രണ്ടാളെയും കണ്ട് ഞാൻ എഴുന്നേറ്റു.
“എന്തുവാടി ഇത് കട മൊത്തം വാങ്ങാൻ പോയത് ആണോ.”
രേഖ അപ്പൊ തന്നെ പറഞ്ഞു.
“ഒരു ചെറിയ ഷോപ്പിങ്ങും പിന്നെ ഞങ്ങൾ ഒന്ന് ബ്യൂട്ടിപറലറിൽ കയറി.
ഇപ്പൊ എങ്ങനെ ഉണ്ട് ഏട്ടാ ദീപ്തി ചേച്ചി.”
ഞാൻ ഏട്ടത്തിയെ ഒന്ന് നോക്കി. പുരികം ഒക്കെ ത്രെഡ് ചെയ്തു നന്നാക്കി എന്റെ പഴയ ശിവ ചേട്ടൻ ചേച്ചിയെ കൊണ്ട് പോയി നടന്നപോലെ ആക്കി എടുത്തു രേഖ.
“ഇത് ഞാൻ എപ്പോഴും പറയുന്നത് അല്ലെ ഒന്ന് ബ്യൂട്ടിപആർ ലറിൽ ഒക്കെ പോയി സുന്ദരി കുട്ടി അവൻ. ഇല്ലേ ചേട്ടൻ എന്നെ മുകളിലേക്കു ചെല്ലുമ്പോൾ വാഴക് പറയും എന്നൊക്കെ.”
ദീപ്തി ചേച്ചി ഒന്ന് ചിരിച്ചിട്ട് എന്നെ ഒന്ന് തട്ടിട്ട് ഉള്ളിലേക്ക് കയറി പോയി.
ചേച്ചിയെ ഒരു രാജകുമാരി പോലെ ആയിരുന്നു ചേട്ടൻ നോക്കി ഇരുന്നത് പക്ഷേ ഇപ്പൊ ചേച്ചി അതൊക്കെ ഒര്കുമ്പോൾ വിഷമം ആകും പക്ഷേ ഇന്ന് എനിക്ക് സന്തോഷം ആയി.
“അതേ.”
രേഖയുടെ വിളി കേട്ടാ ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്.
“നാളെ നമുക്ക് അമ്പലത്തിൽ പോകണം ഏട്ടാ.
ഞാൻ ചേട്ടന് ഒരു ഷർട്ട് വാങ്ങിട്ട് ഉണ്ട്. മുണ്ട് ചേച്ചിയുടെ സെലെക്ഷൻ ആണ്.
ഇഷ്ടപ്പെട്ടോ എന്ന് നോക്കണേ.”
“എനിക്ക് ഇഷ്ടപ്പെട്ടു.”
“കാണാതെ എങ്ങനെ!”
“നിങ്ങൾ വാങ്ങുന്നത് എന്തും എനിക്ക് ഇഷ്ടല്ലെടി.
ആട്ടെ നീ സാരി ഒക്കെ ഉടുക്കാർ ആയ വലിയ പെണ്ണ് ആയ കാര്യം ഞാൻ അറിഞ്ഞില്ലല്ലോ.”
“ഇയാൾക്ക് മാത്രം ഞാൻ ചെറിയ കുട്ടി.
ഇല്ലേ ഇപ്പൊ രേഖ രണ്ട് പെറ്റന്നെ.”
എന്ന് പറഞ്ഞു അവൾ എന്നെ തട്ടി മാറ്റി ഉള്ളിലേക്ക് കയറി പോയി.
ഞാൻ പുറത്തേക് ഇറങ്ങി പറമ്പിൽ ഒക്കെ ഇറങ്ങി. അപ്പോഴേക്കും ഏട്ടത്തി തുണിയും മാറി കന്നാലിയെ അഴിക്കാനും ഇറങ്ങി.
“വന്ന് കയറിയാതെ ഉള്ള് അപ്പോഴേക്കും ചാണത്തിൽ പെടക്കാൻ ഇറങ്ങിക്കോളും.”
“പോടാ പോയി നിന്റെ പണി നോക്ക്.
എനിക്ക് ഇവറ്റകളെ ഉള്ള്.”
“അപ്പൊ ഞങ്ങളെ ഒന്നും വേണ്ടാ അല്ലെ.”
“ഹം. നിങ്ങളെ ഒന്നും എനിക്ക് വേണ്ടാ. എനിക്ക് ഈ പശുക്കളെ മതി.”
അതും പറഞ്ഞു വന്ന് എന്റെ തലകൊട്ട് വേദനിക്കാതെ ഒരു കൊട്ടും കൊട്ടി.
“എന്താ ഏട്ടത്തി. ഇങ്ങനെ കഷ്ട്ടപെടുന്നേ. സങ്കടം കൊണ്ടല്ലേ ഞാൻ ചോദിക്കുന്നെ.”
“നീന്റെ ബുദ്ധിമുട്ട് കണ്ടിട്ട് അല്ലെ ഞാനും.
എനിക്ക് ആരുണ്ട് ഡാ.
നീയും അവളും അല്ലെ ഉള്ള്.”
അങ്ങനെ ഓരോന്നും പറഞ്ഞു ഇരുന്നപ്പോൾ രേഖ എന്നെ വിളിച്ചു.
പിന്നെ അവൾ ഞങ്ങളുടെ അടുത്തേക് വന്ന്.
“ഏട്ടത്തി ഇവളെ ഞാൻ ആർക് എങ്കിലും കെട്ടിച് വിട്ടല്ലോ.”
“അയ്യടാ.
അയിന് രേഖ ചാകണം.
ഏട്ടന്റെ കൂടെ ഇങ്ങനെ ഓട്ടപശ ആയി നടന്നോളാം.”
“അതേ ഏട്ടത്തി.”
“എന്താടാ.”
“നാളെ ഏട്ടത്തിയും എന്റെ ഒപ്പം അമ്പലത്തിൽ വരണം. നാളെ ഇവളെ ഞാൻ അങ്ങ് കേട്ടുവാ. വേറെ ആരും തന്നെ ഇല്ലാ നമ്മൾ മാത്രം.”
ഇത് കേട്ടോണ്ട് രേഖ എന്റെ നേരെ നോക്കി ഞാൻ അവളെ ചേർത്തു പിടിച്ചു.
“എനിക്ക് നീ അല്ലേടി ഉള്ള്. നമുക്ക് ചേച്ചിയും.”
ചേച്ചിയും വന്ന് കെട്ടിപിടിച്ചു.
അങ്ങനെ ഏട്ടത്തി പശുക്കളെ എല്ലാം തൊഴുത്തിൽ കെട്ടി.
ഞങ്ങൾ വീട്ടിൽ കയറി ഏട്ടത്തി കുളിക്കാൻ പോയി. അപ്പൊ തന്നെ രേഖ എന്റെ അടുത്തേക് വന്ന്. എന്തൊ പറയാൻ ഉള്ള രീതിയിൽ ആയിരുന്നു വന്നേ അതും സീരിയസ് ആയി എന്തൊ.
ഞാൻ ആണേൽ ഫ്രണ്ട് വശത്ത് ഇരുന്നു ഓരോന്ന് ചിന്തയിൽ ആയിരുന്നു. രേഖ എന്റെ അടുത്ത് വന്ന് ഇരുന്നു.
“ഏട്ടാ.”
“എന്താടി.”
“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് സീരിയസ് ആയി ഉള്ളത് തന്നെയാ. ഞാൻ ഒരുപാട് ആലോചിച്ചു എന്നിട്ട് ആണ്.”
“എന്താ.”
“അത്…
നമുക്ക് കല്യാണം വേണോ ഏട്ടാ.”
“നീ എന്താഡി ഇങ്ങനെ ഒക്കെ പറയുന്നേ ഇപ്പൊ.”
“അത്…
ഇപ്പൊ തന്നെ വേണോ. ”
“നിനക്ക് അല്ലെ നേരത്തെ വാശി പിടിച്ചു ഇരുന്നേ ഇപ്പൊ.”
ഏട്ടത്തി ബാത്‌റൂമിലെ ഡോർ അടച്ചു വരുന്ന ശബ്ദം കേട്ട്.
എന്നോട് പിന്നെ സംസാരികം എന്ന് പറഞ്ഞു അവൾ അകത്തേക്കു പോയി.
ഇത് എന്ത് മൈര് എന്ന് എന്റെ മനസിൽ തോന്നി. പെണ്ണ് ഇനി ലിവിങ് ടുഗെതർ ആണോ പ്ലാൻ എന്ന് ഡൌട്ട് തോന്നി.
ഇത്രയും നാൾ എന്റെ ഒപ്പം ഉള്ള പെണ്ണ് ആണേലും അവളെ മനസിലാക്കാൻ എനിക്ക് കഴിഞ്ഞിട്ട് ഇല്ലാ എന്ന് പറയാം. പല സ്വഭാവങ്ങൾ ആണ് ഇവൾക്ക്. ദേഷ്യം എന്ന് പറഞ്ഞ സാധനം ഇല്ലാ. എന്ത് സാധനവും കൈയിൽ ഉണ്ടേലും ആരെങ്കിലും ചോദിച്ചാൽ കൊടുത്തു പോകും അവൾ. പക്ഷേ ആകെ ഉള്ള വാശി അത് എന്നെ ആണ്. അവൾക് ജീവൻ ആണ് ഞാൻ.
