അപ്പു എന്നെ എൻ്റെ മുറിയെലെ കട്ടിലിൽ വരെ എത്തിച്ച് എന്തേലും ഉണ്ടേൽ വിളിക്കാനവും എന്നും പറഞ്ഞു പോയി, അമ്മ എൻ്റെ ബാഗും ആയി പുറകെ ഉണഅടർന്നു, ‘അമ്മ അവനോടു നിക്കാൻ പറഞ്ഞു, എനിക്ക് ഒരു മുണ്ടും ബനിയനും എടുത്തു തന്നിട്ട് തുണി മാറിയിട്ട് കിടന്നോളാൻ പറഞ്ഞു.
അമ്മയും അപ്പുവിൻ്റെ കൂടെ തിണ്ണയിലേക്ക് പോയി, ചിലപ്പോ അവനു ക്യാഷ് കൊടുക്കാൻ ആരിക്കും, ഇതുപോലെ ഉള്ള ഡ്രൈവർ പണികളാണ് ഞങ്ങൾക്ക് കുറച്ചു ക്യാഷ് തടയുന്നതു. അവർ വർത്താനം പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു. ഒരു കല്യാണത്തിന് പോകുന്ന കാര്യം പറയുന്നുണ്ട്. തുണിയൊക്കെ മാറി ഞാൻ കിടന്നു.
കുറച്ചു കഴിഞ്ഞു അമ്മ കഞ്ഞിയും ആയി വന്നു അപ്പനും കൂടെ ഉണ്ട്, എന്നെ കഞ്ഞി കുടിപ്പിച്ച് അവർ പോയി.
അടുത്ത 3 ദിവസങ്ങൾ അങ്ങനെ കടന്നു പോയി. ഹാളിൽ കിടക്കുന്ന ആദിവാൻ കോട്ട് ആണ് എപ്പോ എൻ്റെ പ്രധാന സ്ഥലം, പിന്നെ T V യും.
രാത്രി അത്താഴം കഴിക്കുന്ന സമയത്തു ഞാൻ അമ്മയോട് കഴിഞ്ഞ ദിവസം അപ്പുവിനോട് ഏത് കല്യാണത്തെ പറ്റിയാണ് പറഞ്ഞതെന്ന് ചോദിച്ചു.
അമ്മ : അത് നമ്മടെ ബാബുച്ചേട്ടൻ്റെ മോൻ ഇല്ലെടാ ബാംഗ്ലൂർ ഉള്ള വിശാൽ. അവൻ്റെ കല്യാണമ ഈ ശനിയാഴ്ച്ച. നിന്നെയും വിളിച്ചതല്ലേ?
(ബാബു അപ്പൻ്റെ കസിൻ ആണ്)
ഞാൻ : ഞാൻ മറന്നു, മണ്ണാർക്കാട് അല്ലെ കല്യാണം ?, എന്നെക്കൊട് പറ്റുമെന്ന് തോന്നുന്നില്ല ?
അപ്പൻ : നീ ഇവിടെ വിശ്രമിക്കു ഞങ്ങൾ പോയി വരാം.
ഞാൻ : എങ്ങനെയാ പോണേ?
അമ്മ: ബിജു ചേട്ടൻ്റെ വണ്ടിക്കു, വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു പോണം. രാത്രി അവിടെ എത്തുന്ന പോലെ.
ഞാൻ : ആരൊക്കെ ഒണ്ടു ?
‘അമ്മ : ഞങ്ങൾ രണ്ടും, ബിജു ചിട്ടയി, ചേച്ചി (ബിജൂൻ്റെ ഭാര്യ), അപ്പു, പിന്നെ സജി ചേട്ടനും നാത്തൂനും. (സജി- അമ്മേടെ ചേട്ടൻ, നമ്മടെ വീട്ടിൽ നിന്നും 5km കാണും അവിടേക്കു. ബിജുപ്പാപ്പൻ അയല്പക്കത്താണ് താമസം )
ഞാൻ : അപ്പൊ ഇന്നോവ ഫുൾ ആണല്ലോ?
അപ്പൻ : മ്മ്
ഞാൻ : അപ്പൊ അഞ്ജന ?
(സജി മാമൻ്റെ മകൾ, 3rd year B.Tech പഠിക്കുന്നു)
അമ്മ: അവളുടെ ഏതോ കൂട്ടുകാരീടെ അടുത്തോട്ടു പോകുവാന്ന്.
———-
വെള്ളിയാഴ്ച രാവിലെ ‘അമ്മ മുറ്റത്തു കൊപ്ര ചിക്കുന്നതു കണ്ടു ഞാനും സഹായിക്കാൻ ചെന്നു,
‘അമ്മ : നിൻ്റെ പനി മാറി വരുന്നതല്ലെ ഒള്ളു. ഞാൻ ചെയ്തോളാം നീ കേറി പൊക്കോ.
ഞാൻ : ഇനിയും എങ്ങോട്ട് മാറാനാ എൻ്റെ അമ്മേ? പനി പോയി .
‘അമ്മ : മ്മ്മ്മ്, പിന്നെ മഴ വെല്ലോതും പെയ്യുവാണെങ്കിൽ ഇത് എടുത്തു നനയാതെ വെക്കണം.
ഞാൻ : ഇടം വലം നോക്കാതെ ചെയ്തിരിക്കും.
‘അമ്മ : എന്നാ, ഞാൻ പോയി റെഡി ആകട്ടെ,
‘അമ്മ LP സ്കൂൾ ടീച്ചർ ആണ് അപ്പൻ ഒരു hardware shop നടത്തുന്നു.
ഉച്ചക്ക് വരം എന്നും അമ്മയും അപ്പനും പോയി. ഞാൻ ദിവാൻകോട്ടിൽ tv യും കണ്ടു കിടന്നു. ചെറിയ തലവേദന ഉണ്ട്. രാവിലെ വെയിൽ കൊണ്ടിട്ടരിക്കും.
കുറച്ചു കഴിഞ്ഞപ്പോൾ രാവിലത്തെ വെയിൽ മാറി ആകാശം മൂടി കെട്ടി. പതിയെ മഴ പെയ്യാൻ തുടങ്ങിയതും ഞാൻ കൊപ്ര വാരിവെക്കാൻ പോയി. പക്ഷെ മഴ ചതിച്ചു. നിമിഷ നേരം കൊണ്ട് ചെറിയ മഴ പേമാരി ആയി. ഞാൻ കൊപ്ര വാരി വെച്ചു, പക്ഷെ ഞാൻ മുഴുവനായും കൊപ്ര പകുതിയും നനഞ്ഞു. നനഞ്ഞ കൊപ്ര ഡ്രയറിൽ കയറ്റി ഉണക്കാൻ ഇട്ട ശേഷം ഞാൻ കുറച്ച നേരം കിടന്നു. എനിക്ക് പിന്നേം തണുക്കുന്നു പോലെ തോന്നി, തലവേദനയും ഉണ്ട്.
ഉച്ച ആയപ്പോഴേക്കും അമ്മയും അച്ഛനും എത്തി. അമ്മ വന്നതും കൊപ്രയുടെ കാര്യം തിരക്കി.
അമ്മ : നിൻ്റെ മുഖം എന്നാ വേലാണ്ടിരിക്കുന്നെ?
ഞാൻ : കൊപ്ര വാരി മഴ നഞ്ഞില്ലേ? അതിൻ്റെ ആരിക്കും.
(അമ്മ നെറ്റിയിൽ കൈ വെച്ച് നോക്കി)
അമ്മ: ചെറുക്കാ നിന്നെ പിന്നേം പനിക്കുന്നുണ്ട്!!!!, നീ ഞങ്ങടെ ട്രിപ്പ് മുടക്കുവോ?
ഞാൻ: അത്രക്കൊന്നും ഇല്ല, നിങ്ങള് പോയി ഒരുങ്ങാൻ നോക്ക്. ഉച്ചക്കത്തെ മരുന്ന് കഴിച്ചു കാഴ്ഴിയുമ്പോ അത് മാറിക്കോളും.
അപ്പൻ : എടിയെ നീ ഇവനെ നോക്കി ഇവിടെ ഇരിക്ക് ഞങ്ങൾ പോയി വരം 😜.
അമ്മ : അയ്യോ, അത് നിങ്ങക്കൊരു ബുദ്ധിമുട്ടാവില്ലേ?? 😏. ഞാൻ വേറെ വഴികണ്ടു പിടിച്ചോളാം.
