ലൈഫ് ഓഫ് പ്രിയ 6

 

“നീ നന്നായാൽ നിൻ്റെ ദിവസവും നന്നാവും. അല്ലാതെ കണിയെ പറഞ്ഞിട്ട് കാര്യമില്ല. മാസത്തിൽ ഒരിക്കൽ എങ്കിലും ഈശ്വരവിശ്വാസം കാണിക്കാൻ വയ്യല്ലോ നിനക്ക്. നിനക്കെന്താ അമ്മയെയും കൂട്ടി കാവിലേക്ക് വന്നാ? പണ്ടിങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ.”

 

“ദൈവം മനസ്സിലല്ലേ ചേച്ചി, അവിടെ പിന്നെ എന്ത് അമ്പലം എന്ത് കാവ്.”

 

ഗേറ്റിൽ നിന്ന് പത്രമെടുക്കുന്നതിടെ പിന്നിൽ നിന്ന് അമ്മയുടെ ശബ്ദം.

 

“വേറെ പണിയില്ലേ ദേവൂ, അവൻ അമ്പലത്തിലോ? വന്നത് തന്നെ. ഡാ, ചായ എടുത്ത് വെച്ചിട്ടുണ്ട്. ആറുന്നതിന് മുമ്പ് കുടിച്ചേ നീ. ബ്രെഡും പഴവും അടുക്കളയിൽ ഉണ്ട്. ബ്രെഡ് ചൂടാക്കിയിട്ട് കഴിക്കണേ.”

 

“ശെരി അമ്മാ…”

 

അമ്മ ദേവു ചേച്ചിയുടെ സ്‌കൂട്ടിയിൽ കേറി പോകുന്നതും നോക്കി നിന്നിട്ട് തിരികെ വീട്ടിൽ കയറി ചായ ഗ്ലാസും കൊണ്ട് റൂമിലേക്ക് പോയി.

 

ദേവു ചേച്ചി, ദേവിക, അമ്മയുടെ ഏറ്റവും ക്ലോസ് ഫ്രണ്ട് ആണ്. അമ്മയെക്കാൾ 10 വയസ് ഇളയതാണ്. കല്യാണം കഴിഞ്ഞിട്ടില്ല. എന്തോ ജാതക പ്രശ്നം എന്നെല്ലാം പറയുന്നു. സംഗതി വേറൊന്നും കൂടി ഉണ്ട്. ചേച്ചി നാലാമത്തെ മോൾ ആണ്. ബാക്കി എല്ലാവരും കുടുംബമായി കഴിയുന്നു. ചെലവുകൾ ഒന്നും തലയിലെടുത്ത് വെയ്ക്കാൻ അവരാരും റെഡിയല്ല. അങ്ങനെ ആലോചനകൾ വന്നതെല്ലാം മാറി പോയി. അമ്മ പണ്ടേ മരിച്ചു. അച്ഛന് മോളോട് വലിയ സ്നേഹവുമില്ല. നാട്ടിലെ അക്ഷയ സെൻ്ററിലെ ജോലിയും പിന്നെ കുട്ടികളെ കമ്പ്യൂട്ടർ പഠിപ്പിച്ചുമാണ് കഴിയുന്നത്.

 

ചായ കുടിച്ച് ഇരുന്ന് ലാപ്ടോപ് തുറന്നു. ടെലഗ്രാം ഗ്രൂപ്പുകൾ മെസ്സേജ് കൊണ്ട് നിറഞ്ഞു കിടക്കുകയാണ്. അതിനിടെ നിതിൻ്റെ ഫോൺ കോൾ:

 

“എവിടാ മൈരേ?”

 

ഞാൻ: തെറി വിളിക്കാതെ ഫോൺ ചെയ്യാൻ പഠിക്കെൻ്റെ മൈരേ..ഞാൻ വീട്ടിലുണ്ട്. ഇപ്പൊ എണീറ്റതേയുള്ളൂ.

 

നിതിൻ: നീയിപ്പോ ഫ്രീയാണോ? ദീപ്തി അക്ഷയ സെൻ്ററിൽ പോകുമെന്ന് പറഞ്ഞു. നമുക്കൊന്ന് പോയാലോ? നേരിട്ട് കണ്ട് സംസാരിച്ചിട്ട് കുറേ ആയെടാ. അന്നത്തെ സംഭവത്തിന് ശേഷം അവളുടെ അമ്മയ്ക്ക് എന്നെ കൊല്ലാനുള്ള കലിയുണ്ട്.

 

ഞാൻ: ഞാൻ റെഡി ആയി വരുമ്പോഴേക്കും സമയം എടുക്കുമെടാ. നീ അനൂനെ വിളി.

 

നിതിൻ: വരാൻ മടിയെങ്കിൽ അത് പറ.

 

ഞാൻ: മടി അല്ലടാ. നീ അവനെയും കൂട്ടി പൊക്കോ. ഞാൻ എത്താം.

 

അതും പറഞ്ഞ് കോൾ കട്ടാക്കി. നാട്ടിൽ ആകെ കൂട്ടുള്ള രണ്ട് പേരാണ് നിതിനും പിന്നെ അനു എന്ന് വിളിക്കുന്ന അനുനാഥും. വേറെ ആരുമായും അത്ര കൂട്ടില്ല. ഞങ്ങൾ താമസിക്കുന്നത് ഒരു സെറ്റിൽമെൻ്റ് കോളനി പ്രദേശത്താണ്. അപ്പോ കാരണം പിടികിട്ടിക്കാണുമല്ലോ. ഒരു കോളനിക്ക് വേണ്ട എല്ലാ ചീത്ത കാര്യങ്ങളും കൊണ്ട് സമൃദ്ധമായ ഒരു സ്ഥലമാണ്. അവരുമായി ഇഴുകിച്ചേരാൻ എത്ര ശ്രമിച്ചിട്ടും നടന്നില്ല. ഒടുവിൽ ഞാൻ തന്നെ ആ ശ്രമം ഉപേക്ഷിച്ചു. ചായ കുടിച്ചിട്ട് വേഗം റെഡിയായി സൈക്കിളുമെടുത്ത് ജംഗ്ഷനിൽ പോയി. ദീപ്തി തിരിച്ച് പോയിക്കഴിഞ്ഞിരുന്നു.

 

അനു: വന്നല്ലോ.

 

നിതിൻ: ഒരാവശ്യത്തിന് വിളിച്ചാ വരല്ല് കേട്ടാ.

 

ഞാൻ: വേറെ പരിപാടി ഉണ്ടായിരുന്നെടാ. കഴിഞ്ഞിട്ട് വരണ്ടെ.

 

നിതിൻ: ഉവ്വ് ഉവ്വ്. ദേവു ചേച്ചി കാണുമെന്ന് കരുതി മുങ്ങിയതല്ലേ നീ.

 

ഞാൻ: ചേച്ചി അതിന് ഇവിടെ ഇല്ലല്ലോ..കാവിൽ പോയിട്ട് വരാൻ നേരമായില്ലല്ലോ. അമ്മയും ചേച്ചിയും കൂടാ പോയത്.

 

അനു: അത് വിട്.. നീ ഇനി കൊച്ചിക്ക് തിരിച്ച് പോകുന്നുണ്ടോ? ജോലി നോക്കുന്നുണ്ടോ?

 

ഞാൻ: ഇല്ലെഡാ, തൽക്കാലം ഇവിടെ അതുല്യയിൽ പഠിപ്പിക്കാൻ കേറാമെന്ന് വെച്ചു. ചെലവിനുള്ളത് കിട്ടും. പിന്നെ ഒന്നുരണ്ട് സെൻ്ററുകളിൽ പറഞ്ഞ് വെച്ചിട്ടുണ്ട്.

 

നിതിൻ: നിനക്ക് അവിടെ എന്തായിരുന്നു പണി?

 

ഞാൻ: ഇലക്ട്രോണിക്സ്. പഠിപ്പിക്കലും പിന്നെ കോളേജ് പിള്ളേരുടെ പ്രോജക്ട് ഗൈഡൻസും.

 

അനു: പഠിച്ച പണി തന്നെ ചെയ്താ പോരെ?

Leave a Reply

Your email address will not be published. Required fields are marked *