വധു ടീച്ചറാണ് – 1 Like

താലി കെട്ടാൻ നേരം അവളെന്നെ കൊല്ലാനുള്ള കലിപ്പിൽ ആ ഉണ്ടക്കണ്ണും ഉരുട്ടി നോക്കി…,,, താലി വാങ്ങാൻ കൈ നീട്ടുമ്പോൾ എന്നെ വിട്ട് പോകാൻ മടിച്ചുകൊണ്ട് കയ്യിൽ ഗ്ലാസ്സ് ഉണ്ടായിരുന്നു,,, അത്‌ പൂജാരിയോ സ്വാമിയോ പുള്ളിയുടെ മടിയിലോട്ട് ഇട്ടേച്ചും ഞാനാ താലി വാങ്ങി…,,,,.. ഞാനൊരു ഇളി ഇളിച്ചോണ്ട് ആ താലി കെട്ടി.. വേണ്ടിവന്നാൽ അതോണ്ട് ഞാനവളെ കഴുത്തിൽ കിടുക്കിട്ട് കൊല്ലും…,,,, അത്രയും ദേഷ്യമായിരുന്നു എനിക്കവളോട്…,,,.. താലി കെട്ടി കഴിയുന്നത് വരേയ്ക്കും അവളെന്നെ ആ നോട്ടം തന്നെ നോക്കികൊണ്ടിരുന്നു…,,..

കെട്ട് കഴിഞ്ഞ് രെജിസ്റ്ററിൽ ഒപ്പിടുമ്പോഴും ആ നോട്ടത്തിനൊരു കുറവില്ലായിരുന്നു….,,,,..

സ്റ്റേജിൽ പ്രദർശനത്തിന് നിൽക്കുമ്പോഴും..,, അയൽവക്കകാരും ബന്ധുജനങ്ങളും, പരിജയത്തിലുള്ള സുഹൃത്തുക്കളും ഫോട്ടോക്ക് വരുമ്പോഴും..,,,.. എന്നോട് അടുത്ത് നിൽക്കാനൊരു മടി…,,, പക്ഷെ ഞാനതൊക്കെ നന്നായി ആസ്വദിച്ചു,,.. അങ്ങനെങ്കിലും അവള് കരയണത് കാണാനുള്ള മോഹം കൊണ്ട്..,,,,..

പക്ഷെ പണി തിരിച്ച് കിട്ടാൻ തുടങ്ങിയത്..,, ഫുഡ് കഴിക്കാൻ ഇരുന്നപ്പോഴാണ്..,,,..

മേശകടിയിലേക്ക് കണ്ണ് എത്തിലെന്ന് നന്നായി അറിഞ്ഞിട്ടാകും,,, കഴിച്ച് കഴിയുന്നത് വരെ അവളെന്റെ കാലിൽ നിന്ന് ചവിട്ടിയുള്ള പിടി വീട്ടിരുന്നില്ല…,,,.. വേദനയുടെ ഭാവങ്ങൾ മുഖത്ത് വരാതിരിക്കാൻ ഞാൻ സഹിച സഹനം ഉണ്ടല്ലോ,,,… “അതൊർത്തപ്പോ വലത് കാലിന്റെ ചെറുവിരൽ വേദനകൊണ്ട് ഒന്ന് നിലവിളിച്ചോ”…,,,. “ഏയ്യ്”..,,..

അന്നേരം ഞാനാ താടകയുടെ മുഖത്ത് സന്തോഷം കണ്ടു..,,,

കഴിച്ച് കഴിഞ്ഞ് ബാത്റൂമിലേക്ക് ഓടിക്കറി സ്വസ്ഥമായി വേദന ഒളിയിട്ട് തീർത്തെച്ചും ഇറങ്ങിയത് ആ ശവത്തിന്റെ മുന്നിലേക്ക്..,,,

“”നീയോർത്തോട..,,,.. നീയിനി അനുഭവിക്കാൻ പോകുന്നതെ ഉള്ളു””

അതും പറഞ്ഞ് അവള് നടന്നകലുമ്പോൾ മരവിച്ച മനസ്സോടെയാണ് ഞാൻ പിന്നെ വീട്ടിലേക്ക് പോന്നത്…,,,

കുരിശുകൊണ്ട് അവളുടെ നെറ്റിയിൽ വരച്ച് എന്റെയമ്മ അവളെ മരുമകളായി വീട്ടിലേക്ക് കയറ്റി…,,,

പാലും പഴവും തരുമ്പോഴും അവളിലെ കോപം ഞാനാ കണ്ണിൽ കണ്ടിരുന്നു…,,,..

“”അങ്ങനെ സ്വന്തം അധ്യാപികയെ തന്നെ കെട്ടിയല്ലേ..,,,””

എന്ന് ഏതോ പരദൂക്ഷണ തള്ള പറയുന്നത് കെട്ട് എല്ലാവരും ചിരിച്ചപ്പോൾ,,, ഞാനാ തള്ളയെ നോക്കുവായിരുന്നു.. മടല വെട്ടി അടിക്കാൻ….,,,..

അപ്പന്റെ നിർബന്ധം കാരണം പെണ്ണിന്റെ വീട്ടിലായി..,, എന്നും കയറിയിരുന്ന വീടിപ്പോ എനിക്കൊരു അപരിചിതനെ പോലെയായി..,,,

ക്രിസ്ത്യൻ ആചാരം മതിയെന്നുള്ള ഒറ്റ വാശിയിൽ നിൽക്കേണ്ടി വന്നു..,,, ഇനി അളിയനെയും കൂട്ടി എന്റെ വീടിന്റെ അടുക്കള കാണാൻ പോണ്ടെയെന്ന് ആലോചിച്ചിട്ട..,,,

എങ്ങനൊക്കെയോ സമയം തള്ളി നീക്കി…,,,.. വൈകുനേരം മുറിയിൽ കയറിയപ്പോ..,,.. തനു വരുന്നു ചിരിച്ചോണ്ട്..,,,

“”അളിയാ…,,,.. നമ്മളിപ്പോ അളിയന്മാരായട…””

“”ദേ തനു എന്നെകൊണ്ട് ഒന്നും പറയിപ്പിക്കല്ലേ..,,, നിന്റെ പുന്നാര ചേച്ചി ചിലപ്പോ വല്ല വേഷം വെച്ചെന്നെ കൊല്ലും….””

“”ഹ്മ്മ്..,,,, ഫസ്റ്റ് നൈറ്റ്‌ കഴിയുമ്പോ അതൊക്കെയങ് മാറുടാ..,,””

“”പോടാ…,, മൈരേ..,, അല്ല കുഞ്ഞച്ഛൻ എന്തെ..,,,””

“”ജിൻസേട്ടൻ സാനം വാങ്ങാൻ പോയി..,,,””

“”കുഞ്ഞച്ഛൻ പ്ലാനിട്ട് മുങ്ങിയതാ,,,….””

സാനം വേഗം വരുമെന്ന് പറഞ്ഞ് തനു വേഗം ഓടി…,,,..

ആദ്യമായിട്ടില്ല ഞാനവളുടെ മുറിയിൽ കയറുന്നതെങ്കിലും ഇങ്ങനെത്തെ അവസ്ഥയിൽ ആദ്യമായിട്ടാണ്.,,,.. കയറുമ്പോ തന്നെ കണ്ടു..,,

തക്ഷരാ വെഡ്സ് അഭിനവ്…,,

എന്റെ കർത്താവെ ഇത്രയും ദാരിദ്യം പിടിച്ചവൻ വെറുയുണ്ടോ എന്ന് ചിന്തിക്കുമ്പോഴാ വാതിൽ തുറന്ന് അവള് കടന്ന് വന്നത്,,..

പെട്ടന്ന് ഫോൺ അടിച്ചതും,,.. ഞാനതെടുത്ത് നോക്കി,,..

കുഞ്ഞു..,, എന്ന് കണ്ടതും എടുത്തു…,,

“”ഹലോ… ഹലോ… കുഞ്ഞച്ഛ ഹലോ,,,… ഹലോ….””

കുറെ നേരത്തെ ശ്രമത്തിന് ഒടുവിലാ കുഞ്ഞച്ഛനെ കിട്ടിയത്…. പക്ഷെ പുള്ളിയെന്നെ ചതിച്ച്,,…,,,, നാറി..

Leave a Reply

Your email address will not be published. Required fields are marked *