ലൈബ്രറിയിലെ അങ്കിൾ

മറുപടി ആലോചിക്കാൻ പോലും പറ്റാത്ത പോലെ ഞാൻ പെട്ടെന്ന് ഷോക്ക് ആയി. പുള്ളിക്കാരനോട് അടുപ്പം ഇല്ലാത്തതുകൊണ്ട് അല്ല -ആണും ആണും -അതും അത്ര ഏജ് ഗ്യാപ്പിൽ – ആ സംഗതി എന്റെ മനസ്സില് ഒരു ചോദ്യം ആയി കിടന്നതുകൊണ്ട് ആണ് ഷോക്ക് ആയത്

ഞാൻ പെട്ടെന്ന് സൈലന്റ് ആയപ്പോൾ പുള്ളിക്കാരൻ “ഒഹ്. നതിങ്. ഞാൻ വെറുതെ ചോദിച്ചതാ. സോറി.”എന്ന് പറഞ്ഞ് പെട്ടെന്ന് എന്റെ അടുത്തുനിന്ന് നീങ്ങി.

ഞാൻ ഒരു രണ്ടുമൂന്ന് സെക്കൻഡ് ആലോചിച്ച് നിന്ന് പുള്ളിക്കാരന്റെ അടുത്ത് നിന്ന് ഞാനും അറിയാതെ മാറി.

ഞങ്ങൾ രണ്ടുപേരും പരസ്പരം അറിയാതെ തന്നെ സൈലന്റ് ആയി. അങ്കിൾ ബുക്ക്സ് വയ്ക്കുന്ന സ്ഥലത്തുനിന്ന് മാറി , ബുക്കിന്റെ എല്ലാം കൗണ്ട്, റിപ്പോർട്ട്‌ ചെയ്യുന്ന ഭാഗത്തേക്ക്‌ നീങ്ങി. ഞാൻ ആണെങ്കിൽ വേറെ സെക്ഷൻലെക്കും മാറി പോയി.

കഷ്ടിച്ച് ഒരു അഞ്ചാറ് മിനിറ്റ് കഴിഞ്ഞപ്പോൾ എനിക്ക് എന്റെ ഉള്ളിന്റെ ഉള്ളിൽ ‘സീനില്ല. കിസ്സ് അല്ലേ. ആണും ആണും -അതൊന്നും നോക്കേണ്ട. ഫ്രണ്ട്സ് പോലെ മതി.’ എന്നെല്ലാം എന്റെ മനസ്സ് മന്ത്രിച്ചു.

ഞാൻ ഫ്രണ്ടിലെ സെക്ഷനിലേക്ക് ചെന്നു പക്ഷേ അങ്കിളിനെ കാണാനില്ല. പിന്നെ തപ്പി പിടിച്ചപ്പോൾ പുള്ളിക്കാരൻ താഴെ ലൈബ്രറിയിൽ നിന്ന് പുറത്തു പോകാൻ പോകുവായിരുന്നു.

ഞാൻ വേഗം ബുക്ക് കൗണ്ടറിൽ കൊടുത്തിട്ട് താഴേക്ക് ഓടിച്ചെന്നു.

അങ്കിൾന്റെ അടുത്തേക്ക് ചെന്നിട്ട് “ഓക്കേ…മുകളിലേക്ക് വായോ….” എന്ന് പറഞ്ഞു.

അല്പം മങ്ങിയ പുള്ളിയുടെ മുഖത്ത് അവിശ്വസനീയത തെളിഞ്ഞു.

ഞാൻ ലൈബ്രറിയുടെ ആളും അനക്കവും ഇല്ലാത്ത പുസ്തകങ്ങളുടെ സെക്ഷനിലേക്ക് കടന്നു നിന്നു.

രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ അങ്കിൾ വന്നു .

പുള്ളി നേരെ എന്റെ അടുത്ത് വന്നിട്ട് “നിനക്ക് മോശം ആയി തോന്നിയെങ്കിൽ സോറി കേട്ടോ.. അത് കുഴപ്പമില്ല….” എന്നെല്ലാം എന്റെ കയ്യിൽ പിടിച്ച് പറഞ്ഞു.

ഞാൻ “ഏയ്. അതിനെന്താ. നമ്മൾ ഫ്രണ്ട്സ് അല്ലേ. സോറി. ഞാൻ അന്നേരം പെട്ടന്ന് ഷോക്ക് ആയതാണ്. വേറെ ബുദ്ധിമുട്ട്, നാണക്കേട് ഒന്നും അല്ല…” എന്ന് പറഞ്ഞ് പുള്ളിക്കാരന്റെ കയ്യിൽ ഞാനും പിടിച്ചു.

അങ്ങനെ ഒരു രണ്ടുമൂന്ന് സെക്കൻഡ് നിന്നപ്പോഴേക്കും ഞങ്ങളുടെ ഉള്ളിന്റെ ഉള്ളിലെ സന്ദേശം ഒന്നും മിണ്ടാതെ തന്നെ പരസ്പരം ട്രാൻസ്ഫർ ആയി.

ഞാനും ചുറ്റും നോക്കി അങ്കിളും ചുറ്റും നോക്കി. നട്ടുച്ച സമയം ആയതുകൊണ്ട് ലൈബ്രറിയിൽ ആരും ഇല്ല. പിന്നെ പഴയ ലൈബ്രറി കൂടി ആയതുകൊണ്ട് സിസിടിവി ക്യാമറകളും ഇല്ല .

അങ്കിൾ രണ്ട് കൈപ്പത്തികളും 2 കവിളിൽ അമർത്തി പിടിച്ച് എന്റെ ചുണ്ടിലേക്ക് ചുണ്ടുകൾ ചേർത്തു മെല്ലെ ഒരു മുത്തം തന്നു.

ഇലക്ട്രിക് കറന്റ്‌ പാസ്സ് ചെയ്തപോലെ ഞാൻ ഞെട്ടി.

മൈ ഫസ്റ്റ് കിസ്സ്.

അന്നേരം തന്നെ പുള്ളിക്കാരൻ രണ്ടാമതും ഒരു കിസ്സ് അടിച്ചു.

അതോടെ ഞാൻ ആകെ കോരിത്തരിച്ചു. കാമം കൊണ്ടു അല്ല, ഒരാൾ, അതും അത്രയും അടുപ്പം തോന്നിയ ആൾ ഫിസിക്കലി അത്ര അടുപ്പം തിരിച്ചും കാണിച്ചതിന്റെ ത്രില്ല്.

അങ്കിൾ ആൾസോ അത്രയും ഹാപ്പി ആരുന്നു.

അങ്ങേര് “മതി മതി മതി മോനെ… ഒഹ്… ഞാൻ ഹാപ്പി ആയെടാ….”എന്ന് പറഞ്ഞു എന്നെ വിട്ടു.

ഞാനും ഹാപ്പി. എന്റെയും മനസ്സിന്റെ ഉള്ളിൽ ഉരുട്ടി വെച്ചിരുന്ന വലിയ ഒരു പാറക്കല്ല് അങ്ങനെ പോയി.

അത് കഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും പുസ്തകങ്ങൾ എടുത്തു, പ്രോപ്പർ ആയി എന്റർ ചെയ്തു , സ്ഥലം വിട്ടു.

വീട്ടിലെത്തി കഴിഞ്ഞപ്പോൾ ആണ് എനിക്ക് വീണ്ടും കൺഫ്യൂഷൻ ആയത്.

ഇതിപ്പോ എന്താണ് സീൻ??

പിന്നെ ഞാൻ എന്റെ തന്നെ മനസ്സിൽ പറഞ്ഞു – നേരെചൊവ്വേ ഫ്രണ്ട്സ് ഇല്ലാത്ത എനിക്ക് ഇന്റിമേറ്റ് ആയിട്ട് ഒരാൾ വന്നതിന്റെ ഡൗട്ട് ആകും. പിന്നെ പുള്ളിക്കാരനും കുറച്ചുകാലം ആയി നാട്ടിൽ ലോൺലി പോലെ ആണല്ലോ, അപ്പോ ആ അഫെക്ഷൻ ആവും. അതേ. ആണ്. എന്നെല്ലാം ഞാൻ എന്റെ മനസ്സിൽ പറഞ്ഞു ഉറപ്പിച്ചു.

രണ്ട് ദിവസം കഴിഞ്ഞ് ഞാൻ എന്റെ മനസ്സിൽ ആഗ്രഹിച്ചത് പോലെ അങ്കിൾ ലൈബ്രറി വരുന്നുണ്ട് എന്ന് പറഞ്ഞു. ഞാൻ പോകാതെ ഇരിക്കില്ലല്ലോ.

ഞാൻ പോയി. അങ്കിളും വന്നു.

ഞങ്ങൾ ബുക്ക് എല്ലാം തപ്പി നടന്നു . അന്നേരം പക്ഷേ റാക്കുകളുടെ ഇടയിൽ വേറെയും മെംബേർസ് പുസ്തകം തപ്പി നടക്കുന്നുണ്ടായിരുന്നു.

അങ്ങനെ ഒരു 10 20 മിനിറ്റ് കഴിഞ്ഞപ്പോൾ ഏറെക്കുറെ എല്ലാവരും പുസ്തകങ്ങളുടെ ഫ്ലാറ്റിലെ ഇടയിൽ നിന്ന് പോയി, ഞങ്ങൾ രണ്ടുപേർ മാത്രമായി.

എന്റെയും അങ്കിളിന്റെയും കണ്ണുകൾ പരസ്പരം ചോദ്യവും ഉത്തരവും കൈമാറി. ഞാൻ ചുമരിനെയും പുസ്തകത്തിന്റെ റാക്കിനും ഇടയിൽ പരമാവധി പ്രൈവസി ഉള്ള സ്പോട്ടിലേക്ക് ഒതുങ്ങി നിന്നു.

അങ്കിൾ മെല്ലെ മൊത്തത്തിൽ നോക്കി, കുഴപ്പമില്ല എന്ന് ഉറപ്പുവരുത്തി എന്റെ അടുത്തേക്ക് വന്നു.

വന്നിട്ട് മെല്ലെ ഞങ്ങൾ രണ്ടുപേരും കൈകൾ കോർത്ത് പിടിച്ച് നിന്നു. അങ്കിൾ എന്റെ മുഖത്തെക്ക് മുഖം അടുപ്പിച്ച് വച്ചിട്ട് “എന്താടാ… ഇന്നലെ മിസ്സ്‌ ചെയ്തോ???”എന്ന് ചോദിച്ചു. ഞങ്ങളുടെ വിരലുകൾ പരസ്പരം പിണഞ്ഞ് കൈപ്പത്തി രണ്ടും ഒട്ടിച്ചേർന്നു, ദേഹത്തിന്റെ ചൂട് കൈമാറി.

പുള്ളിക്കാരന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്ക് നാണം ആണോ അഭിമാനം ആണോ തോന്നിയത് എന്ന് പറയാൻ വയ്യ. അയാളുടെ വലിയ മുഖവും ഇടതൂർന്ന താടി മീശയും അടുത്ത് കണ്ടപ്പോൾ ഒരു ഇത്.

ഞാൻ “അയ്യടാ… മിസ്സ്‌ ചെയ്യാൻ ഇയാളാരുവാ .. എന്റെ കാമുകൻ ഒന്നും അല്ലല്ലോ….” എന്ന് പറഞ്ഞു അങ്ങേരെ മൂപ്പിച്ചു.

അങ്കിൾ അന്നേരം ചുണ്ട് എന്റെ ചുണ്ടിലേക്ക് ചേർത്ത് കൊണ്ടു വന്നിട്ട് “കാമുകൻ ഒന്നുവല്ല… പക്ഷെ നല്ല ഫ്രണ്ട് അല്ലേ….” എന്ന് പറഞ്ഞ് ചുണ്ടോടു ചുണ്ട് ചേർത്ത് കിസ്സ് ചെയ്തു. ഒഹ്. അത് ഒരു സൂപ്പർ കിസ്സ് തന്നെ ആരുന്നു.

കഴിഞ്ഞ തവണത്തെ ഒരു ഷോക്കും സർപ്രൈസും ഇല്ലാതിരുന്ന കാരണം കിസ്സ് കിസ്സായി തന്നെ കിട്ടി.

പിന്നെയും മൊത്തത്തിൽ ചുറ്റുപാടു നോക്കി. ആരുമില്ല.

വീണ്ടും ഒരു കിസ്സ് കൂടി. ഞങ്ങളുടെ പത്തും പത്തും 20 വിരലുകൾ ഇണ ചേർന്നു പുണഞ്ഞു. ഈ തവണ ഒരു രണ്ടുമൂന്ന് മിനിറ്റ് നേരത്തെക്ക് ഞങ്ങളുടെ ചുണ്ടുകൾ ചേർന്നു.

അവസാനം പരിസരം മറന്നു ഞങ്ങൾ കിസ്സ് അടിച്ച് കിസ്സ് അടിച്ച് അവിടെ ആരെങ്കിലും പിടിക്കുമോ എന്ന് പേടി ആയപ്പോൾ ആണ് കിസ്സ് വിട്ടത്.

ആരുടെയോ കാൽ പെരുമാറ്റം കേട്ട് പെട്ടെന്ന് അങ്കിൾ മാറി. അങ്കിൾ പുസ്തകത്തിന്റെ റാക്കിന്റെ അറ്റത്ത് പോയി എത്തിനോക്കി ആരും വരുന്നില്ല എന്ന് ഒന്നൂടെ ഉറപ്പുവരുത്തി.

എനിക്ക് ഒരു കിസ്സൂടെ വേണമായിരുന്നു. ഞാൻ “ഒരെണ്ണം കൂടെ….” എന്ന് പുള്ളിക്കാരനോട് ആക്ഷൻ കാണിച്ചപ്പോൾ അങ്ങേരു അടുത്ത് വന്നിട്ട് “ഓ.. പക്ഷേ പകരം ജൂസ് കുടിക്കാൻ വരണം…”എന്ന് പറഞ്ഞു. ഞാൻ ഓക്കേ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *