അമ്മ : കുറെ കാര്യം ചോദിച്ചു . നമ്മുടെ ജീവിതവും നിങ്ങളുടെ ജോലിയും ഒക്കെ ചോദിച്ചു. അവൾക്ക് ഒത്തിരി സന്തോഷം ആയി നമ്മൾ സന്തോഷമായിട്ടാണ് ജീവിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ . പേരെന്റ്സ് എതിർത്തപ്പോൾ ഇവൾ അല്ലെ ഉള്ളായിരുന്നു കട്ട സപ്പോർട്ടിന് ..
അച്ഛൻ : അവൾ ഇപ്പം എന്ത് ചെയ്യുവാ ??
അമ്മ : അവൾ ഇവൻ പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പാൾ ആണ് ..
അച്ഛൻ : ഇനിയും ഇവന്റെ കാര്യം അവളോട് പറഞ്ഞാൽ മതി …
അമ്മ : പക്ഷെ എന്റെ മോൻ നിന്റെ കോളേജിലാണ് പഠിക്കുന്നത് എന്ന് പറയാൻ പറ്റില്ല . അവൾ പോവാൻ നേരത്താ ഇത് പറയുന്നത് . അതുകൊണ്ട് അവളോട് പറയാൻ പറ്റിയില്ല …
അച്ഛൻ : അത് കുഴപ്പം ഇല്ല അവളോട് പിന്നെ പറയാം …
ഞാൻ : അമ്മ എന്തോ കാര്യം പറയാം എന്ന് പറഞ്ഞെല്ലോ അത് പറ …..
അച്ഛൻ : അത് എന്താടി അത് പറ ???
അമ്മ : അത് പിന്നെ അവൾ എന്നോട് എന്റെ പഠിത്തത്തെ കുറിച്ച് ചോദിച്ചു . പ്ലസ് ടു വരെ പഠിച്ചൊള്ളൂ എന്ന് അറിഞ്ഞപ്പോൾ അവൾക് ആകെ വിഷമം ആയി ..
അച്ഛൻ : എന്നിട്ട് ?
അമ്മ : പഠിക്കാൻ പറ്റാത്തതിന്റെ കാരണം ഒക്കെ അവളോട് പറഞ്ഞു . അവൾക്ക് അങ്ങോട്ട് സഹിക്കാൻ പറ്റുന്നില്ല .. അവസാനം അവൾ എന്നോട് ഒരു കാര്യം ചോദിച്ചു ..
അച്ഛൻ : എന്ത് കാര്യം ???
അമ്മ : അവൾ പറഞ്ഞു എന്റെ കോളേജിൽ നിനക്ക് ഞാൻ അഡ്മിഷൻ ഒപ്പിച്ചു തരാം നിനക്ക് ഡിഗ്രി എടുത്തൂടെ എന്ന് ചോദിച്ചു . ആദ്യം ഒന്നും സമ്മതിച്ചില്ല . അവൾ മോട്ടിവേറ്റ് ഒക്കെ ചെയ്തപ്പോൾ എനിക്കും പഠിച്ചാൽ കൊള്ളാം എന്ന് ആയി . ഇപ്പഴത്തെ കാലത്തു ഒത്തിരി പേര് പ്രായം കഴിഞ്ഞവർ പഠിക്കാൻ പോന്നില്ലേ . ഞാൻ ചേട്ടനോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു ..
ഞാൻ : അയ്യേ അത് ഒന്നും വേണ്ട ഈ പ്രായത്തിലാ ഇപ്പം ഇനിയും പഠിക്കാൻ പോവുന്നത്.
അച്ഛൻ : ഞാൻ എപ്പഴും നിന്നെ പഠിക്കാൻ വിട്ടില്ലല്ലോ എന്ന് ഓർത്തു വിഷമിക്കാറുണ്ട് . ഞാൻ കാരണം ആണെല്ലോ എന്ന് ഓർത്തു . എന്തവായാലും നിനക്ക് ഇനിയും പഠിക്കണം എന്ന് ആണെങ്കിൽ നീ പോയി അഡ്മിഷൻ എടുക്ക് അവളോട് പറഞ്ഞു ..
അമ്മ : ചേട്ടൻ സീരിയസ് ആയിട്ടാണോ പറഞ്ഞത് .
അച്ഛൻ : പിന്നല്ലാതെ ..പഠിച്ചു നല്ല മാർക്ക് മേടിച്ചോണം അല്ലെ ഞാൻ വീട്ടിൽ വന്നു വടി എടുത്ത് നിന്റെ ചന്തി പൊളിക്കും …
അമ്മ :താങ്ക്സ് ചേട്ടാ ഐ ലവ് യൂ …
ഞാൻ : ഇത് നടക്കില്ല എനിക്ക് എന്ത് നാണക്കേടാ അമ്മ എന്റെ കോളേജിൽ പഠിക്കാൻ വരുന്നത് .. അമ്മ കോളേജിൽ പഠിക്കാൻ വരുവാണേൽ ഞാൻ കോളേജിൽ പോവുന്നത് നിർത്തും ..
എന്നും പറഞ്ഞു ഞാൻ ദേഷ്യത്തിൽ ഞാൻ എന്റെ റൂമിലോട്ട് പോയി ..
അച്ഛൻ : നീ വിഷമിക്കണ്ട അവൻ സമ്മതിക്കും ..
അമ്മ : അവൻ സമ്മതിക്കുന്നില്ലേൽ ഇത് വേണ്ട ഞാൻ അവളോട് വിളിച്ചു പറഞ്ഞോള്ളാം …ശെരി ചേട്ടാ …
ഇതും പറഞ്ഞു അമ്മ ഫോൺ കട്ട് ചെയ്തു …
രാത്രി കിടക്കുമ്പോൾ ഇത് മാത്രം ആണ് എന്റെ ചിന്ത . അമ്മ വന്ന് കോളേജിൽ പഠിക്കുവാണേൽ എന്ത് നാണക്കേടാ എനിക്ക് . കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ചിന്ത മാറി. അമ്മേടെ ഭാഗത്തു നിന്ന് ചിന്തിക്കാൻ തുടങ്ങി .
അമ്മ ആകെ വിഷമിച്ചിരുന്നു കണ്ടിട്ടുള്ളത് തുടർന്നു പഠിക്കാൻ പറ്റിയില്ലല്ലോ എന്ന് ഓർത്താണ് .. പക്ഷെ ഇപ്പം ദൈവം ആയിട്ട് ഒരു അവസരം കൊണ്ടുവന്നേക്കുവാ ഞാൻ ആയിട്ട് അത് കളയണോ . അമ്മ പഠിക്കാൻ വന്നാൽ എല്ലാവരും എന്നെ കളി ആക്കുമെല്ലോ . ഞാൻ കുറച്ചു നേരം ആലോചിച്ചു അവസാനം എനിക്ക് ഒരു ഐഡിയ കിട്ടി . എന്താവായാലും നാളെ അമ്മയോട് പറയാം …
