അവനെ ഹോൾഡ് ചെയ്യാൻ പറഞ്ഞു.
അപ്പൊ തന്നെ ഞങ്ങളുടെ അടുത്ത് പുതിയ ബെൻസ് കാർ വന്നു നിന്ന് എലിയയെ ഞാൻ അതിലേക് ഇരുത്തി ഞാനും കൂടെ കയറി അവൾ എന്റെ മടിയിലേക് കിടന്നു പോയി.
അവൾ അൻകോഷിൻസ് ആയി. അനക്കം ഇല്ലാതെ ആയി. ഞാൻ പട്ടയോടെ വേഗം ഹോസ്പിറ്റൽ ലേക്ക് വിടാൻ പറഞ്ഞു.
അവൻ വണ്ടി എടുത്തു ഞങ്ങളുടെ ഹോസ്പിറ്റലികേക് വിട്ടു.
പിന്നിലേക്ക് നോക്കിയ ഞാൻ. അവനെ കയും കാലും കെട്ടി വേറെ വണ്ടിയിൽ ഇട്ട് പോകുന്നതും ആ ഇന്നോവ യെ ലോറിയിൽ വന്ന ഹിറ്റാച്ചി ലോറിയിൽ തന്നെ ഇരുന്നു കൊണ്ടു ഇന്നോവ കറിനെ തൂകി എടുത്തു ടോറസ് ലോറിയിൽ ഇട്ട്.. ആ സ്ഥലംക്ലീൻ ആക്കി അവർ.
ഞാൻ എലിയയെ തലോടി കൊണ്ടു ഇരുന്നു. അവൾക് പൾസ് ഉള്ളത് കൊണ്ടു ഞാൻ പേടിച്ചില്ല.
ഹോസ്പിറ്റൽ എത്തി വേഗം കേസുലിറ്റി കയറ്റി.
ജൂലി ഓടി വന്നു എന്റെ കോലം കണ്ടു അവൾ കരഞ്ഞു പോയി.
അടുത്തേക് വന്നെങ്കിലും… എനിക്ക് ഒന്നും പറ്റി ഇല്ലാ എലിസബത്.
അവൾ വേഗം തന്നെ കോർഡിനേറ്റ് ചെയ്തു.
ഞാൻ അവിടെ വെളിയിൽ കിടന്ന ബെഞ്ചിൽ ഇരുന്നു കണ്ണ് അടച്ചു.
പാട്ട അടുത്ത് വന്നിരുന്നേലും അവൻ ഒന്നും മിണ്ടാതെ ഒപ്പം ഇരുന്നു.
പയ്യെ അവൻ പറഞ്ഞു.
“അവസാനം അവർ തേടി എത്തി കഴിഞ്ഞു ലേ.”
ഞാൻ കാണു തുറന്നു എന്നിട്ട് അവനെ നോക്കിട്ട്.
“എങ്ങനെ വരാതെ ഇരിക്കും… തുടങ്ങുമ്പോൾ അറിയാം ആയിരുന്നു എന്നെങ്കിലും എന്റെ മുന്നിലേക്ക് വരും എന്ന്.
അതോകെ പോട്ടെ… അവൻ എവിടെ?”
“ഹോസ്പിറ്റൽ ന്റെ പുതിയ ബിൽഡിംഗ് ബ്ലോക്കിലെ ടോപ് ഫ്ലോർ ഉണ്ട്…
നമ്മുടെ പിള്ളേർ കൂട്ടിന് ഉണ്ട്.
ആക്‌സിഡന്റ് ഇൽ 16പേര് മരിച്ചിട്ട് ഉണ്ട്.. ഒരാളും ജീവനോടെ ഇല്ലാ. കൺഫോം ആണ്.”
നമ്മുടെ ആൾക് വല്ലതും പറ്റിയോ എന്ന് ചോദിച്ചപ്പോൾ.. എല്ലാവരും നമ്മുടെ ഹോസ്പിറ്റൽ അഡ്മിറ്റ് അകിട്ട് ഉണ്ട്.. എന്ന് പറഞ്ഞു..കുഴപ്പം ഒന്നും ഇല്ലാ. എന്നും അവൻ പറഞ്ഞു.
“ഗായത്രി? രേഖ, ദീപ്പു?”
“ഗായത്രി ഹോസ്പിറ്റൽ തന്നെ ഉണ്ട്.
രേഖയെ ഒന്നും ദീപ്തിയെയും ഒന്നും അറിച്ചിട്ട് ഇല്ലാ.
നമ്മുടെ പിള്ളേരുടെ കാണുകൾ എപ്പോഴും അവിടെ തന്നെ ഉണ്ട്.”
“നീ പോയി ഒരു ഷർട്ട് വാങ്ങിക്കൊണ്ടു വാ.” അവൻ അപ്പോഴേക്കും ഷർട്ട് എന്റെ നേരെ നീട്ടി. അവൻ എന്നെ കണ്ടപാടെ ഷർട്ട് വാങ്ങിയിരുന്നു.. അപ്പോഴേക്കും ഗായത്രി ഓടി വന്നു.
എന്നെ കണ്ടതൊത്തോടെ.. പെണ്ണിന് സങ്കടവും ആശുവസവും എല്ലാം കിട്ടിയപോലെ ഓടി വന്നു കെട്ടിപിടിച്ചു കരഞ്ഞു.
ഗായത്രി ആണ് ഹോസ്പിറ്റൽ അകൗണ്ടൻസി നോക്കുന്നത്.. അവൾക് വലിയ ആഗ്രഹം ആയിരുന്നു വീട്ടിൽ വെറുതെ ഇരിക്കാതെ ഹോസ്പിറ്റൽ വന്നു ജോലി ചെയ്യേണം എന്ന് അതുകൊണ്ട് അവളും സൈഫ് ആയി. ദീപ്‌തി ഇവളുടെ ഒപ്പം വരും ആയിരുന്നു പക്ഷേ അവൾക് ഡേറ്റ് ആയത് കൊണ്ടു വീട്ടിൽ റസ്റ്റ് എടുത്തു ഇല്ലേ ഇന്നത്തോടെ എല്ലാം അറിഞ്ഞേനെ.
ജൂലി അപ്പൊ തന്നെ കുറച്ച് മരുന്നു ഒക്കെ ആയി വന്നു എന്റെ ചെവിയുടെ പുറകിലെ ചെറിയ സ്ക്രച്ച ഇൽ മരുന്നു തേച് കൊണ്ടു ഇരുന്നു…
അവൾ ഒന്നും മിണ്ടുന്നില്ല മുഖം മുഴുവനും വാടിയ പോലെ.. കണ്ണിൽ നിന്ന് കണ്ണ് നിർ വരുന്നുണ്ടേലും അവൾ കൈ കൊണ്ടു തുടച് ചെയ്യുന്ന കാര്യത്തിൽ കൺസ്ട്രക്ഷൻ എടുത്തു.
“ജൂലി…”
“ഉം.”
“എലിസബത്.”
“കുഴപ്പമില്ല റൂമിലേക്കു മാറ്റാൻ പോകുവാ.. ഒരു ട്രിപ്പ് ഇടാൻ ഉണ്ട്.. അത് കഴിഞ്ഞു തീരുമാനിക്കാം.”
എന്ന് പറഞ്ഞു അവൾ വേഗം തന്നെ എഴുന്നേറ്റ് പോയി എന്റെ അടുത്ത് നിന്ന്.
ഒരു ആശുവസം തരുന്നവളുടെ ഈ പെരുമാറ്റം എനിക്ക് കുറച്ച് വേദന ആക്കി.
ഞാൻ ഷർട്ട് ഒക്കെ മാറ്റി.. ഗായത്രി എന്നെ സഹായിച്ചു.
ഗായത്രി എന്നോട് പറഞ്ഞു.. നീ ഇവിടെ നിന്ന് തല്ലിപ്പെടച്ചു ഓടിയപ്പോൾ മുതൽ പേടിച്ചു ഇരിക്കുവാ ആയിരുന്നു.. എന്നെയും പേടിപ്പിച്ചു പെണ്ണ്. ദേ എന്നെ റൂം വിട്ട് വെളിയിൽ പോലും ഇറക്കി ഇല്ലാ പിന്നെ പട്ടായെ ഒക്കെ വിളിയോട് വിളി ആയിരുന്നു…
നീ ഒന്നു ചെന്ന് കൂൾ അകടാ… എന്ന് ഗായത്രി പറഞ്ഞു എന്നെ അങ്ങോട്ടേക്ക് വിട്ട്.
ഞാൻ എംഡി ഇരുന്ന റൂമിലേക്കു കയറിയപ്പോൾ അവൾ അവിടെ കരഞ്ഞു കൊണ്ടു ഇരിക്കുക ആയിരുന്നു.
