☠️യോദ്ധാവ്☠️ – 1

☠️ യോദ്ധാവ് ☠️ Chapter 1

Yodhavu Chapter 1 | Author : Sathan


വയലൻസ് വയലൻസ് വയലൻസ് 😂 എന്തുചെയ്യാനാ അതങ്ങ് പിടിച്ചുപോയി 😌. പുതിയ ഒരു കഥയുമായി വീണ്ടും എത്തിയിരിക്കുന്നു എല്ലാവരും കണ്ടറിഞ്ഞു അങ്ങ് SUPPORT ചെയ്യണം കേട്ടോ 😌😌

 

ആ പിന്നെ വായിക്കുന്നതിനു മുൻപ് ആ ❤️സഖി❤️ എന്ന എന്റെ കഥ കൂടി വായിച്ചേക്ക് കേട്ടോ ചിലപ്പോൾ എല്ലാം മനസ്സിലാവാൻ സഹായിക്കും 😜

 

ബാക്കി കഥയിൽ 😌

 

 

☠️യോദ്ധാവ് ☠️ by സാത്താൻ 😈

 

 

പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ് തിരുവനന്തപുരം

 

ഒന്നിന് പുറകെ ഒന്നായി സിറ്റി പോലീസ് മേധാവിയുടെ മേശയിലിരിക്കുന്ന ഫോണുകൾ ഒന്നൊന്നായി അടിച്ചുകൊണ്ടീയിരുന്നു. അതിൽ ഒരു കോൾ പോലും എടുക്കാതെ തലയ്ക്കു കൈകൊടുത്തിരിക്കുന്ന കമ്മിഷണർ ഐസക് ജോൺ IPS നോടായി അസിസ്റ്റന്റ് കമ്മീഷണർ തമിഴ്നാട്ടുകാരൻ സെൽവരാജ് IPS തന്റെ പ്രിയ സുഹൃത്തും മേലുദ്യോഗസ്തനുമായ ഐസക്കിനോട് ചോദിക്കാൻ തുടങ്ങി.

 

 

 

സെൽവരാജ് : സാർ ഏതാവത് പ്രെചനയാ? ഏൻ നീങ്കെ എന്ത ഫോണുമെ ആൻസർ പണ്ണാമെ ഇറുക്കിങ്കെ?

 

 

 

ഐസക്ക് : സെൽവ നീ ഇരിക്ക് ഞാൻ പറയാം. ഇന്ന് രാവിലെ മുതൽ രണ്ടുപേരെ കാണാതെ പോയ വിവരം നീ അറിഞ്ഞിരുന്നോ?

 

 

 

സെൽവരാജ് : ആമ കാലയിലെ ന്യൂസ്‌ പാത്തെ അത് കൂടാതെ ഇങ്കെ യാരെല്ലാമോ പേസിക്കിട്ടിരുന്തത് കേട്ടെ അതുക്ക് ഇപ്പൊ എണ്ണ പ്രെചനെ?

 

 

 

ഐസക്ക് : ആ കാണാതെ പോയത് നിസ്സാരക്കാർ അല്ല ഈ സംസ്ഥാനത്തിന്റെ പ്രതിപക്ഷവും ഭരണപക്ഷവുമെല്ലാം ഒരേപോലെ ഭരിക്കുന്ന രണ്ട് ബിസ്സിനെസ്സ് മഗ്നെറ്റ്സ് ആണ് അവർ അതുകൊണ്ട് തന്നെ രാവിലെ തുടങ്ങിയ വിളിയാണ് എല്ലാംകൂടെ എന്തായി കണ്ടെത്തിയോ കണ്ടെത്തിയില്ലേൽ ജോലി കളയും എന്നൊക്കെ പറഞ്ഞുകൊണ്ട് അതാ പിന്നെ ഞാൻ എടുക്കണ്ട എന്ന് കരുതിയത്.

 

 

 

സെൽവരാജ് : അപ്പൊ ഇത് അവളോ പെരിയ പ്രശ്നമാണോ?

 

 

 

ഐസക്ക് : അങ്ങനെ ചോദിച്ചാൽ ആണെന്ന് തന്നെ പറയേണ്ടി വരും കാരണം ഈ കാണാത്തായവരുടെ രണ്ടാളുടെയും രക്തം കൊണ്ടാണ് അവരെ ഇനി പ്രതീക്ഷിക്കണ്ട എന്ന് ആ വീട്ടിൽ എഴുതി വെച്ചിരിക്കുന്നത്. അതുപോലെ അവരുടെ രണ്ടാളുടെയും ഓരോ വിരലുകളും അവിടെ മുറിച്ചു വെച്ചിരുന്നു. സൊ സംഗതി കുറച്ചു അല്ല കുറച്ചധികം സീരിയസ് ആണ്.

 

 

 

സെൽവരാജ് : ഓ.. അപ്പൊ പ്രെഷർ ജാസ്തിയ ഇരുപ്പൊമേ

 

 

 

ഐസക്ക് : yes നീ പറഞ്ഞത് ശെരിയാണ് ഇപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുവരെ വിളിവന്നു കഴിഞ്ഞു എത്രയും പെട്ടന്ന് ഒരു ടീം സെറ്റുചെയ്ത് അന്വേഷണം ആരംഭിക്കാൻ ആണ് DGP ഉത്തരവ് ഇറക്കിയിരിക്കുന്നത്.

 

 

 

സെൽവരാജ് : അപ്പിടിയാ യാർ കേസ് deal പണ്ണപൊറത്?

 

 

 

ഐസക്ക് : സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിൽ നിന്നും ഏതോ ഒരു ആന്റണി അയാളും അയാളുടെ ടീമും ആണ് കേസ് കൈകാര്യം ചെയ്യുന്നത്. മേൽനോട്ടം മാത്രമാണ് എനിക്ക്. പിന്നെ ഈ പോയവന്മാരെ തിരികെ കിട്ടുമ്പോൾ പറയണ്ടേ എന്നെ വിളിച്ചിരുന്നു എന്ന് അതിനാണ് ഈ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മുതൽ മന്ത്രിമാർ വരെയുള്ളവർ കിടന്ന് വിളിക്കുന്നത്. എന്തിനു ഇപ്പോൾ ഈ കേസ് എല്പിച്ചിരിക്കുന്നത് പോലും CM നേരിട്ടാണ്.

 

 

സെൽവരാജ് : സാർ നീങ്ക പറഞ്ഞ ഈ ആന്റണി ഇത്രയുംനാൾ കേരളാവുക്ക് വെളിയിലെ താനാ ഡ്യൂട്ടി പന്നിട്ടിരുന്തത്? As an encounter specilalist?

 

 

 

ഐസക്ക് : yes അത് തന്നെയാണ് ആൾ എന്താ തനിക്കറിയോ അയാളെ?

 

 

സെൽവരാജ് : സാർ അന്ത ആൾ വന്ത് പെരിയ സൈക്കോ സാർ അവ കൂടെ ഇറുക്കിറാവങ്കെ കൂടെ സൈക്കോ സെരിയാണ പൊറുക്കി. ഇന്ത കേസിലെ അന്ത ആളെ പോസ്റ്റ്‌ പണ്ണിറുക്ക് എങ്കിൽ അന്ത കിഡ്ണാപ്പേഴ്സ് കണ്ടിപ്പാ സാവപ്പൊറൻ എന്ന് താ.

 

 

 

ഐസക്ക് : അതെന്താ അങ്ങനെ?

 

 

 

സെൽവരാജ് : സാർ അന്ത ആൾ അസ്സൈൻ പണ്ണ എന്ത കേസിലെയുമെ യാറെയും അറസ്റ്റും പണ്ണത്തില്ല ഡയറക്റ്റാ എൻകൌണ്ടർ താ. ഇന്നും കൊഞ്ചം തെളിവാ സൊള്ളണംന്നാ അവർ ഇന്ത പോലീസിലെ ഇറുക്കിറ പ്രേഫോഷണൽ കില്ലർ താ.

 

 

 

ഐസക്ക് : താൻ പറയുന്നതൊക്കെ കേട്ടാൽ ഈ തട്ടിക്കൊണ്ടുപോവലിലും അതന്നേക്ഷിക്കാൻ ഇയാളെ ഇങ്ങോട്ട് അസൈൻ ചെയ്തതിലും ഒക്കെ പുറംലോകം അറിയാൻ പാടില്ലാത്ത അല്ലങ്കിൽ അറിയാൻ പാടില്ലെന്നു ആരൊക്കെയോ കരുതുന്ന എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട്.

 

 

സെൽവരാജ് : കണ്ടിപ്പാ ഇറുപ്പോം.

 

 

 

ഐസക്ക് : സൊ അത് വെളിയിൽ അറിയാതിരിക്കാൻ ആണ് അവരെ രക്ഷിക്കുന്നതിനൊപ്പം കടത്തികൊണ്ട് പോയവരെ കൊല്ലാൻ ഇയാളെ ഇങ്ങോട്ട് വരുത്തിയിരിക്കുന്നതല്ലേ? അപ്പോൾ നമുക്കും ഇതിന്റെ പുറകെ ഒന്ന് പോയി നോക്കിയാലോ?

 

 

 

സെൽവരാജ് : നമുക്ക് അത് തേവയാ സാർ?

 

 

 

ഐസക്ക് : സെൽവാ എന്തോ വലിയ ഒരു കാര്യം തന്നെ ഈ കടത്തലിനു പിന്നിലുണ്ടെന്ന് എന്റെ മനസ്സ് പറയുന്നു അത് പുറംലോകം അറിയണം അതിന് ആ കിഡ്ണാപ്പേഴ്സ് നമ്മുടെ കയ്യിൽ തന്നെ കിട്ടണം. ഒന്നുമില്ലേലും ഈ നാട്ടിലെ പാവപ്പെട്ടവന്റെ നികുതി പണമല്ലെടോ നമ്മുടെ ശമ്പളം അപ്പോൾ ആ പണം തരുന്ന സാധാരണ കാരന് വേണ്ടി എന്തേലും ഒക്കെ ചെയ്യണ്ടേ?

 

 

 

സെൽവരാജ് : ബട്ട്‌ സാർ ഒഫീഷ്യലി നമുക്ക് എതുവും പന്നമുടിയാതെ.

 

 

ഐസക്ക് : ഒഫീഷ്യലി വേണ്ട രഹസ്യമായി മതി. എന്ത് കഷ്ടപ്പെട്ടും ഈ കേസിലെ പ്രതികളെ നമുക്ക് കണ്ടെത്തണം. എന്തോ സാദൂകരിക്കാനാവുന്ന ഒരു കാരണം അയാൾ അല്ലെങ്കിൽ അവർ ഇതൊക്കെ ചെയ്യുന്നതിന് പിന്നിലുണ്ടെന്നൊരു തോന്നൽ.

 

 

 

സെൽവരാജ് : നീങ്കെ മുടിവെടുത്തിറുക്ക് എന്ന് തെറിയ്ത്. അപ്രോം എന്ന പണ്ണിടുവോം ഇപ്പോൾ ഇന്ത നിമിഷത്തിലെ ഇരുന്ത്‌ നാമ ഇന്ത കേസ് ഇൻവെസ്റ്റിഗേറ്റ് പണ്ണപോറേ

 

 

 

ഐസക്ക് : ഓക്കേ അപ്പോൾ വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു കാണാം.

 

 

 

സെൽവരാജ് : ശെരി സാർ. ഞാൻ ഓഫീസ് മുന്നാടി വെയിറ്റ് ചെയ്തോളാം.

 

 

അതും പറഞ്ഞുകൊണ്ട് അയാൾക്ക് ഒരു സല്യൂട്ടും കൂടി കൊടുത്ത ശേഷം സെൽവരാജ് ആ കാബിനിൽ നിന്നും പുറത്തേക്കിറങ്ങി.

ഐസക്ക് ഇപ്പോഴും എന്തോ ചിന്തയിൽ തന്നെയായിരിക്കും.

 

“ഇത്രയും പിടിപാടുള്ളവരെ ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ അതും ഏത് സമയവും സുരക്ഷയ്ക്ക് അമ്പത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരിക്കുന്ന ആ വീട്ടിൽ നിന്നും കടത്തികൊണ്ട് പോയിട്ടുണ്ടേൽ അത് ചെയ്തവർ നിസാരക്കാർ ആയിരിക്കില്ല. അതുപോലെ തന്നെ പ്രൊഫഷണൽസ് ആണെന്ന് തോന്നുന്നു ഒരു ഫിംഗർ പ്രിന്റ് പോലും കിട്ടിയിട്ടില്ലലോ. കൈവിരൽ മുറിച്ചെടുത്തു ആ രക്തംകൊണ്ട് അവിടെ അങ്ങനെ എഴുതണം എങ്കിൽ അത്രയ്ക്ക് പൈശാചികമായ മനക്കട്ടി ഉള്ളവരും ആയിരിക്കണം അവർ.

Leave a Reply

Your email address will not be published. Required fields are marked *