എലിയ ആണേൽ എന്റെ ഷോൾടറിലേക് ചെരിഞ്ഞു..
അവൾക് തീരെ വയ്യാതെ ആയിരിക്കുന്നു എന്ന് മനസിലായി.
ഇടക്ക് തുമ്മി.. ചോര വായിൽ നിന്ന് അവൾ തുപ്പി കളഞ്ഞിരുന്നു. മൃദുലമായ അവളുടെ കവിളിൽ നിന്ന് ചോരയി ചത്തു കിടക്കുന്നത് കണ്ടു.
നെറ്റി പൊട്ടി ചോര ഒലിച്ചു ഉണങ്ങിയതും കാണാം.
അവൾ എന്റെ ഷോൾഡറിൽ ചാരി കിടന്നു.
ഞങ്ങളുടെ ഇരു വശത്തും പിന്നിലും അയാളുടെ നല്ല മുഴുത്ത ഇനം ഗുണ്ടകൾ കയറി ഇരുന്നു. അയാൾ ഞങ്ങളുടെ മുന്നിലും.
വണ്ടി എടുക്കാൻ പറഞ്ഞു വണ്ടി റോഡിൽ കയറി എങ്ങോട്ടേക് എന്ന് പറഞ്ഞാൽ കൊച്ചി ലക്ഷ്യം വെച്ചായിരുന്നു ആ വണ്ടിയുടെ യാത്ര എന്ന് എനിക്ക് മനസിലായി..
തൊട്ട് പുറകിൽ അവർ കൊണ്ടു വന്ന വണ്ടിയിലെ ഗുണ്ടകൾ ഉണ്ടായിരുന്നു എസ്ക്കോർട് വണ്ടിയെ പോലെ.
“ഡാ..
നിന്നെ അവിടെ കുഴിച്ചു മുടണം എന്നായിരുന്നു കരുതിയെ..
പക്ഷേ.
നിന്നെയും ഇവളെയും കൊന്ന് കൊച്ചിയിലെ വെസ്റ്റ് ബാസ്കറ്റ് ഇടാൻ ആണ് മുകളിൽ നിന്ന് വിളിച്ചു പറഞ്ഞേക്കുന്നെ.”
ഞാൻ ചിരിച്ചിട്ട് വണ്ടിയുടെ ഫ്രണ്ടിലേക് നോക്കിട്ട് പറഞ്ഞു.
“മൂന്നു വർഷം മുന്നേ നിനക്ക് എന്നെ എന്തെങ്കിലും ചെയ്മായിരുന്നേൽ ചെയാം ആയിരുന്നു…
പക്ഷേ ഒന്ന് നീ മറന്നു പോയി… ‘പ്രേസേന്റ് സിറ്റുവേഷൻ ഓഫ് മി.’
ഒരു മൾട്ടി നക്ഷണൽ ഹോസ്പിറ്റൽ പണിതു ഒപ്പിച്ചു എങ്കിൽ അതും ഇത്രയും പൊളിറ്റിക്സ് നടക്കുന്ന ഈ സമയത്തു.
നീ അല്ല സാക്ഷാൽ യമൻ വന്നാൽ പോലും എന്നെ നിനക്ക് കൊല്ലാൻ പറ്റില്ല…
നിനക്ക് തന്ന ചാൻസ് അത് എലിയയുടെ വീട്ടിൽ നിന്ന് ഇറങ്ങി റോഡിൽ കയറിയപ്പോഴേക്കും തീർന്നു.
ഇനി എന്റെ ഊഴം ആണ്.”
എംസി റോഡിൽ കൂടെ ഞങ്ങൾ ഇരുന്ന വണ്ടി ചിറി പഞ്ഞു കൊണ്ടു ഇരുന്നു.
അവന്റെ മുഖത്തെ ചിരി പതുകെ മായുന്നത് ഞാൻ കണ്ടു.
ഞങ്ങളുടെ ഒപ്പം ഇരുന്ന ഗുണ്ടകൾക് എല്ലാം എന്തോ വശപിശക്ക് പോലെ പരസ്പരം അങ്ങോടും ഇങ്ങോട്ടും നോക്കി പയ്യെ അവരിൽ ഭയം ഉണ്ടാകാൻ തുടങ്ങി ഇരിക്കുന്നു..
മുന്നിൽ ഇരുന്ന അവൻ ഫോൺ എടുത്തു പിന്നിൽ വരുന്ന എസ്കോഡ് വണ്ടിയിൽ ഉള്ളവരെ വിളിച്ചു..
“ഡാ നിങ്ങൾ എവിടെയാ…”
ഫോണിൽ ഉള്ളവൻ :ഞങ്ങൾ തൊട്ട് പുറകിൽ തന്നെ ഉണ്ട്.ഇടക്ക് ഒരു മാരണം ടോർസ് ടിപ്പേർ കയറിന്നേ.. ഓവർ ടേക്ക് ചെയ്യാൻ കഴിയുന്നില്ല.മുന്നിലും ഉണ്ട് പിന്നിലും ഉണ്ട്. നമ്മുടെ പുറകിൽ വരുന്നവരും ഈ മാരണങ്ങളെ കിടന്ന് എത്തണ്ടേ.
അയാൾ ഫോൺ വെച്ച് മുന്നിലേക്ക് നോക്കി..
മുന്നിലും ടോർസ് ടിപ്പേർ പിന്നിലും.
അയാൾ എന്നെ നോക്കി.
“ഞാൻ കിട്ടിയ ചാൻസ് കളയില്ല…”
എലിയയെ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു.
“നീ ഒക്കെ തേടി വരാം എന്ന് ഇവൾ മൂന്നു മാസമേ മുന്നേ പറഞ്ഞിരുന്നു..
അതൊക്കെ പോട്ടെ…
ജെസ്റ്റ് ലുക്ക് ബാക് വ്യൂ.
ഒന്ന് പിറകിലെക് നോക്കിയരെ.”
എന്റെ വാക്കും കേട്ട് എല്ലാവരും പിന്നീല് വന്നുകൊണ്ടിരുന്ന ടോർസ് ലോറിയെ നോക്കി.
അത് ഒരു ഇൻഡിക്കേക്ഷൻ ആയിരുന്നു ആ ടോർസ് ലോറി ഡ്രൈവറിനു.
80km സ്പീഡിൽ ഹെവി ലോഡ് ആയി വന്ന ടോറസ് ഒറ്റ സർട്ടേൺ ബ്രേക്ക്.
അതിന്റെ പിന്നിൽ വന്നിരുന്ന എസ്കോർട് വണ്ടി ലോറിയുടെ പിന്നിൽ ഇടിക്കുകയും അതിന്റെ പുറകിൽ വന്ന ടോറസ് ഹെവി ലോഡ് കരിങ്കൽ കൊണ്ടു വന്നതും ഇടിച്ചു കയറി എസ്കോർട് കാറിനെ പൂർണമായും ചാളക്കി കൂട്ടി മുന്നിലത്തേതിന്റെ പുറകിൽ കയറ്റി. ഇതേപോലെ അതിന്റെ പുറകിൽ വന്ന ബാക്കി മൂന്നും ഗുണ്ടകളുടെ വണ്ടിക്കും ഇതേ ഗതി ആയിരുന്നു.
ആ ഇടി കണ്ടതോടെ മനസിൽ ആയി അതിന്റെ ഉള്ളിൽ ഒരുത്തവനും ജീവിച്ചിരിക്കില്ല എന്ന്.
13പേര് ആ സ്പോട്ടിൽ തീർന്നു എന്ന് ഉറപ്പായിരുന്നു.
അപ്പോഴേക്കും ആ കാഴ്ചാ മറച്ചു കൊണ്ടു അടുത്ത ടോർസ് ടിപ്പേർ പിന്നിൽ വന്നു രണ്ടാം ഉഴത്തിനു വേണ്ടി കാത്തിരുന്നു.
പെട്ടെന്ന് മുന്നിലെ ലോറിയുടെ സ്പീഡ് കുറച്ച് പുറകു വശം ഇന്നോവയിൽ ഇടിപിച്ചു.. പുറകിലെ ടോറസ് പിന്നിൽ നിന്നും.
വണ്ടി അവിടെ നിന്ന്.
അപ്പോഴേക്കും ലോറിയിൽ നിന്ന് എന്റെ ആളുകൾ ചാടി ഇറങ്ങി കാറിന്റെ ഗ്ലാസ് തല്ലി പൊളിച്ചു. നാല് ഗുണ്ടകൾ പിന്നെ വണ്ടി ഓടിച്ചു കൊണ്ടു ഇരുന്നവരെയും അപ്പൊ തന്നെ വെടി വെച്ച് കൊന്ന്.. മറ്റവനെ കാറിൽ നിന്ന് വലിച്ചു റോഡിൽ ഇട്ട് എന്റെ മറുപടിക്ക് വേണ്ടി കാത്തിരുന്നു.
