തനുക്ഷിത്ത് എന്ന എന്റെ തനുവും,,.. പിന്നെന്റെ കുഞ്ഞച്ഛൻ ജിൻസൺ…,,.. അമ്മേടെ ആങ്ങളയാ..,,.. എന്നേക്കാൾ അഞ്ചു വയസ്സ് മൂപ്പേ ഉള്ളുവെങ്കിലും ഞാൻ കുഞ്ഞച്ഛൻ എന്നെ വിളിക്കു….,,,..
പണ്ട് തൊട്ട് ഇവളെന്നെ ദ്രോഹിക്കുന്നതോണ്ട് ഒരു ചെറിയ പേടിയില്ലാത്തില്ല.. പക്ഷെ പറഞ്ഞിട്ട് കാര്യമുണ്ടോ,,,.. കണ്ടകശനിയെന്റെ നിറതലയിൽ വീടും വെച്ച് പാർതിരിക്കല്ലേ…,,,..
കുറച്ച് കഴിഞ്ഞപ്പോ ഒരു പട്ടി മോങ്ങുന്ന സ്വരം കേട്ട് ഞാൻ റൂമിലേക്ക് നോക്കി..
“”ഓഹ് ഈ കൊടിച്ചി പട്ടിയായിരുന്നോ…””
ബെഡിൽ മുഖം പൂഴ്ത്തി കിടന്ന് മോങ്ങുന്ന ആ ശവത്തിന്റെ കരച്ചിൽ ആണ്..
അവളുടെ പെഴച്ച കാമുകനെ കാണാനില്ലെന്ന്.. അവനെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ തന്നെ എന്റെ സ്വന്തം കൈകൊണ്ട് ഞെരിച്ച് കൊല്ലും അവനെ.. അത്രയും വിഷമം ഉണ്ട്… അല്ലെങ്കിലും ആരേലും ഈ കൂറയെ പ്രേമിക്കോ… അവന്റെ ചൊറിച്ചിൽ… അതിപ്പോ എന്റെ തലയിലുമായി…,,,…
കല്യാണമാണ് എന്ന് കേട്ടപ്പോൾ,,,…,,,.. സന്തോഷം അടക്കാൻ കഴിഞ്ഞില്ല…,,,..
“അവസാനമായി ഏതേലും കൊരങ്ങന്റെ കൂടെ പോകുവല്ലേയെന്ന് കരുതി സന്തോഷിച്ചിട്ടാണ് മൂന്ന് ദിവസത്തെ ട്രിപ്പ് കളഞ്ഞ് അവളുടെ കണ്ണീര് കണ്ട് കെട്ടും കെട്ടി പോകുന്നത് കാണാൻ രാവിലെ എല്ലാവരേക്കാളും മുന്നിൽ ഹാളിൽ വന്നിരുന്നത്..,,.. വെൽക്കം ഡ്രിങ്ക് അടിച്ച് അവള് പോകുന്ന സ്വപ്നം കണ്ട് ഇരുന്നു..,,,..”
“കർത്താവാണെ.. കണ്ട സ്വപ്നം മാറിപോയകാര്യം ഞാനറിഞ്ഞില്ല…,,,..”
“ഓടിപിടിച്ച് വരുന്ന എന്റെ അപ്പനെയും തനുവിനേയും കണ്ടപ്പോ ഞാൻ സന്തോഷിച്ചു..,,.. പക്ഷെ പുറകെ വരുന്ന കുഞ്ഞച്ഛനെ കണ്ടപ്പോ എന്തോ പന്തിയല്ലാത്തത് പോലെ തോന്നി…,,,.. അതിനനുസരിച്ച് കണ്ണുകൊണ്ട് “‘ഓടടാ മൈരെ’” ന്ന് കാട്ടുന്നേതെന്ന് ഞാനറിഞ്ഞില്ല…,,.. ”
“”കണ്ണാ..,,,.. നീ വാ…,,””
അതും പറഞ്ഞു എന്നെ പിടിച്ച് മണ്ഡപത്തിന് അരികിലേക്ക് കൊണ്ട് പോകുമ്പോ കുടിക്കാനെടുത്ത ഡ്രിങ്ക് ഗ്ലാസ്സ് കൂടെ ഒരു ധൈര്യത്തിന് പോന്നു…,,,
മുണ്ടിന്റെ തലകൊണ്ട് മുഖം പൊത്തി പൊട്ടികരയുന്ന ചാച്ചനെ കണ്ടപ്പോ മനസിലായി എന്തോ സംഭവിച്ചുവെന്ന്..,,,.. അമ്മയുടെ തോളിൽ തളർച്ചയോടെ ഇരിക്കുന്ന ഷീല്ലാന്റിയെ കണ്ടു…,,,…
“”ഡാ…,,,… ജയാ നീ ചോദിച്ചില്ലേ ആര് കേട്ടുമെന്ന്,… അവളെക്കാൾ മൂന്ന് വയസേ കുറവുള്ളു..,,,.. എന്റെ മോൻ കെട്ടും അവളെ…,,,.. അങ്ങനെ നിന്നെ ഇട്ടറിഞ്ഞ് പോകുവോട ഞാൻ…,,,..””
അപ്പൻ സിനിമയിൽ കാണുന്ന പോലെ മുണ്ട് മടക്കികുത്തിനിന്ന് ഡയോലോഗ് അടിച്ചു…,,.. അത് കേട്ടതും ചാച്ചൻ ഓടി വന്ന് അപ്പനെ കെട്ടിപിടിച്ചു…
പക്ഷെ…
ഞാനത് കേട്ടതും എന്റെ കിളി പറന്നു…,, പുറകിലേക്ക് വെച്ച് വീഴാൻ പോയ എന്നെ കുഞ്ഞച്ഛൻ പിടിച്ചോണ്ട് ഞാൻ വീണില്ല..,,..
ഞാൻ നിരാശയോടെ തനുവിനെ നോക്കിയപ്പോ എന്നെക്കാൾ കൂടുതൽ ഞെട്ടിയത് അവനായിരുന്നു…,,,.. “പാവം”….,,,..
നിസ്സഹായതയോടെ അവനെന്നെ നോക്കി…,,, എന്നെ ഞെട്ടിച്ച് കൊണ്ട് ആ തെണ്ടി ചിരിച്ചു..,,, അപ്പൊ ആ വഴി ബ്ലോക്കായി…,,
“”ഷീലെ മോളെ വിളി….””
ചാച്ചൻ അത് പറഞ്ഞതും ആന്റി കണ്ണ് തുടച്ച് ചിരിയോടെ എന്റെ അമ്മയെയും പെങ്ങളെയും കൂട്ടി നടന്നു…,,…
“”റോയെ…,,,.. ഇവനുള്ള… ഡ്രസ്സ്…””
“”അതോന്നും വേണ്ടാ…,,, വേഗം…,,,.. സമയം കഴിയാറായി..,,,..””
“കുഞ്ഞച്ഛനും തനുവും കൂടെയെന്നെ ഉന്തിത്തള്ളി മണ്ഡപത്തിൽ കയ്യിട്ടിരുത്തി…,,,. ഞാൻ ഇതിന്റെയൊക്കെ ഷോക്കിലായിരുന്നു,,, തലച്ചോറിന്റെ പ്രവർത്തനം നിലച്ചത് പോലെ,,.. ആ സമയം ഒരു ഐഡിയയും തെളിഞ്ഞില്ല,,, ഇല്ലെങ്കിൽ ഇടതടവില്ലാതെ എയ്ൻസ്റ്റീനെ തോല്പിക്കുന്ന കുരുട്ട് ബുദ്ധി തെളിയുന്നതാ..,,,
…..,,,കൈയിലിരുന്ന ബാക്കി ഡ്രിങ്‌സും കുടിച്ചിറക്കി,,,..
എന്റെ അടുത്ത് ആരോ വന്നിരുന്നത് അറിഞ്ഞ് തിരിഞ്ഞ് നോക്കിയ ഞാൻ ആ നിമിഷം ചത്താ മതിയാരുന്നുവെന്ന് തോന്നി…,,,..
എന്നെ തന്നെ നോക്കി ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി തലയും താഴ്ത്തി ഇരുന്നു..,, ഇടക്കെ ഇരുന്ന് തേങ്ങുന്നത് കണ്ടപ്പോ മനസ്സിനൊരു സംതൃപ്തി…,,,…”
