സൂര്യനെ പ്രണയിച്ചവൾ- 22

Related Posts


സാവിത്രിയേയും മറ്റുള്ളവരെയും സംഘാംഗങ്ങളില്‍ ചിലര്‍ കൊണ്ടുപോയി വിട്ടു.
ഗായത്രിയെ, ആയുധധാരികളായ രണ്ടുപേര്‍ക്കൊപ്പം റിയയുടെ ടെന്‍റ്റിലേക്ക് അയച്ചു.
അതിനു ശേഷം സന്തോഷ്‌, ജോയല്‍, ഷബ്നം എന്നിവര്‍ മറ്റൊരു ചേംബറിലേക്ക് പോയി.
കമ്പ്യൂട്ടറുകളും ഡിജിറ്റല്‍ രേഖകള്‍ സൂക്ഷിക്കുന്ന ഉപകരണങ്ങളും അവിടെ ഭംഗിയായി ക്രമീകരിച്ചിരുന്നു.
ആ ഭാഗത്തേക്ക് ആദ്യമായാണ്‌ ഷബ്നം പ്രവേശിക്കുന്നത്.
സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയും മാഗ്നെറ്റിക് ഫീല്‍ഡുകളും പുറപ്പെടുവിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെ ചെറുക്കാനുള്ള അത്യന്താധുനിക സംവിധാനങ്ങളൊക്കെ അവിടെ ഒരുക്കിയിരുന്നു.
ഫാരഡേ ഐസോലേഷന്‍ ബാഗുകള്‍ പോലെയുള്ള റേഡിയോ ഫ്രീക്വന്‍സി ഷീല്‍ഡിംഗ് ഉപകരണങ്ങളൊക്കെ കണ്ട് ഷബ്നം അമ്പരന്നു.
പിന്നെ വിവിധയിനം ടൂള്‍ കിറ്റുകള്‍,ആന്‍റി സ്റ്റാറ്റിക് ബാഗുകള്‍, ഈ മെയില്‍ എക്സാമിനര്‍, ഈ മെയില്‍ ഹാക്കര്‍ ടൂള്‍സ്, മൊബൈല്‍ ഡിറ്റ് ഫോറിന്‍സിക്‌ സ്യൂട്ട്, ഫോട്ടോ റിക്കവറി മെഷീനുകള്‍, സര്‍വേലന്‍സ് ബ്ലോക്കര്‍ ടൂള്‍സ്…

“റബ്ബേ…!”

അവള്‍ മന്ത്രിച്ചു.

“പഞ്ച് ചെയ്യ്‌…”

സന്തോഷ്‌ ഒരു ഏരിയല്‍ വര്‍ക്ക്സ്പേസിലെ ഫീല്‍ഡ് ചൂണ്ടിക്കാട്ടി ഷബ്നത്തോട് പറഞ്ഞു.

“ഏത് വിരലാ?”

അവള്‍ ചോദിച്ചു.

“റൈറ്റ് ഹാന്‍ഡ് ചൂണ്ട് വിരല്‍!”

അയാള്‍ പറഞ്ഞു.

ഷബ്നം വിരല്‍ മുദ്ര ഫീല്‍ഡില്‍ പതിപ്പിച്ചു.

“കണ്‍ഫര്‍മേഷന്‍ ആവശ്യപ്പെടുന്നു…ഒന്നുകൂടി…”
സന്തോഷ്‌ വീണ്ടും പറഞ്ഞു.
ഷബ്നം വീണ്ടും വിരല്‍ പതിപ്പിച്ചു.

“ഇനി നിനക്ക് മാത്രം അറിയാവുന്ന ഒരു ഫോര്‍ ഡിജിറ്റ് പാസ്വേഡ് ടൈപ്പ് ചെയ്യ്‌..കണ്‍ഫേം ചെയ്തിരിക്കണം…”

ഷബ്നം തന്‍റെ ജനന വര്‍ഷം ടൈപ്പ് ചെയ്തു.

“ഇനി ഈ സ്ക്രീനില്‍ തെളിയുന്ന വാക്കുകള്‍ ഈ കാണുന്ന മൈക്കിലൂടെ സംസാരിക്ക്…”

മുമ്പിലെ ഏരിയല്‍ വര്‍ക്ക് സ്പേസിലേ മധ്യത്തിലേക്ക് വിരല്‍ ചൂണ്ടി സന്തോഷ്‌ പറഞ്ഞു.

“ഞാന്‍ നമ്പര്‍ ഡയല്‍ ചെയ്തതിനു ശേഷം…”

അത് പറഞ്ഞ് സ്ക്രീനിലെ ഏറ്റവും മുകളിലുള്ള ഫീല്‍ഡില്‍ സന്തോഷ്‌ ഒരു നമ്പര്‍ ഡയല്‍ ചെയ്തു.
ഷബ്നം അങ്ങോട്ട്‌ നോക്കി.

“എഹ്?”

ടൈപ്പ് ചെയ്യപ്പെട്ട നമ്പറിലേക്ക് നോക്കി അവള്‍ അദ്ഭുതപ്പെട്ടു.

“മൂന്ന്‍ ഏഴ് ഏഴ്…”

അവള്‍ ഗാഡമായി ആലോചിച്ചു.

“മോള്‍ഡോവാ! മോള്‍ഡോവയിലെ നമ്പര്‍ ആണല്ലോ ഇത്…!”

കിഴക്കന്‍ യൂറോപ്പിലുള്ള ആ മനോഹരമായ ഭൂവിഭാഗമോര്‍മ്മിച്ച് ഷബ്നം പറഞ്ഞു.
പെട്ടെന്ന് ടെലിഫോണ്‍ റിംഗ് ചെയ്യുന്ന ശബ്ദം അവര്‍ കേട്ടു.
സന്തോഷ്‌ ഏരിയല്‍ വര്‍ക്ക് സ്പെസിലെക്ക് വിരല്‍ ചൂണ്ടി.

“കേരളത്തിലെ ഹോം സെക്രട്ടറി വിശ്വനാഥന്‍ നായരെ വിളിക്കുക. മുന്‍കേന്ദ്രമന്ത്രിയും നിയുക്ത മഹാരാഷ്ട്ര ഗവര്‍ണ്ണറുമായ പത്മനാഭന്‍ തമ്പിയുടെ മകള്‍ നമ്മുടെ കസ്റ്റഡിയിലുണ്ട് എന്ന് പറയുക. നമ്മുടെ നാല് പേരെയും വിട്ടയച്ചാല്‍ മാത്രമേ പദ്മനാഭന്‍ തമ്പിയുടെ മകളെ വിട്ടുതരികയുള്ളൂ എന്ന് പറയുക…പോലീസിനെ വിട്ട് മകള്‍ ഗായത്രിയെ വീണ്ടെടുക്കാന്‍ ശ്രമിച്ചാല്‍ അവളെ കൊന്നുകളയും എന്നും പറയുക…”

വര്‍ക്ക് സ്പേസില്‍ തെളിഞ്ഞ വാക്കുകളുടെ അവസാന ഭാഗം മൈക്കിലൂടെ മോള്‍ഡോവയിലെ അജ്ഞാതനായ ഒരാളോട് പറയുമ്പോള്‍ ഷബ്നം ജോയലിനെ നോക്കി.
അപ്പോള്‍ മെയില്‍ ഹാക്കര്‍ ടൂള്‍സിന് മുമ്പിലെ ജയന്‍റ്റ് സ്ക്രീനിലേക്ക് നോക്കിയിരിക്കുകയായിരുന്ന രവി ചന്ദ്രന്‍ ഷബ്നത്തേ നോക്കി.
സംസാരിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ അവളെ തന്‍റെ അടുത്തേക്ക് വിളിച്ചു.

“എന്താ രവിയേട്ടാ?”

“മോളിതൊന്നു നോക്കിക്കേ!”

അയാള്‍ അവളുടെ കൈയ്യിലേക്ക് ഒരു ചെറിയ ബുക്ക് കൊടുത്തു.
“പാസ്പോര്‍ട്ട്‌?”

അവള്‍ അദ്ഭുതത്തോടെ അതിന്‍റെ കവര്‍ മറിച്ചു.

“മോള്‍ഡോവയിലെ പാസ്പോര്‍ട്ടോ?”

അവള്‍ക്ക് വിസ്മയമടക്കുവാനായില്ല.

“ഇതൊക്കെ എപ്പോള്‍ എടുത്തു എന്‍റെ ഫോട്ടോ?”

അവള്‍ തിരക്കി.

“ശ്യെ! കാണാന്‍ ഒട്ടും രസമില്ല..പറഞ്ഞാരുന്നേല്‍ ഞാന്‍ നല്ല ഫോട്ടോ തരില്ലായിരുന്നോ രവിയേട്ടാ?”

“ഫോട്ടോ മാത്രം നോക്കിയാല്‍ പോര!”

ജോയല്‍ ഗൌരവത്തില്‍ പറഞ്ഞു.

“പേരുകൂടി ഒന്ന് നോക്ക്!”

“രോഷ്നി വര്‍ഗീസ്‌!”

അവള്‍ പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പേര് വായിച്ചു.

പിന്നെ പൊട്ടിച്ചിരിച്ചു.

“എഹ്? ഞാന്‍ രോഷ്നി ആണോ! അതുകൊള്ളാം!”

“യെസ്, നിന്‍റെ പേര് രോഷ്നി. നിന്‍റെ ജോബ്‌ മോള്‍ഡോവാ ടെക്നോളജീസിന്റെ ഓഫീസ് സെക്രട്ടറി…”

“അങ്ങനെയൊരു കമ്പനിയുണ്ടോ?”

“ആ കമ്പനിയുടെ സീ ഇ ഓയാണ് നിനക്ക് പാസ്സ്പ്പോര്‍ട്ട് തന്നത് എന്‍റെ കൊച്ചേ…!”

സന്തോഷ്‌ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഷബ്നത്തിന്‍റെ കണ്ണുകള്‍ അവിശ്വസനീയതകൊണ്ട് വിടര്‍ന്നു.

“റബ്ബേ…!”

അവള്‍ രവിചന്ദ്രനെ നോക്കി.

“രവിയേട്ടാ? സത്യം?”

അയാള്‍ പുഞ്ചിരിയോടെ തലകുലുക്കി.

“രവീടെ കാലിഫോര്‍ണിയയിലെ സ്ഥാപനം മൊള്‍ഡോവായിലേക്ക് ട്രാന്‍സ്പ്ലാന്‍റ് ചെയ്തതാ കൊച്ചേ…”

സന്തോഷ്‌ വിശദീകരിച്ചു.

“നീ മാത്രമല്ല, നമ്മുടെ ആള്‍ക്കാരൊക്കെ രവീടെ കമ്പനീലെ എമ്പ്ലോയീസാ മോള്‍ഡോവന്‍ ഗവണ്മെന്‍റ്റിന്‍റെ ഡാറ്റയില്‍…”

“എന്നുവെച്ചാല്‍, എല്ലാവര്‍ക്കും മോള്‍ഡോവന്‍ പാസ്പ്പോര്‍ട്ട് ഉണ്ടെന്നോ?”

“ഉണ്ട്..നമ്മള്‍ എല്ലാവരും മൊള്‍ഡോവന്‍ പൌരന്മാരുമാണ്!”

ഷബ്നത്തിന്‍റെ മുഖം വാടി.

“എന്താ മോളെ?”

അവളുടെ ഭാവമാറ്റം കണ്ടിട്ട് രവിചന്ദ്രന്‍ ചോദിച്ചു.

“അപ്പം നമ്മുടെ രാജ്യം? നമ്മുടെ ഇന്ത്യ? നമുക്ക് ഇവിടെയൊന്നും…”
അവളുടെ കണ്ണുകള്‍ നിറഞ്ഞു.

“ഞാന്‍ ഒരിടത്തേക്കും ഇല്ല ഏട്ടാ…”

ജോയലിന്റെ ചുമലില്‍ മുഖമമര്‍ത്തി ഷബ്നം പറഞ്ഞു.

“എന്നെ ഇവിടുത്തെ പോലീസ് പിടിച്ചോട്ടെ…എന്നെ വെടിവെച്ച് കൊന്നോട്ടെ… ഞാന്‍ ജനിച്ചത് ഇവിടെയാ…മരിക്കുന്നതും ഇവിടെ തന്നെയാകണം…അതുമതി…”

ജോയലിന്റെ കൈത്തലം അവളുടെ തലമുടി തഴുകി.

“അത് അങ്ങനെ തന്നെയാകട്ടെ…”

ജോയല്‍ അയാളോട് പറഞ്ഞു.

“എന്നുവെച്ച് നമുക്ക് മറ്റു രാജ്യങ്ങളില്‍ പോകാനോ ജോലിചെയ്യാനോ ഒന്നും പാടില്ല എന്നൊന്നുമില്ലല്ലോ…എത്രയോ ആളുകള്‍ക്ക് മറ്റു രാജ്യങ്ങളിലെ പൌരത്വമുണ്ട്…”

അയാളുടെ വാക്കുകള്‍ അവള്‍ക്ക് ആശ്വാസമേകിയതുപോലെ തോന്നി.

“അല്ല…”

ഷബ്നം സംശയത്തോടെ എല്ലാവരേയും നോക്കി.

“ഇതെന്തിനാ ഇപ്പോള്‍ പാസ്സ്പോര്‍ട്ട് ഒക്കെ?”

“നമുക്ക് പോകണ്ടേ?”

സന്തോഷ്‌ ചോദിച്ചു.

“എന്നുവെച്ചാല്‍?”

“എന്‍റെ കൊച്ചേ…ഞങ്ങള്‍ ഇപ്പോള്‍ ഇവിടെ വന്നിട്ട് എത്ര നാളായി എന്നറിയാമോ?”

ഷബ്നം ഓര്‍ത്തു നോക്കി.

“ഇപ്പൊ ഒരു രണ്ടാഴ്ച്ച …അല്ലെ?”

“ഇപ്പോഴത്തെ ഈ വരവിന്‍റെ ഉദ്ദേശം എന്താ?”

“ഏട്ടന്‍റെ പപ്പയെ കൊന്നവരെ പിടിക്കാന്‍!”

Leave a Reply

Your email address will not be published. Required fields are marked *