അവർ പോവാൻ പാക്ക് ചെയ്യുന്നതിൻ്റെ ഇടയ്ക്കു അമ്മ എന്നെ പാറ്റി ഫോണിൽ പറയുന്നത് കേട്ടു.
അമ്മ : ഡെന്നീസെ, അഞ്ചു വരുന്നോടു നിന്നെ നോക്കാൻ.
ഞാൻ : അമ്മക്ക് വേറെ പണി ഒന്നും ഇല്ലേ? എനിക്ക് കുഴപ്പം ഒന്നും ഇല്ല??
അമ്മ: അങ്ങനെ ആണേൽ ഞാൻ പോകുന്നില്ല. നിന്നെയും നോക്കി ഞാൻ ഇവിടെ ഇരിക്കും.
ഞാൻ : ഞാൻ ഒറ്റയ്ക്ക് മാനേജ് ചെയ്തോളാം അമ്മാ..
അമ്മ : എനിക്കൊരു സമാധാനം കിട്ടൂല്ലടാ, അതുകൊണ്ടാ. please.
അവരുടെ കൂടെ അവളും ഇങ്ങോട്ട് വരും.
ഞാൻ : അമ്മേടെ ഒരു കാര്യം, അവൾ ഫ്രണ്ട്സിൻ്റെ കൂടെ എന്തേലും ട്രിപ്പ് ഒക്കെ പ്ലാൻ ചെയ്തതാരിക്കും, എല്ലാം നശിപ്പിച്ചു.
അമ്മ : അതൊക്കെ ക്യാൻസൽ ചെയ്തു.
ഞാൻ : എന്തേലും ചെയ്യൂ.
അപ്പൻ : അമ്മ പറഞ്ഞത് കാര്യം ആട. അഞ്ചു ന് വേറെ പ്ലാൻ ഒന്നും ഇല്ല, വീട്ടിൽ ആരും ഇല്ലാത്തകൊണ്ടു ഫ്രണ്ടിൻ്റെ അടുത്തോട്ട പോകണമം എന്നെ ഒള്ളു.
ഞാൻ സമ്മതിച്ചു, വൈകുന്നേരം ആയപ്പൊളേക്കും ബിജുപാപ്പാൻ, ആന്റി, അപ്പു, സജി മാമൻ, ആന്റി, പിന്നെ അഞ്ജുവും വീട്ടിൽ എത്തി. എൻ്റെ സുഖവിവരങ്ങൾ എല്ലാം അന്വേഷിച്ച്, അഞ്ജുവിനോട് എന്നെ നോക്കിക്കോണം എന്നും പറഞ്ഞു അവർ യാത്രയായി.
ഞാൻ : നിൻ്റെ ട്രിപ്പ് ഞാൻ നശിപ്പിച്ചല്ലേ?
അഞ്ചു: പിന്നല്ലാതെ, അവൻ്റെ ഒരു പനി.
ഞാൻ :എങ്ങോട്ടാർന്നു ട്രിപ്പ്?
അഞ്ചു: ബാംഗ്ലൂർ
ഞാൻ : ആരൊക്കെ ഇണ്ടാർന്നു?
(ഞാൻ അവിടെ നിന്നു ചുമച്ചു)
അഞ്ചു: സോളോ, എൻ്റെ ഒപ്പം എൻട്രൻസ് റിപീറ് ചെയ്ത 2 എണ്ണങ്ങൾ അവിടെ ഒണ്ടു.. നീ തിണ്ണയിൽ നിന്ന് തണുപ്പ് കൊകൊള്ളാതെ അകത്തോട്ടു പോക്കേ.
ഞങ്ങൾ അങ്ങനെ നാട്ടുകാര്യങ്ങൾ ഒക്കെ സംസാരിച്ചുകൊണ്ടിരുന്നു. ഇടക്കിടെ ചേച്ചിയുടെയും നഴ്‌സിൻ്റെ യും അധികാരവും എടുക്കുന്നുണ്ട്. അത്താഴം വരെ ഞാൻ tv കണ്ടിരുന്നു,
(ഞാൻ അഞ്ജന, അഞ്ചു, ചേച്ചി എന്നോക്കെ അവളെ വിളിക്കാറുണ്ട്)
ഞാൻ: ഞാൻ കിടക്കാൻ പോവ്വാടി, വയ്യ. നീ ആ gustroom ഇൽ അല്ലെ കിടക്കണേ?
അഞ്ചു :മ്മ്, ഡോർ ലോക്ക് ചെയ്യണ്ടേട്ടോ, ന്തേലും ഉണ്ടേൽ വിളിച്ചാൽ മതി.
ഞാൻ കിടന്നു, പിന്നെയും പനിക്കുന്ന പോലെ എനിക്ക് തോന്നി, നല്ലതു പോലെ തണുക്കുന്നുണ്ട്, ഒരു unknown number നിന്നും missed പ്രതീക്ഷിച്ചു ഞാൻ ഫോണിൽ നോക്കി, ഇല്ല. ആര്യ എന്ന അദ്ധ്യായം ആ കൂൾബാർ കൊണ്ട് അവസായനിച്ചു. അന്നത്തെ സംഭവങ്ങളും ആലോചിച്ച് ഞാൻ ഉറങ്ങിപ്പോയി.
തണുപ്പ് സഹിക്കാൻ കഴിയാതെ ഞാൻ മയക്കത്തിൽ നിന്നും എഴുന്നേറ്റു. ഹാളിൽ ലൈറ്റ് ഒണ്ടു. അഞ്ചു ഉറങ്ങീട്ടില്ല. പുറത്തു നല്ല മഴയാണ്, എഴുന്നേറ്റു വിൻഡോ അടക്കാൻ നോക്കി, കഴിയുന്നില്ല. ഞാൻ സകല ശക്തിയും എടുത്ത് അഞ്ചുനേ വിളിച്ചു.
അവൾ വന്നു വാതിൽ തുറന്നു ലൈറ്റ് ഇട്ടു.
അഞ്ചു: എന്ന പറ്റിയെടാ?
ഞാൻ : വല്ലാത്ത തണുപ്പ്, നീ ആ വിന്ഡോ ഒന്ന് അടക്കുവോ?
അവൾ വിൻഡോ അടച്ചു, എൻ്റെ നെറ്റിയിൽ തൊട്ടുനോക്കി. എന്നെ വിറക്കുന്നുണ്ടാർന്നു.
അഞ്ചു : നല്ലോണം പനിക്കുന്നുണ്ട്,
ഒരു തുണി നനച്ചു എനെറെ നെറ്റിയും മുഖവും തുടച്ചിട്ട് ആ തുണി നെറ്റിയിൽ ഇട്ടു. എന്നിട്ടു അവൾ കട്ടിലിൽ ഇരുന്ന് എൻ്റെ പുതപ്പൊക്കെ നേരെ ആക്കി മുടിയും തലോടി.
നെറ്റിയിലെ തുണി ഉണങ്ങിയപ്പോൾ അവൾ അതെടുത്തുമാറ്റി, മലന്ന് കിടന്ന ഞാൻ അവൾ ഇരുന്ന വശത്തേക്ക് ചെരിഞ്ഞു കിടന്നു. അവൾ ഒരു പുതപ്പു കൂടെ എടുത്തു എന്നെ പുതപ്പിച്ചു.
അവൾ വീണ്ടും വന്നു കട്ടിലിൽ ഇരുന്ന് എന്നെ തലോടി
അഞ്ചു : കുറവുണ്ടോടാ??
ഞാൻ ഒന്ന് മൂളി. അവൾ മുഖത്തു കൈ വെച്ച് പനി നോക്കി. ഞാൻ ആ കൈ എൻ്റെ മുഖത്തിനു അടിയിൽ ആക്കി കെട്ടിപിടിച്ചു. അവൾ കാട്ടിലേക്കു കാലു കയറ്റി വക്കുന്നത് ഞാൻ അറിഞ്ഞു. ഞാൻ മയക്കത്തിലേക്ക് വഴുതി വീണു.
വെല്ലാതെ ചൂട് തോന്നി ഞാൻ കണ്ണ് തുറന്നു, മുറിയിൽ ഇരുട്ടാണ്, എന്നെ വിയർത്തിട്ടുണ്ട്, എൻ്റെ തലയിൽ എന്തോ കനം ഉള്ള സാധനം ഉള്ളതുപോലെ എനിക്ക് തോന്നി, എൻ്റെ കൈകൾ ഞെരുങ്ങിയിരിക്കുവാണ്.
ഞാൻ ചെരിഞ്ഞാണ് കിടക്കുന്നതു, എന്റെ വലതു കൈ സ്വതന്ദ്രം ആക്കി ദേഹത്തു കിടന്ന പുതപ്പു മാറ്റി, ഞാൻ ഒരു കാര്യം മനസിലാക്കി, അഞ്ചു ആണ് എൻ്റെ കൂടെ കിടക്കുന്നതു.
