വധു ടീച്ചറാണ് – 2 Like

തിരിച്ച് അവിടെ തന്നെ വെക്കാൻ എന്തോ മനസാക്ഷി അനുസരിക്കാത്തത് പോലെ,, വെറുതെ എന്തിനാ അവിടെ വെക്കുന്നെ,,..

വായയിലുള്ള പേസ്റ്റ് ഞാനാ ഇന്നറിന്റെ ഉള്ളിലേക്ക് തുപ്പി…,,, ഞാനത് ഭദ്രമായി മടക്കി അവിടെ ഇട്ടു,,,. ഇപ്പോഴുണ്ടല്ലോ ഹോഹ് എന്തൊരു സമാധാനം,,,…

വേഗം പല്ലെപ്പും കഴിഞ്ഞ് കുളിയും പാസ്സാക്കി ഞാൻ വെളിയിലേക്ക് ഇറങ്ങി,,,…

ഡ്രസ്സ്‌ മാറി താഴേക്ക് ചെല്ലുമ്പോ ദാണ്ടേ ബന്ധുക്കൾ വന്നിരിക്കുന്നു,,, എന്നെ ഏതാണ്ട് കുറുക്കനെ കണ്ട കോഴിയെ പോലെയാ നോട്ടം,,,..

ഞാൻ വരുന്നത് കണ്ടതും,,,.. ചാച്ചൻ വന്ന് എന്നെയും തനുവിനേയും കൂട്ടി പുറത്തേക്ക് നടന്നു,,,. ആന്റിയും കൂടെ വന്നു,,,..

പിന്നെ ഞാനും തനുവും കൂടെ ഗേറ്റ് തുറന്ന് എന്റെ വീട്ടിലേക്ക് നടന്നു,,,..

വീട്ടിൽ കാല് കുത്തിയപ്പോ കിട്ടിയ സമാധാനവും സന്തോഷവും വേറെ തന്നെ,,,…

അപ്പന് ഒരു മാറ്റവുമില്ല അമ്മയ്ക്കും,….,,,,, അമ്മേടെ വീട്ടുകാരും അപ്പൻറെ വീട്ടുകാരും വിവരമറിഞ്ഞ് നേരത്തെ എത്തി…,,,,

ആന്റിമാരും അച്ഛന്മാരും എളേപ്പന്മാരും ഒക്കെയായി,, കുറച്ച് നേരം സംസാരിച്ചു,, അതിനിടയിൽ തനുവും ഞാനും അതിന്റേതായ ആചാരങ്ങൾ നടപ്പലാക്കിയപ്പോ അപ്പൻ ഹാപ്പി,,, കൂട്ടുകാരൻ തന്നെ ബന്ധുവായതാണ് അപ്പന് ഏറ്റവും വലിയ സന്തോഷം നൽകിയത്,,, ചാച്ഛനും മോശമല്ല…,,,..

എന്റെ പെങ്ങള് അഭിനയക്ക് ഒരു സംശയം ഞങ്ങൾ തമ്മിലെങ്ങനെ ചേരുമെന്ന്,,, അവളത് തനുവിനോട് ചോദിക്കുകയും ചെയ്തു,,,,… പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം,, എടുത്ത് ചാടി ഞാനി സംഭവം ചെറുതായി കണ്ടു…,,,,..

തനുവിന് വിശപ്പ് സഹിക്കാൻ വയ്യെയെന്നും പറഞ്ഞ് അവൻ നല്ല തട്ട് തട്ടി…,,,,
അപ്പന്റെയും അമ്മയുടെയും ബന്ധുക്കൾക്ക് ഒരു പ്രശ്നവുമില്ല,,,.. ചാച്ചന്റെ കുടുംബക്കാർക്കാണ് ബുദ്ധിമുട്ട്…,,,,.

ഉച്ചയോടെ ഞാനും തനുവും എന്റെ വീട്ടിൽ നിന്നിറങ്ങി,,,..

തിരിച്ച് തനുവിന്റെ കൂടെ അവന്റെ വീട്ടിലേക്ക് വന്നപ്പോ കുറച്ച് പേര് പോയി…,,, ബാക്കിയുള്ളവരുമായി പരിചയ പെടലും സംസാരവും ഒക്കെയായി നിൽക്കുമ്പോഴാണ്,,..
ഒരുത്തി എന്റെ കാലിൽ ചവിട്ടി കിച്ചണിലേക്ക് നടന്ന് പോയത്,,..

“”വേറെയാര് എന്റെ പൊണ്ടാട്ടി,,, എന്നിട്ട് ആ പൂതനയുടെ കണ്ണൂരിട്ടിയുള്ള നോട്ടവും…,,,””

ഇവൾക്കെന്നെ ഇങ്ങനെ കാണുരുട്ടി കാട്ടിയിട്ട് ഇതിനൊന്നും കണ്ണ് വേദനിക്കുന്നില്ലേ,,,… “എന്തിന്റെ കുഞ്ഞാണാവോ എന്ന് ആലോചിച്ചപ്പോഴാ ചാച്ചൻ എന്നേ നോക്കിയത്,,,..

ഞാൻ വേഗം അവിടുന്ന് എണീറ്റ് സിറ്റ് ഔട്ടിൽ പോയിരുന്നു,,.. ഒന്നാമത്,, ഇപ്പൊ മനസ്സിൽ സംസാരിക്കുന്നത് മനസ്സിൽ തങ്ങുന്നില്ല,,,…

“”ചാച്ഛൻ… കേട്ടോ എന്തോ,,,,..””

ആ.. ആർക്കറിയാം,,,…

അപ്പോഴാണ് ഞാൻ കുഞ്ഞച്ഛനെ പറ്റി ചിന്തിച്ചത് തന്നെ,,,…

മൊബൈൽ എടുത്ത് വിളിച്ചു,,. റിംഗ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്ന ലക്ഷണമില്ല,,. തിരിച്ച് വിളിക്കാൻ പറഞ്ഞൊരു മെസ്സേജ് അയച്ചിട്ടു,,,.. ഇന്ന് വീട്ടിൽ പോയപ്പോഴും ആളെ കണ്ടില്ല,,,.

പിന്നെയും തട്ടിമുട്ടി സമയം നീകിയെങ്കിലും ആകെയൊരു മടുപ്പ്,,.. സത്യം പറഞ്ഞാൽ എനിക്ക് എന്തിന്റെ കേടായിരുന്നു…

അത്ര നേരമായിട്ടും തക്ഷരയെന്റെ മുന്നിലേക്ക് വന്നില്ല,,.. “അല്ലെങ്കിലും വരില്ല”,, എന്നോട് ഇത്രയും വെറുപ്പ് കാട്ടാൻ ഞാനെന്ത് ചെയ്തുവോ എന്തോ,,…

രാത്രി ഭക്ഷണം കഴിക്കുമ്പോഴും അവളെന്റെ മുന്നിലേക്ക് വന്നില്ല,,..

അവള് കാട്ടുന്ന അകൽച്ച, അത്‌ മറ്റുള്ളവർക്ക് മനസിലായി കാണുവോ എന്നൊന്നും അവളും ചിന്തിച്ചില്ല ഞാനതിന് പ്രധാന്യവും നൽകിയില്ല,,..

അല്ലെങ്കിലും അവളെന്നാ എന്നോട് മിണ്ടിയിട്ടുള്ളെ,, എന്തിന് ഒന്ന് ചിരിക്കെങ്കിലും ചെയ്തോടെ ആ കൂറക്ക്,,..

ഓരോന്നും ഓർത്ത് കഴിച്ച് കഴിഞ്ഞ് ഞാൻ എണീറ്റ് റൂമിലേക്ക് നടന്നു,,,.. തനു ടെറസ്സിൽ വാൾ പയിറ്റിനുള്ള മത്സരം തുടങ്ങിക്കാണും…,,

കിടക്കയിൽ കിടന്ന് ഉറക്കം പിടിച്ച് വരുമ്പോഴാണ് കൊലുസ്സിന്റെ ചിലമ്പൽ കെട്ട് ഞാൻ തിരിഞ്ഞ് വാതിക്കൽ നോക്കിയത്,,..

Leave a Reply

Your email address will not be published. Required fields are marked *