ലെച്ചു – 1

ലെച്ചു

Lechu Part 01 | Author : Anatharaman

 


 

എന്റെ പേര് ആനന്ദ്, ഞാൻ ഈ പറയാൻ പോകുന്ന കഥ എന്റെ ചെറുപ്പകാലത്തു നടന്ന കഥ ആണ്. ചെറുപ്പം എന്ന് പറഞ്ഞാൽ ഒരു 18 വയസു ഉള്ളപ്പോൾ ഉള്ള കഥ.

ഞാൻ എന്നും എന്റെ സ്കൂൾ അവധിക്കാലം മിക്കതും ആഘോഷിക്കാറുള്ളത് എന്റെ അമ്മവീട്ടിൽ വച്ച് ആണ്

അമ്മവീട്ടിൽ പോവുക എന്ന് പറയുന്നത് തന്നെ ഒരു ത്രില്ല് ഉള്ള കാര്യം ആയിരുന്നു. അതിനു കാരണം ഉണ്ട്, എന്റെ അമ്മവീട് ഒരു കാടിന് നടുവിൽ ആണ് കാട് എന്ന് പറഞ്ഞാൽ അന്നത്തെ കാലത്തു കാരണവന്മാർ കുറഞ്ഞ പൈസക്ക് സ്ഥലം കിട്ടിയപ്പോൾ ഏക്കർ കണക്കിന് മേടിച്ചു ഇട്ടിരുന്നു അതുകൊണ്ട് തന്നെ ഞങ്ങള്ക് ഒക്കെ അത് ഒരു കാട് തന്നെ ആയിരുന്നു.

അങ്ങനെ  ഇപ്രാവിശ്യത്തെ അവധിക്കാലവും എത്തി അമ്മവീട്ടിൽ പോകുന്ന കാര്യം വീട്ടിൽ ചോദിച്ചപ്പോൾ എനിക്ക് ആകെ നിരാശ ആണ് ഉണ്ടായത് വീട്ടിൽ ഉള്ളവർക്ക് ജോലി തിരക്ക് ഉള്ളത് കൊണ്ട് ഇപ്രാവിശ്യം പോകുന്നില്ല എന്ന് അവർ തീരുമാനിച്ചു. ആ തീരുമാനം കേട്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു ആകെ ഒരു ആശ്വാസം അവിടെ പോയി കാടും മലയും പുഴയും എല്ലാം കണ്ടു അവടെ കളിച്ചു ഉല്ലസിച്ചു നടക്കുത് ആയിരുന്നു .

അങ്ങനെ വിഷമം ഉള്ളിൽ ഒതുക്കി ഞാൻ റൂമിലോട്ടു പോയി പിന്നെ എങ്ങനെ ഒക്കെയോ സമയം തള്ളി നീക്കി രാത്രി ആക്കി. ഭക്ഷണം കഴിക്കാൻ ‘അമ്മ വിളിച്ചപ്പോൾ വിശപ്പില്ലെങ്കിലും അപ്പൻ വഴക്കു പറയും എന്ന് ആലോചിച്ച ഞാൻ ടേബിൾ ന്റെ അടുത്തേക്ക് പോയി

‘അമ്മ :- എന്താ നിന്റെ മുഖത്തു ഒരു വാട്ടം ?

ഞാൻ :- ഒന്നും ഇല്ല അമ്മെ

‘അമ്മ :- എനിക്ക് മനസിലായി എന്താണ് കാരണം എന്ന്

ഞാൻ : മ്മ്

 

പിന്നെ ഞാൻ ഒന്നും മിണ്ടാതെ ചോറ് പതിയെ കഴിക്കാൻ തുടങ്ങി

 

അച്ഛൻ : നിനക്കും എനിക്കും ജോലി തിരക്ക് ആയതു കൊണ്ട് ഇവന്റെ കാര്യങ്ങൾ ആര് നോക്കും നമ്മൾ പോയാൽ പിന്നെ വീട്ടിൽ ഒറ്റയ്ക്കു ആവിലെ

 

‘അമ്മ : അത് തന്നെ ആണ് എന്റെയും പേടി

 

അച്ഛൻ : നമ്മക് ശാലിനി നെ ഈ മൂന്ന് മാസത്തേക്ക്  വീട്ടിൽ നിർത്തിയാലോ ഇവന്റെ കാര്യങ്ങൾ ഒക്കെ നോക്കിക്കോളും

(ശാലിനി പണ്ട് വീട്ടിൽ ജോലിക്കു വന്നിരുന്ന ഒരു ചേച്ചി ആണ് എന്നെ ചേച്ചി സ്വന്തം മകനെ പോലെ ആണ് നോക്കിയിരുന്നത് )

 

‘അമ്മ : അത് വെണ്ട, എന്റെ ‘അമ്മ വിളിച്ചിരുന്നു നമ്മൾ ഇപ്രാവിശ്യം അങ്ങൊട് ചെല്ലുന്നില്ലെ എന്ന് ചോദിച്ചു

ജോലി തിരക്ക് ആണ് എന്ന് പറഞ്ഞാൽ അവർക്കു മനസിലാവില്ലലോ, അവസാനം എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു. പിന്നെ പറഞ്ഞു ഇവനെ അങ്ങൊട് വിടാൻ അവർക്കും ഒരു കൂട്ട് ആകുമലോ

 

അച്ഛൻ : എങ്കിൽ ഇവനെ അവടെ കൊണ്ട് ചെന്ന് ആകാം , ഇവനും അത് തന്നെ അല്ലെ ഇഷ്ടം

 

ഇത് കേട്ടപ്പോൾ എനിക്ക് ഉണ്ടയും സന്തോഷത്തിൽ ഞാൻ ഓടി ചെന്ന് അച്ഛന് ഒരു ഉമ്മ കൊടുത്തു

അങ്ങനെ ഇപ്രാവിശ്യവും അവധിക്കാലം ‘അമ്മ വീട്ടിൽ തന്നെ

 

‘അമ്മ : എന്ന നീ ചെന്ന് ഡ്രസ്സ് ഒകെ പാക്ക് ചെയ്ത വച്ചോ നാളെ നിന്നെ കൊണ്ട് ആകാം, ഞാൻ ആദ്യം അമ്മേനെ വിളിച്ചു പറയട്ടെ

 

ആ സന്തോഷത്തിൽ ഞാൻ അപ്പൊ തെന്നെ എന്റെ ഡ്രസ്സ് എല്ലാം റെഡി ആക്കി വെച്ച് അവിടെ ചെന്ന് അടിച്ചു പൊളിക്കുന്നതു ഒകെ ആലോചിച്ചു കിടന്നുറങ്ങി

 

പിറ്റേദിവസം അങ്ങനെ ഞങ്ങൾ പോകാൻ റെഡി ആയി എന്നെ അവടെ കൊണ്ട് ചെന്ന് ആകാൻ അച്ഛനും അമ്മയും ഉണ്ടായിരുന്നു

 

എന്റെ വീട്ടിൽ നിന്ന് ഒരു 2  മണികൂർ കാറിൽ യാത്ര ചെയ്യാൻ ഉണ്ടായിരുന്നു അവിടേക്ക്, അവിടെ എത്താറാവുമ്പോൾ ഒരു പ്രേതെക ഫീൽ ആണ് കാട്ടിൽ കൂടെ യാത്ര ചെയ്യുന്ന പോലെ ആണ് ഞാൻ അങ്ങനെ പുറത്തെ ഭങ്ങി ഒക്കെ നോക്കി അങ്ങനെ ഇരുന്നു

 

കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി അവടെ എന്നെ കാത്തു അമൂമ്മ നില്പുണ്ടായിരുന്നു ഞാൻ ഓടിച്ചെന്നു അമൂമ്മയെ കെട്ടിപിടിച്ചു. അമൂമ്മയ്ക്കു എന്നെ കണ്ടപ്പോൾ തന്നെ ഭയങ്കര സന്തോഷം ആയി

 

ഞാൻ : അപ്പൂപ്പൻ എവിടെ ?

അമൂമ്മ : അങ്ങേരു ടൗൺ ലു പോയേക്ക മോനെ കുറച്ചു കഴിയുമ്പോൾ വരും

 

അങ്ങനെ ഞങ്ങൾ വിശേഷം ഒക്കെ പറഞ്ഞു ഇരിയ്കുമ്പോയിൽ അപ്പൂപ്പൻ വന്നു

 

അപ്പൂപ്പൻ : എടാ നീ അങ്ങ് വളർന്നു വലിയ ആൾ ആയി പോയല്ലോ, കെട്ടിക്കേണ്ട പ്രായം ആയി

 

അമൂമ്മ : പോ മനുഷ്യ ഇവാൻ ഇപ്പോളും എന്റെ കുഞ്ഞി ചെറുക്കൻ തന്നെ ആണ്

 

അച്ഛൻ : അമ്മെ ഞങ്ങൾക്ക് ഇന്ന് തന്നെ പോകണം, ചെന്നിട്ടു ഓഫീസിൽ ഒരു പാട് വർക്ക് ഉള്ളതാ

 

അപ്പൂപ്പൻ : വല്ലപ്പോഴും  അല്ലെ മോനെ വരുന്നത് രണ്ടു ദിവസം നിന്നിട്ടു പൊയ്ക്കൂടേ

 

‘അമ്മ : ഇല്ല അച്ഛാ ഇന്ന് തന്നെ ലീവ് കിട്ടിയത് ഭാഗ്യം ആണ്. പിന്നെ ഇവൻ ഇവിടെ ഉണ്ടല്ലോ

 

അപ്പൂപ്പൻ : എന്ന അങ്ങനെ ആവട്ടെ

 

അമൂമ്മ : നിങ്ങൾ വന്നു ഭക്ഷണം കഴിക്കു

 

ഞാൻ : എന്താ അമൂമ്മ സ്പെഷ്യൽ

 

അമൂമ്മ : നിനക്കു ഇഷ്ടം ഉള്ളത് ഒകെ ഉണ്ടാക്കി വച്ചിട്ടുണ്ട്

 

ഞങൾ ഫുഡ് എല്ലാം കഴിച്ചു പിന്നെ അച്ഛനും അമ്മയും നേരം വൈകിപ്പിക്കണ്ടലോ എന്ന് കരുതി ഇറങ്ങി

എനിക്ക് ചെറിയ വിഷമം തോന്നി എങ്കിലും ഇവിടത്തെ കാര്യം ഒകെ ആലോചിച്ചപോ ഞാൻ അത് മറന്നു

 

അങ്ങനെ വൈകുന്നേരം ആയപ്പോൾ എനിക്ക് പുഴയിൽ പോകണം എന്ന് പറഞ്ഞു

 

അപ്പൂപ്പൻ : മോനെ സൂക്ഷിച്ചു പോണം കേട്ടോ, പിന്നെ നീ വഴി ഒന്നും മറന്നിട്ടില്ലലോ

 

ഞാൻ : പുഴയിലേക്കുള്ള വഴി ഞാൻ മറാക്കോ അപ്പൂപ്പാ

 

പിന്നെ ഒന്നും നോക്കാതെ ഒരു തോർത്തും എടുത്തു ഞാൻ നേരെ പുഴയിലൂലേക്കു ഓടി

പോകുന്ന വഴിയിൽ എല്ലാം കശുവണ്ടി വീണു കിടപ്പുണ്ടായിരുന്നു

ഞങ്ങളുടെ പറമ്പിന്റെ അറ്റത്താണ് പുഴ. അങ്ങനെ ഞാൻ പുഴയിൽ എത്തി

 

അവടെ നോക്കിയപ്പോൾ കുറച്ചു കുട്ടികൾ കുളിക്കുന്നുണ്ട് പക്ഷെ എനിക്ക് ആരേം അറിയില്ലാത്തതു കൊണ്ട് ഞാൻ കുറച്ച മാറി പുഴയിൽ ഇറങ്ങി കുളി തുടങ്ങി. കുറെ നാൾക്കു ശേഷം ആയതു കൊണ്ട് നന്നായി നീരാടി

പെട്ടന്ന് ഒരാൾ എന്നെ പിറകിൽ നിന്ന് വിളിച്ചു

 

ഹലോ, അത്രേം ദൂരത്തേക്ക് പോകേണ്ട കേട്ടോ

 

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു സുന്ദരി നാട്ടിൻ പുറത്തുകാരി പെണ്ണ്

 

പെട്ടന്ന് ഞാൻ അവളെ തന്നെ നോക്കി നിന്ന് പോയി

മുട്ടിന്റെ അത്രേം നീളം ഉള്ള മുടി, തുടു തുടാ ചുവന്ന കവിൾ കാലിൽ പാദസരം

 

ഹലോ, പറഞ്ഞത് കേട്ടുവോ ?

 

ഞാൻ : ആരാ മനസിലായില്ല

 

എന്റെ പോര് ലക്ഷ്മി ഇവിടെ അടുത്ത് ഉള്ളതാ

 

ലക്ഷ്മി :- നിന്നെ ഇതിനു മുൻപ് ഇവടെ കണ്ടിട്ടില്ലാലോ, നീ എവിടാതെയാ

 

ഞാൻ : ചന്ദ്രശേഖർ ന്റെ കൊച്ചുമോനാ

 

ലക്ഷ്മി : ചന്ദ്രൻ മാമൻ ന്റെ കൊച്ചു മോൻ ആണോ ? എന്നെ മനസ്സിലായോ ? ഞാൻ നിങ്ങളുടെ വീട്ടിൽ ഒകെ വരാറുണ്ടായിരുന്നു ചെറുപ്പത്തിൽ

Leave a Reply

Your email address will not be published. Required fields are marked *