഞാൻ പറഞ്ഞോളാം.

അമ്മ : എന്ന നീ വെല്ലതും കഴിച്ചിട്ട് കിടന്നോ, സന്ധ്യക്ക് മുന്നേ അവൻ അവിടെ എത്തും.

ഞാൻ: ശരി അമ്മാ.

അപ്പു എൻ്റെ കസിൻ ആണ്, അപ്പൻ്റെ ചേട്ടൻ ബിജുപ്പാപ്പൻ്റെ മകൻ, നാട്ടിൽ ഡിഗ്രി പഠിക്കുന്നു. എന്നെക്കാളും 3 വയസ്സ് മൂത്തതാണ്. വീട്ടിൽ നിന്നും 50km നു മുകളിൽ ഒണ്ടു ഇങ്ങോട്ട്.

വൈകുന്നേരം ആയപ്പോ അവൻ എത്തി. വണ്ടിയിൽ കയറി നാട്ടിലെ ഹോസ്പിറ്റൽ എത്തുന്ന വരെ ഞാൻ ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു. ഹോസ്പിറ്റലിൽ നിന്നും മരുന്നൊക്കെ വാങ്ങി വീട്ടിൽ എത്തിയപ്പോളേക്കും രാത്രിയായിരുന്നു. ഡെങ്കി ആണ് നല്ലോണം റസ്റ്റ് എടുക്കണം എന്ന് ഡോക്ട്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *