അല്ല..എറണാകുളത്തു എവിടെയാ വീടെന്നു പറഞ്ഞത്?
പനമ്പിള്ളി നഗർ
വീട്ടിൽ ഫോൺ ഉണ്ടോ?
ഉണ്ട്
എങ്കിൽ അവിടേക്കു ഒന്ന് വൈകുമെന്ന് വിളിച്ചു പറഞ്ഞു കൂടെ..?
വീട്ടിൽ ഇപ്പോൾ ആരും ഇല്ല. കുട്ടികൾ സ്കൂളിൽ പോയി.
ഭർത്താവു നാട്ടിൽ ഇല്ലേ?
ഉണ്ട്..
എന്താണ് പണി?
ആൾ ഒരു കോളേജിൽ പഠിപ്പിക്കുകയാ.
അത് കേട്ടതോടെ അയാളുടെ മുഖത്തു അല്പം ബഹുമാനം വന്നത് പോലെ തോന്നി. അത് കണ്ടതോടെ ചേച്ചിക്ക് കുറച്ചു ധൈര്യമായി.
അയാൾ ചോദിച്ചു; അല്ലാ….അങ്ങനെയാണെങ്കിൽ പുള്ളിക്കാരൻ ജോലി ചെയ്യുന്ന സ്ഥലത്തു ഫോൺ ചെയ്തു പറയാൻ പറ്റില്ലേ?
ചേച്ചി : അതിനു ഇവിടെ അടുത്ത് ടെലിഫോൺ ബൂത്ത് വല്ലതും ഉണ്ടോ ?
അ- ബൂത്ത് എന്തിനാണ്? ദാ ആ കാണുന്ന വല്യ വീടില്ല.. അത് ഗൾഫ് കാരൻ സുലൈമാൻ സാഹിബിന്റെ വീടാണ്. ധൈര്യമായി ഫോൺ ചെയ്യാം. സാഹിബിന്റെ ഭാര്യ സുഹ്‌റ താത്ത ഒരു നല്ല സ്ത്രീയാ…നിങ്ങളങ്ങോട്ടു ചെന്ന് സങ്കടം പറഞ്ഞാ അവര് വിളിച്ചു തരും മോളുടെ ഭർത്താവിനെ.
* * * * * *
എന്നാൽ സുഹറത്താത്ത അവരുടെ സങ്കടം കേട്ട് ഫോൺ വിളിക്കാൻ എടുത്തെങ്കിലും നടന്നില്ല. ഹർത്താലുകാർ ഫോണിന്റെ ലൈൻ മൊത്തം കട്ട് ചെയ്‌തിട്ടിരിക്കുകയായിരുന്നു.
ചേച്ചിക്ക് സങ്കടം കൂടി കരച്ചിലായി. സുഹ്രത്താതക്കും ഹൈമേച്ചിയുടെ കൂടെ വന്ന പ്രായമായ സ്ത്രീക്കും(അവരുടെ പേര് ചോദിയ്ക്കാൻ ഹൈമേച്ചി മറന്നു പോയി ) അത് കണ്ട് ഭയങ്കര സങ്കടമായി.
രണ്ടിലൊന്ന് തീരുമാനിച്ചിട്ടെന്നപോലെ ഇത്ത പറമ്പിൽ പണിയെടുക്കുകയായിരുന്ന വേലായുധനെ വിളിച്ചു. അവനോട് എന്തൊക്കെയോ പറഞ്ഞേൽപ്പിച്ചു. അയാൾ അപ്പോൾത്തന്നെ സൈക്കിൾ എടുത്ത് സ്പീഡിൽ എങ്ങോട്ടോ ഓടിച്ചു പോയി. എന്നിട്ട് ഇത്ത വന്നു ചേച്ചിയോട് പറഞ്ഞു
“ഇവിടെ അടുത്ത് തന്നെ ഓട്ടോ ഓടിക്കുന്ന ഒരു പയ്യനുണ്ട്. വിശ്വസ്തനാ.. സുനിൽ എന്നാ പേര്. അവന്റെ അപ്പനും അമ്മയും ഇവിടെ പണിക്കാരായിരുന്നു. അവൻ കുറെ പഠിച്ചതാ…പ്രീ ഡിഗ്രി ഒക്കെ കഴിഞ്ഞതാ. പിന്നേം പഠിക്കാൻ അവനു താല്പര്യം ഉണ്ടായതാ; അപ്പോഴാ അവന്റെ അപ്പന് സുഖമില്ലാതായതു. ഇപ്പോൾ കിടപ്പാ. അമ്മ അയാളേം നോക്കി വീട്ടിലിരുപ്പായത്തോടു കൂടി അവനു പണി ചെയ്യാൻ ഇറങ്ങേേണ്ടി വന്നു.
ചേച്ചി തല കുലുക്കി കേട്ട് കൊണ്ടിരുന്നു. ഓരോ തല കുലുക്കലിനൊപ്പം ചേച്ചിയുടെ ജിമിക്കികൾ(കുട പോലത്തെ ഒരു തരം കമ്മൽ) കിടന്നു ഇളകുന്നുണ്ടായിരുന്നു.
ഇത്ത തുടർന്നു – ഇത്രയും പഠിച്ചവനെക്കൊണ്ടൊക്കെ എങ്ങേനെയാ പറമ്പിൽ പണി എടുപ്പിക്കുക എന്ന് പറഞ്ഞു ഇക്ക മേടിച്ചിട്ടു കൊടുത്തതാ അവനു ഓട്ടോ. ഇതാവുമ്പോ അവന്റെ പഠിപ്പും നടക്കും വീട്ടിലെ ചിലവും നടക്കും. ഡിഗ്രി പ്രൈവറ്റ് ആയിട്ട് ചെയ്യുന്നുണ്ടേ…ഞങ്ങേൾക്ക് വളരെ ഉപകാരം ചെതിരുന്ന വീട്ടുകാരാ…
അങ്ങേനെ സുനിലിന്റെ വിശേഷവും പറഞ്ഞിരിക്കുന്നതിനിടയിൽത്തന്നെ പടിക്കൽ ഓട്ടോ വന്നു.അത് മുറ്റത്തു കൂടി പോർച്ചിൽ വന്നു നിന്നു.
അള്ള… ഇവാൻ ഇത്ര പെട്ടന്നിങ്ങേത്യോ. വാ മോളെ…
അതും പറഞ്ഞു കൊണ്ട് ഇത്ത വേഗം ഓട്ടോക്കാടിതെക്ക് വന്നു. അവൻ ഓട്ടോയിൽ നിന്നുമിറങ്ങി. ചേച്ചി അവനെ സാകൂതം നോക്കി. അധികം വണ്ണമില്ലെങ്കിലും അരോഗദൃഢഗാത്രനാണ്. കട്ടി മീശ. ശരിക്കു പറഞ്ഞാൽ നരെയ്‌നെപ്പോലെ (നരെയ്‌നെ ഓർമയില്ലേ..അച്ചുവിന്റെ അമ്മ സിനിമയിലൂടെ വന്ന…ആ അതു തന്നെ. അവൻ ചങ്ങാതി പൂച്ച എന്ന സിനിമയിൽ മീശ വച്ച് വന്നില്ലേ… ഡിറ്റോ ആ രൂപം)
എടാ സുനിലേ…ഇത്ത തുടർന്നു
നീയെങ്ങനാടാ ഇത്രയും പെട്ടന്നിങ്ങോട്ടെത്തിയത് ?
ഞാൻ നമ്മുടെ രാഘവ കണിയാനില്ലേ…അയാളെയും കൊണ്ട് ഒരു ഓട്ടം പോയി വരുന്ന വഴിയാ… അപ്പോഴാ രാഘവേട്ടനെക്കണ്ടത് .
എടാ ഈ ചേച്ചിയുടെ വീട് എറണാകുളത്താ. ഇവർക്ക് ഇന്ന് തന്നെ അത്യാവശ്യമായി വീടെത്തണം. നിനക്ക് ഇവരെ ഒന്ന് സഹായിക്കാൻ പറ്റുമോ?
അങ്ങനെ ഇത്തയുടെ ആവശ്യം പരിഗണിച്ചു മനസ്സില്ല മനസ്സോടെയാണെങ്കിലും ഹൈമചേച്ചിയെ ഇരിഞ്ഞാലക്കുടക്കോ ചാലക്കുടിക്കോ ആക്കിക്കൊടുക്കാമെന്നു സുനിൽ സമ്മതിച്ചു.
