വല്യേട്ടൻ – 7 1

“ഏട്ടാ എന്താ ചെയ്യ ഇയാളെ….??

“എവിടെയെങ്കിലും കൊണ്ടുപോയി കളയാം…”

“എവിടെ…??

“വല്ല കാട്ടിലോ പുഴയിലോ തള്ളാം…”

“അതൊക്കെ പെട്ടന്ന് കണ്ടുപിടിക്കില്ലേ….??

“നോക്കാം നീ ആദ്യം സാധനങ്ങൾ എല്ലാം എടുത്ത് വെക്ക്… ഇവിടെ ഒരു കഷ്ണം പേപ്പർ പോലും ഇടരുത്….”

“ഉം ….”

പ്രവീണ അകത്തേക്ക് പോയതും ഞാൻ അയാളുടെ കയ്യിലെ കെട്ടഴിച്ചു… കൈ പിന്നോട്ട് തന്നെ മലച്ചു നിക്കുന്നത് കണ്ട് അയാൾ മരിച്ചിട്ട് സമയം കുറെ ആയി എന്നെനിക്ക് തോന്നി…. നിലത്തു കുറച്ചു മുന്നേ വിരിച്ച താർ പയയിലേക്ക് അയാളെ ഉരുട്ടി ഇട്ട് ഞാൻ ബെഡിൽ കിടന്ന അയാളുടെ തുണിയും അവളുമാർ മുറിച്ചു മാറ്റിയ ലിംഗവും എല്ലാം അതിലേക്ക് എടുത്തിട്ട് താർ പായ വൃത്തിയായി മടക്കി…. ബെഡിലേക്കും ചോര വാർന്ന കളർ ഉണ്ടായിരുന്നു.. എന്ത് ചെയ്യണമെന്ന് ആലോചിച്ച് നിന്ന എന്റെ ഉള്ളിലേക്ക് ഒരു ഐഡിയ തോന്നി … കഴുകി ചോര പാട് കളയുക.. ഉടനെ ബാത്റൂമിലേക്ക് പോയി അവിടെ ഉണ്ടായിരുന്ന ബക്കറ്റിൽ വെള്ളം കൊണ്ടുവന്ന് ചോര ആയ ഭാഗം വൃത്തിയായി കഴുകി…. അയാളെ താർ പയയോട് കൂടി അകത്തേക്ക് ഞാൻ വലിച്ചു കൊണ്ടുവന്ന് ടോർച്ചുമായി മുറിയിൽ നന്നായി പരതി നോക്കി… അപ്പോഴാണ് അടുത്തുള്ള ടേബിളിൽ അയാളുടെ മൊബൈലും പേഴ്സും ഇരിക്കുന്നത് കണ്ടത് അതും എടുത്ത് ഞാൻ അകത്തേക്ക് വന്ന് പ്രവീണയെ വിളിച്ചു… എല്ലാം എടുത്ത് കവറിൽ ആക്കി അവൾ എൻ്റെ അടുത്തേക്ക് വന്നു ….

“എല്ലാം എടുത്തോ ചേട്ടാ….??
“ആ നീ എല്ലായിടത്തും നോക്കിയില്ലേ…??

“അവിടെ ഇനി ഒന്നും ഇല്ല…. “

അയാളുടെ കാറിന്റെ ചാവിയും എടുത്ത് ഞാൻ വാതിൽ പതിയെ തുറന്ന് ഞാൻ അവളോട് പറഞ്ഞു ..

“നീ സാധനങ്ങൾ എല്ലാം എടുത്ത് വണ്ടിയിൽ വെക്ക്….”

രണ്ട് കവറും പിടിച്ച് അവൾ പുറത്തേക്ക് വന്ന് അതെല്ലാം വണ്ടിയിൽ വെച്ചു…..
ഞാൻ അയാളെയും വലിച്ച് കോലായിലേക്ക് കൊണ്ട് പോയി അവളോട് പിടിക്കാൻ പറഞ്ഞു…. ഇന്നോവയുടെ ബാക്ക് സീറ്റ് മടക്കി വെച്ച് ഞങ്ങൾ രണ്ടു പേരും കൂടി അയാളെ ബാക്കിലേക്ക് വലിച്ചു കയറ്റി ഡോർ ലോക്ക് ചെയ്തു…..
അവളോട് വണ്ടിയിൽ ഇരിക്കാൻ പറഞ്ഞു ഞാൻ അകത്തേക്ക് കയറി ആടുകള ലക്ഷ്യമാക്കി നടന്നു… അക്കെ കുറച്ചു സാധനങ്ങളെ അവിടെ ഉണ്ടായിരുന്നുള്ളു അതിൽ നിന്ന് മുളക് പൊടി എടുത്ത് ഞാൻ അവിടെ നിന്ന് തന്നെ നിലത്ത് വിതറാൻ തുടങ്ങി… ഹാളിലും മുറിയുലും ഞാൻ മുളക് പൊടി നന്നായി വിതറി വാതിൽ അടച്ചു കുറ്റിയിട്ടു…. വണ്ടിയുടെ അവിടെ ചെന്ന് പ്രവീണ ഇരിക്കുന്ന ഡോർ തുറന്നു പറഞ്ഞു…

“നീ ഗേറ്റിൽ നിക്ക് ഞാൻ വണ്ടി ഇറക്കിയ ഉടനെ ഗേറ്റ് അടക്കണം …”

“ശരി…”

കാറിന്റെ ലൈറ്റ് ഓണ് ചെയ്യാതെ വണ്ടി ഞാൻ റോഡിലേക്ക് ഇറക്കി… പറഞ്ഞത് പോലെ ഗേറ്റ് അടച്ച് അവൾ ഫ്രന്റിൽ തന്നെ കയറി…. പോക്കറ്റ് റോഡിൽ നിന്ന് ഹൈവേയിലേക്ക് കയറിയപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്….

“ഏട്ടാ എങ്ങോട്ടാ നമ്മൾ….??

“അറിയില്ല..”

“ഏട്ടൻ വന്ന കാറോ…??

“അത് അവിടെ ഉണ്ട്….”
സത്യം പറഞ്ഞാൽ അതിന്റെ ഓർമ പോലും എനിക്ക് ഉണ്ടായിരുന്നില്ല…. അവൾ അത് പറഞ്ഞതും ഞാൻ വണ്ടി അങ്ങോട്ട് വിട്ടു… തൊട്ട അരികിൽ ആയി കൊണ്ടു വന്നിട്ട് ഞാൻ അവളോട് പറഞ്ഞു…

“നമ്മുടെ സാധനങ്ങൾ എല്ലാം അതിലേക്ക് വെച്ചോ…”

അവൾ അതെല്ലാം കാറിലേക്ക് വെച്ച് എന്നോട് ചോദിച്ചു…

“ഇത് ഇവിടെ ഇടുകയാണോ….??

“അല്ലാതെ എന്ത് ചെയ്യും….??

“ഇതില് പോയാലോ… ഈ കാർ ഇവിടെ ഇട്ട്….”

എനിക്കെന്തോ അവൾ പറഞ്ഞത് കേൾക്കാൻ തോന്നിയില്ല…. വേണ്ട എന്ന് പറഞ്ഞു ഞാൻ അവളെയും കയറ്റി വണ്ടി മുന്നോട്ട് എടുത്തു…. എന്റെ ടെന്ഷന് കണ്ടിട്ട് ആവണം പിന്നെ അവളൊന്നും പറഞ്ഞില്ല….
ഡീസലും കുറവാണ്‌ വണ്ടിയിൽ ആകെ കൂടി വട്ടായി പോകുന്ന സമയം…മുന്നിൽ കണ്ട പമ്പിലേക്ക് കയറി ഞാൻ അഞ്ഞൂറ് രൂപക്ക് ഡീസലും വണ്ടിയിൽ കിടന്ന രണ്ട് ലിറ്റർ കുപ്പിയിൽ പെട്രോളും വാങ്ങി….

“ഏട്ടാ ഇവിടെ കാമറ കാണില്ലേ….???

അപ്പോഴാണ് ഞാനും അക്കാര്യം ഓർത്തത്… ചുറ്റിലും നോക്കിയ ഞാൻ അവിടെ ഒന്നും കണ്ടില്ല വേഗം പൈസയും കൊടുത്ത് അവിടെ നിന്നും പോയി….. കുറച്ച് മുന്നോട്ട് എത്തിയപ്പോ കരിങ്കൽ കൊറിയിലേക്കുള്ള പോലെ ഒരു വഴി കണ്ടു.. വണ്ടി നിർത്തി ഞാൻ ഇറങ്ങി നോക്കുമ്പോ ഞാൻ ഊഹിച്ചത് ശരിയായിരുന്നു പക്ഷെ അവിടെ കണ്ട ബോർഡ് തുരുമ്പെടുത്ത് അക്ഷരമെല്ലാം മാഞ്ഞു പോയത് കൊണ്ട് വണ്ടി പോകുമോ എന്നറിയില്ല…. രണ്ടും കപ്പ്പിച്ച് ഞാൻ വലിയ ഉരുളൻ കല്ലുകൾ പൊന്തി നിന്ന വഴിയിലൂടെ വണ്ടി കയറ്റി….

Leave a Reply

Your email address will not be published. Required fields are marked *