പെട്ടന്ന് ആണ് എല്ലാവരും ഓടുന്നത് കണ്ടത് . എന്താണ് എന്ന് മനസിലായില്ല …
ഞങ്ങളും കൂടെ ഓടി. കോളേജിന്റെ മുറ്റത്തു മുട്ടൻ അടി നടക്കുവാണ് . സിനിമയിൽ കാണുന്ന പോലെ ഉള്ള അടി ..
അതിൽ രണ്ടുപേർ കട്ട കട്ടയ്ക്കാണ് അടി. മോഹൻലാലും മമ്മൂട്ടിയും അടിച്ചാൽ എങ്ങനെ ഇരിക്കും അതുപോലെ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും അടിയ്ക്കുന്നുണ്ട് . പെട്ടന്ന് ആണ് വിവേക് പറഞ്ഞത് അതാണ് സൂര്യയും മുത്തു വെന്നും ….
ഹോ രണ്ടുപേരുടെയും ഫാൻ ആയി പോയി . മുത്തുവിന് ഇരുനിറവും നല്ല സ്റ്റീൽ ബോഡി ആണ്.
സൂര്യ ആണേൽ വെളുത്തിട്ട് ജിം ബോഡി ആണ് കണ്ടാൽ റിയാസ് ഖാനെ പോലെ ഇരിപ്പുണ്ട് .
എന്താവായാലും പോലീസ് വന്ന് രണ്ടു ഗ്യാങ്ങുകളെയും പിടിച്ചോണ്ട് പോയി ….
ഞാൻ : പോലീസ് കാർ വന്ന് പിടിച്ചോണ്ട് പോയല്ലോ എല്ലാത്തിനെയും ….
വിവേക് : ബെസ്റ്റ് … അത് ഒന്നും ഒരു കാര്യവും ഇല്ല . മുത്തു ആണേൽ എംപി യുടെ മോൻ . സൂര്യ ആണേൽ എംൽ എ യുടെ മോൻ . ഇപ്പം രണ്ടു പേരും ഇറങ്ങി വരും . നാളെ ഇവന്മാർ ഇവിടെ കാണും .
പെട്ടന്ന് പ്രിൻസിപ്പലിന്റെ അന്നൗൺസ്‌മെന്റ് വന്ന് ഇന്ന് ക്ലാസ് ഇല്ലെന്ന് .. ഞാൻ വിവേകിനോട് യാത്ര പറഞ്ഞു ഞാൻ വീട്ടിലോട്ട് പോയി . വീട്ടിൽ ചെന്നപ്പോൾ അമ്മ അവിടെ ഇല്ലായിരുന്നു . ടൗണിൽ പോയേക്കുവായിരുന്നു എന്ന് മനസിലായി.
ഞാൻ പോയി കുളിച്ചു കയറി കിടന്നു. വൈകിട്ട് ആയപ്പോൾ ആണ് അമ്മ വന്നത് .
അമ്മ : കോളേജ് എങ്ങനെ ഉണ്ട് ?
ഞാൻ : അടിപൊളി ആണ് . ഇന്ന് അടി ആയിരുന്നു അതുകൊണ്ട് നേരത്തെ വിട്ടു .
അമ്മ : അത് ഞാൻ അറിഞ്ഞു …
ഞാൻ : അത് എങ്ങനെ അറിഞ്ഞു ??
അമ്മ : നിങ്ങളുടെ പ്രിൻസിപ്പൽ ആശ ദേവി അല്ലേ
ഞാൻ : അത് എങ്ങനെ അമ്മയ്ക്കു അറിയാം .
അമ്മ : അവൾ എന്റെ പ്ലസ് ടു വിലെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ….
ഞാൻ : ഓ അങ്ങനെ ….
അമ്മ : കോളേജ് നേരത്തെ വിട്ടതുകൊണ്ട് അവൾ ടൗണിൽ വന്നായിരുന്നു . ഒത്തിരി വർഷങ്ങൾക്ക് ശേഷം അവളെ ഇപ്പഴാ കാണുന്നത് . എനിക്ക് അച്ഛനോടും നിന്നോടും പ്രധാന പെട്ട ഒരു കാര്യം പറയാൻ ഉണ്ട് . അതുകൊണ്ട് നേരത്തെ കയറി കിടക്കല്ലേ ..
ഞാൻ : എന്ത് കാര്യമാ അമ്മേ ??
അമ്മ : ഞാൻ ഒന്ന് ഫ്രഷ് ആയി അച്ഛനെ വിളിക്കാം അപ്പം നിങ്ങളോട് രണ്ടു പേരോടും പറയാം .
ഞാൻ : ഓക്കേ …
അതും പറഞ്ഞു അമ്മ കുളിക്കാനായി പോയി . എന്നിട്ട് ഭക്ഷണം കഴിച്ചു .
എന്റെ മനസ്സിൽ എന്താണ് പ്രധാനപെട്ട കാര്യം . എന്നെ പറ്റി ആ പ്രിൻസിപ്പാളിനോട് വല്ലതും പറഞ്ഞു കൊടുത്തോ . അതൊന്നും ആയിരിക്കരുതേ മനസ്സിൽ പറഞ്ഞു .
അമ്മ മൊബൈൽ എടുത്തു അച്ഛനെ വീഡിയോ കാൾ ചെയ്തു ..
അച്ഛൻ : ഇന്ന് എന്താടി നേരത്തേ വിളിച്ചേ
അമ്മ : അത് എന്താ നേരത്തെ വിളിച്ചൂടെ ???
ഞാൻ : നിങ്ങൾ അടി ഇടുന്നത് കാണാൻ ആണോ എന്നോട് കിടക്കല്ലേ എന്ന് പറഞ്ഞത് ??
അച്ഛൻ : നീ ഇവിടെ ഉണ്ടായിരുന്നോ എങ്ങനെ നിന്റെ കോളേജിലെ ഫസ്റ്റ് ഡേ ? കോളേജ് ഇഷ്ടപ്പെട്ടോ ??
ഞാൻ : അടിപൊളി കോളേജാ . ഫസ്റ്റ് ഡേ അടി ആയിരുന്നു അതുകൊണ്ട് നേരത്തേ വിട്ടു ..
അച്ഛൻ : കോളേജിൽ ഇങ്ങനെ അടി ഒക്കെ ഉണ്ടാവും നീ അതിൽ ഒന്നും ചെന്ന് പെട്ടേക്കല്ലേ ..
ഞാൻ : ഇല്ല അച്ഛാ ….
അച്ഛൻ : ഇന്ന് എന്തോ കാര്യം ഉണ്ടല്ലോ പറയടി എന്താ കാര്യം ..
അമ്മ : ഞാൻ ടൗണിൽ പോയായിരുന്നു . അവിടെ വെച്ചു എന്റെ പ്ലസ്ടു വിലെ ബെസ്റ്റ് ഫ്രണ്ട് ആശാദേവിയെ കണ്ടു ..
അച്ഛൻ : മനസിലായി നമ്മുടെ പ്രണയത്തിന് കട്ട സപ്പോർട്ട് ആയിട്ട് നിന്നവൾ . എന്നിട്ട് എന്തോ പറഞ്ഞു ..
