“അങ്ങനെയൊന്നും ഇല്ല ആന്റി അടിച്ചു ഓഫാകുന്നതാണ് കണക്ക്.എനിക്ക് ഒരു ആറെണ്ണം ഒക്കെ സുഗമായിട്ടു പോകും.”അരുണ്‍ മറുപടി കൊടുത്തു.
“ഇങ്ങനെ ബോധംപോകുന്നവരെ വെള്ളമടിച്ചിട്ടാണ് വണ്ടി ഓടിക്കുന്നത്?”ലിസയുടെ ഉള്ളിലെ അമ്മ ഉണര്‍ന്നു.
“ഏയ് പബ്ബില്‍ പോകാന്‍ ക്യാബ് വിളിക്കും.പിന്നെ ഞങ്ങള്‍ സാധാരണ റൂമിലിരുന്നാ ഡ്രിങ്ക്സ് അടിക്കാ ആന്റി” വിശാഖായിരുന്നു ഇത്തവണ ഉത്തരം കൊടുത്തത്.
“മം കുടിച്ചു കഴിഞ്ഞാല്‍ വണ്ടി ഒന്നും ഓടിച്ചേക്കരുത്”ലിസമ്മ മുന്നറിയിപ്പ് കൊടുത്തു.
“ഹഹ ഷുവര്‍ ആന്റി”
“ബോറടിക്കുന്നു നമുക്കെന്തെങ്കിലും കളിച്ചാലോ?”ദിശയും സംസാരത്തില്‍ കൂടി.
“അതിപ്പോ…”അരുണ്‍ ലിസയെ ഒന്ന് നോക്കി.
ലിസയും അവരുടെ സംസാരം ശ്രദ്ധിച്ചു.
“നമുക്ക് ട്രുത്ത് ഓര് ഡെയര്‍ കളിക്കാം”ദിശ എല്ലാവരെയും ഉത്സാഹത്തോടെ നോക്കി.
“ആന്റി ഉള്ളപ്പോള്‍ വേണോ?” വിശാഖ് സംശയം പ്രകടിപ്പിച്ചു.
“ഞാന്‍ ഉണ്ടെങ്കില്‍ എന്താ?” ലിസക്ക് സംശയം.
“ഏയ് അങ്ങനെയല്ല ആന്റിക്ക് ഇതൊക്കെ ഇഷ്ടപ്പെടുവോ?”
“ഞാനും നിങ്ങളെ പോലെ മനുഷ്യനല്ലേ.പിന്നെ എന്താ?”
“ഓ ഒന്നുവില്ല എന്നാല്‍ നമുക്ക് നോക്കിയാലോ?”
“എസ് നോക്കാം” നാലുപേരും ഉത്സാഹത്തോടെ എണീറ്റിരുന്നു.
ലിസയും ദിശയും ഒരു സോഫയുടെ രണ്ടു സൈഡില്‍ ആയി ആയിരുന്നു ഇരിപ്പ്.നേരെ എതിരെ കിടന്ന സോഫയുടെ ഇരുവശത്തുമായി അരുണും വിശാഖും.
“ആദ്യം ഞാന്‍.അത് കഴിഞ്ഞു അരുണ്‍ പിന്നെ വിശാഖ് അവസാനം ലിസയാന്റി” ദിശ പ്ലാന്‍ പറഞ്ഞു.
“ആന്റിക്ക് കളി ഒക്കെ അറിയാവല്ലോ അല്ലെ?”
“ഞാന്‍ അങ്ങനെ കളിച്ചിട്ടൊന്നും ഇല്ല ഇങ്ങനെയൊക്കെ അല്ലെ പഠിക്കുക” ലിസ മറുപടി പറഞ്ഞു.
“അത്ര വലിയ റൂള്‍സ് ഒന്നുവില്ല ആന്റി ട്രുത്ത് ഓര് ഡെയര്‍ എന്ന് ഞങ്ങള്‍ ചോദിക്കും ആന്റി ട്രൂത്ത്എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ എന്തെങ്കിലും ഒരു ചോദ്യം ചോദിക്കും ആന്റി അതിനു സത്യസന്ധമായ ഉത്തരം തരണം.ഇനി ഡെയര്‍ ആണ് ചൂസ് ചെയ്തത് എങ്കില്‍ ഞങ്ങള്‍ ആന്റിക്ക് എന്തെകിലും ഒരു ടാസ്ക് തരും അതുചെയ്യണം.”അരുണ്‍ കളി വിശദീകരിച്ചു.
“ഓ ഇത്രേ ഉള്ളൂ.ഓക്കേ.തുടങ്ങിക്കോ.”ലിസ സമ്മതം മൂളി.
“ആദ്യത്തെ ആള് നീയല്ലേ.ട്രുത്ത് ഓര് ഡെയര്‍?” അരുണ്‍ ദിശയോട് ചോദിച്ചു.
“ഹ്മം ഐ ചൂസ് ട്രുത്ത്.”ദിശ മറുപടി പറഞ്ഞു.
“എന്താ ഇപ്പൊ ചോദിക്കാ.ആന്റി ഇവളോട്എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ചോദിച്ചോ ഇപ്പൊ ചോദിച്ചാല്‍ സത്യം ഉള്ളീന്ന് പോരും.വെള്ളം അടിച്ചാല്‍ ഇവള് മഹാത്മാ ഗാന്ധിയാവും”അരുണും വിശാഖും പരസ്പരം ചിരിച്ചു.
“മോള്‍ക്ക് ഇവിടെ ഒക്കെ ഇഷ്ടായോ?” ലിസ ദിശയുടെ നേരെ നോക്കിക്കൊണ്ട് ചോദിച്ചു.
“പിന്നെ ആയോന്നോ.ഇവിടെ നല്ല ശാന്ത സുന്ദരമായ സ്ഥലമല്ലേ.എങ്ങനെ ഇഷ്ടപ്പെടാതെ ഇരിക്കും.നല്ല സമാധാനമുണ്ട്.”
“ആഹ അപ്പൊ എന്നെ ഇഷ്ടായോ?” ലിസ ചോദിച്ചു.
“ഏയ് അത് പറ്റില്ല ആന്റി.ഒരു സമയം ഒരു ചോദ്യം.ഇനി എന്റെ റൗണ്ട് ആണ്.”അരുണ്‍ ഇടയ്ക്കു കയറി.
“ഓ എന്നാല്‍ നീ പറ ട്രൂത്ത് ഓര് ഡെയര്‍?” ലിസ അരുണ്നേരെ ചോദ്യമെറിഞ്ഞു.
“ഞാനും ട്രുത്ത് ചൂസ് ചെയ്യുന്നു.”അരുണ്‍ പറഞ്ഞു.
“നിനക്ക് ഇവിടെ ഒക്കെ ഇഷ്ടായോ?”ലിസ പഴയ ചോദ്യം ആവര്‍ത്തിച്ചു.
“ആന്റി വേറെ ചോദ്യം ചോദിക്ക് റിപീറ്റ് അടിക്കല്ലേ പ്ലീസ്”ദിശ പറഞ്ഞു.
“വേറെ ഇപ്പൊ എന്താ ചോദിക്കാ…”ലിസ ഒന്ന് ചിന്തിച്ചു.
“നിനക്ക് നമ്മുടെ ട്രിപ്പില്‍ ഏറ്റവും ഇഷ്ടമായ ഒരു കാര്യം പറ” വിശാഖ് അരുണോട് ചോദിച്ചു.
“അങ്ങനെ ചോദിച്ചാല്‍”….അരുണ്‍ ഒന്ന് നീട്ടി പറഞ്ഞു.”എനിക്ക് ഏറ്റവും ഇഷ്ടമായത് ഈ ലിസയാന്റിയെ ആണ്.ഹഹ.ഇത്രേം ജോളിയായ നല്ല കൈപുണ്യം ഉള്ള ഈ യംഗ് ആന്‍ഡ് ഹോട്ട് ആയ ആന്റിയെ കാണാനും പരിചയപ്പെടാനും പറ്റിയതാണ് ഈ ട്രിപ്പിലെ എന്റെ ബെസ്റ്റ് മോമെണ്ട്.”അരുണ്‍ വശ്യമായി ലിസയെ നോക്കിക്കൊണ്ട് പറഞ്ഞു.
ഇതൊക്കെ കേട്ട ലിസ വേറെയേതോ ലോകത്തെത്തിയ പോലെയായി.തന്റെ മുന്നില്‍ വെച്ച് മകന്റെപ്രായമുള്ള ഒരു ചെറുക്കന് തന്നെ ഹോട്ട് എന്ന് വിളിച്ചിരിക്കുന്നു.
“ഉഫ് ആന്റിയെ സോപ്പ് ഇട്ടു പതപ്പിക്കുവോടാ നീ”വിശാഖ് കളിയാക്കി ചിരിച്ചു.ബാക്കിയുള്ളവരും ചിരിക്കാന്‍ ഒപ്പം കൂടി.
“ഇനി ഞാനല്ലേ.ഞാന്‍ ഡെയര്‍ ചൂസ് ചെയ്തു”വിശാഖ് പറഞ്ഞു.
“ഹ്മം നിനക്കിപ്പോ എന്താ ടാസ്ക് തരിക.ഒരു പത്തു പുഷപ്പ് എടുക്ക്”ദിശ പറഞ്ഞു.
“ഇത്രേയുള്ളൂ.സിമ്പിള്‍” വിശാഖ് നേരെ സോഫയില്‍ നിന്നിറങ്ങി തറയില്‍ കൈകള്‍ വെച്ച് പുഷപ്പെടുക്കാന്‍ തുടങ്ങി.ഇത് കണ്ടു ബാക്കി മൂന്നു പേരും ഒന്നിച്ച് എണ്ണിത്തുടങ്ങി.എയിറ്റ്,നയന്‍,ടെന്‍.പത്തു പുഷപ്പെടുത്ത ശേഷം കൂളായി വിശാഖ് തിരിച്ചു സോഫയില്‍ കേറിയിരുന്നു.
“മടുപ്പൊന്നും തോന്നിയില്ലേ വിശാഖ്?ഇത്രപെട്ടെന്നു പത്തു പുഷപ്പ് എടുത്തിട്ടും?”ലിസ ചോദിച്ചു.
“ഏയ് എവിടുന്നു.ഡെയിലി ജിമ്മില്‍ പോയി അമ്പതു പുഷപ്പെടുക്കുന്ന ഇവന് ഇതൊക്കെ പൂ പറിക്കുന്ന പോലെ നിസ്സാരം”അരുണ്‍ മറുപടി കൊടുത്തു.
“ആഹ അത് കൊള്ളാല്ലോ അരുണും പോവാറുണ്ടോ ജിമ്മിലൊക്കെ?”ലിസക്ക് സംശയം.
“ഞാന്‍ ഡെയിലി ഒന്നുമില്ല.എന്നാലും പോകും”അരുണ്‍ മറുപടി കൊടുത്തു.
“ഹ്മം തോന്നി” ലിസ അവനെയൊന്നു അടുമുടി നോക്കിക്കൊണ്ട് പറഞ്ഞു.
“ആന്റി എന്നെ സ്കാന്‍ ചെയ്യുവാണോ?”അരുണിന്റെ മനസ്സില്‍ ഒരു സംശയം ഉടലെടുത്തു.
“ഞാനും ഇടക്ക് ജിമ്മില്‍ പോകും ആന്റി.”ദിശ ഒപ്പം കൂടി.”എബിക്ക് പക്ഷെ നല്ല മടിയാ.
ഞങ്ങള്‍ ഒരിക്കെ കൊണ്ടുപോകാന്‍ നോക്കി രണ്ടു ദിവസം കൊണ്ട് അവന് ടാറ്റാ പറഞ്ഞു”ദിശ തുടര്‍ന്നു.”ഇപ്പൊ ഞങ്ങള്‍ മൂന്നും കൂടി ഇടക്കൊക്കെ പോകും”
“ആ അങ്ങനെ വരട്ടെ..അപ്പൊ മൂന്നും ഒന്നിച്ചാണ് ജിമ്മില്‍ കലാപരിപാടികള്‍ ഒക്കെ.വേറെ എന്തൊക്കെയാണ് ഇവറ്റകള് അവനെ കൂട്ടാതെ ചെയ്യുന്നത് എന്റെ കര്‍ത്താവേ..ശോ തന്റെ മകനൊരു മണുക്കൂസ് ആണല്ലോ”ലിസക്ക് സ്വയം ഒരു പുച്ഛം തോന്നി.
“അടുത്തത് ആന്റി.പറ ട്രൂത്ത് ഓര് ഡെയര്‍?” വിശാഖിന്റെ ചോദ്യം ലിസയെ തിരിച്ചുകൊണ്ടുവന്നു.
“എനിക്ക് ഈ വക ടാസ്ക് ഒന്നും എടുക്കാന്‍ വയ്യ.ഞാന്‍ ട്രൂത്ത് സെലക്ട് ചെയ്തു” ലിസ പറഞ്ഞു.
“ആന്റി”അരുണും ദിശയും ഒന്നിച്ചു പറഞ്ഞു.
“ഒരാള്‍ ചോദിക്ക്” ലിസ അവരുടെ തിടുക്കം കണ്ടു ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്നാ നീ ചോദിക്ക്” അരുണ്‍ ദിശക്ക് അവസരം കൊടുത്തു.
“ആന്റിക്ക് ഞങ്ങള്‍ മൂന്നുപേരില്‍ ആരെയാ കൂടുതല്‍ ഇഷ്ടമായത്?”ദിശയുടെ ചോദ്യം കേട്ട് ലിസ ഒന്ന് കുഴങ്ങി.
“അതിപ്പോള്‍….നിങ്ങള്‍ മൂന്നുപേരും എനിക്ക് ഒരുപോലെയല്ലേ”ലിസ തന്ത്രപരമായി ഉത്തരം കൊടുത്തു.
“പറ്റില്ല പറ്റില്ല.എന്റെ ചോദ്യം ഞങ്ങളില്‍ ആന്റിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമായത് ആരെയാ എന്നാ.ഒരു ഒറ്റ ഉത്തരം.”ദിശ വിട്ടുകൊടുക്കാന്‍ തയാറായില്ല.