അങ്ങനെ രാവിലെ ആയി .. കോളേജിൽ പോവാനായി ഒരുങ്ങി . അമ്മ രാവിലെ ഉപദേശിച്ചു പഠിക്കണം ഞാനോ പഠിച്ചില്ല അങ്ങനെ കുറേ ഉപദേശങ്ങൾ .
ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി കോളേജ് എത്തി . നല്ല അടിപൊളി കോളേജ്. സിനിമയിൽ കാണുന്ന പോലത്തെ ഒരു കോളേജാണ് .
കോളേജിന്റെ ഫ്രണ്ടിൽ തന്നെ സീനിയർ പിള്ളേർ റാഗിങിനായി ജൂനിയർസിനെ വിളിക്കുന്നുണ്ട് .
ഒരു സീനിയർ ഗാങ് എന്നെ വിളിച്ചു എന്റെ പേരും ഡിപ്പാർട്മെന്റും ഒക്കെ തിരക്കി . എന്നിട്ട് പാട്ട് പാടാനും ഡാൻസ് ചെയ്യാനും ഒക്കെ പറഞ്ഞു . എങ്ങനെ ഒക്കെ ചെയ്തിട്ട് തടി ഊരി .
എന്നിട്ട് അവര് സൂര്യ എന്ന് പേരുള്ള സീനിയറിനെ പറ്റി പറഞ്ഞു . സൂര്യയെ ബഹുമാനിച്ചു നിന്നോണം . ഇലക്ഷന് വരുമ്പോൾ സൂര്യയ്ക് വോട്ട് കൊടുക്കണം എന്നും അങ്ങനെ കുറേ പറഞ്ഞു . എനിക്ക് ഒന്നും മനസിലായില്ല ..
ആരാണ് സൂര്യ എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു ..
അങ്ങനെ അവിടുത്തെ റാഗിങ് കഴിഞ്ഞു ക്ലാസ്സിൽ കയറി . ക്ലാസ്സിൽ 45 പിള്ളേർ ഉണ്ട് . ക്ലാസ്സിൽ കയറിയപ്പോൾ ആണ് എന്റെ കൂടെ പത്തിൽ പഠിച്ച കൂട്ടുകാരനെ കണ്ടത് ..
വിവേക് എന്നാണ് അവന്റെ പേര് … എനിക്ക് ആശ്വാസം ആയി ഒരാൾ എങ്കിലും ഉണ്ടല്ലോ കൂടെ പഠിച്ചത് ..
ഞാൻ : ഡാ വിവേകേ നീ ഈ കോളേജിലാണ് അല്ലെ ..
വിവേക് : ഡാ അളിയാ …… ഞാൻ കൂട്ടില്ലാതെ വിഷമിച്ചിരിക്കുവായിരുന്നു …
ഞാൻ : ഞാനും നിന്നെ കണ്ടപ്പോളാ ആശ്വാസം ആയത് …
വിവേക് : എന്താവായാലും ഇനിയും ഡിഗ്രി കഴിയുന്നത് വരെ ഒരു ക്ലാസ്സിലാണെല്ലോ ..
ഞാൻ : നിന്നെ റാഗ് ചെയ്തോടാ …എന്നെ റാഗ് ചെയ്തു കഴിഞ്ഞതേ ഉള്ളു ….
വിവേക് : പിന്നെ റാഗിങ് കഴിഞ്ഞാ ഇവിടെ വന്നിരുന്നത് . എന്നെ ആ മുത്തുവിന്റെ ആൾക്കാർ ആണ് എന്നെ ചെയ്‌തത് നിന്നെയോ …
ഞാൻ : മുത്തുവിന്റെ ആൾക്കാരോ മനസിലായില്ല ..
വിവേക് : അപ്പം നിനക്ക് ഈ കോളേജിനെ പറ്റി വലിയ ധാരണ ഇല്ല അല്ലേ ..
ഞാൻ : ഇല്ല …
വിവേക് : എന്റെ ചേട്ടൻ ഇവിടെ പഠിച്ചത് കൊണ്ട് എനിക്ക് കോളേജിനെ കുറിച്ചു എല്ലാം അറിയാം ..ഈ കോളേജ് അടിക്ക് പേര് കേട്ട കോളേജ് ആണ് . ഈ കോളേജിൽ രണ്ടു ഹീറോസ് ആണ് ഉള്ളത് മുത്തുവും സൂര്യയും …
ഞാൻ : അത് പറ എന്നെ സൂര്യയുടെ ആൾക്കാരാ റാഗ് ചെയ്‌തത് …
വിവേക് : മുത്തു ആള് ഒരു വില്ലൻ ആണ് . കഞ്ചാവ് അടി പിടി അങ്ങനെ എല്ലാം ഉള്ള ഒരു ആളാണ് മുത്തു . അലബൻമാരെല്ലാം ഈ മുത്തുവിന്റെ ഗാങിലാണ് ഉള്ളത് . എന്നാൽ സൂര്യ നേരെ തിരിച്ചും യാതൊരു വിധ അലബത്തരവും ഇല്ല . ആൾ ഒരു ജന്റിൽമാൻ ആണ് . കൂടാതെ ഒരു പെണ്ണിനെ പോലും ലൈൻ അടിച്ചിട്ടില്ല . ഈ കോളേജിലെ മിക്ക പെണ്ണുങ്ങളും സൂര്യയുടെ പുറകെ ആണ് .
ഞാൻ : എറിയാൻ അറിയുന്നവരുടെ കയ്യിൽ കല്ല് കൊടുക്കില്ല …
വിവേക് : പക്ഷെ പെണ്ണുങ്ങളുടെ കാര്യത്തിൽ മുത്തു ആണ് കേമൻ .. എത്ര പെണ്ണുങ്ങളെയാ മുത്തു കളിച്ചിട്ടുള്ളത് . സൂര്യ ലൈൻ അടിച്ചിട്ട് കിട്ടാതെ വരുന്നവർ മുത്തു വിന്റെ അടുക്കെ വരും . മുത്തു ലൈൻ അടിച്ചു കാര്യം സാധിച്ചു വിടും … ഈ മുത്തുവും സൂര്യയും തമ്മിൽ കണ്ടാൽ അപ്പം അടി ആണ് . ഇവിടെ പാർട്ടി അല്ല ഇവര് രണ്ടുപേരും ആണ് ഇവിടെത്തെ പാർട്ടി . ഇവര് രണ്ടുപേരുമാണ് ചെയര്മാന് സ്ഥാനാർഥി ആയിട്ട് നിൽക്കുന്നത് . അതുകൊണ്ട് ഇവരിൽ നീ ആരുടെ കൂടെ ആണ് എന്ന് ഇപ്പഴേ തീരുമാനിച്ചോ ……
ഞാൻ : നീ ആരുടെ കൂടാ …
വിവേക് : എന്റെ ചേട്ടൻ സൂര്യയുടെ കൂടെ ആണ് . അപ്പം പിന്നെ ഞാൻ സൂര്യയുടെ കൂടെ ആണ് ..
ഞാൻ : നീ പറഞ്ഞത് വെച്ചു സൂര്യ ആണ് നല്ലത് . അതുകൊണ്ട് ഞാനും സൂര്യയുടെ കൂടെ ആണ് .
