ചേട്ടന്റെ ജോലി ഉള്ളത് കൊണ്ട് പൈസ ഒക്കെ കൃത്യം ആയി അടഞ്ഞു പോയിക്കൊണ്ട് ഇരുന്നു.
അങ്ങനെ ഒരു ദിവസം ഞങ്ങൾ എല്ലാവരും അടുത്ത് ഉള്ള അമ്പലത്തിൽ പോയി വിശേഷം ഒന്നും ഇല്ലായിരുന്നു വെറുതെ. കാറിൽ ആയത് കൊണ്ട് ചേട്ടൻ ആണ് ഓടിക്കുന്നെ മുമ്പിൽ അച്ഛനും പിറകിൽ ഞാനും അമ്മയും ഏട്ടത്തിയും.
“ഏട്ടാ ഇന്ന് നമ്മുടെ അജു നെ കാണാൻ സൂപ്പർ അല്ലെ കവി മുണ്ട് ഒക്കെ ഉടുത്.”
“ഇന്ന് എന്താകുമോ അമ്പലത്തിൽ ഒക്കെ പോകാൻ തോന്നിയത് ഇവന് ”
ചേട്ടനെ കമന്റ് വന്നു.
അപ്പൊ തന്നെ അമ്മ ചാടി കയറി പറഞ്ഞു.
“വേറെ എന്നതിനാ ദൈവത്തെ കാണാൻ അല്ലാ അവിടെ തൊഴുവൻ വരുന്ന പെണ്ണുങ്ങളെ കാണാൻ അല്ലെ പോകുന്നെ. ദൈവ വിശ്യസം എന്നാ പറഞ്ഞ സാധനം ഇവന്റെ തലയിൽ ഇല്ല. എങ്ങനെ എന്റെ വയറ്റിൽ വന്നു കുരുതോ ആവോ ഈ താന്തോന്നി.”
“ആയോ അമ്മേ അങ്ങനെ ഒന്നും പറയല്ലേ അവന് വേദനിക്കും.”
ഞാൻ അപ്പോൾ തന്നെ പറഞ്ഞു.
“എന്തിനാ ഏടത്തി അമ്മയെ തടയുന്നത്. ഇത് ഇപ്പൊ കേട്ട് കേട്ട് മടുത്തു.”
ചേട്ടൻ ചിരിയോട് ചിരി.
എന്നിട്ട് പറഞ്ഞു.
“അമ്പലത്തിൽ വരുന്നുണ്ടല്ലോ അത് മതി.”
അമ്പലം എത്തി.
അമ്മയും അച്ഛനും ഒക്കെ പുഷ്പ്പാഞ്ജലി എഴുതാൻ പോയപ്പോൾ ഞാൻ എന്റെ പണി നോക്കി വായിനോട്ടം.
പെൺപിള്ളേർ ഒക്കെ നോക്കുന്നുണ്ട് ഇന്ന് ചാകരായ എനിക്ക് എന്ന് മനസിൽ പറഞ്ഞു കൊണ്ട് എല്ലാത്തിനെയും വിടാതെ നോട്ടം ആയി ആന്റിമാർ ഉൾപ്പെടെ എന്റെ കണ്ണ് എന്നാ സ്കാൻഏർ അരിച്ചു പാറുക്കി അളവ് എടുപ്പ് തൊടങ്ങി ഇരിക്കുന്നു.
അപ്പോഴേക്കും ഏട്ടത്തി പുറകിൽ നിന്ന് പറഞ്ഞു.
“മതിടാ മതി ഇങ്ങനെ നോക്കി വെള്ളം ഇറക്കി ഒരു പരിവം അകുല്ലോ നീ.കാട്ടുകോഴി ”
ഞാൻ പുറകിലേക്ക് തിരിഞ്ഞു ഒന്ന് ഇളിച്ചു കാണിച്ചു.
അപ്പോഴേക്കും ഏട്ടത്തി.
“ആഹാ നിനക്ക് നോക്കാൻ പറ്റിയ ആൾ വരുന്നുണ്ടല്ലോ. അപ്പൊ ശെരി മോനെ ഞാൻ അമ്മയുടെ കൂടെ പോകട്ടെ.നീ അവളെ ശെരിക്കും നോക്കിക്കോ.”
എന്ന് പറഞ്ഞു ഏട്ടനെയും വിളിച്ചു ചിരിച്ചു കൊണ്ട് അമ്മയുടെ അടുത്തേക് പോയി.
ശിവനെ നല്ല പിസ് വല്ലതും ആവനെ എന്ന് കരുതി തിരിഞ്ഞു നോക്കിയ ഞാൻ.
“ഓ ഡാർക്ക്
ഇവളോ.”
ഇനി രക്ഷ ഇല്ലാ എന്ന് മനസ്സ് തന്നെ പറഞ്ഞു. അപ്പോഴേക്കും അമ്മയെ അവൾ കണ്ടു കഴിഞ്ഞു.
“അമ്മേ…”
“ആഹാ മോളോ.
മോൾ എപ്പോ വന്നു തൊഴുവൻ.
ഞങ്ങൾ ദേ ഇപ്പൊ എത്തിയതേ ഉള്ള്.”
“ഞാൻ ഇച്ചിരി നേരം ആയത്തെ ഉള്ള്. ഉള്ളിൽ കയറി തൊഴുതു ഇറങ്ങിയതേ ഉള്ള്.”
“അമ്മ വന്നില്ലേ മോളെ.”
“ഇല്ലാ അമ്മേ.
അമ്മക്ക് വയ്യ എന്നു പറഞ്ഞു. അതാ ഞാൻ വന്നേ.”
അപ്പോഴേക്കും ഏട്ടത്തി അവളുടെ അടുത്തേക് എത്തി കഴിഞ്ഞു.
“രേഖ കുട്ടി രാവിലെ തന്നെ തൊഴുവൻ വന്നോ. അറിഞ്ഞിരുന്നേൽ ഒപ്പം വരാം ആയിരുന്നല്ലോ.”
“ഹം.
ചേട്ടൻ എന്ത്യേ?”
“എന്റെ ആൾ കൗണ്ടറിൽ നിന്ന് എണ്ണ മേടിക്കുന്നു.
ഇനി അജുനെ ആണേൽ നോക്കുന്നെങ്കിൽ ദേ നിന്ന് വായി നോകുന്നു???.
അയ്യോ അവൻ അവിടെ ഉണ്ടായിരുന്നല്ലോ.”
“കുഴപ്പമില്ല ഞാൻ കണ്ടു പിടിച്ചോളാം. നിങ്ങൾ പോയി തൊഴുതു വാ അജുന് കൂട്ട് ഞാൻ ന്നോളം ”
“അവൻ ചെറിയ കുട്ടി അല്ലാട്ടോ രേഖേ.”
“എനിക്ക് എപ്പോഴും അജു ചേട്ടൻ വാവയാ.”
അവർ എല്ലാവരും തൊഴുവൻ കയറുന്ന ഇടക്ക് ചേട്ടൻ ഞാൻ എവിടെ ആണെന്ന് കൈ കൊണ്ട് കാണിച്ചിട്ട് ആണ് ഉള്ളിലേക്ക് കയറി പോയെ.
എടാ അജു നീ എന്നേ കാണാതെ മുങ്ങില്ലേ.
എന്ന് രേഖ മനസിൽ പറഞ്ഞു കൊണ്ട് ആവണം എന്റെ അടുത്തേക് വന്നു.
ഞാൻ ആണേൽ ഇവൾ വരാൻ പേടി ഉള്ള സ്ഥലത്ത് ആയിരുന്നു മാറി നിന്നെ. വേറെ എവിടേയും അല്ലാ വെടിവഴിപാട് നടത്തുന്ന സ്ഥലത്ത്. രേഖക്ക് പടക്കം പെട്ടിക്കുന്നതും ഇടി മിന്നലും വലിയ പേടിയാ അത് ചെറുപ്പം മുതലേ തുടങ്ങിയതാ വളരുന്നതിന്റെ ഒപ്പം ആ പേടിയും വളർന്നു എന്ന് വേണേൽ പറയാം.
“അജു ചേട്ടാ..”
അവളുടെ വിളി എന്റെ കാതിൽ വന്നു പതിഞ്ഞു. ഞാൻ മൈൻഡ് ചെയ്ത്തെ കതനയിൽ വെടികെട്ടു കാരൻ മരുന്ന് നിറക്കുന്നത് കണ്ടു കൊണ്ട് ഇരുന്നു.
“ചേട്ടാ…..
ഇവിടെ അപകടമേഖല ആണ്..”
എന്ന് പറഞ്ഞു കൊണ്ട് എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോകുന്ന ടൈം നോക്കി ഒരു വെടി പൊട്ടിയതും അവൾ ഞെട്ടി എന്നേ വട്ടം കെട്ടിപിടിച്ചു.
