വളഞ്ഞ വഴികൾ- 1 2

എനിക്ക് എക്സാം ആണെന്ന് അറിഞ്ഞത് കൊണ്ട് അവൾ ശല്യം ചെയ്യാൻ വന്നില്ല.

അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ചു കിടന്നു ഉറങ്ങി.

അവരും രണ്ട് പേരും ഒരുമിച്ച് ആണ് കിടന്നേ.
രണ്ടാളും വലിയ കൂട്ടണ് എന്റെ എല്ലാ കാര്യങ്ങളും അറിയുന്നത് ഏട്ടത്തി വഴി ആയിരുന്നു രേഖ അറിഞ്ഞിരുന്നത്.

അങ്ങനെ ഞാൻ ചേട്ടനെ വിളിച്ചു അവർ പുലർച്ചെ വീട്ടിൽ എത്തും എന്ന് പറഞ്ഞു.

ഞാനും പടുത്തം നിർത്തി കിടന്നു ഉറങ്ങി. ആവശ്യത്തിന് മാർക്ക്‌ ഉണ്ടേലും കൂട്ടുകാർ എഴുതുന്നത് കൊണ്ട് വെറുതെ ടൈം പാസ് ന് ആയിരുന്നു ഞാനും ഇമ്പ്രൂമെന്റ് എഴുതണേ.

ഞാൻ ഉറങ്ങി പോയി.

പുലർച്ചെ എന്റെ മൊബൈൽ അടിക്കുന്നത് കേട്ട് ആണ് ഞാൻ എഴുന്നേറ്റെ കൂട്ടുകാരൻ ആയിരുന്നു അവന്റെ വാക്കുകൾ എന്നേ തളർത്തി കളഞ്ഞു.

ഞാൻ ചാടി എഴുന്നേറ്റു അവനോട് വണ്ടികൊണ്ട് വരാൻ പറഞ്ഞു.

ഞാൻ എഴുന്നേറ്റു ഡ്രസ്സ്‌ ഒക്കെ ഇട്ട് ഏട്ടന്റെ റൂമിലെ കതകിൽ കൊട്ടി.
“ചേച്ചി… ചേച്ചി…”

രേഖ കതക് തുറന്നു. ഏട്ടത്തി എഴുന്നേറ്റു വരുന്നത് ഉള്ളായിരുന്നു.

ഞാൻ വിയർത്തു നില്കുന്നത് കണ്ടപ്പോൾ

“എന്തുപറ്റിയാടാ ”

എന്ന് ചേച്ചിയുടെ ചോദ്യം.

പറഞ്ഞാൽ ശെരിയാക്കില്ല എന്ന് മനസിലായ ഞാൻ പറഞ്ഞു

“ഞാൻ.. ഞാൻ പുറത്ത് പോയി ഇപ്പൊ വരാം ചേട്ടന്റെ വണ്ടി ബ്രിക് ഡൌൺ ആയി എന്നോട് ചെല്ലാൻ പറഞ്ഞു ഇവിടെ അടുത്ത. വേഗം പോയിട്ട് വരാം. നിങ്ങൾ…”

അപ്പോഴേക്കും അവൻ വണ്ടികൊണ്ട് എത്തി ഞാൻ കതക് തുറന്ന്.

വണ്ടിയിൽ കയറി വേഗം പോയി ഇതെന്ത് പറ്റി എന്ന് ആലോചിച്ചു അവർ നില്കുന്നുണ്ടായിരുന്നു.

“എടാ നീ നിന്റെ അമ്മയോട് ഒക്കെ എന്റെ വീട്ടിലേക് ചെല്ലാൻ പറഞ്ഞിട്ട് ഇല്ലേ. എനിക്ക് ആകെ ടെൻഷൻ ആക്കുവട..”

“നീ പേടിക്കല്ലേട.”

ഞങ്ങൾ ഹോസ്പിറ്റല്ലിൽ എത്തി. ആളുകൾ ഒരുപാട് ഉണ്ടായിരുന്നു ഞാൻ ഓടി അകത്തേക്കു കയറി.

അവിടെ ഉള്ള പോലീസ് കാരന്റെ അടുത്ത് എത്തി.

“സാർ…

ശിവ എന്റെ ചേട്ടൻ ആണ്.”

അവർ മാവുനം ആയിരുന്നു.

എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു. ഒരു നേഴ്‌സ് പോലീസ് ന്റെ അടുത്തേക് വന്നു അവർ എന്റെ നേരെ ചുണ്ടി എന്റെ അടുത്തേക് വന്നു ഒപ്പ് വാങ്ങിക്കൊണ്ടു പോയി.
ഞാൻ ആ സീറ്റിൽ ഇരുന്നു കൈ തലയിൽ വെച്ച് തറയിലേക് നോക്കി എന്ത് ചെയ്യും എന്ന് ഉള്ള അവസ്ഥയിൽ ആയി പോയിരിക്കുന്നു.

അപ്പോഴേക്കും എന്റെ മൊബൈൽ അടിക്കാൻ തുടങ്ങി.ഏട്ടത്തി ആയിരുന്നു അത്.

ഞാൻ അറ്റാൻഡ് ചെയ്തു.

“എടാ.. എന്ത് പറ്റി…

ആൾകാർ ഒക്കെ വരുന്നുണ്ടല്ലോ.. എന്താടാ എന്ത് പറ്റി. എനിക്ക് പേടി ആകുന്നു.”

“അത്‌ അത്.. ചേച്ചി ”

“എന്താടാ?”

“ചേട്ടൻ ഓടിച്ച വണ്ടി ഒരു ലോറിയും ആയി ഇടിച്ചു.

ഹലോ… ഹലോ ചേച്ചി..”

അപ്പോഴേക്കും എന്റെ അടുത്തേക് കൂട്ടുകാരൻ വന്നു പറഞ്ഞു. മൂന്നുപേർ എന്നെത്തെക്കും നമ്മളെ വിട്ട് പോയടാ ഇനി മൂന്ന് പേര് ഉള്ളുട ജീവന് വേണ്ടി മല്ലടിക്കുന്നെ. അച്ഛനും പോയി രേഖയുടെ അച്ഛനും അമ്മയും അപകട സ്ഥലത്ത് വെച്ച് തന്നെ പോയി എന്ന് അവൻ പറഞ്ഞതോടെ ഞാൻ ഞെട്ടി.

ഞാൻ പൊട്ടികരഞ്ഞു പോയി.

രാവിലെ ആയതോടെ അമ്മയും രേഖയുടെ അനിയനും ഞങ്ങളെ വിട്ട് പോയി.

അപ്പോഴേക്കും ദീപ്‌തി ചേച്ചിയും രേഖയും എത്തി. എന്ത് പറയണം എന്ന് അറിയാതെ ഞാൻ അവിടെ എല്ലാം നഷ്ടപെട്ടവന്റെ പോലെ ഇരിക്കുക ആയിരുന്നു. ചേച്ചിയോട് പറഞ് ചേട്ടന്റെ എങ്കിലും ജീവൻ രക്ഷിക്കാൻ ആ സമയം ബാങ്കിലെയും സകല പൈസയും തീർത്ത ശേഷം വൈകുന്നേരം ആയതോടെ ചേട്ടനും മടങ്ങി.

പിന്നെ എന്ത് ചെയ്യണം എന്നുള്ള അവസ്ഥയിൽ ആയിരുന്നു ഞാൻ. പോസ്റ്മാട്ടം ഒക്കെ കഴിഞ്ഞു വീട്ടിലേക് മടങ്ങുമ്പോൾ എല്ലാവരും കർമങ്ങൾ ചെയ്യാൻ എനിക്ക് ശക്തി തന്നുകൊണ്ട് ഇരിക്കുവായിരുന്നു. എന്റെ ഹൃദയവും അപ്പോഴേക്കും നില്കാൻ പോകുന്നപോലെ ആയിരുന്നു. എന്റെ അവസ്ഥ ഇതാണെൽ രേഖയുടെയോ അവൾ ആകെ തളർന്നു വീണു ഇരുന്നു. ഏട്ടത്തി ആകെ തളർന്നു മിണ്ടാൻ കഴിയാതെ മുറിയിൽ കിടക്കുവായിരുന്നു.

അങ്ങനെ ആ ആറു പേരുടെയും ചിതക് ഞാൻ തീ പകർന്നു കൊടുക്കേണ്ടി വന്നു.

അന്ന് എനിക്കും ആർക്കും ഉറങ്ങനെ കഴിഞ്ഞില്ല പിന്നെ നാട്ടിൽ ഉള്ളവർ എല്ലാം പറഞ്ഞു ഇനി നിന്റെ കൈയിൽ ആണ് ഇവരുടെ രണ്ടു പേരുടെ ചുമതല എന്ന്
പറഞ്ഞു ഏല്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *